തെരുവുപട്ടിയല്ലിയാള്‍, ബിസിനസ് തന്ത്രങ്ങളുടെ ചാണക്യന്‍

Written by: Jessy Thuruthel സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ തെരുവിലിട്ടു കടിച്ചുകീറാന്‍ മത്സരിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍…! (അവരെയും വിളിക്കുന്നത് മനുഷ്യര്‍ എന്നു തന്നെ, ക്ഷമിക്കുക). തങ്ങളുടെ ടി വി പരിപാടിക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ മനുഷ്യന്‍ വേണം. ഇയാളെ കല്ലെറിഞ്ഞും മുഖത്തു തുപ്പിയും പരസ്യമായി അപമാനിച്ചും സ്വയം അപമാനിതരാവുകയാണ് ഇവര്‍. എന്നാല്‍, ആയിരം പേര്‍ ഒരുമിച്ചു വന്നാലും തന്നെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിക്ക് അറിയാം, അപഹസിക്കുന്നവരുടെ വായടപ്പിക്കാനും. സ്വന്തം…

Read More

വൈദ്യുതി വാഹനങ്ങളുടെ ഊര്‍ജ്ജം നിസസ്ഹായ ജീവിതങ്ങളുടെ ചോരയും കണ്ണീരുമോ…??

കാലാവസ്ഥ വ്യതിയാനങ്ങളും ആഗോള താപനവും മാലിന്യക്കൂമ്പാരമായിക്കൊണ്ടിരിക്കുന്ന വായുവും വെള്ളവും അന്തരീക്ഷവുമാണ് ഇന്ന് ലോകരാജ്യങ്ങള്‍ നേരിടുന്ന ഭീമാകാരമായ പ്രശ്‌നം. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ തങ്ങള്‍ ഒറ്റക്കെട്ടായി പ്രയത്‌നിക്കുകയാണെന്ന് ലോകരാജ്യങ്ങളും കോര്‍പ്പറേറ്റുകളും ജനങ്ങളും ഒന്നടങ്കം അവകാശപ്പെടുന്നു. കാലാവസ്ഥ വ്യതിയാനത്തിനു ശാശ്വത പരിഹാരമായി ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയമാണ് ഗ്രീന്‍ എന്‍ര്‍ജി അഥവാ ഹരിതോര്‍ജ്ജം. കല്‍ക്കരിക്കു പകരമായി ഹൈഡ്രോപവറും ഫോസിലിനു കരമായി സൗരോര്‍ജ്ജവും പെട്രോള്‍/ഡീസര്‍ വാഹനങ്ങള്‍ക്കു പകരമായി ഇലക്ട്രിക് വാഹനങ്ങളുമാണ് ഹരിതോര്‍ജ്ജത്തിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍. കലര്‍പ്പില്ലാത്ത,…

Read More

അന്നം തന്നവര്‍ മതം നോക്കിയില്ലെന്ന് അച്ഛനും മനസിലാക്കിയില്ലല്ലോ ഗോകുല്‍

Thamasoma News Desk തൃശൂരില്‍ വെറുപ്പിന്റെ താമര വിരിഞ്ഞു കഴിഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കാനും കേരളമൊട്ടാകെ വെറുപ്പു പടര്‍ത്താനുമുള്ള വിദ്വേഷത്തിന്റെ തിരി തെളിഞ്ഞത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തു നിന്നുമാണ് എന്നതാണ് വിരോധാഭാസം (Gokul Suresh Gopi). സംഘി അജണ്ട കേരളത്തില്‍ നടപ്പാക്കുന്നതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്ന വെറുപ്പിന്റെ വ്യാപാരികള്‍ ഒടുവില്‍ വിജയം കണ്ടിരിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിച്ചു എന്നതു മാത്രമല്ല, കേരളത്തിലങ്ങോളം അവര്‍ ഉയര്‍ത്തിയ വോട്ട് ഷെയറും അപകടകരമാം വിധം ഉയര്‍ന്നതാണ്….

