പനപോലെ വളര്‍ത്തിയ നീതികേട്

ജെസ് വര്‍ക്കി തുരുത്തേല്‍ ഇന്ന് പെസഹാ വ്യാഴം. ഒറ്റിക്കൊടുത്തവനും തള്ളിപ്പറഞ്ഞവനും തള്ളിക്കളഞ്ഞവര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച യേശുക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം. പക്ഷേ, അതിന്റെ മറുപുറമെന്തേ ആരും കാണാതെ പോകുന്നു? ബൈബിള്‍ മാത്രമല്ല, ഏതു മതഗ്രന്ഥമെടുത്താലും വളരെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നൊരു കാര്യമുണ്ട്. തെറ്റുചെയ്തവരുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണത്. സത്യസന്ധനായി ജീവിക്കുന്ന, മനസില്‍ കരുണയും സ്‌നേഹവും കാരുണ്യവുമുള്ള ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ ഉടനീളം അനുഭവിക്കേണ്ടി വരുന്നത് കഠിന വേദനകളും കഷ്ടതകളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും മാത്രമായിരിക്കും. അവരുടെ സത്യസന്ധതയ്ക്കും ദയയ്ക്കും കാരുണ്യത്തിനും കല്‍പിച്ചു…

Read More

നിര്‍മ്മല കോളേജ് പ്രശ്‌നം: സംഘികള്‍ക്കു വളംവയ്ക്കുന്ന ക്രിസംഘികള്‍

Jess Varkey Thuruthel വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെങ്കിലും മതത്തെ പുറത്താക്കണമെന്ന തീവ്രമായ ആഗ്രഹം ഒരിക്കലും നടക്കാതെ പോകുന്നതിനു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും മതസ്ഥാപനങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥനകളും മതപഠനങ്ങളുമുണ്ട്. ഞായറാഴ്ചകളില്‍ പള്ളികളില്‍ ഉള്ളതു കൂടാതെയാണിത്. തങ്ങളുടെ മതം വളര്‍ത്താനാണ് തങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് സഭ പരസ്യമായിത്തന്നെ സമ്മതിക്കുന്നുമുണ്ട്. മതനിരപേക്ഷത പോയിട്ട് മതസൗഹാര്‍ദ്ദം പോലും സാധ്യമല്ലാത്ത ഒരന്തരീക്ഷത്തില്‍ ഓരോ പ്രശ്‌നവും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ…

Read More

മിണ്ടാമഠങ്ങള്‍: സ്വര്‍ഗ്ഗമല്ലിത്, ജയിലറ…!!

ജെസ് വര്‍ക്കി തുരുത്തേല്‍ ‘പ്രസാദമെന്ന പേരില്‍ എന്റെ അമേദ്യം ഉണക്കിപ്പൊടിച്ചു കൊടുത്താലും വിശ്വാസികളെന്ന കഴുതകള്‍ ഭക്ത്യാദരവോടെ അതു കഴിക്കും’ എന്നൊരു ദിവ്യന്‍ പറഞ്ഞിരുന്നു. ദൈവത്തിന്റെ പേരില്‍ എന്തു ക്രൂരതയും സാധൂകരിക്കുന്ന പ്രക്രിയയുടെ പേരാണ് വിശ്വാസം. ദൈവത്തെ പ്രസാദിപ്പിക്കുന്നതില്‍ ആനന്ദിക്കുന്നവരുടെ സ്വര്‍ഗ്ഗമാണ് മിണ്ടാമഠങ്ങള്‍ എന്ന ടാഗ് ലൈനാണ് മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന മിണ്ടാമഠങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വായനക്കാരുള്ള ദിനപ്പത്രമെന്നഭിമാനിക്കുന്ന, നീതികേടുകളെ സധൈര്യം ചെറുത്തു തോല്‍പ്പിക്കുന്ന പത്രമായ മനോരമ പോലും നിര്‍വ്വചിക്കുന്നത്. ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഏതൊരു…

Read More

ജീവനുണ്ടെങ്കില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലേക്ക് പോകരുത്: പരാതികളുടെ പെരുമഴ

Thamasoma News Desk കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടക്കുന്നത് പകല്‍ക്കൊള്ളയെന്നും ജീവനുണ്ടെങ്കില്‍ അവിടെ ചികിത്സയ്ക്കായി പോകരുതെന്നും മുന്നറിയിപ്പ്. ചികിത്സ തേടിയ നിരവധി പേരാണ് സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി ഉന്നയിക്കുന്നത്. തന്റെ മകള്‍ക്ക് ശ്വാസം മുട്ടലും ക്ഷീണവും കാരണം സണ്‍റൈസില്‍ പ്രവേശിപ്പിച്ചുവെന്നും പകല്‍ക്കൊള്ളക്കാരെക്കാള്‍ നാണംകെട്ട പിടിച്ചു പറിയാണ് ഈ ആശുപത്രിയില്‍ നടക്കുന്നതെന്നും മാതൃഭൂമിയിലും ഏഷ്യാനെറ്റിലും എഡിറ്ററായി ജോലി ചെയ്തിരുന്ന വരുണ്‍ രമേശ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ച അനുഭവമാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്. !ജീവനുണ്ടെങ്കില്‍ കാക്കനാട്…

Read More

ഈ ഫോട്ടോ എങ്ങനെയുണ്ടായി ഉമ തോമസേ….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ കണ്ണീര്‍ സീരിയലുകള്‍ രണ്ടടി അകലം പാലിക്കും, ഉമ തോമസിന്റെ ഈ തകര്‍പ്പന്‍ അഭിനയ മികവിനു മുന്നില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിച്ചിരുന്നു, പി ടിയുടെ പ്രിയ പത്‌നി ഉമ തോമസിന്റെ അഭിനയ മികവ്. അന്നവര്‍ മാധ്യമ പ്രതിനിധികള്‍ക്കു മുന്നില്‍ അതിമനോഹരമായി അഭിനയിച്ചു. തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി താന്‍ അല്ലെന്നവര്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ആണയിട്ടു പറഞ്ഞു……. അതു വെറും അഭിനയമായിരുന്നുവെന്ന്…

