ഉസ്താദ്‌പ്രേതബാധിതരെ കൂകിതോല്‍പ്പിക്കുന്ന സ്ത്രീകളിലാണ് ഈ നാടിന്റെ പ്രതീക്ഷ

സ്ത്രീകളെയും പെണ്‍കുട്ടികളെയും വീടിനു പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ, ഇനി അനുവദിച്ചാല്‍ തന്നെ തുണിച്ചാക്കില്‍ പൊതിഞ്ഞു പുറത്തിറക്കുന്ന മുസ്ലീം മതത്തില്‍ മാത്രമല്ല മദമിളകിയ ഉസ്താദുമാരുള്ളത്. മറ്റുമതങ്ങളിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, മറ്റുമതങ്ങളിലെ പെണ്‍കുട്ടികള്‍ കുറച്ചുകൂടി കരുത്തരാണെന്നു മാത്രം. ഇത്തരം മദഭ്രാന്തന്മാര്‍ക്ക് അടിയറ വയ്ക്കാനുള്ളതല്ല തങ്ങളുടെ ജീവിതമെന്ന് ഉറച്ചു വിശ്വസിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ ധാരാളമുള്ളതാണ് മറ്റു മതങ്ങളില്‍ ഉസ്താദ് ബാധിതരുടെ അഴിഞ്ഞാട്ടം നടക്കാതിരിക്കാനുള്ള പ്രധാന കാരണം. ജീന്‍സും ഷര്‍ട്ടും സ്ലീവ് ലെസ് ഡ്രസുമെല്ലാമിട്ടു പള്ളയില്‍ വരുന്ന പെണ്‍കുട്ടികളെ അതികഠിനമായി…

Read More

മമ്മൂട്ടി ശരിക്കും വക്കീല്‍ തന്നെ ആയിരുന്നോ?

Jess Varkey Thuruthel 1980 കളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്കു കടന്നുവന്ന മമ്മൂട്ടി എല്‍ എല്‍ ബി പാസായ ശേഷം രണ്ടു വര്‍ഷക്കാലത്തോളം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കിയിരുന്നു എന്നാണ് നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മഹാനടനായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അദ്ദേഹം പക്ഷേ, ഒരു അഭിഭാഷകന്‍ തന്നെ ആയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സംഘം പോലീസുകാരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ സാമ്പത്തികമായി വിജയം കണ്ടിരിക്കാം. ആ സിനിമ ഇഷ്ടപ്പെട്ടവരും നിരവധിയായിരിക്കാം. പക്ഷേ,…

Read More

ജൈവകാര്‍ഷികോത്സം 2018: നാലു ദിവസത്തെ ഉത്സവത്തിന് ഏപ്രില്‍ 10ന് തിരി തെളിയും

ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, എറണാകുളത്തു സംഘടിപ്പിക്കുന്ന ജൈവ കാര്‍ഷികോത്സവത്തിന് ഏപ്രില്‍ 10 ചൊവ്വാഴ്ച തിരി തെളിയും. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും എറണാകുളത്ത് ഏപ്രില്‍ മാസത്തില്‍ നടത്തിവരുന്ന കാര്‍ഷിക മേള ഇക്കൊല്ലം ഏപ്രില്‍ 10 ന് രാജേന്ദ്ര മൈതാനിയല്‍ വച്ചു നടത്തപ്പെടുന്നു. മേള ഏപ്രില്‍ 13 ന് സമാപിക്കും.  ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, രാജഗിരി ഔട്ട് റീച്ച്, (രാജഗിരി കോളജ്…

Read More

സ്‌കൂളില്‍ പാവപ്പെട്ട കുട്ടികളെ വലയ്ക്കാന്‍ പുതിയൊരു ആചാരം

Thamasoma News Desk കേരളത്തിലെ പല സ്‌കൂളുകളും പുതിയൊരു മാമൂലിനു തുടക്കം കുറിച്ചിരിക്കുന്നു. പരീക്ഷയ്ക്കും വലിയ വേനല്‍ അവധിക്കുമായി ക്ലാസുകള്‍ അവസാനിക്കുന്നതിന്റെ അവസാനത്തെ ദിവസം എല്ലാ കുട്ടികളും ക്ലാസ് ടീച്ചര്‍ക്ക് സമ്മാനം വാങ്ങി നല്‍കുന്ന സമ്പ്രദായം! വില കൂടിയ സമ്മാനങ്ങളും വാച്ചും ചുരിദാര്‍ തുണികളും മറ്റുമായി ക്ലാസ് ടീച്ചറുടെ മനസു നിറച്ച് യാത്രയാക്കുന്നുവത്രെ! പണമുള്ളവരുടെ കുട്ടികള്‍ക്ക് ഇത്തരം ആചാരങ്ങളൊന്നും പ്രശ്‌നമല്ല. പക്ഷേ, പാവപ്പെട്ട കുട്ടികളുടെ മാതാപിതാക്കളാണ് ഇവിടെ കുഴപ്പത്തിലാകുന്നത് (School). മറ്റു കുട്ടികള്‍ സമ്മാനം കൊടുക്കുമ്പോള്‍, ടീച്ചര്‍ക്കു…

