കൂട്ടത്തിലൊരുവനെ കൊന്നുതള്ളിയവര്‍ക്കെതിരെ കാണിക്കാത്ത ചോരത്തിളപ്പ്….

Jess Varkey Thuruthel സിറാജ് പത്രത്തിന്റെ ലേഖകനായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ നടുറോഡില്‍ കാറിടിച്ചു കൊന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ശേഷിയില്ലാത്ത മാധ്യമപ്രവര്‍ത്തകരാണ് വിനായകനു നേരെ കുരച്ചു ചാടിയത്. അതിനു വിനായകന്‍ ചെയ്ത കുറ്റമാകട്ടെ, ഉഭയകക്ഷി സമ്മതപ്രകാരം മാത്രമേ താന്‍ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളുവെന്നും ഇനിയും അങ്ങനെ മാത്രമേ സംഭവിക്കുകയുള്ളുവെന്നും പറഞ്ഞതാണ്. ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി സ്വന്തം പ്രസ്ഥാവന ഉദാഹരിച്ചു എന്നതാണ് ആ മനുഷ്യനു നേരെ ആരോപിക്കപ്പെട്ട കുറ്റം….

Read More

ടൂറിസം വളര്‍ത്താന്‍ എന്തിനീ വംശഹത്യ?

Jess Varkey Thuruthel പ്രകൃതിയെ യാതൊരു തരത്തിലും നോവിക്കാത്ത വികസനത്തിനു ഞങ്ങള്‍ യാതൊരു തരത്തിലും എതിരല്ല. പക്ഷേ, തീരദേശ ഹൈവേയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മത്സ്യത്തൊഴിലാളികളുടെ വംശഹത്യയും കേരളത്തിന്റെ സര്‍വ്വനാശവുമാണ്. ഇതെല്ലാം ചെയ്യുന്നതാകട്ടെ, ഇടതു പക്ഷ സര്‍ക്കാരും! ഇനിയിവര്‍ വര്‍ഗ്ഗസ്നേഹത്തെക്കുറിച്ചു മിണ്ടിപ്പോകരുത്. കാരണം അവര്‍ക്കിപ്പോള്‍ ‘മദ്യ’ വര്‍ഗ്ഗത്തോടാണ് അടങ്ങാത്ത അഭിനിവേശം. കേരളത്തിന്റെ വരുമാനമാര്‍ഗ്ഗമായി മദ്യവും ലോട്ടറിയും ടൂറിസവും മാത്രമേ സര്‍ക്കാര്‍ കാണുന്നുള്ളു. മദ്യനയങ്ങളില്‍ അടിക്കടി മാറ്റം വരുത്തി എവിടെ നിന്നും എപ്പോഴും മദ്യം ലഭ്യമാക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു….

Read More

മനുഷ്യദൈവത്തിന് ബിന്ദു എന്നും പേരുണ്ട്

Thamasoma News Desk അനന്തകോടി കാരുണ്യം കാണിക്കുന്നവരെയും അതിലുമേറെ വെറുപ്പുപടര്‍ത്തുന്നവരെയും മനുഷ്യകുലത്തില്‍ തന്നെ കാണാം. വലംകൈ ചെയ്യുന്നത് ഇടംകൈ പോലുമറിയാതെ കാരുണ്യത്തിന്റെ അലകടലാകാന്‍ സാധിക്കും ചില മനുഷ്യര്‍ക്ക്. ദാനം ചെയ്യുന്നത് ചില്ലറകളായാലും അതിന്റെ ഫലം തനിക്കു വേണമെന്നു ശഠിക്കുന്നവരെയും മനുഷ്യകുലത്തില്‍ തന്നെ കാണാം. ചെയ്ത നന്മയുടെ പേരില്‍ സമ്പന്നരാകുകയും ബിസിനസ് സാമ്രാജ്യത്തിന് ശക്തിപകരുകയും നന്മ മരങ്ങളാകാന്‍ മത്സരിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍, വ്യത്യസ്ഥയായൊരു വ്യക്തി. മനുഷ്യകുലത്തിലെ ദൈവത്തിനു പേര്‍ ബിന്ദു എന്നുകൂടിയാണ്! (The real God) എന്താണ് ബിന്ദുവിനെ…

Read More

ചിത്തഭ്രമം (കവിത)