Read More

‘തൊപ്പി’ കവചം: രക്ഷപ്പെടുന്നവര്‍ വിദ്യ, നിഖില്‍, ആര്‍ഷോ, ലേക് ഷോര്‍…

Jess Varkey Thuruthel തൊപ്പി എന്ന യൂ ട്യൂബറെ കൊടുംക്രിമിനലിനെയെന്ന പോലെ അര്‍ദ്ധരാത്രിയില്‍ വാതില്‍ വെട്ടിപ്പൊളിച്ച് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു! അശ്ലീലപദപ്രയോഗത്തിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. കൊടും ഭീകരനെയെന്ന പിടികൂടാനെന്ന പോലെ വന്‍ പോലീസ് സന്നാഹത്തോടെയാണ് പോലീസ് എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തൊപ്പി തന്നെ പുറത്തു വിട്ടിട്ടുണ്ട്. എറണാകുളം എടത്തലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് തൊപ്പി എന്ന നിഹാദിനെ പോലീസ് അറസ്റ്റു ചെയ്തത്. എ ഐ വൈ എഫ് നേതാവ് മുര്‍ശിദുല്‍ ഹഖ്, സന്നദ്ധ പ്രവര്‍ത്തകന്‍…

Read More

വടക്കഞ്ചേരി വാഹനാപകടം: പ്രധാന പ്രതി മോട്ടോര്‍ വാഹന വകുപ്പു തന്നെ

 ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ എവിടെ സ്പീഡ് ഗവേര്‍ണര്‍…?? എറണാകുളം മുതല്‍ പാലക്കാടു വരെ അമിത വേഗതയില്‍ പാഞ്ഞിട്ടും തടയാനായി ഒരുദ്യോഗസ്ഥന്‍ പോലും ഇല്ലാതെ പോയോ റോഡില്‍…?? ഇത്രയും ലൈറ്റും കാതടപ്പിക്കുന്ന ശബ്ദവും ഒരു ഉദ്യോഗസ്ഥന്റെയും കണ്ണില്‍ പെട്ടില്ലെന്നോ…?? എവിടെ അനീതിക്കെതിരെ ശബ്ദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ട അധ്യാപകര്‍…?? വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു എന്ന വാര്‍ത്ത കേട്ടാണ് ഇന്നു കേരളം ഉണര്‍ന്നത്. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന്…

Read More

മരുന്നു മാഫിയയെ തുറന്നു കാണിച്ച് ഹോമോ സാപ്പിയന്‍സ്

കാന്‍സര്‍….. ലോകം ഒരു ഞെട്ടലോടെ ഉള്‍ക്കൊണ്ടു തുടങ്ങിയ സത്യമാണത്. മനുഷ്യകുലം കാന്‍സര്‍ എന്ന ഞണ്ടിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍, ആഹ്ലാദം കൊണ്ട് നൃത്തം ചവിട്ടുന്ന മറ്റൊരു കൂട്ടരുണ്ട്. മരുന്നു കമ്പനികളും ആര്‍ത്തിപിടിച്ച ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും പിന്നെ ഈ ആര്‍ത്തിക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച സര്‍ക്കാരുകളുമാണത്. ഈ ദുഷിച്ച കൂട്ടുകെട്ടിന്റെ കഥ പറയുന്ന ചെറുസിനിമയാണ് ‘ഹോമോസാപ്പിയന്‍സ്’. Click here to watch the movie ജോസ് മാനുവല്‍ മോത്ത സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം പറയുന്നത് മരുന്നു മാഫിയയുടെ ചൂഷണത്തെക്കുറിച്ചാണ്….

Read More

അബ്ദുറഹിമിനെ വധശിക്ഷയ്ക്കു വിധിക്കാനുള്ള കാരണങ്ങള്‍

Jauzal C P കൊന്ന പാപം പണം കൊടുത്തു കഴുകിക്കളയാനാകുമോ? അബ്ദുറഹീമിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാനായി മോചനദ്രവ്യമായി (Blood Money) 34 കോടി രൂപ വേണമെന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഒന്നിച്ചു പ്രയത്‌നിച്ച്, അതില്‍ വിജയം കണ്ട ശേഷം മുസ്ലീം സമൂഹം നേരിടുന്നത് നാനാകോണില്‍ നിന്നുമുള്ള വിമര്‍ശനങ്ങളാണ്. ആരെയും കൊല്ലാം, പണമുണ്ടെങ്കില്‍ രക്ഷപ്പെടാനാവും എന്ന നീതിയാണ് ഇസ്ലാമിലുള്ളതെന്ന ആരോപണങ്ങള്‍ക്കു മറുപടി പറയുന്നു, ഡോക്ടഫായ ജൗസല്‍. 2006 ഡിസംമ്പറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരുപാടു പ്രതീക്ഷകളുമായി,…