Read More

രാഹുലില്‍ നിന്നും മതേതര ഇന്ത്യ ആഗ്രഹിക്കുന്നത് ഇതല്ല

Jess Varkey Thuruthel & Zachariah ബി ജെ പിയെ എതിര്‍ക്കുക എന്നതിന് ബി ജെ പിയെക്കാള്‍ വലിയ മതവിശ്വാസിയാവുക എന്നാണോ അര്‍ത്ഥം? ഇന്ത്യന്‍ മതേതരത്വവും അഖണ്ഡതയും കാത്തുപരിപാലിക്കുക എന്നാല്‍ ഏറ്റവും വലിയ വര്‍ഗ്ഗീയ വാദിയാവുക എന്നതാണോ വിവക്ഷിക്കുന്നത്? മതശക്തികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് ഇന്ത്യയില്‍ വെറുപ്പു വിതയ്ക്കുമ്പോള്‍ അതിനെ ഇങ്ങനെയാണോ നേരിടേണ്ടത്? ഈ പ്രഹസനങ്ങള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ്? പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ മോദിയെ കെട്ടിപിടിക്കുക, തെരഞ്ഞെടുപ്പാകുമ്പോള്‍ കാവി എടുത്തണിയുക, പാര്‍ലമെന്റില്‍ കാര്യമായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇരുന്നുറങ്ങുക,…

Read More

ഷെയര്‍ ഓട്ടോയ്ക്ക് അള്ളുവച്ചതാര്….?

കയറിക്കിടക്കാന്‍ ഒരു ചെറിയ കൂരപോലുമില്ലാത്തവരോട് മഴയുടെ സൗന്ദര്യത്തെക്കുറിച്ചു പറയരുത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലിരുന്നും മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് പോക്കറ്റില്‍ പണമില്ലാത്തവന്റെ യാത്രകളും. ദുരിത യാത്രയെന്നുപറഞ്ഞാല്‍ അവ വിവരണങ്ങള്‍ക്കും അപ്പുറമായിരിക്കും. പക്ഷേ, യാത്ര കേരളത്തിലാണെങ്കില്‍, പോക്കറ്റില്‍ പണമുണ്ടായിട്ടും കാര്യമില്ല. യാത്ര എന്നാല്‍ ദുരിത യാത്ര എന്നുമാത്രമാവും ഉത്തരം. സാധാരണക്കാരന്റെ അത്താണിയായ ഓട്ടോ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നായി മാറുന്ന കാഴ്ചയാണ്. കേരളത്തിലെ റോഡുകളുടെ ദയനീയ സ്ഥിതിയും ബസുകളുടെ ധാഷ്ട്ര്യവും ഓട്ടോക്കാരുടെ പിടിച്ചു പറിയും യാത്ര…

Read More

ഈ സിനിമ ഞാന്‍ ചെയ്യുന്നില്ല: കല്ലു കല്യാണി

Thamasoma News Desk തന്നെ നോക്കുകുത്തിയാക്കി, സ്ത്രീപക്ഷ സിനിമയെന്ന പ്രചാരം നല്‍കി പുറത്തിറക്കുന്ന ‘ഒരു കാസറഗോഡന്‍ സിനിമ’ എന്ന സിനിമയുടെ സംവിധാനം താനിനി ചെയ്യില്ലെന്ന് കല്ലു കല്യാണി (Kallu Kalyani). അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന സിനിമയില്‍ നിന്നാണ് സംവിധായികയായ കല്ലു കല്യാണി പിന്‍മാറിയിരിക്കുന്നത്. ഇതേക്കുറിച്ച് അവര്‍ ഫേയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പാണിത്. അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുവാനിരുന്ന ഈ സിനിമയില്‍ നിന്ന് ‘ സംവിധായികയായ’ ഞാന്‍ പിന്മാറിയിരിക്കുന്നു. എന്റെ സ്വന്തം സിനിമയുടെ പണിപ്പുരയില്‍…

