ജനിപ്പിക്കുക എന്നത് മക്കളോടു ക്രൂരത കാണിക്കാനുള്ള ലൈസന്‍സല്ല

കഞ്ചാവു വലി ശീലമാക്കിയ സ്വന്തം മകന്റെ കണ്ണില്‍ മുളകരച്ചു തേച്ച് അവനെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നൊരു അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തല്ലിയാലേ നന്നാവൂ എന്നും അമ്മ ചെയ്തത് നൂറു ശതമാനം ശരിയാണെന്നും വാദിക്കുന്നവരുടെ ബാഹുല്യം വല്ലാതെ ഭയപ്പെടുത്തുന്നു.തങ്ങളോടു ക്രൂരത കാണിക്കുന്നവരോട് നിവര്‍ന്നു നിന്നൊന്നു പ്രതികരിക്കാന്‍ പോലും കഴിവില്ലാത്ത മനുഷ്യര്‍ ചെയ്യുന്നൊരു കാര്യമുണ്ട്. ദുര്‍ബലര്‍ക്കുമേല്‍ അതികഠിന മര്‍ദ്ധനമുറകള്‍ അഴിച്ചുവിടുക എന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയും. ഇനി അങ്ങാടിയില്‍ തോറ്റുപോകുന്നത് അപ്പനോ അമ്മയോ ആണെങ്കിലോ…??…

Read More

രാജ്യം കുമ്പിട്ട് ആദരിക്കണം, ഓരോ ജൈവകര്‍ഷകനെയും

ഈ ഇലക്ട്രോണിക് യുഗത്തില്‍, അതിവേഗം വിസ്മൃതിയിലാവുന്ന നിരവധി ജോലികളെക്കുറിച്ചുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം നിങ്ങളില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. ഇന്നുകാണുന്ന പല ജോലികളും നാളെ ഉണ്ടാകില്ല. വിസ്മൃതിയിലേക്ക് പോയ ജോലികളില്‍ ചിലതാണ് പബ്ലിക് ടെലഫോണ്‍ ബൂത്തുകളുടെ നടത്തിപ്പ്, കത്തിടപാടുകള്‍ സംബന്ധിച്ച ജോലികള്‍, തുടങ്ങിയവ. പക്ഷേ, മനുഷ്യര്‍ ആഹാരം കഴിക്കുന്ന കാലത്തോളം നിലനില്‍ക്കുന്ന ഒരു ജോലിയും വരുമാന മാര്‍ഗ്ഗവുമാണ് കൃഷി. അതില്‍ തന്നെ, ജൈവകൃഷി ജനങ്ങള്‍ക്കു പ്രദാനം ചെയ്യുന്നത് ആരോഗ്യമുള്ള, രോഗമില്ലാത്ത ഒരു ശരീരവും ജീവിതരീതിയുമാണ്.  ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതി,…

Read More

കൂച്ചുവിലങ്ങ് വേണ്ടത് മാധ്യമങ്ങള്‍ക്കല്ല, ജനങ്ങളെ പറ്റിക്കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും

മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ഒരുതവണ കൂടി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു, പക്ഷേ നടന്നില്ല. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത്. വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ റദ്ദാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ നിയമത്തിലൂടെ ഇന്ത്യയിലെ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.  കാവല്‍ നായ്ക്കളാണ് മാധ്യമങ്ങള്‍. അനീതി കാണുമ്പോള്‍ കുരയ്ക്കാന്‍ വിധിക്കപ്പെട്ടവര്‍. ചിലപ്പോള്‍, ആ കുര വെറും സംശയത്തിന്റെ പേരില്‍ മാത്രമായിരിക്കാം, എങ്കിലും അവറ്റകള്‍ക്ക് കുരച്ചേ തീരൂ. കുരയ്ക്കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടുമ്പോള്‍, കള്ളന്മാരെ എന്തു…

Read More

ഇനിയും ജനിക്കാത്ത പുനര്‍ജ്ജനിക്കായി സര്‍ക്കാര്‍ പിരിച്ചത് 900 കോടി! അവകാശം ചോദിച്ചെത്തിയ മദ്യത്തൊഴിലാളികളോട് അധ്വാന വര്‍ഗ്ഗ സര്‍ക്കാരിന്റെ വിചിത്ര മറുപടി!!! കൂട്ടിയ മദ്യവിലയില്‍ സെസ് ഒഴിവാക്കി നികുതി ഇരട്ടിയാക്കി സര്‍ക്കാരിന്റെ അതിബുദ്ധി!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!!!

1. മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ഒരു പറ്റം തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് 5 % സെസ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍ പിരിച്ചെടുത്ത 900 കോടി രൂപ, ഇനിയും ജനിക്കാനിരിക്കുന്ന ഒരു പദ്ധതിയുടെ പേരിലായിരുന്നോ? 2. ആകെ പിരിച്ചെടുത്ത 900 കോടി രൂപയില്‍ നിന്നും, തൊഴിലാളികള്‍ക്ക് ആളൊന്നിന് പതിനയ്യായിരം രൂപാ വീതം, ഭിക്ഷക്കാശായി നാളിത് വരെ ചെലവാക്കിയ 9 കോടി രൂപ കിഴിച്ച്, ബാക്കി 891 കോടി രൂപ കാറ്റ് കൊണ്ട് പോയോ, അതോ…

Read More