ദുരിതബാധിതരെ സഹായിക്കാനും കൈനീട്ടി കത്തോലിക്ക സഭ

Thamasoma News Desk ഉരുള്‍പൊട്ടലില്‍ സര്‍വ്വം നഷ്ടപ്പെട്ട മനുഷ്യര്‍ക്കു കൈത്താങ്ങാകാനും സഭ മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടുന്നു. വയനാട്ടിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടമൊരുക്കുന്ന വഴികളൊന്നും പോരാഞ്ഞിട്ടാവും സഭ (Divine retreat center) നേരിട്ട് ഇതു ചെയ്യുന്നത്. സഭയുടെ സ്വത്തെല്ലാം വിശ്വാസികള്‍ നല്‍കിയ ദാനമാണ്. ആ സ്വത്ത് സഭയുടേതല്ല, മറിച്ച് വിശ്വാസികളുടേതാണെന്നും അവശ്യസമയത്ത് അത് അവര്‍ക്കു തന്നെ നല്‍കണമെന്നും വിശ്വാസികളില്‍ നിന്നുതന്നെ ശബ്ദമുയര്‍ന്നിരുന്നു. എന്നാല്‍ ആ ശബ്ദങ്ങളെ അടിച്ചൊതുക്കുകയാണ് സഭ എല്ലാക്കാലത്തും ചെയ്തിരുന്നത്. ഇപ്പോഴിതാ, ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍…

Read More

കാഞ്ഞിരവേലിയില്‍ ആന ചെരിഞ്ഞത് വൈദ്യുതാഘാതം മൂലം

Thamasoma News Desk കാഞ്ഞിരവേലിയില്‍ കാട്ടാന ചെരിഞ്ഞത് വൈദ്യുതാഘാതം (electrocution) മൂലമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മാടകയില്‍ ഷാജന്‍ എന്നയാളുടെ പറമ്പില്‍ പുഴയോടു ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. ജൂലൈ 28 ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആന ചരിഞ്ഞ വിവരം അയല്‍ക്കാര്‍ പറഞ്ഞാണ് ഷാജനും വീട്ടുകാരുമറിയുന്നത്. പകല്‍ ഏകദേശം 9 മണിക്കായിരുന്നു അത്. ഷാജനും കുടുംബത്തിനുമായി ഏകദേശം ഒന്നരയേക്കര്‍ പറമ്പാണ് ഉള്ളത്. ഇതില്‍ ഒരു കോഴിഫാമും ഇവര്‍ നടത്തുന്നുണ്ട്. ഈ കോഴി ഫാമില്‍ വെള്ളമെത്തിക്കുന്നതിനായി സോളാര്‍ വൈദ്യുതിയാണ് ഉപയോഗിച്ചിരുന്നത്. പുഴയില്‍…

Read More

മാണികകളിലിരുന്ന് പരിസ്ഥിതിക്കു വേണ്ടി വാദിക്കുന്നവര്‍

Jess Varkey Thuruthel മണിമാണികയുടെ സുരക്ഷിതത്വത്തിലിരുന്ന് പരിസ്ഥിതിക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുകയാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലെമ്പാടും (The real hazards). ഇവരോടൊരു ചോദ്യം. ഒരു ചെറിയ കുടുംബത്തിനു താമസിക്കാന്‍ ആവശ്യമുള്ളതിലും അനേകവലിപ്പമുള്ള വീടാണോ നിങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്? നിങ്ങളുടെ വീടിന്റെ അടിത്തറയുണ്ടാക്കിയിരിക്കുന്നത് കരിങ്കല്ലുകൊണ്ടാണോ? നിങ്ങളുടെ വീടു വാര്‍ക്കാന്‍ മെറ്റല്‍ ഉപയോഗിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ പരിസ്ഥിതിക്കു വേണ്ടി വാദിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം? ഏതെങ്കിലുമൊരു പാറമടയില്‍ നിന്നും പൊട്ടിച്ചെടുത്ത കരിങ്കല്ലുകളാണ് നിങ്ങളുടെ വീടിന്റെയും ആധാരം. മൂന്നോ നാലോ പേര്‍ അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കു…