പരിഭാഷ : പ്രീത ക്‌ളീറ്റസ് ****മൂല കവിതTha. Sri.Gururaj വിരസമാം സ്വര്‍ഗ്ഗശാന്തിയില്‍വശംകെട്ട ദൈവംഭൂമിയിലേക്കിറങ്ങി യൊരു നാള്‍കാമം ധനം ദാരിദ്ര്യം മനുജനില്‍വളര്‍ത്തും ഭാവങ്ങള്‍ കണ്ടസ്വസ്ഥനായിഅന്ധാളിച്ചു നിന്നു ഭവാന്‍!തീപ്പന്തമായി തീയമ്പുകളായിപായും തീപ്പൊരിജന്മങ്ങള്‍ക്കിടയില്‍നിലവിട്ട് വീണുബോധം പോയി പാവം നിദ്രയകന്നപ്പോള്‍ ദൈവ –മേതോ അത്യാഹിത വാര്‍ഡില്‍!കൈകാലുകള്‍ ബന്ധനത്തില്‍ !ദേഹം പൊതിഞ്ഞു ബാന്‍ഡേജില്‍ !മൂക്കില്‍ തുളയിട്ട ഓക്‌സിജന്‍ കുഴലില്‍ശ്വാസം മുട്ടി അറിയാതെയലറി‘ ഇതേത് നരകത്തിന്നറ’എന്നാലൊരു മാത്ര കൊണ്ടാ നാവടഞ്ഞുനേഴ്‌സമ്മ തന്‍ പുരികം ചുളിഞ്ഞ നോട്ടത്താല്‍നിശബ്ദതയിലാണ്ടാ പാവം ‘ദൈവം’. ദിനങ്ങളങ്ങനെ നടന്നു പോയി.ആമ ഇഴയുംപോലാ ഡിസ്ചാര്‍ജ്ജ്…

Read More

കൊന്നവനെ കൊല്ലാന്‍ നടക്കുന്ന കേരളീയ സമൂഹമേ…. നാണമില്ലേ നിങ്ങള്‍ക്ക്….?

ഇടുക്കി ചേലച്ചുവിനടുത്ത് ചുരുളിയില്‍, പത്തിലും എട്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളെ സ്വന്തം പിതാവ് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. അത്ര കഴിവില്ലാത്ത ആ കുട്ടികളുടെ അമ്മയെ അയാള്‍ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍, വെട്ടുകത്തി ഉപയോഗിച്ച് അയാള്‍ ആ സ്ത്രീയുടെ തല വെട്ടി മുറിച്ചു. പിന്നീട്, പോലീസ് സ്‌റ്റേഷനില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി, ആ സ്ത്രീയെ അയാളോടൊപ്പം ജീവിക്കാന്‍ വിടുകയായിരുന്നു. അങ്ങനെ, വീണ്ടും ഒരുമിച്ചു ജീവിക്കുന്നതിനിടയിലാണ് അതിഹീനമായ ആ സംഭവം നടന്നത്. അയാളുടെ മൂന്നു പെണ്‍മക്കളില്‍ മൂത്ത രണ്ടു കുട്ടികളുടെ…

Read More

ആരും തുല്യരല്ലെന്ന കാര്യത്തിൽ എങ്കിലും; നാമെല്ലാവരും തുല്യരായ ക്ഷേമ രാഷ്ട്രം

My Lord, സഹികെട്ടിട്ടാണ് ഇതെഴുതുന്നത്. മനസ്സുണ്ടെങ്കിൽ മുഴുവൻ വായിക്കുക: ഒരു കൊച്ചു കുട്ടിയുടെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപാ! പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ടുന്നത് രണ്ട് ചേരുവകളാണ്. ഒന്ന്, മാറ്റി വയ്ക്കാനുള്ള അവയവം. പിന്നെ അത് സ്വമനസ്സാലേ ദാനം നൽകുവാൻ സുമനസ്സുള്ള ഒരു അവയവ ദാദാവ്. നിലവിലുള്ള നിയമ പ്രകാരം അത് രണ്ടും പണം കൊടുത്ത് വാങ്ങാനാകില്ല. അതു കൊണ്ട് തന്നെ, ഇത് രണ്ടും ഫ്രീ. [അല്ല, ഈ രണ്ട് ചേരുവകളുമില്ലാതെ പിന്നെ…

Read More

ശാക്തീകരിക്കേണ്ടതില്ല, അവളുടെ വളര്‍ച്ചാവഴികളില്‍ തടസ്സമാകാതിരിക്കുക

 ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വീട്ടിലെത്തിയ ഇന്ദ്ര നൂയിയോട് അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നീ നേടിയ കിരീടമെല്ലാം വെളിയില്‍ വച്ചിട്ട് പോയി കുറച്ചു പാലെടുത്തുകൊണ്ടു വരൂ’ എന്ന്. ഒരു തമാശ രൂപത്തില്‍ ഇന്ദ്ര നൂയി തന്നെയാണ് ഇതു പറഞ്ഞിട്ടുള്ളതെന്ന് പൊളിറ്റിക്കലി ഇന്‍കറക്ട് എന്ന കോളത്തിലൂടെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ശോഭ ഡെ യാണ് വെളിപ്പെടുത്തിയത്. സ്ത്രീകള്‍ക്കു വേണ്ടത് ശാക്തീകരണമാണെന്ന് ഇനിയും നിങ്ങള്‍ പറയരുത്. അവള്‍…

