ഇത്രയും നെറികെട്ടൊരു സാഡിസ്റ്റോ ദൈവം??

Jess Varkey Thuruthel സഹജീവികളോടു കാരുണ്യം കാണിക്കാനും ആപത്തില്‍ അവരുടെ കൂടെ നില്‍ക്കാനും തങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല എന്നു മനുഷ്യന്‍ പൊതുജനമധ്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സ്വയം വേദനിപ്പിച്ചു കൊണ്ടുള്ള ദൈവാരാധന. വലംകൈ ചെയ്യുന്ന ദാനം ഇടംകൈ അറിയരുതെന്നു പഠിപ്പിച്ച ദൈവത്തോട് തങ്ങള്‍ക്കതു സാധിക്കില്ലെന്നും അതിനേക്കാള്‍ ഭേതം സ്വയം പീഡിപ്പിക്കുകയാണെന്നും മതവിശ്വാസികള്‍ പറയുന്നു. ദൈവപ്രീതിക്കായി മൃഗങ്ങളെ ബലികഴിക്കുക, സ്വയം പീഡനങ്ങള്‍ ഏറ്റുവാങ്ങുക, ആന പിടിച്ചാലും പൊങ്ങാത്ത പടുതടിയുമായി കുരിശുമലയിലേക്കു കാല്‍നടയായി തീര്‍ത്ഥയാത്ര ചെയ്യുക, തീര്‍ത്ഥനാടന…

Read More

കാടിറങ്ങുന്ന മൃഗങ്ങള്‍: യാഥാര്‍ത്ഥ്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

സഖറിയ മുമ്പെങ്ങുമില്ലാത്ത വിധം ഭൂമിയില്‍ ഒരു കലഹം നടക്കുകയാണ്. മനുഷ്യനും മൃഗങ്ങളും തമ്മില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം. വിശപ്പിന് ആഹാരം തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന മൃഗങ്ങള്‍. തങ്ങളുടെ അത്യധ്വാനം മുഴുവന്‍ നശിപ്പിക്കുന്ന മൃഗങ്ങളെ ഏതു രീതിയില്‍ പിന്തിരിപ്പിക്കണമെന്നറിയാതെ നിസംഗരായി നില്‍ക്കുന്ന മനുഷ്യരും. എവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നം? എന്താണ് പരിഹാരം? എവിടെ, എങ്ങനെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്? മൃഗങ്ങളെ ശത്രുക്കളായി കാണേണ്ട കാര്യമുണ്ടോ? കാട്ടില്‍ അവര്‍ക്ക് ശാശ്വതമായ ആവാസ വ്യവസ്ഥയുണ്ടാക്കാന്‍ കഴിയില്ലേ? ആധുനികതയെ വാരിപ്പുണരുമ്പോള്‍ അവ പ്രകൃതിക്കേല്‍പ്പിക്കുന്ന തിരിച്ചടികള്‍ മനസിലാക്കാന്‍…

Read More

മുകേഷിന്റെ ക്രൂരത, സരിതയുടെ വാക്കുകളിലൂടെ

Thamasoma News Desk ദീപ നിശാന്തിന്റെ ഫേയ്‌സ് ബുക്കില്‍ നിന്നുമാണ് സരിതയുടെ അഭിമുഖം കിട്ടിയത്. മുകേഷിന്റെ (Actor Mukesh) ആദ്യഭാര്യ സരിതയുമായി ഇന്ത്യാവിഷന്‍ നടത്തിയ ഇന്റര്‍വ്യു ആണിത്. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജ്ജാണ് ഈ ഇന്റര്‍വ്യു ചെയ്തത്. സിനിമകളില്‍ നമ്മളെ പൊട്ടിച്ചിരിപ്പിച്ച, സല്‍സ്വഭാവിയായ, നായകനായ, നീതിയുടെയും സത്യത്തിന്റെയും കാവല്‍ക്കാരനായ മുകേഷ് ഒരു സ്ത്രീയോടു ചെയ്ത ക്രൂരത എത്രമാത്രമായിരുന്നു എന്ന് ഈ അഭിമുഖത്തിലുണ്ട്. സിനിമാ താരങ്ങളുടെ വിവാഹ മോചനങ്ങള്‍ വളരെ ലാഘവത്തോടെയും പരിഹാസത്തോടെയും ഇക്കിളിപ്പെടുത്തുന്ന രീതിയിലുമാണ് പലരും കാണുന്നത്….