Read More

ഉരുളിനൊപ്പം പുറത്തുചാടിയ വിഷജീവികള്‍

Jess Varkey Thuruthel കേരളം കണ്ടതില്‍വച്ചേറ്റവും ആഘാതം സൃഷ്ടിച്ച ഉരുള്‍പൊട്ടലാണ് വയനാട്ടില്‍ ഉണ്ടായത്. ഏറ്റവുമൊടുവില്‍ ലഭിച്ച വിവരമനുസരിച്ച് 270 പേര്‍ മരിച്ചിരിക്കുന്നു. മണ്ണിനടിയില്‍ ഇനിയും ധാരാളമാളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. അതിനാല്‍ത്തന്നെ ഈ സംഖ്യ ഇനിയുമുയര്‍ന്നേക്കാം. 2018 ലെ വെള്ളപ്പൊക്കത്തില്‍പ്പോലും കേരളത്തിലെമ്പാടും പല ദിവസങ്ങളായി മരണമടഞ്ഞത് 480 പേരാണ്. പക്ഷേ, ഇതിപ്പോള്‍ ഒരു മലഞ്ചെരുവില്‍ ഒറ്റ രാത്രികൊണ്ട് ഇത്രയേറെപ്പേര്‍ മരിച്ചിരിക്കുന്നു. കേരളം വിറങ്ങലിച്ചു നില്‍ക്കുന്ന ഈ അവസരത്തിലും വര്‍ഗ്ഗീയ വിഷം ചീറ്റി നിരവധി ജീവികള്‍ (poisonous creatures) മാളങ്ങളില്‍ നിന്നും…

Read More

രക്ഷാപ്രവര്‍ത്തനം: വീണ്ടും മാതൃകയായി കേരളം

സഖറിയ & ജെസ് വര്‍ക്കി തുരുത്തേല്‍ വയനാട്ടില്‍ ഒരു ഗ്രാമമൊന്നാകെ ദുരന്തഭൂമിയായി മാറിയിരിക്കുന്നു (wayanad landslides). എങ്ങും നടുക്കുന്ന കാഴ്ചകള്‍. ജീവിതത്തിലേക്കു കഷ്ടിച്ചു രക്ഷപ്പെട്ടവര്‍, കൈത്തുമ്പില്‍ നിന്നും പിടിവിട്ടു പോയവരെ തേടുന്ന ഉറ്റവര്‍. വിലങ്ങുതടിയായി തോരാത്ത പെരുമഴ. വീണ്ടും വീണ്ടുമുണ്ടാകുന്ന മണ്ണിടിച്ചിലുകള്‍. പെരുവെള്ളപ്പാച്ചില്‍. എല്ലാറ്റിനും മുകളിലായി കേരളത്തിന്റെ രക്ഷാദൗത്യം. മഴശമിച്ച് കാലാവസ്ഥ അനുകൂലമായാല്‍ മാത്രം രക്ഷാപ്രവര്‍ത്തനമെന്ന മറ്റു സംസ്ഥാനകാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായി, ജീവനോടെ മണ്ണിനടിയില്‍ രക്ഷക്കായി കേഴുന്ന എല്ലാവരെയും രക്ഷപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ, എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചു നടത്തുന്ന…

Read More

ഉരുള്‍പൊട്ടല്‍: ഭീതിയുടെ താഴ്വാരങ്ങള്‍

GR Santhosh Kumar വയനാട്ടിലെ ഉരുള്‍പൊട്ടലിലെ (landslide in Wayanad) ഭീതിക്കൊപ്പം തന്നെ കാരണങ്ങളും കൈയ്യേറ്റങ്ങളും ചര്‍ച്ചയാവുകയാണ്, ഒപ്പം മാധവ് ഗാഡ്ഗില്‍ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും. ദുരന്തമുഖത്തു നില്‍ക്കുമ്പോഴല്ല ഇവ ചര്‍ച്ചയാകേണ്ടതെന്നും ഇപ്പോള്‍ വേണ്ടത് രക്ഷാപ്രവര്‍ത്തനമാണെന്നും വാദിക്കുന്നവരുണ്ട്. ഈ ചര്‍ച്ചകള്‍ ഇതോടൊപ്പം നടന്നേ തീരൂ. തിരിച്ചടിക്കാന്‍ പ്രകൃതി തീരുമാനിച്ചാല്‍ മനുഷ്യനൊന്നാകെ ഒന്നിച്ചാലും തടയുക സാധ്യമല്ല. ജി ആര്‍ സന്തോഷ് കുമാറിന്റെ ലേഖനം ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു. 2019 ആഗസ്റ്റ് മാസം വയനാട്ടിലെ പുത്തുമലയില്‍ സംഭവിച്ച ദുരന്തത്തിന്റെ…