Read More

വേണ്ടത് സഹതാപമല്ല, സാമ്പത്തിക പിന്തുണ

Thamasoma News Desk ‘സര്‍ക്കാര്‍ ഞങ്ങളെയോര്‍ത്തു സഹതപിക്കേണ്ടതില്ല. ജീവിക്കാന്‍ വേണ്ടത് പണമാണ്. സര്‍ക്കാര്‍ ഞങ്ങള്‍ക്കു നല്‍കേണ്ടതും സാമ്പത്തിക സഹായമാണ്. അല്ലാതെ സഹതാപമല്ല. വീട്ടുജോലി ചെയ്ത് എനിക്കു മാസം കിട്ടിയിരുന്നത് 7000 രൂപയാണ്. മാസം 12,000 രൂപയായിരുന്നു എന്റെ മകളുടെ ശമ്പളം. അവളാണിപ്പോള്‍ കുത്തേറ്റു വീണുകിടക്കുന്നത്. അവളെ നോക്കേണ്ടതുള്ളതുകൊണ്ട് എനിക്കു പണിക്കു പോകാന്‍ പറ്റുന്നില്ല. വീടിന്റെ വാടക കൊടുക്കാനാവുന്നില്ല. ഭക്ഷണത്തിനോ മരുന്നിനോ പണമില്ല. ഏത് ഉദ്യോഗസ്ഥനു വേണമെങ്കിലും ഞങ്ങലുടെ വീടു സന്ദര്‍ശിക്കാം. നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുന്ന ചെറിയ സഹായം…

Read More

നിങ്ങളുടെ വാഹനത്തിൽ നിറക്കുന്ന പെട്രോളിൽ, എത്ര ശതമാനം പെട്രോൾ ഉണ്ട് ?

Adv. CV Manuvilsan നമ്മുടെ ഗവൺമെൻ്റുകൾ എന്തെങ്കിലും നമ്മളോട് മറച്ചു വയ്ക്കുന്നുണ്ടോ? E20 ഇന്ധനവും (Petrol-E20 Impact) നിങ്ങളുടെ വാഹനത്തിനുള്ള മഹാ ഭീഷണിയും എന്ന വിഷയത്തേ പറ്റി ഒന്നു പഠിക്കാം എന്ന് കരുതി ഇറങ്ങിയപ്പോൾ— ഇന്ത്യയുടെ ഇന്ധനരംഗത്ത് നിശ്ശബ്ദമായി നടന്നു കൊണ്ടിരിക്കുന്ന ഒരു വൻ മാറ്റം ശ്രദ്ധയിൽ പെട്ടവർ എത്ര പേരുണ്ട്, നമ്മുക്കിടയിൽ? E-20 എന്ന ഇന്ധനത്തേയും, അതിൻ്റെ ഉപഭോക്താക്കളായ കോടിക്കണക്കിന്, ജനങ്ങളുടെ ശ്രദ്ധയിൽ വരാതെ, ചർച്ച ചെയ്യാതെ നടപ്പിലാക്കിയ എഥനോൾ ബ്ലെൻ്റഡ് എന്ന E-20യെ കുറിച്ചാണ്…

Read More

ഇത്ര ചെറിയ തുകയ്ക്കു വേണ്ടി ഇത്രയും വലിയ റിസ്‌കോ?

Jess Varkey Thuruthel  പട്ടാപ്പകല്‍, അബിഗേല്‍ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ആദ്യം ചോദിച്ച തുക 5 ലക്ഷം രൂപയാണ്. പിറ്റേന്നായപ്പോഴേക്കും അതു പത്തു ലക്ഷമായി ഉയര്‍ത്തി. എങ്കിലും ഇത്രയും ചെറിയ തുകയ്ക്കു വേണ്ടി ഇത്രയും വലിയ റിസ്‌ക് എടുത്തതെന്തിന്? മോഷണത്തിനു വേണ്ടിയാണെന്നു തെറ്റിദ്ധരിപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചു വിടാനുമായി ചില കുറ്റവാളികള്‍ നിസ്സാരങ്ങളായ പലതും മോഷണം നടത്തിയ സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. അത്തരം നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും കുറ്റവാളികളെ പിടികൂടാനും കേരള പോലീസിനു കഴിഞ്ഞിട്ടുമുണ്ട്. ഈ തട്ടിക്കൊണ്ടുപോകലിനു പിന്നിലും…

Read More