എത്രപണം കിട്ടിയാലും തികയാത്ത രാഷ്ട്രീയജീവിതം വച്ച് ദുരിത ജീവിതം അളക്കരുത്….!
leaders, politics, greed,
leaders, politics, greed,
Dr. Levis Vaseem. M, Forensic Surgeon, Manjeri Medical college 04.09.24 ചില ദിവസങ്ങളില്‍ വരുന്ന കേസുകള്‍ മനസ്സില്‍ തറച്ചു മായാതെ പോയതിനാലാണോ എന്നറിയില്ല, കഴിഞ്ഞവര്‍ഷം എടുത്ത അതേ തൂലിക നിങ്ങള്‍ക്ക് മുമ്പില്‍ വരഞ്ഞിടാന്‍ വിരല്‍ത്തുമ്പുകള്‍ നിര്‍ബന്ധിതമാകുന്നു (Snake Bite Case). സാധാരണഗതിയില്‍ ഫോറന്‍സിക് സര്‍ജന്മാര്‍ പോലീസിന്റെ അന്വേഷണങ്ങള്‍ക്ക് താങ്ങാവുന്ന വിധം സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെങ്കിലും, പൊതുജനങ്ങള്‍ക്കായുള്ള മെഡിക്കല്‍ സര്‍വീസുകള്‍ നല്‍കുന്നത് കുറവായിരിക്കും. എന്നാല്‍ മുന്നില്‍ കിടക്കുന്ന ശരീരങ്ങളില്‍ കത്തിവെക്കുന്ന ചില പോലീസ് സര്‍ജന്മാരെങ്കിലും ചെയ്യുന്നതിന് മുമ്പേ…
Thamasoma News Desk രണ്ടു കൈകളും ഇല്ലാത്ത, ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേരളം ചരിത്രം കുറിക്കുന്നു. ഇരു കൈകളുമില്ലാതെ ജനിച്ച ജിലുമോള്‍ മേരിയറ്റ് തോമസ് ഫോര്‍ വീലര്‍ വാഹനം ഓടിക്കുന്നതിനായി ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ച് വര്‍ഷം മുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്. എന്നാല്‍ സാങ്കേതികവും, നിയമപരവുമായ കാരണങ്ങളാല്‍ അന്ന് അത് നടക്കാതെ പോകുകയായിരുന്നു. തോറ്റു പിന്‍മാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങള്‍ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പില്‍ ഈ…
ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ തോട്ടം തൊഴിലാളികളായ അവളുടെ മാതാപിതാക്കള്‍ അന്നും (2021 ജൂണ്‍ 30) പതിവുപോലെ ജോലിക്കു പോയി. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തങ്ങളുടെ ആറുവയസുകാരിയായ മകളെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവര്‍ അപ്പോള്‍ത്തന്നെ പോലീസിനെ വിളിച്ചു വരുത്തി. സ്ഥലത്തെത്തിയ പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്തു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് സംഭവത്തിന്റെ ഭയാനകത വ്യക്തമായത്. ആ കുഞ്ഞ് അതിക്രൂരമായ രീതിയില്‍ ബലാത്സംഗത്തിന് ഇരയായിരുന്നു!! അതും തുടര്‍ച്ചയായി! അന്നും അവള്‍…
Jess Varkey Thuruthel വെറും 24 മണിക്കൂറിനുള്ളില്‍ വിനേഷ് ഫോഗട്ട് (Vinesh Phogat) തോല്‍പ്പിച്ചത് മൂന്നു ലോകോത്തര താരങ്ങളെയാണ്. എന്നിട്ടും പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരിക്കുന്നു! വെറും 100 ഗ്രാം ഭാരം കൂടി എന്നതിന്റെ പേരിലാണ് അവര്‍ക്ക് അയോഗ്യത. ഒളിമ്പിക്‌സ് നിയമമനുസരിച്ച് 50 കിലോയില്‍ ഒരു ഗ്രാം കൂടിയാല്‍പ്പോലും അയോഗ്യയാവും. ഒട്ടനവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിനേഷിന് ഈ നിയമങ്ങളെല്ലാം അറിവുള്ളതാണ്. എന്നുമാത്രമല്ല, അവര്‍ക്കൊപ്പം ഒരു മെഡിക്കല്‍ സംഘം തന്നെയുണ്ട്. ഡയറ്റും…
