ഉപേക്ഷിച്ച് ഇറങ്ങിപ്പോയവള്‍ക്ക് ഇപ്പോള്‍ മകനെ വേണമത്രെ! ഇനി…

Thamasoma News Desk മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന്റെ എല്ലാ ദുരിതങ്ങളും അരക്ഷിതാവസ്ഥയും പേറി ജീവിച്ചവനായിരുന്നു ദാസ്. എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് മാതാപിതാക്കള്‍ ഒരുമിച്ചു ജീവിക്കണമെന്നും സന്തുഷ്ടമായൊരു കുടുംബാന്തരീക്ഷത്തില്‍ വളരണമെന്നും വല്ലാതെ ആഗ്രഹിച്ചിരുന്നു ആ കുഞ്ഞ് (broken family). പക്ഷേ, ഒരിക്കലും അതു സാധ്യമായില്ല. അച്ഛന്റെ നിരുത്തരവാദിത്വം മൂലം കുഞ്ഞുപ്രായത്തില്‍ തന്നെ ജോലിക്കിറങ്ങി, ബാല വേലയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. മുന്നില്‍ വേറെ വഴികളില്ലായിരുന്നു. അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമ്പോള്‍ അവന്റെ പ്രായം 14 വയസായിരുന്നു. ജീവിക്കാനായി എന്തു ജോലിയും…

Read More

പള്ളിയിലെ മഹാത്ഭുതം! ഇതെന്തു പ്രഹസനമാണ് കത്തനാരേ!!

Jess Varkey Thuruthel വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മാടവന സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ (Miracle at Madavana Church) കുര്‍ബാനയ്ക്കിടെ മഹാത്ഭുതം സംഭവിച്ചുവത്രെ! മാടവന പള്ളിയില്‍ ഒരു പെണ്‍കുട്ടി ഓസ്തി സ്വീകരിച്ചപ്പോള്‍ മാംസമായി മാറിയത്രെ!! 9-ാം ക്ലാസില്‍ പഠിക്കുന്ന ആഗ്ന എന്ന പെണ്‍കുട്ടി ഓസ്തി സ്വീകരിച്ചപ്പോഴാണത്രെ ദൈവം മാംസമായി പ്രത്യക്ഷപ്പെട്ടത്! മൂന്നു ഞായറാഴ്ചകളില്‍ ഇതു സംഭവിച്ചു എന്നും പറയുന്നു. ഈ മാംസം പോത്തിന്റെതോ കോഴിയുടേയോ പന്നിയുടേയോ അതോ മനുഷ്യന്റെ ശരീരത്തില്‍ നിന്നും മുറിച്ചു വച്ചതാണോ എന്ന് ആദ്യം…

Read More

പ്ലാച്ചിമട സമര നേതാവ് കന്നിയമ്മാളും വിടപറഞ്ഞു, പക്ഷേ നീതി ഇനിയും അകലെ

Jess Varkey Thuruthel & D P Skariah പ്രകൃതിയാണു സമ്പത്തെന്നും അതു നശിച്ചാല്‍ സര്‍വ്വവും നശിച്ചുവെന്നും തിരിച്ചറിയേണ്ടതും പ്രകൃതിയെ സംരക്ഷിക്കേണ്ടതും നാടു ഭരിക്കുന്നവരാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, പ്രകൃതിയെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ആര്‍ത്തിക്കണ്ണുകള്‍ക്കു കാവലിരിക്കലാണ് ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നു മനസിലാക്കിത്തരുന്നതാണ് ഒരിക്കലും അവസാനിക്കാത്ത ചില ജനകീയ സമരങ്ങള്‍. ആരൊക്കെ എതിര്‍ത്തു നിന്നാലും മനക്കരുത്തു മാത്രം മതിയാകും അനീതിക്കെതിരെ പൊരുതാനെന്ന് നമുക്കു കാണിച്ചു തരുന്നത് പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകരാണ്. വിദ്യാഭ്യാസമില്ലാത്ത, പുറംലോകവുമായി അധികം ബന്ധമില്ലാത്ത ആദിവാസികള്‍ കൂടുതലായി താമസിക്കുന്ന പ്ലാച്ചിമടയില്‍…

