Thamasoma News Desk
സ്ത്രീധനത്തിനെതിരെ വന്‍ പ്രതിഷേധ പരിപാടികളുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന് (ഐഎച്ച്ആര്‍ഡി) കീഴിലുള്ള 87 സ്ഥാപനങ്ങളിലെ 35,000 ഓളം വിദ്യാര്‍ത്ഥികളും 3,000 അധ്യാപകരും ജീവനക്കാരും ഡിസംബര്‍ 21 വ്യാഴാഴ്ച സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്ത്രീധന സംബന്ധമായ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ഫാക്കല്‍റ്റി അംഗങ്ങള്‍ ‘സ്ത്രീധനത്തിനെതിരെ – വിദ്യാഭ്യാസത്തിലൂടെ ആദരവ് നേടുക’ എന്ന മുദ്രാവാക്യം കാമ്പസുകളില്‍ ഉയര്‍ത്തും. ഡിസംബര്‍ 21ന് രാവിലെ 11ന് എല്ലാ കാമ്പസുകളിലും പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ഉയര്‍ന്ന സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തില്‍ പിജി വിദ്യാര്‍ഥിനിയായ ഷഹാന ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 5 ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ‘എല്ലാവര്‍ക്കും പണം മാത്രമേ ആവശ്യമുള്ളൂ’ – എന്ന് ഷഹാന അതില്‍ കുറിച്ചിരുന്നു.
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
#Dowry #Antidowycampain #dowrydeathkerala