Read More
Honor killing

ആ ശവമെവിടെ? പോലീസ് ഇപ്പോഴും അന്വേഷണത്തിലാണ്

ഹരിയാനയിലെ സോഹ്നയിലെ ഒരു ബസ് സ്‌റ്റോപ്പില്‍ കഴിഞ്ഞ ഒക്ടോബറിലാണ് രാഹുലും മാന്‍സിയും കണ്ടുമുട്ടിയത്. രണ്ടപരിചിതരായി ഒരുമിച്ച് ഒരു ബസിലവര്‍ യാത്ര ചെയ്തു. ആ യാത്രയുടെ അവസാനം പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. അഞ്ചുമാസങ്ങള്‍ക്കു ശേഷം മാന്‍സി (18) കൊല്ലപ്പെട്ടരിരിക്കുന്നു! രാഹുലി(19)നാകട്ടെ, പേടിയാല്‍ വീട്ടിലേക്കു മടങ്ങിച്ചെല്ലാനാകാത്ത അവസ്ഥയും. കാത്തിരിക്കുന്നത് മാന്‍സിയുടെ വിധിയാണെന്ന് രാഹുലിനു നന്നായി അറിയാം (Honor Killing). ഇങ്ങനെയായിരുന്നു ആ തുടക്കം, ഒടുക്കം ഭയാനകം ആ ബസ് യാത്രയ്ക്കു ശേഷം അവര്‍ പിന്നെയും പലതവണ കണ്ടുമുട്ടി, ബന്ധം…

Read More

ആ ബലാത്സംഗിയിതാ ജഡ്ജിയായി വിധി പ്രസ്താവിക്കുന്നു!

 Jess Varkey Thuruthel ജിന്‍ഞ്ചര്‍ മീഡിയ നടത്തിയ ഒരു അഭിമുഖത്തില്‍, ശ്രീജിത്ത് ഐപിഎസ് അവതാരികയോടു ചോദിച്ചു, നിങ്ങളൊരു റേപ്പിസ്റ്റ് ആണോ എന്ന്! അവതാരിക അല്‍പ്പമൊന്നു പതറി. രാത്രി പുറത്തിറങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ആവശ്യമുള്ളപ്പോഴെല്ലാം രാത്രി പുറത്തിറങ്ങാറുണ്ട് എന്നും ലേശം സങ്കോചത്തോടു അവതാരക മറുപടി പറഞ്ഞു. ബര്‍മുഡയുമിട്ട്, മദ്യപിച്ചു ചുവടുറയ്ക്കാത്ത കാലുകളോടെ രാത്രിയില്‍ ഒരു സ്ത്രീയെ റോഡില്‍ കണ്ടാല്‍ നിങ്ങളുടെ ചിന്ത എന്തായിരിക്കും എന്നതായി ശ്രീജിത്തിന്റെ അടുത്ത ചോദ്യം. അഭിമുഖത്തിനെത്തിയ ശ്രീജിത്തിനോടു ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ അവതാരിക വീണ്ടും…

Read More

ആരാന്റെ വേദന വിറ്റുകാശാക്കുന്നവര്‍….!

Donations should be given directly to the Patients ‘വേദനിക്കുന്നമ്മേ…….’ ഈ കരച്ചില്‍കേട്ട് ഉള്ളുലയാത്ത മലയാളികളില്ല. കണ്ണൂര്‍ സ്വദേശിനി ആര്യ എന്ന പെണ്‍കുട്ടിയുടെ ഈ കരച്ചിലില്‍ ഒഴുകിയെത്തിയത് ഒരുകോടിക്കുമേല്‍ രൂപയാണ്. കട്ടിലില്‍ ഇരുന്നുകൊണ്ട് വേദനിക്കുന്നമ്മേ…. എന്നു വിതുമ്പിക്കരഞ്ഞ അവള്‍ കരളുരുക്കുന്ന ഒരു കാഴ്ചയായിരുന്നു. മലയാളികള്‍ ഉള്ള നാട്ടില്‍ നിന്നെല്ലാം ആര്യയുടെ കണ്ണീര്‍ തുടയ്ക്കാന്‍ സഹായമെത്തി, പണമായും സാന്ത്വനമായും സഹായമായും പ്രാര്‍ത്ഥനകളായും.  കളിച്ചു നടക്കേണ്ട പ്രായത്തില്‍ വേദന കടിച്ചമര്‍ത്തി അപൂര്‍വ്വ രോഗത്തോടു മല്ലടിക്കുന്ന ആര്യ. അവളെപ്പോലെ, രോഗത്താല്‍…

Read More