Thamasoma News Desk
കേരളത്തിലെ പല സ്‌കൂളുകളും പുതിയൊരു മാമൂലിനു തുടക്കം കുറിച്ചിരിക്കുന്നു. പരീക്ഷയ്ക്കും വലിയ വേനല്‍ അവധിക്കുമായി ക്ലാസുകള്‍ അവസാനിക്കുന്നതിന്റെ അവസാനത്തെ ദിവസം എല്ലാ കുട്ടികളും ക്ലാസ് ടീച്ചര്‍ക്ക് സമ്മാനം വാങ്ങി നല്‍കുന്ന സമ്പ്രദായം! വില കൂടിയ സമ്മാനങ്ങളും വാച്ചും ചുരിദാര്‍ തുണികളും മറ്റുമായി ക്ലാസ് ടീച്ചറുടെ മനസു നിറച്ച് യാത്രയാക്കുന്നുവത്രെ! പണമുള്ളവരുടെ കുട്ടികള്‍ക്ക് ഇത്തരം ആചാരങ്ങളൊന്നും പ്രശ്‌നമല്ല. പക്ഷേ, പാവപ്പെട്ട കുട്ടികളുടെ മാതാപിതാക്കളാണ് ഇവിടെ കുഴപ്പത്തിലാകുന്നത് (School).
മറ്റു കുട്ടികള്‍ സമ്മാനം കൊടുക്കുമ്പോള്‍, ടീച്ചര്‍ക്കു തങ്ങള്‍ അനഭിമതരാകുമോ എന്ന പേടിയാല്‍ സമ്മാനം വാങ്ങി നല്‍കാനായി വാശി പിടിക്കുന്ന കുട്ടികളുണ്ട്. എങ്ങനെയും പണമുണ്ടാക്കി ടീച്ചര്‍ക്ക് സമ്മാനം നല്‍കാനായി നെട്ടോട്ടമോടുകയാണ് പല മാതാപിതാക്കളും. കുട്ടികള്‍ തങ്ങള്‍ക്കു നല്‍കിയ സമ്മാനങ്ങള്‍ മേശപ്പുറത്തു നിരത്തി വച്ച് അതിന്റെ ചിത്രമെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിമാന പൂര്‍വ്വം പോസ്റ്റു ചെയ്യുന്നു അധ്യാപകര്‍. സമ്മാനം കൊടുക്കാന്‍ കഴിയാത്ത കുട്ടികളില്‍ ഇതുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വളരെ വലുതാണ്.
പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ കുട്ടികളെ ഒരേപോലെ കാണാന്‍ വേണ്ടിയാണ് സ്‌കൂളില്‍ യൂണിഫോം ഏര്‍പ്പെടുത്തിയത്. മറ്റുകുട്ടികള്‍ വില കൂടിയ ഡ്രസുകള്‍ ഇട്ടു സ്‌കൂളിലെത്തുമ്പോള്‍ നല്ലൊരു ഡ്രസ് വാങ്ങാന്‍ പോലും കഴിയാത്ത കുട്ടികളെക്കൂടി ഉള്‍ക്കൊള്ളുന്നതാവണം വിദ്യാഭ്യാസമെന്ന മഹത്തായ ആശയത്തെ അടിസ്ഥാനമാക്കിയാണ് യൂണിഫോം നടപ്പാക്കിയത്. എന്നാലിപ്പോള്‍ പുതിയൊരു അനാചാരത്തിന് സ്‌കൂളുകളില്‍ തുടക്കമിട്ടിരിക്കുന്നു.
ആരാണ് ഈ അനാചാരത്തിനു തുടക്കമിട്ടതെന്നറിയില്ല. ക്ലാസിലെ എല്ലാ കുട്ടികളും കൊടുക്കുമ്പോള്‍ തങ്ങള്‍ക്കു മാത്രം കൊടുക്കാന്‍ പറ്റാത്തതില്‍ കുട്ടികള്‍ കരയുന്നു. നോമ്പുകാലത്ത്, ശരിക്കു ജോലിക്കു പോലും പറ്റാതെ, പണമില്ലാതിരിക്കുമ്പോള്‍ ഇത്തരം അനാവശ്യങ്ങള്‍ക്കു കൂടി പണം ചെലവാക്കേണ്ടി വരുന്നു. സ്‌കൂള്‍ അധികൃതരുടെ അറിവോടു കൂടിയാണോ ഇത്തരമൊരു അനാചാരത്തിനു തുടക്കമിട്ടിരിക്കുന്നത്? തങ്ങളുടെ പണക്കൊഴുപ്പു കാണിക്കാന്‍ പണക്കാര്‍ കാണിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാമ്പത്തികം കുറഞ്ഞവര്‍ക്കു സാധിക്കില്ല. അന്നന്നത്തെ വകയ്ക്കായി കഷ്ടപ്പെടുന്നവര്‍ക്ക് ഇതൊരു അനാവശ്യ ചിലവാണ്.
‘ഇല്ലാത്തവര്‍ക്കല്ലേ കൊടുക്കേണ്ടത്. ടീച്ചര്‍ക്ക് ഇഷ്ടം പോലെ സമ്മാനം കിട്ടിയിട്ടുണ്ട്. ഇനി ഞാനും കൊടുക്കേണ്ടതില്ല,’ ഇങ്ങനെ പറയുന്ന കുട്ടികളുമുണ്ട്. നമ്മുടെ പ്രതീക്ഷയത്രയും ഇത്തരത്തില്‍ ചിന്തിക്കുന്ന കുട്ടികളിലാണ്. ഒപ്പം, ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരോട് സഹതാപവും.
…………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
അപകടകരമായ അവസ്ഥയിലേയ്ക്കാണിത് നീങ്ങുന്നത്. മയക്കുമരുന്ന് എത്താത്ത സ്കൂളുകൾ കുറവാണ്. തങ്ങളെ എതിർക്കാത്ത, തങ്ങളുടെ എല്ലാം വിചിത്രമായ പെരുമാറ്റങ്ങൾക്കും അനുകൂലമായി മൗനം അവലംബിയ്ക്കുന്നവരെ വാഴ്ത്തപ്പെട്ടവരാക്കാൻ അവർക്ക് വില കൂടിയ സമ്മാനങ്ങൾ വാങ്ങിനല്കുന്ന പ്രവണത കൂടി വരികയാണ്.
അധ്യാപകര്‍ക്ക് ശമ്പളം കുറവാണെന്നും കുട്ടികള്‍ സന്തോഷ പൂര്‍വ്വം തരുന്നത് സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
പക്ഷേ, ഇതൊരു കസ്റ്റം ആയി മാറുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.