Read More

സ്ത്രീധന വിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥികള്‍

  Thamasoma News Desk സ്ത്രീധനത്തിനെതിരെ വന്‍ പ്രതിഷേധ പരിപാടികളുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന് (ഐഎച്ച്ആര്‍ഡി) കീഴിലുള്ള 87 സ്ഥാപനങ്ങളിലെ 35,000 ഓളം വിദ്യാര്‍ത്ഥികളും 3,000 അധ്യാപകരും ജീവനക്കാരും ഡിസംബര്‍ 21 വ്യാഴാഴ്ച സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്ത്രീധന സംബന്ധമായ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ഫാക്കല്‍റ്റി അംഗങ്ങള്‍ ‘സ്ത്രീധനത്തിനെതിരെ – വിദ്യാഭ്യാസത്തിലൂടെ ആദരവ് നേടുക’ എന്ന മുദ്രാവാക്യം കാമ്പസുകളില്‍ ഉയര്‍ത്തും. ഡിസംബര്‍ 21ന്…

Read More

എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ പരാതി നല്‍കിയ ഷൈജുവിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നു

Jess Varkey Thuruthel ചെറുവട്ടൂര്‍ സ്വദേശി ഇഞ്ചപ്പുഴ ഷൈജു പറഞ്ഞതത്രയും പച്ചക്കള്ളമാണെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമുണ്ട്. അത്, ഇയാളുടെ സഹോദരിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു. എന്റെ രണ്ടായിരം രൂപയും ഡോക്യുമെന്റുകളും വേണമെന്നും അതു തിരിച്ചു തന്നിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു എന്നും പറഞ്ഞ ഷൈജുവിനോട് ഇതിന്റെ വിശദാംശങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് മനസിലായത്, ഇയാള്‍ ഏഴു ക്ലാസുകളില്‍ പങ്കെടുത്തത് ഒരു രൂപ പോലും ഫീസ് കൊടുക്കാതെ ആയിരുന്നു എന്ന്. ആ നിമിഷം മുതല്‍ ഷൈജു സംശയനിഴലിലായിരുന്നു. പിന്നീട് അയാള്‍ പറഞ്ഞ ഓരോ വാക്കും…

Read More

ലൈംഗികതയിലെ ലാളനയും ധാര്‍മ്മികതയും; അറിയില്ലെങ്കില്‍ നിങ്ങളതു പഠിക്കണം

പങ്കാളിയുടെ കഴുത്തിലുള്‍പ്പടെ കയര്‍ കൊണ്ടു ബന്ധിച്ച ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ശ്രമത്തിനിടയില്‍ മരണം സംഭവിച്ചുപോയ ഒരു പരീക്ഷണശാലിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ഈയിടെയാണ്. ആ വാര്‍ത്തയ്ക്കു താഴെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളു കിടപ്പറയിലെ അസംതൃപ്തിയും അരാജകത്തവും പുതുമ തേടുന്ന മനസും എത്രമാത്രമാണെന്ന്. ബന്ധനത്തിലൂടെ കിട്ടുന്ന സംതൃപ്തി (Comfort in discomfort) എന്ന പേരിട്ടാണ് ഇത്തരം ആസുര ലൈംഗികതയെ ഒരു വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. ഇത് എത്തരത്തിലുള്ള ലൈംഗികതയാണ് എന്നതിനെച്ചൊല്ലിയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ലൈംഗികത എങ്ങനെയെന്നറിയാന്‍…

Read More

വേണ്ടത് സഹതാപമല്ല, സാമ്പത്തിക പിന്തുണ

Thamasoma News Desk ‘സര്‍ക്കാര്‍ ഞങ്ങളെയോര്‍ത്തു സഹതപിക്കേണ്ടതില്ല. ജീവിക്കാന്‍ വേണ്ടത് പണമാണ്. സര്‍ക്കാര്‍ ഞങ്ങള്‍ക്കു നല്‍കേണ്ടതും സാമ്പത്തിക സഹായമാണ്. അല്ലാതെ സഹതാപമല്ല. വീട്ടുജോലി ചെയ്ത് എനിക്കു മാസം കിട്ടിയിരുന്നത് 7000 രൂപയാണ്. മാസം 12,000 രൂപയായിരുന്നു എന്റെ മകളുടെ ശമ്പളം. അവളാണിപ്പോള്‍ കുത്തേറ്റു വീണുകിടക്കുന്നത്. അവളെ നോക്കേണ്ടതുള്ളതുകൊണ്ട് എനിക്കു പണിക്കു പോകാന്‍ പറ്റുന്നില്ല. വീടിന്റെ വാടക കൊടുക്കാനാവുന്നില്ല. ഭക്ഷണത്തിനോ മരുന്നിനോ പണമില്ല. ഏത് ഉദ്യോഗസ്ഥനു വേണമെങ്കിലും ഞങ്ങലുടെ വീടു സന്ദര്‍ശിക്കാം. നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുന്ന ചെറിയ സഹായം…

