ഇനിയെത്ര ശവങ്ങള്‍ വീഴണം, മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കാന്‍?

Thamasoma News Desk ‘ഇനിയെത്ര ശവങ്ങള്‍ വീണാലാണ് ഞങ്ങളുടെ സംരക്ഷണം നിങ്ങള്‍ ഉറപ്പു വരുത്തുന്നത്? കാട്ടാനകള്‍ (Wild elephant) വിഹരിക്കുന്ന കാനന പാതയിലൂടെ സഞ്ചരിക്കുമ്പോള്‍, അപകടത്തില്‍ നിന്നും ഓടി രക്ഷപ്പെടാനായി വഴിവിളക്കെങ്കിലും സ്ഥാപിച്ചു കൂടെ നിങ്ങള്‍ക്ക്? ഇത്രപോലും വിലയില്ലാതായിപ്പോയോ ഞങ്ങള്‍ മനുഷ്യരുടെ ജീവനുകള്‍ക്ക്? ഇനിയും ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. ഇനിയൊരു മനുഷ്യന്‍ കൂടി മരണപ്പെടുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കുവാനുള്ള നടപടി വനംവകുപ്പ് അധികൃതര്‍ ഇനിയും സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ഇനിയും ശക്തമാകും. ജനങ്ങളെ സേവിക്കുന്നതിനാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്….

Read More

ജനരോക്ഷം രൂക്ഷം; ശക്തമായ പ്രതിഷേധവുമായി നീണ്ടപാറ നിവാസികള്‍

Jess Varkey Thuruthel നീണ്ടപാറ ചെമ്പന്‍കുഴിയില്‍, കാട്ടാന (Wild elephant) പനമരം മറിച്ചിട്ടതിന് അടിയില്‍ പെട്ട് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ജനരോക്ഷം ആളിക്കത്തുന്നു. കോതമംഗലം എം എ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ആന്‍ മേരിയും അല്‍ത്താഫുമാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ആന്‍മേരിക്ക് ജീവന്‍ നഷ്ടമായി. റോഡരികില്‍ നിന്ന പനമരം ആന റോഡിലേക്കു മറിച്ചിടുകയായിരുന്നു. പനങ്കുട്ടി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആന്‍ മേരിയും അല്‍ത്താഫും…

Read More

സമ്മാന നിറവില്‍ കേരളോത്സവം വിജയികള്‍

Thamasoma News Desk കേരളോത്സവം 2024 (keralolsavam 2024), വിവിധ കലാകായിക മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങിലാണ് ട്രോഫികള്‍ കൈമാറിയത്. ട്രോഫിയോടൊപ്പം ബ്ലോക്ക് തലത്തിലേക്കു മത്സരിക്കുന്ന ടീമുകള്‍ക്കുള്ള ജേഴ്‌സിയുടെ പ്രകാശനവും വിതരണവും നിര്‍വ്വഹിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക്, കവളങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വച്ചായിരുന്നു ചടങ്ങ്. പ്രസിഡന്റ് സിബി മാത്യു, വൈസ് പ്രസിഡന്റ് ലിസി ജോളി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന…

Read More

നീണ്ടപാറയിലെ അപകടവും മരണവും; ഒഴിവാക്കാമായിരുന്ന ദുരന്തം

ജെസ് വര്‍ക്കി തുരുത്തേല്‍ മകന്റെ കരാട്ടെ ക്ലാസും കഴിഞ്ഞ് ശനിയാഴ്ച വൈകിട്ട് വീട്ടിലേക്കു മടങ്ങിവരവേയായിരുന്നു കണ്‍മുന്നിലായി ആ ദുരന്തം. നീണ്ടപാറ-ചെമ്പന്‍കുഴി ഫോറസ്റ്റ് സ്‌റ്റേഷനു മൂക്കിനു താഴെയായി ഒരപകടം. റോഡരികിലെ വനത്തില്‍ നിന്ന ഒരു പനമരം ആന മറിച്ചിട്ടു (Wild Elephant). പനങ്കുട്ടി ഭാഗത്തു നിന്നും കോതമംഗലത്തേക്കു പോകുകയായിരുന്ന കോതമംഗലം എം എ കോളേജ് വിദ്യാര്‍ത്ഥികളായ സി വി ആന്‍ മേരിയുടേയും (21) അല്‍ത്താഫിന്റെയും (21) ദേഹത്താണ് അതു വീണത്. അപകടത്തില്‍ ആന്‍മരിയ മരിച്ചു. അല്‍ത്താഫ് ഗുരുതരാവസ്ഥയില്‍ കോതമംഗലം…

Read More

മതഭ്രാന്തരേ…, ഈ പെണ്‍കുട്ടിയെ പുരസ്‌കരിച്ച് അപമാനിച്ചത് എന്തിന്?