അനിതാ…….,കൂടെ വരുമോ എന്നു ചോദിച്ചു താങ്കള്‍ മുന്‍പേ നടന്നു….ഒരു മോഹനിദ്രയിലെന്ന പോലെ എന്റെ മനസും ശരീരവും എന്തിന് ആത്മാവു പോലും താങ്കള്‍ തെളിച്ച വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു….. ഈ നോവലിലെ കേന്ദ്രകഥാപാത്രമായ താര അനുഭവിച്ച വേദനകളൊക്കെയും എന്റെ ശരീരത്തില്‍ ഏറ്റുവാങ്ങിയാലെന്നപോലെ….. തീവ്രവേദന…..ഹൃദയം കീറിമുറിക്കപ്പെട്ട്, ചോര വാര്‍ന്നു വാര്‍ന്ന്, കരഞ്ഞു തളര്‍ന്ന് പലപ്പോഴും കിതച്ചു നിന്നും താഴെ വീഴാതിരിക്കാന്‍ ഞാന്‍ പണിപ്പെട്ടു…..പെണ്ണിനെ, അവളുടെ വികാരങ്ങളെ, വിചാരങ്ങളെ, അവളുടെ അവകാശങ്ങളെ ഇത്രമേല്‍ ശക്തമായി രേഖപ്പെടുത്തിയ മറ്റൊരു പുസ്തകമുണ്ടോ….??നോവലിസ്റ്റ് അനിത ശ്രീജിത്തിന്റെ ചോദ്യങ്ങള്‍…
Thamasoma News Desk അവള്‍ ആഗ്രഹിച്ചത് ഒരു ഡോക്ടര്‍ ആവാനായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ആ 16 കാരി നേടിയത് 99.70% മാര്‍ക്കുമായിരുന്നു. പക്ഷേ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഡോക്ടര്‍ ആകാന്‍ കൊതിച്ച മകളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി വിട്ടുനല്‍കി അവളുടെ അച്ഛന്‍ (brain haemorrhage). ഗുജറാത്ത് സ്വദേശിയായ ഹീര്‍ ഖേട്ടിയയുടെ പത്താം ക്ലാസ് റിസല്‍ട്ട് വന്നത് മെയ് 11 ന് ആയിരുന്നു. അതിനും ഒരു മാസം മുമ്പേ തന്നെ, മസ്തിഷ്‌ക രക്തസ്രാവം മൂലം…
ചൂണ്ടിക്കാണിക്കാന്‍ ഒരു തന്ത നിനക്കുണ്ടോ എന്ന ചോദ്യവുമായി അച്ഛനില്ലാതെ വളരുന്ന സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയം കീറിമുറിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. ‘തന്തയ്ക്കു പിറന്നവനാടാ ഞാനെ’ന്നട്ടഹസിച്ചു കൊണ്ട് എതിരാളിയെ നേരിടുന്നവരുണ്ട്. ‘തന്ത ആരാണെന്ന് നിന്റെ തള്ളയ്ക്കു പോലും നിശ്ചയമില്ല’ എന്നു പരിഹസിച്ച് ആര്‍ത്തു ചിരിക്കുന്നവരുമുണ്ട്. തന്തയാരെന്നു ചോദിച്ചു പരിഹസിച്ച് ഊറ്റം കൊള്ളുന്നവരോടും തന്തയ്ക്കു പിറന്നതില്‍ അഭിമാനിക്കുന്നവരോടും ഒരു ചോദ്യമുണ്ട്. നിങ്ങളാരാണെന്ന് നിങ്ങള്‍ക്കറിയാമോ…?? സൂര്യനില്‍ നിന്നും മൂന്നാമതായി സ്ഥിതി ചെയ്യുന്ന ഗ്രഹമായ ഭൂമി ഉണ്ടായത് 4.5…
കാലാവസ്ഥ വ്യതിയാനങ്ങളും ആഗോള താപനവും മാലിന്യക്കൂമ്പാരമായിക്കൊണ്ടിരിക്കുന്ന വായുവും വെള്ളവും അന്തരീക്ഷവുമാണ് ഇന്ന് ലോകരാജ്യങ്ങള്‍ നേരിടുന്ന ഭീമാകാരമായ പ്രശ്‌നം. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ തങ്ങള്‍ ഒറ്റക്കെട്ടായി പ്രയത്‌നിക്കുകയാണെന്ന് ലോകരാജ്യങ്ങളും കോര്‍പ്പറേറ്റുകളും ജനങ്ങളും ഒന്നടങ്കം അവകാശപ്പെടുന്നു. കാലാവസ്ഥ വ്യതിയാനത്തിനു ശാശ്വത പരിഹാരമായി ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയമാണ് ഗ്രീന്‍ എന്‍ര്‍ജി അഥവാ ഹരിതോര്‍ജ്ജം. കല്‍ക്കരിക്കു പകരമായി ഹൈഡ്രോപവറും ഫോസിലിനു കരമായി സൗരോര്‍ജ്ജവും പെട്രോള്‍/ഡീസര്‍ വാഹനങ്ങള്‍ക്കു പകരമായി ഇലക്ട്രിക് വാഹനങ്ങളുമാണ് ഹരിതോര്‍ജ്ജത്തിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍. കലര്‍പ്പില്ലാത്ത,…
Jess Varkey Thuruthel കേരളത്തിലെ നിരത്തുകളിലേക്കിറങ്ങുന്ന ഏതൊരു വ്യക്തിക്കും മനസിലാകും, വാഹനാപകടങ്ങളുടെ മുഖ്യകാരണം വാഹനമോടിക്കുന്നവരുടെ മര്യാദ കെട്ട പ്രവര്‍ത്തനങ്ങളാണെന്ന്. അമിത വേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയും വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും. പുതുക്കിയ നിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്. എന്നിട്ടും, നിരത്തുകളില്‍ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍ മൂലവും ഇവിടെ അപകടങ്ങള്‍ പെരുകുകയാണ്. മദ്യപിച്ചു വാഹനമോടിക്കരുത് എന്നതാണ് നിയമം. പക്ഷേ, പലരും ആ നിയമങ്ങള്‍ പാലിക്കാറില്ല….