Read More

നട്ടെല്ലില്ലാത്ത പെണ്ണുങ്ങളുടെ കൂട്ടത്തില്‍ മാധവിക്കുട്ടിയെന്ന വിശ്വമാനവിതകയെ കൊണ്ടുനിറുത്തരുത്

പലതവണ ബലാത്‌സംഗം ചെയ്യപ്പെട്ടിട്ടും ഒരക്ഷരം പോലും മറുത്തു പറയാന്‍ ധൈര്യമില്ലാതെ വീണ്ടും വീണ്ടും ബലാത്സംഗിക്കു വഴങ്ങിക്കൊടുക്കുന്ന നാണംകെട്ട പെണ്ണുങ്ങളുടെയും അതാണ് പെണ്ണെന്ന് പ്രഘോഷിക്കുന്ന നട്ടെല്ലില്ലാത്ത ആണുങ്ങളുടെയും ഒത്തുകിട്ടിയാല്‍ ആരെയും കടന്നുപിടിക്കാന്‍ മടിയില്ലാത്ത കൊടും ക്രിമിനലുകളുടെയും കൂട്ടത്തില്‍ മാധവിക്കുട്ടിയെന്ന എഴുത്തുകാരിയെ നിറുത്തരുത്…! ഇവരും ബലാത്സംഗം ചെയ്യപ്പെട്ടോ എന്ന കാരുണ്യക്കണ്ണുകളും മനസില്‍ ലൈംഗിക ഗൂഢരസപൂര്‍ത്തീകരണവുമായി അവരെ സമീപിക്കരുത്..! സ്‌നേഹത്തിന് കാമമെന്ന് അര്‍ത്ഥം നല്‍കുന്ന ഒരാളുപോലും മാധവിക്കുട്ടിയെന്ന വിശ്വമാനവികതയുടെ പരിസരത്തു പോലും വരരുത്….! ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിനോട് ഡെറ്റോളൊഴിച്ചു നന്നായി ഒന്നു…

Read More

നിവിന്‍ പോളി കേസില്‍ അട്ടിമറി സാധ്യത ഭയന്ന് പരാതിക്കാരി

Jess Varkey Thuruthel തന്നെ കുടുക്കാന്‍ വന്‍ ഗൂഡാലോചന നടന്നുവെന്നു നടന്‍ നിവിന്‍ പോളി (Actor Nivin Pauly)വാദിക്കുമ്പോള്‍, കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിക്കാരി സംശയിക്കുന്നു. ഈ കേസ് ഉയര്‍ന്നു വന്ന ആദ്യ ദിനം മുതല്‍ പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യം വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥരോടു പറയുന്നതൊന്ന്, മാധ്യമങ്ങളോടു പറയുന്നതു മറ്റൊന്ന്. മാധ്യമ പ്രവര്‍ത്തകരെയൊന്നാകെ മാപ്രകളെന്നു വിളിച്ച് അധിക്ഷേപിക്കാം, പോലീസിനെ മൊത്തം ക്രിമിനലുകളാക്കി ചിത്രീകരിക്കുകയും ചെയ്യാം. പക്ഷേ, ആ വിമര്‍ശനങ്ങള്‍ക്കുമെല്ലാമപ്പുറം ഇവരോടു പറയുന്ന മൊഴികള്‍ വ്യത്യസ്തമാണെങ്കില്‍ സംശയമുനയിലാകുന്നത് പരാതിക്കാരുടെ…

Read More

സ്വയംഭോഗവും സ്വവര്‍ഗ്ഗ രതിയും: അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം

Jess Varkey Thuruthel & D P Skariah ഓരോ ജീവനും ഉത്ഭവിക്കുന്ന കാലം മുതല്‍ അവയുടെ ശരീരത്തില്‍ സ്വമേധയാ ഉള്ള മൂന്നു ഗുണങ്ങളാണുള്ളത്. ഒന്ന് വിശപ്പ്, രണ്ട് ലൈംഗികത, മൂന്ന് പ്രാണഭയം. ഇവ മൂന്നുമാണ് ഓരോ ജീവന്റെയും സ്ഥായീ ഭാവങ്ങള്‍. ഇവയില്‍ വിശപ്പും പ്രാണഭയവും വളരെ പ്രകടമാണെങ്കില്‍ ലൈംഗികത വളരെ സാവധാനം മാത്രം പ്രകടമാകുന്ന ഒന്നാണ്. പക്ഷേ, സ്വന്തം ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ ധര്‍മ്മത്തെക്കുറിച്ചും ഓരോ ജീവിയും തൊട്ടും തലോടിയും പരീക്ഷിച്ചറിഞ്ഞു കൊണ്ടേയിരിക്കും. മനുഷ്യരുടെ കാര്യവും…

Read More