സ്വയംഭോഗവും സ്വവര്‍ഗ്ഗ രതിയും: അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം

Jess Varkey Thuruthel & D P Skariah ഓരോ ജീവനും ഉത്ഭവിക്കുന്ന കാലം മുതല്‍ അവയുടെ ശരീരത്തില്‍ സ്വമേധയാ ഉള്ള മൂന്നു ഗുണങ്ങളാണുള്ളത്. ഒന്ന് വിശപ്പ്, രണ്ട് ലൈംഗികത, മൂന്ന് പ്രാണഭയം. ഇവ മൂന്നുമാണ് ഓരോ ജീവന്റെയും സ്ഥായീ ഭാവങ്ങള്‍. ഇവയില്‍ വിശപ്പും പ്രാണഭയവും വളരെ പ്രകടമാണെങ്കില്‍ ലൈംഗികത വളരെ സാവധാനം മാത്രം പ്രകടമാകുന്ന ഒന്നാണ്. പക്ഷേ, സ്വന്തം ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ ധര്‍മ്മത്തെക്കുറിച്ചും ഓരോ ജീവിയും തൊട്ടും തലോടിയും പരീക്ഷിച്ചറിഞ്ഞു കൊണ്ടേയിരിക്കും. മനുഷ്യരുടെ കാര്യവും…

Read More

അന്ന് തമസോമ പറഞ്ഞു, ഇന്ന് ഹൈക്കോടതിയും അതു ശരിവയ്ക്കുന്നു

Jess Varkey Thuruthel & D P Skariah വിവാഹവാഗ്ദാന ലൈംഗികത: തമസോമയുടെ നിരീക്ഷണ വഴിയില്‍ ഹൈക്കോടതിയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനത്തില്‍ നിന്നും പിന്മാറിയാല്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും വാഗ്ദാനലംഘനത്തിനു മാത്രമേ കേസെടുക്കാന്‍ പാടുള്ളുവെന്നുമുള്ള ലേഖനം തമസോമ പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 2022 ലാണ്. അന്ന് തമസോമയ്ക്കു കേള്‍ക്കേണ്ടി വന്ന പഴി കുറച്ചൊന്നുമായിരുന്നില്ല. നിയമരംഗത്തുള്ളവര്‍ പോലും വാളെടുത്ത് അംഗത്തിനെത്തി. പക്ഷേ, നിലപാടില്‍ തമസോമ ഉറച്ചു നിന്നു. ഇപ്പോഴിതാ ഹൈക്കോടതിയും പറയുന്നു, അത്…

Read More

വ്യത്യസ്ഥമായൊരു ബൈക്ക് വാങ്ങല്‍: ഈ അരക്കിറുക്കോ ശ്രീകണ്ഠന്‍ നായരുടെ മാധ്യമ ധര്‍മ്മം…..??

Jess Varkey Thuruthel & D P Skariah മറ്റുള്ളവര്‍ക്കു പണികൊടുക്കാനായി ഒരു മനുഷ്യനിറങ്ങിത്തിരിച്ചാല്‍ അതിനു കുട പിടിക്കാനും ഇവിടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉണ്ടെന്ന് ശ്രീകണ്ഠന്‍ നായരുടെ ഈ വാര്‍ത്ത നമുക്കു പറഞ്ഞു തരും. കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ ശ്രീജിത്ത് എന്നയാള്‍ സ്വന്തം അച്ഛനു വേണ്ടി ഒരു ബൈക്ക് വാങ്ങാന്‍ തീരുമാനിക്കുന്നു. പക്ഷേ, മറ്റുള്ളവര്‍ വാങ്ങുന്നതു പോലെ ചുമ്മാ പോയി വാങ്ങാനല്ല, അതിലും വ്യത്യസ്ഥത വേണമെന്ന് അയാള്‍ ഉറപ്പിച്ചിരുന്നുവത്രെ. അതിനാല്‍, ചിട്ടി പിടിച്ചു കിട്ടിയ ഒരു ലക്ഷം…

Read More

സാഹസിക യാത്രകള്‍ക്കു പര്യാപ്തമോ നമ്മുടെ റോഡുകള്‍….??

