നേര്: സമാനതകളില്ലാത്ത പെണ്‍കരുത്ത്

Jess Varkey Thuruthel മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന മലയാള ചലച്ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. സമീപ കാലത്ത് തിയേറ്ററിലെത്തിയ പല വിജയ ചിത്രങ്ങളെയും നേര് പിന്നിലാക്കിക്കഴിഞ്ഞു. 2013 ല്‍ ജിത്തു ജോസഫ് പുറത്തിറക്കിയ ദൃശ്യം എന്ന സിനിമ പോലെ പ്രേക്ഷകരെ ഉദ്യോഗഭരിതരാക്കിയില്ലെങ്കിലും വളരെ മികച്ച അഭിപ്രായം തന്നെയാണ് ഈ ചിത്രത്തിനും. ഈ രണ്ടു സിനിമകളിലും എടുത്തുപറയേണ്ടത് ഇരയാക്കപ്പെട്ട രണ്ടു പെണ്‍കുട്ടികളെയാണ്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അഞ്ജു (അന്‍സിബ)യും…

Read More

പൂയംകുട്ടി വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടെത്തി

Thamasoma News Desk പൂയംകുട്ടി വെള്ളാരംകുത്ത് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ നിന്നും വനത്തിനുള്ളിലേക്ക് ഓടിപ്പോയി കാണാതായ യുവാവിനെ കണ്ടെത്തി (Pooyamkutty). വെള്ളാരംകുത്ത് ആടുകാണിയില്‍ സന്തോഷ്, ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുമണിയോടെ വനത്തിനുള്ളിലേക്ക് ഓടിപ്പോകുകയായിരുന്നു. വെട്ടിയിട്ട ഈറ്റ കയറ്റാനായി എത്തിയ ലോറിയിലെ ജീവനക്കാരാണ് ഈറ്റകള്‍ക്കിടയില്‍ പതുങ്ങിയ നിലയില്‍ സന്തോഷിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 9 മണിയോടു കൂടിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോറി ജീവനക്കാരെ കണ്ടതും ഈറ്റകള്‍ക്കിടയിലേക്കു കൂടുതല്‍ പതുങ്ങിയ ഇദ്ദേഹം ഉടനടി ബോധരഹിതനായി വീഴുകയായിരുന്നു. തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍…

Read More

കോതമംഗലം സാറാമ്മ വധം: പിന്നില്‍ മലയാളികളോ?

ജെസ് വര്‍ക്കി തുരുത്തേല്‍ ഈ വീടിന്റെ അടുക്കളയുടെ ഇറയത്തായി ഒരു കസേരയുണ്ട്. ആ കസേരയിലിരുന്നാണ് അവരുടെ അമ്മ സാറാമ്മ (കള്ളാട് ചെങ്ങമനാട് Saramma -72) എന്നും ഭക്ഷണം കഴിക്കാറ്. ഇന്ന് ആ കസേര ശൂന്യമാണ്. അതിന്റെ ഉടമ ഇനി തിരിച്ചെത്തില്ല. അദൃശ്യനായൊരു കൊലയാളി ആ ജീവനെടുത്തിട്ട് ഏകദേശം ഒരു മാസം ആകാന്‍ പോകുന്നു. ഇന്നുമയാള്‍ കാണാമറയത്തു തന്നെ! ഓരോ കൊലപാതകങ്ങളിലും ദൈവത്തിന്റെ കൈയ്യൊപ്പോടു കൂടി ഒരു തെളിവെങ്കിലും ശേഷിക്കാറുണ്ട്. മഞ്ഞള്‍പ്പൊടി വിതറി, തന്നിലേക്കുള്ള വഴി കൊലയാളി അടച്ചെങ്കിലും…