Read More

നിരപരാധികളുടെ ചുടുചോരയില്‍ തീര്‍ത്ത രാമരാജ്യം

ജെസ് വര്‍ക്കി തുരുത്തേല്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ദൈവമുണ്ടെന്നും ആകാശത്തിന്റെയും ഭൂമിയുടേയും മാത്രമല്ല, ഈ പ്രപഞ്ചത്തെയപ്പാടെ സൃഷ്ടിച്ച ജഗദീശ്വരനാണ് ഈ പ്രപഞ്ചത്തിന്റെ അധികാരി എന്നുമാണ് ഈശ്വരവിശ്വാസികളപ്പാടെ, അവര്‍ ഏതുമതത്തില്‍ പെട്ടവരുമാകട്ടെ, വിശ്വസിക്കുന്നത്. പക്ഷേ, സകലത്തിന്റെയും അധിപനായ ഈശ്വരന്‍ ഈ ഭൂമിയില്‍ ഇത്തിരി മണ്ണിനായി, വിശ്വാസികള്‍ സമര്‍പ്പിക്കുന്ന സ്വര്‍ണ്ണത്തിനും കാണിക്കയ്ക്കുമായി ആര്‍ത്തിപിടിച്ചു യുദ്ധം ചെയ്യുന്ന, കൊന്നൊടുക്കുന്ന കാഴ്ച! വിചിത്രമെന്നല്ലാതെ എന്തുപറയാന്‍!! 1528 ല്‍, മുഗള്‍ ചക്രവര്‍ത്തിയായ ബാബറുടെ ഗവര്‍ണര്‍ ജനറലായിരുന്ന മീര്‍ബാഖിയാണ് ബാബറി മസ്ജിജ് പണിതതെന്ന് ചരിത്രം…

Read More

ഹര്‍ത്താല്‍: ഹൈക്കോടതി നടപടിയ്ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍…..!

Jess Varkey Thuruthel & D P Skariah കേരളത്തില്‍ ബന്ദു നിരോധിച്ചത് 1997 ലാണ്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തി, ജനങ്ങളെ ഭയപ്പെടുത്തി, ശക്തിപ്രകടനം നടത്തുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ദെന്ന പേക്കൂത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചതായി ആശ്വസിച്ച കേരള ജനതയ്ക്കു മുന്നില്‍, ഇതേ സമരരീതി മറ്റൊരു രൂപത്തിലെത്തി…! അന്നേവരെ കടകള്‍ മാത്രമടച്ച്, കരിങ്കൊടിയും നാട്ടി നടത്തിയിരുന്ന ഹര്‍ത്താലെന്ന സമരരീതി ബന്ദായി മാറി. ചുരുക്കത്തില്‍, ബന്ദെന്ന വാക്കിന് എന്തോ അസ്‌കിതയുള്ളതിനാല്‍ കോടതി ആ…

Read More

നട്ടെല്ലുള്ളവന്‍ നാറിയാല്‍ ശ്രീറാമെന്നു വിളിക്കാം

Jess Varkey Thuruthel & D P Skariahദേവികുളം സബ്കളക്ടറായി ചുമതലയേറ്റ ശേഷം അനധികൃത ഭൂമി കൈയ്യേറ്റമാഫിയയ്‌ക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ധീരോചിതമായിരുന്നു. 2017 ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നും ശ്രീറാമിന്റെതായിരുന്നു. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും എന്ന് കവലയില്‍ നിന്നു പോലും വിളിച്ചു പറയാന്‍ മടിയില്ലാത്ത സി പി എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും കണ്ണിലെ കരടായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന…