                                                       Jess Varkey Thuruthel & D P Skariahസ്വന്തം സ്വപ്‌നങ്ങള്‍ക്കു പിന്നാലെ ഇറങ്ങിത്തിരിച്ച അനസ് എന്ന ചെറുപ്പക്കാരനും ഓര്‍മ്മയായി….. സ്‌കേറ്റിംഗ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കു യാത്ര തിരിച്ച മലയാളിയായ അനസ് (31) ആണ് ഹരിയാനയില്‍ ട്രക്ക് ഇടിച്ചു…

Read More

ഭൗതികാവശിഷ്ടങ്ങള്‍ തള്ളാനുള്ള ഇടങ്ങളോ ജലാശയങ്ങള്‍….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മരണം വരെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഓരോ വ്യക്തിക്കും കഴിയുമെങ്കിലും മരണശേഷം ശരീരം എന്തു ചെയ്യണമെന്ന് ഉറ്റവരെ പറഞ്ഞേല്‍പ്പിക്കാന്‍ മാത്രമേ ഓരോ മനുഷ്യനും സാധിക്കുകയുള്ളു. അവരവരുടെ ആചാരമനുസരിച്ച് മൃതശരീരങ്ങള്‍ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. മൃതശരീരങ്ങള്‍ മണ്ണില്‍ കുഴിച്ചിടുന്നതു തന്നെ പ്രകൃതിക്കു ദോഷമാണെന്നിരിക്കെ ശ്മശാനങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ വര്‍ഷങ്ങളായി അടക്കം ചെയ്യുന്നതു നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നു. ഇതെല്ലാം ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പെട്ടെന്നൊരു മാറ്റം സാധിക്കില്ല. മൃതശരീരം…

Read More

‘പുഴു’ജന്മങ്ങളെ നേരിടാന്‍ വേണ്ടത് ചങ്കുറപ്പ്

സിനിമ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിംഗിനിടയില്‍ തീപ്പൊള്ളലേറ്റ വാര്‍ത്തയില്‍ സഹജീവിക്കൊരു അപകടം പറ്റിയതിലുള്ള ദു:ഖമല്ല പലര്‍ക്കുമുള്ളത്, പകരം ആ മനുഷ്യന്റെ കറുപ്പു നിറമാണ്. തൊലിയുടെ നിറം കറുപ്പായ വിഷ്ണു, വെളുത്ത നടീനടന്മാരുടെ രംഗത്തു വന്ന് ആധിപത്യം സ്ഥാപിച്ചതിലെ അസഹിഷ്ണുതയാണ് ആ വാര്‍ത്തയ്ക്കു താഴെയുള്ള കമന്റുകളില്‍ പ്രതിഫലിക്കുന്നത്. ചിരി ഇമോജി ആയി ഇടുന്നവരുടെയും ഇനിയെന്തു കറുക്കാനാണെന്ന കമന്റിടുന്നവരുടേയും മനസിലുള്ള വൃത്തികെട്ട ജാതി ചിന്തയെ തോല്‍പ്പിക്കണമെങ്കില്‍ ആവശ്യം വേണ്ടത് അസാമാന്യ മനക്കരുത്തും ചങ്കുറപ്പുമാണ്. അല്ലാതെ, സ്വന്തം ജന്മത്തെ ശപിച്ച്, വ്യവസ്ഥിതിയെ…