Read More

‘എന്തിനാണ് രണ്ടുതവണ കെണിയില്‍ കുടുങ്ങിയത്?’ ഉത്തരം പറയാതെ പരാതിക്കാരി

Jess Varkey Thuruthel നിവിന്‍ പോളി (Nivin Pauly) ഉള്‍പ്പടെയുള്ള ആറുപേര്‍ പീഡിപ്പിച്ചത് ഒരു തവണയല്ല, മറിച്ച് മൂന്നു തവണയായിരുന്നുവെന്ന് നേര്യമംഗലം സ്വദേശിയായ യുവതി. ആദ്യം പ്രൊഡ്യൂസര്‍ എ കെ സുനില്‍ ആണ് പീഡിപ്പിച്ചത്. ദുബായിലെ ഹോട്ടല്‍ ഫ്‌ളോറ ക്രീക്കില്‍ വച്ചായിരുന്നു അത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയായിരുന്നു പീഡനം. അവിടെ നിന്നും രക്ഷപ്പെട്ടു പോന്ന യുവതിയെ പിന്നീട് ഇവരുടെ തന്നെ ഫ്‌ളാറ്റില്‍ ബന്ധനസ്ഥയാക്കി നിവിന്‍ പോളി ഉള്‍പ്പടെയുള്ളവര്‍ പീഡിപ്പിക്കുകയായിരുന്നു എന്നു യുവതി…

Read More

‘മരിച്ചവരുടെ അസ്ഥിയില്‍ നിന്നുപോലും തുമ്പുണ്ടാക്കുന്നവരോട്, എനിക്കിപ്പോഴും ജീവനുണ്ട്!’

Jess Varkey Thuruthel ഇത് എറണാകുളം ജില്ലയിലെ നേര്യമംഗലം സ്വദേശി രത്മമ്മയുടെ കഥ. ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു നഴ്‌സ് അവരെ ജീവിക്കുന്ന ‘മൃതശരീര’മാക്കി മാറ്റിയ കഥ. ഒരു കുത്തിവയ്പിലൂടെ യൗവനം മുതലിന്നു വരെയുള്ള അവരുടെ ജീവിതത്തെ തീരാദുരിതത്തിലേക്കു തള്ളിവിട്ട കഥ. ആ പിഴവുകള്‍ മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കൂട്ടുനിന്ന കഥ. തച്ചുതകര്‍ത്തിട്ടും തോല്‍ക്കാന്‍ മനസില്ലാത്ത രത്മമ്മയെന്ന പോരാളിയുടെ കഥ. അവരുടെ വാക്കുകളിലൂടെ ഒരു യാത്ര… ‘മരിച്ചു മണ്ണടിഞ്ഞവരുടെ അസ്ഥിയില്‍ നിന്നു പോലും തുമ്പുണ്ടാക്കുന്ന വിദഗ്ധരുള്ള നാടാണിത്….

Read More

ഇനി വേണ്ട കന്യകാത്വ പരിശോധന

Thamasoma News Desk സ്ത്രീ കന്യകയാണോ അല്ലയോ എന്ന പരിശോധന ഇനി നടപ്പില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. ഇത് അശാസ്ത്രീയവും അത്യന്തം വിവേചനപരവുമായ നടപടിയാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ പോലും ഈ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം. യു ജി മെഡിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റ് അരുണ വാണികര്‍ നേതൃത്വം നല്‍കിയ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ അതിശക്തമായ തീരുമാനം കൈക്കൊണ്ടത്. എം ബി ബി എസ് പാഠ്യപദ്ധതിയില്‍ എല്‍ ജി ബി ടി ക്യു ഐ എ…

Read More

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലഘട്ടം ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തും

Written by: സഖറിയ കേരളം കണ്ടതില്‍വച്ചേറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നു പറയുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. ധാര്‍ഷ്ട്ര്യത്തിന്റെ ആള്‍രൂപമെന്നോ പാവങ്ങളുടെ കണ്ണുനീര്‍ കാണാത്തവനെന്നോ എന്തു വേണമെങ്കിലും ആ മനുഷ്യനെ അധിക്ഷേപിക്കാം. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, കാലം ആ മനുഷ്യന്റെ പേര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും, തീര്‍ച്ച. കാരണം, ഭരണത്തിന്റെ തലപ്പത്ത് ആ മനുഷ്യനല്ലായിരുന്നുവെങ്കില്‍ കേരള സംസ്ഥാനം ഇന്നുണ്ടാവില്ലായിരുന്നു. അത്രയേറെ പ്രതിസന്ധികളെ നേരിട്ടു എന്നതു മാത്രമല്ല, വികസനത്തിലേക്ക്് നാടിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഭരണ മികവ്….