Jess Varkey Thuruthel പെണ്‍ശരീരം കാണുമ്പോള്‍ ലൈംഗിക ത്വര ആളിക്കത്തുന്ന, അവളെ പ്രാപിക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന മതഭ്രാന്തരായ ആണ്‍സമൂഹത്തോടാണ് പറയാനുള്ളത്. ണനുഷ്യമനസില്‍ വിഷം കലര്‍ത്താതെ ഇറങ്ങിപ്പോകുമോ? ഏതു മതത്തില്‍പ്പെട്ട ഭ്രാന്തനായാലും നിങ്ങളെ ഇവിടെ ആവശ്യമില്ല…! തന്റെ 19-ാം വയസില്‍ വിമാനം പറത്തിയ മിടുക്കിയായ മറിയം ജുമാനയെ (Mariyam Jumana) ഇത്തരത്തില്‍ അപമാനിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും കാണിച്ചു കൂടായിരുന്നോ നിങ്ങള്‍ക്ക്? സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്താല്‍ അവര്‍ പ്രേമലേഖനമെഴുതാന്‍ പഠിക്കുമെന്ന ചിന്തയാലാണത്രെ അവളുടെ വിദ്യാഭ്യാസമവര്‍ നിഷേധിച്ചത്! ഇപ്പോള്‍ പഠിക്കാന്‍ അവര്‍ക്ക് അനുമതിയുണ്ട്,…

Read More

സാഗരത്തിനാവുമോ ആ അമ്മയുടെ നെഞ്ചിലെ തീയണയ്ക്കാന്‍?

Jess Varkey Thuruthel പെയ്യുവാന്‍ വെമ്പി നില്‍ക്കുന്ന കണ്ണുകള്‍, പതറുന്ന നോട്ടം, വലിയൊരു തീക്കുണ്ഡത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടുന്നതു പോലെ വെപ്രാളപ്പെട്ടുള്ള നടപ്പ്. കുറച്ചു സമയം ഞാനവരെ നോക്കി നിന്നു. സിനര്‍ജിയിലെ ചിലരോടവര്‍ സംസാരിക്കുന്നു. കണ്ണുകള്‍ കൂടുതല്‍ സജലങ്ങളാകുന്നു. ഞാന്‍ സാവധാനം അവരുടെ അടുത്തു ചെന്നു. എന്തിനാണു നിങ്ങള്‍ സങ്കടപ്പെടുന്നതെന്നു ചോദിച്ചു… നിറഞ്ഞു കവിഞ്ഞുവോ ആ കണ്ണുകള്‍? അവരുടെ ചുണ്ടുകള്‍ വിറ പൂണ്ടു. എരിതീയിലെരിയുന്ന മനസിന്റെ വിങ്ങലുകള്‍ എന്നില്‍ നിന്നും മറയ്ക്കുവാനെന്ന വണ്ണം അവര്‍ മുഖം…