Read More

ഭര്‍തൃപീഢനം സഹിക്കവയ്യാതെ സ്വയം തീകൊളുത്തി, പക്ഷേ, ജ്വലിച്ചുയുന്നു ഈ പെണ്‍പുലി

Written by: Jess Varkey Thuruthel & D P Skariah ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ തീകൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു നീഹാരി മണ്ഡലി എന്ന ഹൈദ്രാബാദുകാരി. ഇന്നിവരുടെ ജീവിതം തീയില്‍ ഹോമിക്കപ്പെട്ടവരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ചതാണ്. തീയില്‍ ഹോമിക്കപ്പെട്ട അവളുടെ ജീവിതം അതോടെ അവസാനിച്ചുവെന്നു കണക്കുകൂട്ടിയവര്‍ക്കു തെറ്റി. ശരീരത്തില്‍ 55 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട നീഹാരി മണ്ഡലി ഇന്ന് പൊള്ളലിനെ അതിജീവിച്ച് ജീവിതത്തിലേക്കു മടങ്ങിവന്ന നൂറുകണക്കിനു പേരുടെ ശക്തിയും പ്രതീക്ഷയുമാണ്. കേരളം, ആന്ധ്ര, തെലുങ്കാന എന്നീ…

Read More

സ്ത്രീയും ഫെമിനിസപ്രസ്ഥാനങ്ങളും ചില പൊള്ളത്തരങ്ങളും

Written by: പ്രീത ക്ലീറ്റസ് ‘The greatest ideas are the simplest’ എന്ന ആപ്തവാക്യം Lord of Flies എന്ന വിഖ്യാതമായ നോവലിലൂടെ നല്കിയ വില്യം ഗോള്‍ഡിന്റെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് താന്‍ നേരിട്ട്കണ്ട ജീവിതാനുഭവത്തിലൂടെ തന്നെ ആവണം. അദ്ദേഹത്തിന്റെ വാക്കുകള്‍, ‘ആണിനെപ്പോലെ ആകാന്‍ ശ്രമിക്കുന്ന വിഡ്ഢികളാണ് സ്ത്രീകള്‍. അവര്‍ അവനും മുകളിലാണെന്നവര്‍ ചിന്തിയ്ക്കുന്നതേയില്ല.’ ആണിനൊപ്പമാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഫെമിനിസ്റ്റ് ( അത് ആണായാലും പെണ്ണായാലും) ആണ്. തന്റെ സ്വത്വം അറിയുന്ന യഥാര്‍ത്ഥ സ്ത്രീയ്ക്ക് അങ്ങനെയൊരാഗ്രഹം ഉണ്ടാകാന്‍ വഴിയില്ല….

Read More

വരാപ്പുഴയില്‍ നിന്നും മറ്റൊരു പോക്‌സോ കേസ് കൂടി…..

ആ പോക്‌സോ കേസിനെക്കുറിച്ചുള്ള വാര്‍ത്തയല്ല എന്നെ ഏറെ സങ്കടപ്പെടുത്തിയത്. മറിച്ച്, ആ കുഞ്ഞിനെക്കുറിച്ച് സമീപവാസികള്‍ തന്ന വിവരണങ്ങളാണ്…. കേരളത്തിലെ സദാചാരവക്താക്കളായ ഓരോ ആണും പെണ്ണും കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു ആ കുട്ടിയെക്കുറിച്ച് നല്‍കിയ വിവരണം. പ്രായത്തേക്കാള്‍ കൂടുതല്‍ ശരീര വളര്‍ച്ച, അടക്കമില്ലാത്ത സ്വഭാവം, അമ്മയുടെ മരണം, പിതാവിന്റെ മദ്യപാനം, അമ്മൂമ്മയുടെ പ്രായാധിക്യം….. ഇതെല്ലാമാണ് ആ കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യാന്‍ നിരത്തിയ കാരണങ്ങള്‍…. പെണ്‍കുട്ടികളുടെ ശരീരം പ്രായത്തേക്കാള്‍ കൂടുതല്‍ വളര്‍ന്നാല്‍ ഒരു കുറ്റകൃത്യമായി…

Read More

തൂലിക നിശ്ചലമായി, ജോണ്‍ പോള്‍ യാത്രയായി

  പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തില്‍ സമാന്തരമായി നീങ്ങിയ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോണ്‍ പോള്‍. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയില്‍ കരുത്താക്കിയ ജോണ്‍ പോള്‍ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു. ജോണ്‍പോളിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലില്‍നിന്നു പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിക്കും. 11 മണി…

Read More