അതിന് കൂറിലോസ് തോക്കിന്‍മുനയില്‍ അല്ലായിരുന്നല്ലോ?

Zachariah & Jess Varkey കൈകള്‍ ബന്ധിച്ചിരുന്നില്ല, തോക്കിന്‍ മുനയിലോ കത്തിമുനയിലോ ആയിരുന്നില്ല, കേരളത്തില്‍ നിന്നും ആയിരത്തിലേറെ കിലോമീറ്ററുകള്‍ക്കകലെ നിന്നും വന്നൊരു ഫോണ്‍ കോള്‍. അത് സ്വിച്ച് ഓഫ് ആക്കാന്‍ ആരുടേയും അനുവാദവും ആവശ്യമില്ല. ഫോണ്‍ ഓഫാക്കിയാലും അവര്‍ക്കു കൊല്ലാന്‍ സാധ്യമല്ല. എന്നിട്ടും പേടിച്ചുമുട്ടിടിച്ച് ലോഹയില്‍ ഒന്നും രണ്ടും സാധിച്ചു പോലും! ആ വീഡിയോ കോള്‍ ഡിസ്‌കണക്ട് ചെയ്തില്ല എന്നു പറയുമ്പോള്‍, മാര്‍ കൂറിലോസും (Mor Coorilose) പറ്റിക്കപ്പെട്ടോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ ഉണ്ട്. തട്ടിപ്പുകാരുടെ കഴിവിനെ വാഴ്ത്തുന്നവരുമുണ്ട്….

Read More

ഈ സുഖം നിങ്ങളുടെ ചൂണ്ടുവിരല്‍ വിറ്റതിന്റെയോ പണയപ്പെടുത്തിയതിന്റെയോ വിലയാണ്…………..!

നിങ്ങള്‍ സുഖമായിരിക്കുന്നു….??? എങ്കില്‍ നിങ്ങളുടെ കൈകളിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ……. നിങ്ങളുടെ കൈകളിലിപ്പോള്‍ പത്തു വിരലുകള്‍ ഉണ്ടായിരിക്കില്ല, തീര്‍ച്ച. നിങ്ങള്‍ ജനിക്കുമ്പോള്‍ നിങ്ങളുടെ കൈകളില്‍ പത്തു വിരലുകളും ഉണ്ടായിരുന്നു. പക്ഷേ, നിങ്ങളുടെ സുഖത്തിനു വേണ്ടി നിങ്ങള്‍ നല്‍കിയത് നിങ്ങളുടെ ചൂണ്ടുവിരലാണ്. പുട്ടിനു തിരുകുന്ന തേങ്ങ പോലെ എന്തു സംസാരിച്ചാലും ഇടയ്ക്കിടയ്ക്ക് ഈശ്വരകൃപയെക്കുറിച്ചുള്ള വാഴ്ത്തലുകളുമായി സംസാരിക്കുന്ന ചില മനുഷ്യരുണ്ട്. ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ നല്ല മീന്‍ കിട്ടിയതു പോലും ദൈവകൃപ കൊണ്ടാണെന്നു പറഞ്ഞു വയ്ക്കുന്നവര്‍. വണ്ടിയിടിച്ചു മരിക്കാതിരുന്നത് ദൈവകൃപ…

Read More

കൂട്ടത്തിലൊരുവനെ കൊന്നുതള്ളിയവര്‍ക്കെതിരെ കാണിക്കാത്ത ചോരത്തിളപ്പ്….

Jess Varkey Thuruthel സിറാജ് പത്രത്തിന്റെ ലേഖകനായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ നടുറോഡില്‍ കാറിടിച്ചു കൊന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ശേഷിയില്ലാത്ത മാധ്യമപ്രവര്‍ത്തകരാണ് വിനായകനു നേരെ കുരച്ചു ചാടിയത്. അതിനു വിനായകന്‍ ചെയ്ത കുറ്റമാകട്ടെ, ഉഭയകക്ഷി സമ്മതപ്രകാരം മാത്രമേ താന്‍ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളുവെന്നും ഇനിയും അങ്ങനെ മാത്രമേ സംഭവിക്കുകയുള്ളുവെന്നും പറഞ്ഞതാണ്. ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി സ്വന്തം പ്രസ്ഥാവന ഉദാഹരിച്ചു എന്നതാണ് ആ മനുഷ്യനു നേരെ ആരോപിക്കപ്പെട്ട കുറ്റം….

Read More

മൃതശരീരം വച്ചുള്ള മുതലെടുപ്പ് ഇങ്ങനെ

വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? അല്ല. BJP കുടുംബമാണോ ? അല്ല. BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ഇല്ല. സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും,തീകത്തിച്ചതും ? അല്ല (റോഡിന്റെ എതിർവശത്ത്). മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? അതെ. വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത് ? അമ്മയ്ക്കും,സഹോദരനുമൊപ്പം….

Read More

വിവാഹ വാഗ്ദാനലംഘനം: ഹൈക്കോടതിയുടെ ഈ വിധി തമസോമയുടെ നിരീക്ഷണത്തിനുള്ള അംഗീകാരം

Thamasoma News Desk വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികതയെ പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്നും അത് പീഡനമോ ബലാത്സംഗമോ അല്ല, മറിച്ച് വാഗ്ദാന ലംഘനമാണെന്നും സംബന്ധിച്ച് തമസോമയില്‍ സുദീര്‍ഘമായ ഒരു ലേഖനമെഴുതിയത് ഏപ്രില്‍ 11, 2022 നായിരുന്നു. തമസോമയില്‍ അന്നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ചുവടെ പോസ്റ്റു ചെയ്യുന്നു. ആ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തമസോമയ്ക്ക് നാനാ വശത്തു നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായി. പക്ഷേ, പറഞ്ഞ അഭിപ്രായത്തില്‍ നിന്നും പിന്മാറാന്‍ ഞങ്ങള്‍ തയ്യാറായില്ല. ബലാത്സംഗവും പീഡനവും ഒരു വ്യക്തിയില്‍…

Read More

നിധി കമ്പനി: നിയമപരമായ തിരിച്ചറിയൽ, ഉദ്ദേശ്യങ്ങൾ, നിയമലംഘനത്തിന്റെ പ്രത്യാഘാതങ്ങൾ

Adv CV Manuvilsan നിധി കമ്പനി (Nidhi Company) എന്നത് ഒരു തരം നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമാണ്. ഇന്ത്യയിലെ സജീവമായി പ്രവർത്തിക്കുന്ന ധനകാര്യ രംഗത്തെ ഭാഗമായി ഭാവി നിക്ഷേപവും വായ്പാ നടപടികളും അംഗങ്ങളുടെ ഇടയിൽ നടത്തുന്നതിനു വേണ്ടിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. “നിധി” എന്ന പദം സംസ്കൃതത്തിൽ “നിക്ഷേപം” എന്നതിനെ സൂചിപ്പിക്കുന്നു. ഓരോ നിധി കമ്പനികൾക്കും രൂപീകരണാനുമതി നൽകുന്ന നിയമം അത്ഥം വയ്ക്കുന്ന ലക്ഷ്യം എന്നത്, അവരുടെ അംഗങ്ങളിൽ സമ്പാദ്യ ശീലവും ധന സംരക്ഷണവും പ്രോത്സാഹിപ്പിക്കുക എന്നതും അവർക്ക്…

Read More

ഹര്‍ത്താല്‍: ഹൈക്കോടതി നടപടിയ്ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍…..!

Jess Varkey Thuruthel & D P Skariah കേരളത്തില്‍ ബന്ദു നിരോധിച്ചത് 1997 ലാണ്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തി, ജനങ്ങളെ ഭയപ്പെടുത്തി, ശക്തിപ്രകടനം നടത്തുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ദെന്ന പേക്കൂത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചതായി ആശ്വസിച്ച കേരള ജനതയ്ക്കു മുന്നില്‍, ഇതേ സമരരീതി മറ്റൊരു രൂപത്തിലെത്തി…! അന്നേവരെ കടകള്‍ മാത്രമടച്ച്, കരിങ്കൊടിയും നാട്ടി നടത്തിയിരുന്ന ഹര്‍ത്താലെന്ന സമരരീതി ബന്ദായി മാറി. ചുരുക്കത്തില്‍, ബന്ദെന്ന വാക്കിന് എന്തോ അസ്‌കിതയുള്ളതിനാല്‍ കോടതി ആ…

Read More

മരിച്ച സംഗീത് സ്ത്രീകളോടൊപ്പം കറങ്ങി നടക്കുന്നുവെന്ന് ജ്യോതിഷി, ഇവരെ സൂക്ഷിക്കുക!

Jess Varkey Thuruthel പത്തനംതിട്ടയിലെ വടശേരിക്കരയില്‍, റോഡില്‍ നിന്നും തോട്ടിലേക്കു വീണ സംഗീത് (24) എന്ന ചെറുപ്പക്കാരന്‍ സ്ത്രീകളോടൊപ്പം കറങ്ങിനടക്കുന്നുവെന്ന് ജ്യോതിഷി എന്നവകാശപ്പെടുന്ന സ്ത്രീ. തിരുവനന്തപുരം നെടുമങ്ങാടു സ്വദേശി രമണി എന്നു പരിചയപ്പെടുത്തിയ ഈ സ്ത്രീ പറയുന്നു, വിശ്വാസമുണ്ടെങ്കില്‍ സംഗീതിനെ കണ്ടെത്തിക്കൊടുക്കാമെന്ന്. കാണാതായി 16 ദിവസങ്ങള്‍ക്കു ശേഷമാണ് സംഗീതിന്റെ മൃതദേഹം കണ്ടെടുത്തത്. സംഗീതിന്റെ കൂട്ടുകാരന്‍ പ്രദീപ് സമീപത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍, അവര്‍ വന്ന ഓട്ടോയില്‍ നിന്നും സംഗീതിനെ കാണാതാവുകയായിരുന്നു. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഗീത് മരിച്ചിട്ടില്ലെന്നും…

Read More

കടം വാങ്ങിയും സാധനങ്ങള്‍ വാങ്ങിക്കൂട്ടി മലയാളികള്‍

Thamasoma News Desk ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നാണ് മലയാളികളുടെ കാഴ്ചപ്പാട്. പൈസയ്ക്ക് എത്ര ബുദ്ധിമുട്ടിയാലും കടം വാങ്ങിയും (Loan) ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങുക എന്നതാണ് ശരാശരി മലയാളിയുടെ പൊതു സ്വഭാവം. പ്രതിമാസം 13,000 രൂപ വരുമാനമുള്ള ഒരു ജീവനക്കാരന്‍ ഐഫോണ്‍ വാങ്ങാന്‍ 50,000 രൂപ ‘പലിശരഹിത’ വായ്പ എടുത്തതിനെക്കുറിച്ച്, കൊച്ചി ആസ്ഥാനമായുള്ള നിക്ഷേപ ഉപദേശകനായ നിഖില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു, ”ഫോണിന്റെ വില 58,000 രൂപയായിരുന്നു. കൈയിലുണ്ടായിരുന്നത് 8,000 രൂപയും. ബാക്കി പൈസ വായ്പ വാങ്ങി, എന്നാല്‍,…

Read More