Read More

മലയാള സിനിമയിലെ ഉറഞ്ഞുതുള്ളുന്ന ജാതീയത

Compiled by: Dyuthi പകലന്തിയോളം പാടത്തു പണിയെടുത്തു തളര്‍ന്നവശരായി വരുന്ന പണിക്കാര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞികൊടുത്തതിന്റെ മാഹാത്മ്യം വിളമ്പുന്ന കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത് ജാതിവെറിയുടെ ആ സവര്‍ണ്ണകാലഘട്ടത്തിന്റെ തിരിച്ചുവരവു തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരിക്കല്‍ മോഹന്‍ലാലിനെ ഇന്റര്‍വ്യു ചെയ്തയാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് എല്ലാ നായകന്മാരും നായന്മാര്‍ എന്ന്. അതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അതു ഞാനും പ്രിയനും ഒക്കെ വളര്‍ന്നു വന്ന സാഹചര്യം അനുസരിച്ചാണ്.’ മലയാള സിനിമകളിലും സീരിയലുകളിലുമെന്നുമാത്രമല്ല, കലയുടെ എല്ലാ മേഖലകളിലും കൊടികുത്തി വാഴുന്നത് ഈ ജാതീയതയും…

Read More

ഈ കൊലപാതകത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദി വെളുപ്പിക്കല്‍ ക്രീമുകളുടെ വില്‍പ്പനക്കാരാണ്……

Jess Varkey Thuruthel & D P Skariah കറുപ്പിന്റെ അഴകുകളെക്കുറിച്ച് എത്രയേറെ വര്‍ണ്ണനകള്‍ നിരത്തിയാലും വെളുപ്പാണ് സൗന്ദര്യമെന്ന ചിന്ത മനുഷ്യമനസുകളിലേക്ക് ആഴത്തില്‍ വേരുറപ്പിപ്പിക്കുന്നവരാണ് വെളുപ്പിക്കല്‍ ക്രീമുകളുടെ പിന്നണിപ്രവര്‍ത്തകര്‍. ആ വിശ്വാസം സകല മനുഷ്യരിലുമുണ്ടാക്കിയെങ്കില്‍ മാത്രമേ, അവര്‍ക്കു കോടിക്കണക്കിനു വിറ്റുവരവ് ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. വെളുപ്പാണു സൗന്ദര്യമെന്നു വിശ്വസിക്കുന്ന മനുഷ്യര്‍ കറുത്ത മനുഷ്യരെ ശാരീരികമായും മാനസികമായും ദ്രോഹിക്കുന്നതില്‍ അത്യാനന്ദം കണ്ടെത്തുകയും ചെയ്യുന്നവരാണ്. വല്ലാതെ കറുത്തു പോയല്ലോ എന്ന വാക്കുകൊണ്ടു പോലും മറ്റുള്ളവരുടെ മനസിനെ ആഴത്തില്‍ മുറിപ്പെടുത്താന്‍ സാധിക്കും. കറുത്തു…

Read More

‘വീര്‍ സവര്‍ക്കര്‍’ എത്തിയപ്പോള്‍ സംഘപരിവാര്‍ എന്തേ ഉറങ്ങിപ്പോയോ?

Jess Varkey Thuruthel ബ്രിട്ടീഷ് സര്‍വ്വാധിപത്യത്തിനെതിരെ ഇന്ത്യ പൊരുതുകയും അനേകരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തപ്പോള്‍, മുട്ടിലിഴഞ്ഞ് ഇന്ത്യയെ ഒറ്റിക്കൊടുത്തവരില്‍ പ്രധാനിയാണ് സംഘപരിവാര്‍ വീരനായി വാഴ്ത്തിയ സവര്‍ക്കര്‍ (Savarkar). തങ്ങളുടെ ധീരനായ നേതാവായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന സര്‍വര്‍ക്കറുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന, ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന സിനിമ എട്ടുനിലയില്‍ പൊട്ടിയെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ രണ്‍ദീപ് ഹുഡ പറയുന്നത്. എന്നാല്‍, ഈ പറയുന്നതു സത്യമാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്ന മതധ്രുവീകരണവും ജാതിയുടേയും മതത്തിന്റെയും പേരില്‍…

Read More