Read More

വിനായകന്‍: കാലം കാത്തുവച്ച കാവ്യനീതി

Jess Varkey Thuruthel  എടാ വിനായകാ എന്നലറി വിളിച്ച് തല്ലാനായി ആഞ്ഞടുത്തവര്‍ ഇന്ന് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നു, വിനായകന്റെ അഭിമുഖത്തിനായി! ഇത് കാലം കാത്തു വച്ച കാവ്യനീതി. മമ്മൂക്ക, ലാലേട്ടന്‍, എന്നെല്ലാം ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന, അവര്‍ക്കു മുന്നില്‍ നട്ടെല്ലു വളച്ചൊടിച്ചു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിനായകനു മുന്നിലെത്തിയാല്‍ ഹാലിളകും. വിളി പിന്നെ നീയെന്നും എടാ എന്നുമാകും. നിന്റെ കൂടെയൊക്കെ കിടക്കാനും പെണ്ണുങ്ങളുണ്ടോ എന്ന പുച്ഛച്ചോദ്യവുമാവും. അന്നൊരിക്കല്‍, വിനായകനു നേരെ മാധ്യമ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു, കൊലവിളികളും അധിക്ഷേപ വാക്കുകളും കൊണ്ട്…

Read More

മനസില്‍ കനലു പൂക്കുന്ന ഇടം

സഖറിയ കനലു പൂക്കുന്ന ഒരിടമുണ്ട് മനസില്‍ മഴ പോലെ പെയ്തിറങ്ങുന്ന, വെയില്‍ പോലെ പരക്കുന്ന ഒരിടം എത്ര കാര്‍മേഘങ്ങള്‍ പെയ്തിറങ്ങി കനലണഞ്ഞാലും പൂത്തുകൊണ്ടേയിരിക്കും ഏതു കനല്‍വഴികള്‍ താണ്ടുമ്പോഴും ജീവിതത്തിന്റെ മാറാപ്പുകള്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ക്കുമ്പോഴും ഉള്ളില്‍ പൂക്കുന്ന കനലിന് സകലതിനെയും ശുദ്ധീകരിക്കാന്‍ കഴിയും. നിറുത്തിയിടത്തു നിന്നും തുടങ്ങാന്‍, തുടങ്ങിയത് അവസാനിപ്പിക്കാന്‍, തുടര്‍ന്നു കൊണ്ടേയിരിക്കാനും കനലുപൂക്കുന്ന ഇടമാണ് ഹേതു ഇതെന്റെ ജീവന്റെ സായന്തനം ഇനിയൊന്നും ശേഷിക്കുന്നില്ല, ഒരടി പോലും മുന്നോട്ടു പോകേണ്ടതുമില്ല എല്ലാം പൂര്‍ത്തിയായിരിക്കുന്നു… ഈ ലോകത്തിലെ മാസ്മരികതയെല്ലാം കുടികൊള്ളുന്നത്…

Read More

അഖില്‍ മാരാര്‍ അഥവാ വെറുപ്പിന്റെ വിത്തു വിതയ്ക്കുന്നവന്‍

Zachariah കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രിയായും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശകന്‍ ധ്രുവ് റാത്തിയുടെ കേരളത്തിന്റെ പതിപ്പായും വാഗ്ദാനമായും പ്രതിപക്ഷ നേതാവായും അങ്ങനെയങ്ങനെ സോഷ്യല്‍ മീഡിയ നിറയെ അഖില്‍ മാരാര്‍ (Akhil Marar) എന്ന സംഘിയെ വാനോളം പുകഴ്ത്തുകയാണ് ചിലര്‍. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരിനുമെതിരെ, ‘പിണറായീ നീ പോ’ എന്നെല്ലാം വിളിച്ചു പറയുന്ന വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പുന്ന മാരാരെപ്പോലുള്ളവര്‍ നിര്‍ദാക്ഷിണ്യം എതിര്‍ക്കപ്പെടേണ്ടവരാണ്. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പു വിതയ്്ക്കുന്ന നീച രാഷ്ട്രീയം തടയപ്പെടുക തന്നെ വേണം. അഭിപ്രായ…

Read More

പള്ളിയില്‍ സ്ത്രീകള്‍ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന് പാസ്റ്റര്‍

പള്ളിയില്‍ വരുന്ന സ്ത്രീകള്‍ പാന്റീസും ബ്രായും ധരിക്കരുതെന്നും അടിവസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സ്ത്രീകള്‍ അത് ഊരിക്കളയണഞ്ഞ ശേഷം മാത്രമേ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പാടുള്ളുവെന്നും കെനിയന്‍ പാസ്റ്റര്‍ റവ. ജോഹി. ദി കെനിയന്‍ ഡെയ്‌ലി പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. സ്ത്രീകള്‍ അടിവസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ദൈവത്തിന് അവരുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളുവെന്നും പാസ്റ്റര്‍ ജോഹി പറഞ്ഞു. കെനിയയിലെ ലോര്‍ഡ്‌സ് പ്രൊപ്പെല്ലര്‍ റിഡംപ്ഷന്‍ ചര്‍ച്ചിലെ പാസ്റ്ററാണ് ജോഹി. സ്ത്രീകള്‍ അിവസ്ത്രം ധരിക്കുന്നത് ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തിയാണെന്നാണ് പാസ്റ്ററുടെ വാദം. ചര്‍ച്ച്…

Read More