Read More

ശാന്തം, മനോഹരം, ആനന്ദകരം സിനര്‍ജിയിലെ ഈ ജീവിതം

Jess Varkey Thuruthel ലോകം തന്നെ വെട്ടിപ്പിടിക്കുന്നതിനായി പരക്കംപായുന്ന ജനസമൂഹത്തിന്റെ മാറിലൂടെ യാത്ര ചെയ്ത് സിനര്‍ജിയിലേക്കെത്തുമ്പോള്‍ സമയം രാവിലെ 10 മണി കഴിഞ്ഞിരുന്നു (Synergy Homes). റൂത്ത് കോണ്‍ അവന്യൂ (Ruth Cohn Avenue) വിലൂടെ വാഹനമോടിക്കുമ്പോള്‍ മനസ് തികച്ചും ശാന്തമായിരുന്നു. ആ റോഡിന്റെ തുടക്കത്തില്‍, ഇടതു വശത്തായി ആദ്യം കാണുന്ന വീട് റിട്ടയേര്‍ഡ് കേണല്‍ മാത്യു മുരിക്കന്റേയും ഭാര്യ ഡോളി മാത്യുവിന്റെതുമാണ്. പൊതുവായ അടുക്കളയുടെ മുകള്‍നിലയിലുള്ള രണ്ടു ഗസ്റ്റ് റൂമുകളില്‍ ഒന്നിലാണ് ഞങ്ങള്‍ക്കായി താമസ സൗകര്യമൊരുക്കിയിരുന്നത്….

Read More

കേരളോത്സവ ലഹരിക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി

Jess Varkey Thuruthel ഉത്സവത്തിമിര്‍പ്പിന്റെ ആഘോഷാരവങ്ങള്‍ക്കു കൊടിയിറങ്ങി. കളിക്കളത്തില്‍ വിജയിച്ചവര്‍ നിറഞ്ഞ ആത്മവിശ്വാസത്തോടെയും പൊരുതി തോറ്റവര്‍ അടുത്ത മത്സരത്തില്‍ എതിരാളികളെ തോല്‍പ്പിക്കാനുള്ള വാശിയോടെയും കളമൊഴിഞ്ഞിരിക്കുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ വീറും വാശിയും വിജയിച്ചു മുന്നേറാനുള്ള ആവേശവും പതിന്മടങ്ങു ജ്വലിപ്പിച്ചു കൊണ്ടാണ് കേരളോത്സവം 2024 ന് (Keralotsavam 2024) പരിസമാപ്തി കുറിച്ചത്. ഇഞ്ചോടിച്ചു പോരടിച്ച്, നിസ്സാര പോയിന്റുകളുടെ വ്യത്യാസത്തില്‍ കപ്പ് നഷ്ടപ്പെട്ടവര്‍ അടുത്ത അങ്കത്തിനു വേണ്ടി മനസും ശരീരവും ഒരുക്കുവാനുള്ള ദൃഢതീരുമാനത്തിലാണ്. കളിക്കളത്തില്‍ വിജയിച്ചോ കപ്പു നേടിയോ എന്നതിനെക്കാള്‍…

Read More

വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു, പക്ഷേ…

ജെസ് വര്‍ക്കി തുരുത്തേല്‍ നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക് മനസു നിറയെ ആശങ്കകളോടെയാണ് ആ അമ്മ കടന്നു വന്നത്. അവര്‍ക്കു പ്രായം 65 വയസ്. 80 വയസിലേറെ പ്രായമുള്ളവര്‍ പോലും ചെറുപ്പക്കാരെക്കാള്‍ ചുറുചുറുക്കോടെ ഓടി നടക്കുന്ന ഇക്കാലത്ത് 65 എന്നത് ഒരു വയസേയല്ല. പക്ഷേ, നിരവധി രോഗങ്ങള്‍ ആ ശരീരത്തില്‍ കൂടുകൂട്ടിയതിനാല്‍, ഒരു ചെറുപുഞ്ചിരി പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. മെഡിക്കല്‍ ക്യാമ്പിലെത്തിയ (Free…

Read More

കൗതുകക്കാഴ്ചയായി എക്‌സ്‌പോ- 2കെ24

Thamasoma News Desk പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിമറ്റം സെന്റ് ജോസഫ് യു പി സ്‌കൂളില്‍ നടത്തിയ എക്‌സിബിഷന്‍ എക്‌സ്‌പോ 2കെ24 (Expo 2k24) വന്‍ വിജയമായി. മനോഹരവും വ്യത്യസ്ഥങ്ങളുമായ നിരവധി കാഴ്ചകള്‍ എക്‌സ്‌പോയുടെ മാറ്റുകൂട്ടി. ഇതു കാണാനായി വന്‍ ജനാവലിയാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള 75 ഇന കര്‍മ്മ പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു എക്‌സ്‌പോ 2k24. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന എക്‌സപോ…

Read More