‘വീര്‍ സവര്‍ക്കര്‍’ എത്തിയപ്പോള്‍ സംഘപരിവാര്‍ എന്തേ ഉറങ്ങിപ്പോയോ?

Jess Varkey Thuruthel

ബ്രിട്ടീഷ് സര്‍വ്വാധിപത്യത്തിനെതിരെ ഇന്ത്യ പൊരുതുകയും അനേകരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തപ്പോള്‍, മുട്ടിലിഴഞ്ഞ് ഇന്ത്യയെ ഒറ്റിക്കൊടുത്തവരില്‍ പ്രധാനിയാണ് സംഘപരിവാര്‍ വീരനായി വാഴ്ത്തിയ സവര്‍ക്കര്‍ (Savarkar). തങ്ങളുടെ ധീരനായ നേതാവായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന സര്‍വര്‍ക്കറുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന, ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന സിനിമ എട്ടുനിലയില്‍ പൊട്ടിയെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ രണ്‍ദീപ് ഹുഡ പറയുന്നത്. എന്നാല്‍, ഈ പറയുന്നതു സത്യമാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്ന മതധ്രുവീകരണവും ജാതിയുടേയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതും അസഹനീയമായ രീതിയില്‍ വളര്‍ന്നുകഴിഞ്ഞു. ജനങ്ങളെ അവരുടെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച്, രാജ്യം കൈയ്യടക്കി വച്ചിരിക്കുന്ന ഇക്കൂട്ടര്‍ വിചാരിച്ചാല്‍ ഒരു സിനിമ വിജയിക്കാനാണോ പ്രയാസം?

തന്റെ സ്വത്തുക്കളെല്ലാം വിറ്റാണ് സവര്‍ക്കര്‍ സിനിമ എടുത്തതെന്നും എന്നാല്‍ തനിക്കു വേണ്ട പിന്തുണ കിട്ടിയില്ലെന്നും രണ്‍ദീപ് പറയുന്നു. ഏതു നെറികെട്ടവരെയും വീരരാക്കാനുള്ള വിദ്യയാണ് നന്നായി വെളുപ്പിച്ചെടുക്കുക എന്നത്. സിനിമ അതിനു പറ്റിയ മാധ്യമമാണ്. സിനിമയോളം മനുഷ്യമനസില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മറ്റൊരു മാധ്യമമില്ല. അതിനാല്‍, രാജ്യദ്രോഹികളും രാജ്യത്തെ ഒറ്റുകൊടുത്തവരും നാണംകെട്ടു ജീവിച്ചവരുമെല്ലാം വീരന്മാരായി വാഴ്ത്തപ്പെടും. ഒരു സിനിമയുണ്ടായാല്‍ മാത്രം മതിയാകും.

സ്വാതന്ത്ര്യസമര സേനാനികളില്‍ മിതവാദികളും തീവ്രവാദികളുമുണ്ടായിരുന്നു. നന്നെ ചെറുപ്പത്തില്‍ വര്‍ഗ്ഗീയത തലയ്ക്കു പിടിച്ച സവര്‍ക്കര്‍ തീവ്രവാദി വിഭാഗത്തിലാണ് പെട്ടിരുന്നത്. സായുധ വിപ്ലവം കൊണ്ടുമാത്രമേ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും തുരത്താന്‍ കഴിയുകയുള്ളുവെന്നു വിശ്വസിച്ച ആളാണ് സവര്‍ക്കര്‍. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ അറസ്റ്റിലാവുകയും ജയിലിലടയ്ക്കുകയും ചെയ്യപ്പെട്ട സവര്‍ക്കര്‍, ജയിലില്‍ നിന്നും മോചിതനാകാനായി നിരവധി തവണയാണ് മാപ്പപേക്ഷ എഴുതി നല്‍കിയത്. തന്നെ വിട്ടയച്ചാല്‍, മേലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്നു മാത്രമല്ല, നിരവധി ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റാമെന്നു വാക്കു നല്‍കുകയും ചെയ്തതോടെയാണ് സവര്‍ക്കര്‍ ജയില്‍ മോചിതനായത്. ബ്രിട്ടീഷുകാര്‍ പറയുന്ന തരത്തില്‍ അവരെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും സവര്‍ക്കര്‍ നല്‍കിയ മാപ്പപേക്ഷയിലുണ്ട്. ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ മുട്ടിലിഴഞ്ഞ ഈ മനുഷ്യന്‍ തന്നെയാണ് ഹിന്ദുസംഘടനയും സംഘപരിവാറും വീരനായി വാഴ്ത്തുന്ന സവര്‍ക്കര്‍.

ഹിന്ദുമതം അപകടത്തിലാണെന്നും ഹിന്ദുത്വരാഷ്ട്രീയം സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത്, ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യയുടെ ബഹുസ്വരതയെയും കാറ്റിലെറിഞ്ഞ്, ഇന്ത്യയെ ഹിന്ദുമതരാഷ്ട്രമാക്കി മാറ്റുന്ന ബി ജെ പി ഭരണകാലത്ത് തീവ്ര ഹിന്ദുത്വത്തിനു വേണ്ടി എക്കാലവും വാദിച്ച സവര്‍ക്കര്‍ എന്ന ഭീരുവിനെക്കുറിച്ചുള്ള സിനിമ വിജയിപ്പിച്ചെടുക്കുന്നതില്‍ സംഘപരിവാറും ഹിന്ദു സംഘടനകളും ശ്രമിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം മറ്റൊന്നാണ്. കാലില്‍ വീണു മാപ്പുപറഞ്ഞ ഒരാളെ വീരനെന്നു വിളിക്കുന്നത് തെരഞ്ഞെടുപ്പുകാലത്ത് നന്നല്ലെന്ന ചിന്ത തന്നെയാവണം ആ ചിത്രത്തെ വിജിപ്പിക്കേണ്ടെന്ന് സംഘപരിവാര്‍ തീരുമാനിക്കാനുള്ള കാരണം.

കേരളത്തില്‍ വര്‍ഗ്ഗീയ വിഷം കലക്കി വോട്ടുപിടിക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നേടിയെടുക്കാനും കിണഞ്ഞു പരിശ്രമിക്കുകയാണ് ബി ജെ പിയും സംഘപരിവാറും. പരമാധികാരം ആരുടെ കൈകളിലെത്തിയാലും അത് ജനാധിപത്യത്തിന്റെ അന്ത്യമാണ്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളില്‍ ആയാലും അത് അങ്ങനെ തന്നെ. അന്ധമായ മതവിശ്വാസവും കാലപ്പഴക്കം വന്ന ആചാരങ്ങളും കൊണ്ട് ജനങ്ങളെ കൈയിലെടുക്കാമെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധ മാറ്റി അധികാരം പിടിച്ചടക്കാമെന്നും ബി ജെ പി കരുതുന്നു. സ്വാതന്ത്ര്യം ലഭിച്ച് കാലമിത്രയുമായിട്ടും ജനങ്ങള്‍ വിദ്യാഭ്യാസപരമായി വളരെയേറെ മുന്നോട്ടു പോയിട്ടും കാലഹരണപ്പെട്ട മതവിശ്വാസം ജനന്മയ്ക്കും മേലെ അധികാരം സ്ഥാപിക്കാനുള്ള പ്രധാന കാരണം രാഷ്ട്രീയ – മത നേതൃത്വം തന്നെ. ജനങ്ങളാണ് സര്‍വ്വാധികാരികള്‍. സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനും അവര്‍ക്കു സാധിക്കട്ടെ.

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *