ഷിരൂര്‍ ഗംഗാവാലി: സുബിന്‍ നാട്പാക് സംസാരിക്കുന്നു

സുബിന്‍ നാട്പാക് ഷിരൂര്‍ ഗംഗാവാലി (Shirur Gangavalley) എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ. NH 66 ഇല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളില്‍ പ്രധാനി ആണ് ഈ സ്ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്ത്, അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകള്‍ ചെമ്മണ്ണില്‍ പൊതിഞ്ഞ ഉയര്‍ന്ന മലനിരകളാണിവിടെ. മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത് 289 മീറ്റര്‍ ആണ്….

Read More
Arjun rescue operation

കേരളത്തിലായിരുന്നെങ്കില്‍ അര്‍ജ്ജുനെ എന്നേ രക്ഷപ്പെടുത്തിയേനേ

Thamasoma News Desk ജൂലൈ 16 ന് രാവിലേ എട്ടരയോടെയാണ് കര്‍ണാടകയിലെ അങ്കോളയ്ക്കടുത്ത് ദേശീയ പാത 66 ലേയ്ക്ക് മണ്ണിടിച്ചിലുണ്ടാവുകയും റോഡിന്റെയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയും അതിലുണ്ടായിരുന്ന അര്‍ജ്ജുനും (Arjun) മറ്റനേകം വണ്ടിക്കാരും മണ്ണിലടിയിലാവുന്നത്. അധികം വൈകാതെ തന്നെ റോഡിന്റെ മറുഭാഗം വരെ വീണ മണ്ണിന്റെ മേല്‍ ഭാഗം നീക്കിയപ്പോഴും കൂടാതെ തൊട്ടടുത്തുള്ള നദിയില്‍ നിന്നും ഏഴ് പേരുടെ മൃത ശരീരങ്ങള്‍ കിട്ടിയിരുന്നു. അവിടേ നിന്ന് രക്ഷപ്പെട്ടവരാണ് ഇനിയും നിരവധി പേര് റോഡിന്റെ മറു വശത്ത് മണ്ണിനടിയില്‍ കുടുങ്ങി…

Read More
Arjun rescue operation

ജീവനോടെ മണ്ണിനടിയില്‍, കുലുക്കമില്ലാതെ കര്‍ണാടക

Thamasoma News Desk മാലിന്യക്കടലായ ആമയിഴഞ്ചാന്‍ കനാലില്‍ കാണാതായ ജോയിക്കായി പ്രതീക്ഷയോടെ കേരളം രക്ഷാപ്രവര്‍ത്തനം നടത്തിയത് മൂന്നു ദിവസമാണ്. വെള്ളത്തില്‍ ഒരാളെ കാണാതായാല്‍, ഏതാനും മിനിറ്റുകള്‍ മാത്രമേ ജീവനോടെയുണ്ടാവൂ എന്ന സത്യമറിയാമായിരുന്നിട്ടും പ്രതീക്ഷയായിരുന്നു. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളെയും ടെക്‌നോളജിയെയും ഉപയോഗപ്പെടുത്തി കേരളമതു ചെയ്തു. കഴിഞ്ഞ നാലു ദിവസമായി മലയാളിയായ അര്‍ജ്ജുന്‍ അദ്ദേഹത്തിന്റെ ലോറിയോടൊപ്പം കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിനടിയില്‍ (landslide) ജീവനോടെ കാത്തിരിക്കുകയാണ്. രക്ഷാകരങ്ങള്‍ തങ്ങളെത്തേടിയെത്തുമെന്ന പ്രതീക്ഷയോടെ. പക്ഷേ, കുറെ ജീവനുകള്‍ മണ്ണിനടിയിലായിട്ടും കര്‍ണാടകയ്ക്കു കുലുക്കമില്ല. അര്‍ജ്ജുന്‍ ജീവനോടെ…

Read More

വരലക്ഷ്മി ശരത്കുമാറിനെ സ്വന്തം പേരിനോടു ചേര്‍ത്തു വച്ച് ഭര്‍ത്താവ് നിക്കോളായ്

Thamasoma News Desk ഇനിമുതല്‍ താന്‍ ‘നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്ദേവ്’ (Nicholai Varalaxmi Sarathkumar Sachdev) എന്ന പേരില്‍ അറിയപ്പെടുമെന്ന് നിക്കോളായ് സച്ച്ദേവ്. വിവാഹശേഷം സാധാരണയായി ഭര്‍ത്താവിന്റെ പേര് സ്വന്തം പേരിനോടു ചേര്‍ത്തു വയ്ക്കുന്നത് ഭാര്യയാണ്. എന്നാലിവിടെ, താനിനി ഭാര്യയുടെ പേരില്‍ അറിയപ്പെടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് നിക്കോളായ്. തന്റെ ഭാര്യയും നടിയുമായ വരലക്ഷ്മി ശരത്കുമാറിനെ ആദരിക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ഗ്യാലറിസ്റ്റ് ആണ് നിക്കോളായ് സച്ച്‌ദേവ്. ഭാര്യയുടെ പേരും പെരുമയും നിലനിര്‍ത്താന്‍ താനും തങ്ങളുടെ…

Read More

രമേഷ് നാരായണ്‍ കാണിച്ചതും ശരത്ത് എഴുതിയതും ഒന്ന്

Thamasoma News Desk ‘പോട്ടേടാ ചെക്കാ വിട്ടുകള’ എന്ന സംഗീത സംവിധായകന്‍ ശരത്തിന്റെ (Sharreth) ഫേയ്‌സ് ബുക്ക് പോസ്റ്റിലും നിറഞ്ഞു നില്‍ക്കുന്നതും ഉച്ചനീചത്വം തന്നെ. ആസിഫിനെ സ്റ്റേജില്‍ നിസ്സാരവത്കരിക്കുകയായിരുന്നു രമേഷ് നാരായണനെങ്കില്‍, നീയെന്റെ കുഞ്ഞനുജനല്ലേ വിട്ടുകള ചെക്കാ എന്ന എഴുത്തിലൂടെ ‘നീ അത്രയ്‌ക്കൊന്നും വളര്‍ന്നിട്ടില്ലെന്ന്’ ശരത്തും ഉറപ്പിക്കുന്നു. ആരൊക്കെ ഏതെല്ലാം കോണുകളില്‍ നിന്നും നിഷേധിക്കാന്‍ ശ്രമിച്ചാലും അവാര്‍ഡ് ദാനച്ചടങ്ങില്‍ രമേഷ് നാരായണ്‍ ചെയ്തത് നീതീകരിക്കാനാകാത്ത തെറ്റാണ് (Asif-ramesh Issue). ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഉച്ചനീചത്വത്തിന്റെ ഏറ്റവും മോശപ്പെട്ട ഒന്നാണ്…

Read More

ആസിഫിനെ ഹൃദയത്തില്‍ ചേര്‍ത്ത് മലയാളികള്‍

Thamasoma News Desk ഇനിയൊരു തവണ കൂടി മലയാളികള്‍ക്ക് ആ രംഗങ്ങള്‍ കാണാനുള്ള ശേഷിയുണ്ടാവില്ല. ആസിഫില്‍ (Asif Ali) അവര്‍ കണ്ടത് സ്വന്തം പ്രതിച്ഛായ തന്നെയാണ്. ഏയ് ഓട്ടോ എന്ന സിനിമയില്‍, വിളമ്പി വച്ച ആഹാരത്തിനു മുന്നില്‍ നിന്നും മോഹന്‍ലാലിന്റെ കഥാപാത്രമായ സുധിയെ എഴുന്നേല്‍പ്പിച്ചു വിടുന്ന സീന്‍ ഉണ്ട്. ഇത്തരത്തില്‍ പൊതുവേദിയിലും അല്ലാതെയും എത്രയോ മനുഷ്യര്‍ അപമാനിതരാകുന്നു…! രമേശ് നാരായണനെപ്പോലുള്ള വമ്പരെന്നു ധരിക്കുന്നവരുടെ ഗര്‍വ്വ് അനുഭവിച്ചവര്‍ എത്രയോ. ഒരു പൊതുവേദിയില്‍ രമേശ് കാണിച്ചത് ഈ വിധമാണെങ്കില്‍ സിനിമ…

Read More

അപകര്‍ഷബോധത്തില്‍ നിന്നും ഈഴവര്‍ക്ക് എന്നു മോചനമുണ്ടാകും?

Kamaljith Kamalasanan ഏറ്റവും പ്രയാസമേറിയ യത്‌നമായി എനിക്ക് തോന്നുന്നത് ഈഴവന്മാരെ (Ezhavas) അപകര്‍ഷതാ ബോധത്തില്‍ നിന്നും മാറ്റിയെടുക്കുക എന്നതാണ്. കേവലം 200 വര്‍ഷങ്ങളുടെ ഇരുണ്ട കാലത്തെ ഉയര്‍ത്തി പിടിച്ചു സഹസ്രാബ്ദങ്ങളുടെ സുവര്‍ണ്ണ കാലത്തെ മറക്കുന്ന വേറൊരു വിഭാഗവും ഈ ലോകത്ത് കാണുകയില്ല. വോട്ടിനു വേണ്ടി കമ്മ്യൂണിസ്റ്റ്കളും, മത പ്രചരണാര്‍ത്ഥം ക്രിസ്ത്യന്‍ സഭകളും പ്രചരിപ്പിച്ചു വിടുന്ന അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിശ്വസിച്ചു സ്വയം പിന്നോക്ക ജനതയായി കരുതി ഉള്‍വലിഞ്ഞു ജീവിക്കുകയാണ് ഇന്നും ബഹുഭൂരിപക്ഷം ഈഴവരും. ബൗദ്ധിക ജീര്‍ണ്ണത ബാധിച്ച സമുദായ…

Read More

നമ്മള്‍ കൂടി ഉത്തരവാദികളായതിന് ആര്യയെ മാത്രം പഴിക്കുന്നതെന്തിന്?