Read More

ബില്‍ക്കിസ് ബാനു: ബലാത്സംഗികളെയും അവരുടെ രക്ഷകരെയും വിറപ്പിക്കുന്ന പെണ്‍കരുത്ത്

Jess Varkey Thuruthel 2002ലെ ഗുജറാത്ത് കലാപകാലത്ത്, മുസ്ലീങ്ങള്‍ക്കെതിരെ നടന്ന വംശീയ വെറിയുടെ ആ ഇരുണ്ട കാലത്ത്, 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അതിനു ശേഷം കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ, അവരുടെ മൂന്നുവയസുള്ള കുട്ടി ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ ആ കാപാലികര്‍ കൊന്നുതള്ളി. തങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകള്‍ നടപ്പാക്കിയ കാപാലികര്‍ ശിക്ഷിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി ബില്‍ക്കിസ് ബാനു നിലകൊണ്ടു. സി ബിഐ അന്വേഷിച്ച ഈ കേസില്‍, 2008…

Read More

‘വേട്ട’ (കവിത )

ഖാലിദ് മുഹ്സിൻ ::::::::::::::::::::::::::::::::::: രുചി വറ്റി തുടങ്ങുമ്പോൾ അയാൾ ആകാശത്തിറങ്ങും; അഴകുള്ള നക്ഷത്രങ്ങൾക്ക് ചൂണ്ടയിടും; തൊട്ടപ്പുറത്ത് ചൂണ്ടയിടുന്ന ചന്ദ്രനെ ഇല്ലാക്കഥകൾ പറഞ്ഞ് വിരട്ടിയോടിക്കും; ചൂണ്ടയിൽ കൊരുത്ത നക്ഷത്രത്തെ പിടിച്ച് വലിക്കും; ഹൃദയത്തിലേക്ക് കൊരുത്ത കൊളുത്തിൽ നിന്നു് രക്ഷപ്പെടാനുള്ള പിടിവലിയിൽ, നക്ഷത്രത്തിനു് വാൽ മുളയ്ക്കും; ദാരുണമായ ഈ പീഡന കഥയറിയാതെ, വാൽനക്ഷത്രം കണ്ട് ഇന്നുമെന്നും പല്ലിളിക്കുന്നു, ഭൂമി. :::::::::::::::::::

Read More

ജനിച്ച മതത്തില്‍ ഒരാളെയും കെട്ടിയിടാനാവില്ല

Thamasoma News Desk ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് മാത്രം ഒരാളെ ആ മതത്തില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി (Kerala HC). മതസ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏതു മതം സ്വീകരിക്കാനും ഒരു വ്യക്തിക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏതെങ്കിലുമൊരു വ്യക്തി ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍, അവരുടെ രേഖകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയ കൊച്ചിയില്‍ നിന്നുള്ള രണ്ട് സഹോദരങ്ങള്‍ക്ക് പുതിയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സ്‌കൂള്‍…

Read More

അധ്യാപക ഗുണ്ടകളില്‍ താങ്കളുടെ അമ്മയും ഉള്‍പ്പെടും ജിയോ…!

Thamasoma News Desk നല്ല പേരന്റിംഗും ടീച്ചിംഗും ഇവിടെ നടക്കുന്നില്ലെന്നും ദേഹോപദ്രവം നടത്തുന്ന അധ്യാപകരെ താന്‍ വെറുക്കുന്നുവെന്നും അവര്‍ ഗുണ്ടകള്‍ക്കു സമമാണെന്നും സംവിധായകന്‍ ജിയോ ബേബി (Jeo Baby) പറഞ്ഞത് ഈയിടെയാണ്. ഇതിനു മറുപടിയായി നഥാന്‍ മാത്യു കുറിച്ചിട്ട വരികള്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. അധ്യാപക ഗുണ്ടകളില്‍ ജിയോ ബേബിയുടെ അമ്മ കൂടി ഉള്‍പ്പെടും! അധ്യാപകരെക്കുറിച്ച് ജിയോ പറഞ്ഞ വീഡിയോയുടെ താഴെ, കമന്റായി നഥാന്‍ കുറിച്ചിട്ട വരികള്‍ ഇങ്ങനെയാണ്, ‘ജിയോ ചേട്ടാ, നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനം…

Read More