Read More

നിയമം എല്ലാവര്‍ക്കും ഒരുപോലെയെങ്കില്‍ ശ്രീറാമിനും ശ്രീനാഥിനും അങ്ങനെ തന്നെയാവണം

Jess Varkey Thuruthel & D P Skariah അഭിമുഖത്തിനിടയില്‍ അവതാരികയെ തെറി വിളിച്ച ശ്രീനാഥ് ഭാസിയെ കൈയ്യോടെ അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനെ കൊന്ന ശ്രീറാമിനു രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കി….. ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനും കിട്ടി നിയമ പരിരക്ഷ. അല്ല നിയമമേ, ഇതെന്താ ശ്രീനാഥ് ഭാസിയെ തവിടുകൊടുത്തു വാങ്ങിയതാണോ….?? നിയമത്തിനു മുന്നിലെ സമത്വമെന്നത് ഇങ്ങനെയോ…?? കൊലപാതകത്തെക്കാളും ബലാത്സംഗത്തെക്കാളും വലിയ കുറ്റകൃത്യമാണോ ഈ തെറിവിളിക്കുക എന്നത്….??  നിയമത്തിനു മുന്നില്‍ എല്ലാ മനുഷ്യരും തുല്യരാണെന്ന്…

Read More

ഈ സുഖം നിങ്ങളുടെ ചൂണ്ടുവിരല്‍ വിറ്റതിന്റെയോ പണയപ്പെടുത്തിയതിന്റെയോ വിലയാണ്…………..!

നിങ്ങള്‍ സുഖമായിരിക്കുന്നു….??? എങ്കില്‍ നിങ്ങളുടെ കൈകളിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ……. നിങ്ങളുടെ കൈകളിലിപ്പോള്‍ പത്തു വിരലുകള്‍ ഉണ്ടായിരിക്കില്ല, തീര്‍ച്ച. നിങ്ങള്‍ ജനിക്കുമ്പോള്‍ നിങ്ങളുടെ കൈകളില്‍ പത്തു വിരലുകളും ഉണ്ടായിരുന്നു. പക്ഷേ, നിങ്ങളുടെ സുഖത്തിനു വേണ്ടി നിങ്ങള്‍ നല്‍കിയത് നിങ്ങളുടെ ചൂണ്ടുവിരലാണ്. പുട്ടിനു തിരുകുന്ന തേങ്ങ പോലെ എന്തു സംസാരിച്ചാലും ഇടയ്ക്കിടയ്ക്ക് ഈശ്വരകൃപയെക്കുറിച്ചുള്ള വാഴ്ത്തലുകളുമായി സംസാരിക്കുന്ന ചില മനുഷ്യരുണ്ട്. ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ നല്ല മീന്‍ കിട്ടിയതു പോലും ദൈവകൃപ കൊണ്ടാണെന്നു പറഞ്ഞു വയ്ക്കുന്നവര്‍. വണ്ടിയിടിച്ചു മരിക്കാതിരുന്നത് ദൈവകൃപ…

Read More

വിവാദസൂര്യന്‍ ജോസഫൈന്‍ ചെങ്കടലിന്റെ ആഴങ്ങളില്‍ മറഞ്ഞു

സ്വന്തം ജീവിതം തന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു സമര്‍പ്പിച്ച എം സി ജോസഫൈന്‍ (74) ചെങ്കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു പോയി. കണ്ണൂരില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ സമ്മേളനവേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു അവര്‍. സി പി എം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്റെ മുന്‍ അധ്യക്ഷയുമായിരുന്നു. എന്നാല്‍ നീ അനുഭവിച്ചോ എന്ന ഒറ്റ പ്രതികരണത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി തെറിച്ചത്. ഭര്‍തൃഗൃഹത്തില്‍ താനനുഭവിക്കുന്ന നരകയാതനയ്ക്കു പരിഹാരമായി വനിതാ കമ്മീഷനെ വിളിച്ചപ്പോഴായിരുന്നു ജോസഫൈന്‍ ഇത്തരത്തില്‍…

Read More