Thamasoma News Desk അധികാരത്തിലേറിയ നാള്‍മുതല്‍ തുടങ്ങിയതാണ് മേയര്‍ ആര്യ രാജേന്ദ്രനു (Mayor Arya Rajendran) നേരെയുള്ള കടന്നാക്രമണം. പ്രശ്‌നം ചെറുതോ വലുതോ ആകട്ടെ, അതിക്രൂരമായ രീതിയില്‍ വാക്കുകള്‍ കൊണ്ട് ആക്രമിക്കപ്പെടുകയാണവര്‍. കെ എസ് ആര്‍ സി ഡ്രൈവര്‍ ചെയ്ത പോക്രിത്തരത്തെ ചോദ്യം ചെയ്തതോടെ അതു കൂടുതല്‍ രൂക്ഷമായി. പക്വതയില്ലെന്ന ആരോപണം ഒരുവശത്ത്. സ്ത്രീയാണെന്ന ആരോപണങ്ങള്‍ മറുവശത്തും. സ്വന്തം തെറ്റുകള്‍ പോലും അവര്‍ക്കെതിരെയുള്ള ആയുധമാക്കുന്നു. കേരളം മാലിന്യക്കൂമ്പാരമാകുന്നതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ട്. ആര്യയെ വിമര്‍ശിക്കുമ്പോള്‍ ഈ സത്യം…

Read More

ആമയിഴഞ്ചാന്‍: മാലിന്യം വലിച്ചെറിയുന്ന ഓരോ വ്യക്തിയും ഉത്തരവാദി

Thamasoma News Desk ആമയിഴഞ്ചാനിലെ (Amayizhanchan) അഴുക്കില്‍ വീണ് ഗതികെട്ടു മരിച്ച ജോയിക്ക് ആദരാഞ്്ജലികള്‍. ഈ മരണത്തിന്റെ ഉത്തരവാദികള്‍ റെയില്‍വേയും ഭരണകൂടവും മാത്രമല്ല. തങ്ങള്‍ക്കു വേണ്ടാത്തവയൊക്കെയും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുന്നതു ശീലമാക്കിയ ഓരോ മനുഷ്യരും ഉത്തരവാദികളാണ്. ഉപയോഗിച്ച ഡയപ്പറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ചാക്കുകളിലാക്കി തള്ളുന്ന മാലിന്യങ്ങള്‍, അറവു ശാലകളില്‍ നിന്നും പുറന്തള്ളുന്നവ, ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ തുടങ്ങി തങ്ങള്‍ക്കു വേണ്ടാത്തതെന്തും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുകയാണ് മലയാളികള്‍. പലയിടങ്ങളിലും കക്കൂസ് മാലിന്യങ്ങള്‍…

Read More

‘ല്ല്യ വാപ്പാ.. മയ പെയ്തപ്പോ വെള്ളം തെറിച്ചതാണ്…’

Thamasoma News Desk വിവാഹ ബന്ധം തകരാനുള്ള കാരണങ്ങള്‍ എന്തു തന്നെ ആയാലും മക്കളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കാരുണ്യം കാണിച്ചേ തീരൂ. പങ്കാളിയോടുള്ള വാശിയും വൈരാഗ്യവും മക്കളുടെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍, അവരുടെ എല്ലാ അവകാശങ്ങളും നീതിയും അവരില്‍ നിന്നും തട്ടിപ്പറിക്കുകയാണ് ചെയ്യുന്നത്. കോടതി അനുവദിച്ചാല്‍പ്പോലും മക്കളെ അവരുടെ പിതാവിനു കാണിച്ചു കൊടുക്കാന്‍ പോലും പലരും അനുവദിക്കാറില്ല. മക്കളുടെ ഭാവി മുന്‍നിറുത്തിയാണ് കുടുംബക്കോടതി ഒരു തീരുമാനമെടുക്കുന്നത് എങ്കില്‍ക്കൂടി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും സ്വന്തം മക്കളെ പിതാവിനൊപ്പം വിടണമെന്ന കോടതി ഉത്തരവു…

Read More