Read More

കരിമണലില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു

Thamasoma News Desk നീണ്ടപാറയ്ക്കും കരിമണലിനും മധ്യത്തിലായി കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു (Accident). ആര്‍ക്കും പരിക്കില്ല. ബസില്‍ 21 യാത്രക്കാരുണ്ടായിരുന്നു. കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗത്ത് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഈറ്റ ഉള്‍പ്പടെയുള്ള മരങ്ങളില്‍ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും തെന്നിമാറിയ ലോറി സൈഡിലെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായി. സമീപത്തെ…

Read More

നിര്‍മ്മല കോളേജ് പ്രശ്‌നം: സംഘികള്‍ക്കു വളംവയ്ക്കുന്ന ക്രിസംഘികള്‍

Jess Varkey Thuruthel വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെങ്കിലും മതത്തെ പുറത്താക്കണമെന്ന തീവ്രമായ ആഗ്രഹം ഒരിക്കലും നടക്കാതെ പോകുന്നതിനു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും മതസ്ഥാപനങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥനകളും മതപഠനങ്ങളുമുണ്ട്. ഞായറാഴ്ചകളില്‍ പള്ളികളില്‍ ഉള്ളതു കൂടാതെയാണിത്. തങ്ങളുടെ മതം വളര്‍ത്താനാണ് തങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് സഭ പരസ്യമായിത്തന്നെ സമ്മതിക്കുന്നുമുണ്ട്. മതനിരപേക്ഷത പോയിട്ട് മതസൗഹാര്‍ദ്ദം പോലും സാധ്യമല്ലാത്ത ഒരന്തരീക്ഷത്തില്‍ ഓരോ പ്രശ്‌നവും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ…

Read More

ഈ ജേര്‍ണലിസ്റ്റ് മനുഷ്യര്‍ക്കു ജനിച്ചതു തന്നെയോ?

Thamasoma News Desk മനുഷ്യര്‍ക്കു ജനിച്ചതു തന്നെയോ ഈ മാധ്യമ പ്രവര്‍ത്തകയും ഇവരെ ഈ കുഞ്ഞിനരികിലേക്കു പറഞ്ഞയച്ചവരും? മനോരമയുടെ തന്നെയാണ് ഈ സ്ഥാപനവും. പേര് മഴവില്‍ കേരളം (Mazhavil Keralam). കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജ്ജുന്‍ മടങ്ങിയെത്തുന്നതും കാത്ത് കേരളമൊന്നാകെ കാത്തിരിക്കുകയാണ്. ഇതുവരെയും നേരിലൊന്നു കാണാത്ത ആ മനുഷ്യനു വേണ്ടി പ്രാര്‍ത്ഥനകളുമായി കേരളം കാത്തിരിക്കുമ്പോള്‍, ആ കണ്ണീരും ആശങ്കകളും വിറ്റു കാശാക്കാന്‍ നടക്കുകയാണ് ഇതുപോലുള്ള കുറെ പിശാചു ബാധിതരായ മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജ്ജുന്റെ കുഞ്ഞിനോട് ഈ…

Read More

അവര്‍ സുഖമായി ജീവിക്കട്ടെ, പോക്‌സോ റദ്ദാക്കി കോടതി

Thamasoma News Desk പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്കെതിരെയുള്ള പോക്‌സോ കേസ് (POCSO Case) റദ്ദാക്കി കേരള ഹൈക്കോടതി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്സോ) നിയമപ്രകാരം കേസുകള്‍ തീര്‍പ്പാക്കല്‍ നിയമപ്രകാരം അനുവദനീയമല്ലെങ്കിലും കുറ്റാരോപിതന്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നുവെന്നും അതിനാല്‍ കേസ് റദ്ദാക്കുകയാണെന്നും കോടതി പറഞ്ഞു. പ്രതി ഇരയെ വിവാഹം കഴിച്ചു, അവര്‍ക്കിപ്പോള്‍ രണ്ടു കുട്ടികളുണ്ട്, അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു, കോടതി വ്യക്തമാക്കി. കേസിനാസ്പദമായ സംഭവം നടന്നത് 2021 ഫെബ്രുവരിയിലാണ്. എറണാകുളം റൂറല്‍ പോലീസാണ്…

Read More