അതു ചെയ്തതു ഞാന്‍ തന്നെ, വിനോദ്; ക്ഷമിക്കാനാവില്ല ഈ ക്രൂരത, മൃഗസ്‌നേഹികള്‍

Jess Varkey Thuruthel ‘ഇതുപോലെ നീയും ആത്മഹത്യ ചെയ്യും,’ എന്ന് ബന്ധുവായ അജിക്കു മുന്നറിയിപ്പു നല്‍കി, സ്വന്തം വളര്‍ത്തു നായയെ കെട്ടിത്തൂക്കി കൊന്ന വിനോദ് കെ പി എന്ന കുചേലന്‍ വിനോദ് ഗാന്ധിജിക്കെതിരെ രോഷമിരമ്പുകയാണ് (Cruelty to animals). അഹിംസയുടെ ഉപജ്ഞാതാവായ ഗാന്ധിജിയുടെ വേഷം കെട്ടിയാണ് ഇയാള്‍ ഈ കൊടുംപാതകം ചെയ്തത്. കഴുത്തില്‍ മാരകമായ മുറിവുണ്ടായി മരിക്കാന്‍ വേണ്ടിയാവണം, കസവുമുണ്ടിന്റെ കരയുള്ള ഭാഗം കീറിയെടുത്ത് നായയെ കെട്ടിത്തൂക്കിയത്. വീട്ടില്‍ വളര്‍ത്തുന്ന രണ്ടു നായ്ക്കളില്‍ ഒന്നിനെയാണ് വിനോദ് കെട്ടിത്തൂക്കി…

Read More

കണ്ണൂര്‍ യാത്രയിലെ കണ്ണീര്‍ക്കഥകള്‍…….!

ഞാനും അഡ്വക്കേറ്റ് മനുവില്‍സന്‍, ഭാര്യ വിദ്യ മനുവില്‍സന്‍, രണ്ടുകുട്ടികള്‍, മലപ്പുറം വളാഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അഡ്വ സുജിത്, എന്നിവരെല്ലാം കൂടി ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡര്‍ ആയ അഡ്വ ബിനീഷിന്റെ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കാനും സാന്ത്വനിപ്പിക്കാനുമായി കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ വരെ പോയിരുന്നു. കൊച്ചിയില്‍ നിന്നും ചൊവ്വാഴ്ച (ഏപ്രില്‍ 17ന്) രാവിലെ 5.15ന് പിണറായി വഴിയാണ് ഇരിക്കൂര്‍ എന്ന ഗ്രാമത്തിലേക്ക് പോയത്. ഇവിടെനിന്നും വെളുപ്പിന് പോയിട്ട് വൈകിട്ട് നാലര മണിക്കാണ് അവിടെ എത്തിയത്. എറണാകുളം,…

Read More

ഈ ചങ്കുറപ്പാണ് ഓരോ പെണ്ണും ആര്‍ജ്ജിക്കേണ്ടത്

Jess Varkey Thuruthel നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു. കേസില്‍ 8-ാം പ്രതിയായ ദിലീപിനു (Dileep) വേണ്ടി സിനിമാ താരങ്ങളായ ഇടവേള ബാബു, സിദ്ധിഖ്, ബിന്ദു പണിക്കര്‍, ഭാമ തുടങ്ങിയവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകയെ ഒറ്റുകൊടുത്തു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടി വി പുറത്തു വിട്ടിരിക്കുന്നു. ഇവര്‍ പോലീസില്‍ പറഞ്ഞ മൊഴിയല്ല കോടതിയില്‍ പറഞ്ഞിട്ടുള്ളത്. വിചാരണയുടെ ഏതു ഘട്ടത്തിലും മൊഴിമാറ്റാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍, നടിയെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കുന്ന മൊഴികള്‍ നല്‍കിയ ഈ…

Read More

വൈറ്റ് കോളര്‍ ജോലിവിട്ട് പാടത്തേക്ക്: രഞ്ജു തീര്‍ക്കുന്നത് പുതിയൊരു വിജയഗാഥ

ദേഹത്ത് അഴുക്കുപറ്റാത്ത, അധികം വിയര്‍ക്കാത്ത, കനത്ത ശമ്പളം പറ്റുന്ന ഒരു ജോലി. ഇന്നത്തെ ഒട്ടുമിക്ക ചെറുപ്പക്കാരുടേയും സ്വപ്‌നമാണത്. ഇങ്ങനെ ഒരു ജോലി കിട്ടിയാല്‍, നല്ലൊരു വീടുവയ്ക്കാം, വിവാഹം കഴിക്കാം, പിന്നെ ആ ജോലിയുടെ സുരക്ഷിതത്വത്തില്‍ സ്വന്തം കുടുംബത്തെക്കുറിച്ചു മാത്രം ചിന്തിച്ച്, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സെല്‍ഫിയും സ്വന്തം ജീവിതത്തിന്റെ നിലവാരവും മറ്റുള്ളവരെ കാണിച്ച് ഒന്നഭിമാനിച്ചു ജീവിക്കാം. കാറുവാങ്ങാം, നാടുകാണാം, കുടുംബവുമായി ചുറ്റിയടിക്കാം. ഇന്നത്തെ യുവത്വം ഈ രീതിയിലെല്ലാമാണ് സമയം ചെലവഴിക്കുന്നത്. ഇവിടെയാണ് രഞ്ജു വി എന്ന ചെറുപ്പക്കാരന്‍…

Read More

‘പോയി തൂങ്ങിച്ചാവ്’ എന്ന പ്രസ്താവനയല്ല, നാണക്കേടാണ് ആ പുരോഹിതനെ മരണത്തിലേക്കു നയിച്ചത്

Thamasoma News Desk ‘പോയി തൂങ്ങിച്ചാവ്’ (Go and hang yourself) എന്നായിരുന്നു ആ മനുഷ്യന്‍ ആ പുരോഹിതനോടു പറഞ്ഞത്. സ്വന്തം ഭാര്യയുടെയും വൈദികന്റെയും പ്രവൃത്തി ആ മനുഷ്യനെ അത്രത്തോളം രോഷാകുലനാക്കിയിരുന്നു. ജീവിതത്തെയപ്പാടെ നിരാശയും ബാധിച്ചിരുന്നു. കാരണം, തന്റെ ഭാര്യയും വൈദികനും തമ്മിലുള്ള ബന്ധം അയാള്‍ നേരിട്ടു കണ്ടിരുന്നു. ഇക്കാര്യം എല്ലാവരോടും പറയുമെന്നും ഇനിയിതു സഹിക്കാനാവില്ലെന്നും അയാള്‍ ആ പുരോഹിതനോടു പറഞ്ഞു. തീരദേശ കര്‍ണാടകയിലെ ഉഡുപ്പിയിലെ ഒരു പള്ളിയില്‍ ഒരു പുരോഹിതനായിരുന്ന അദ്ദേഹത്തിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പള്ളിയിലേക്കു…

Read More

ബെർഗ്മാൻ തുറന്ന ആ ഏഴാമത്തെ മുദ്ര : A Brief Observation on Bergman’s Seventh Seal

Adv. CV Manuvilsan അവസാനത്തെ ന്യായവിധിയുടെ നാളിൽ, ഏഴാം മുദ്ര തകർക്കപ്പെടും, മനുഷ്യൻ ദൈവത്തിൻ്റെ രഹസ്യങ്ങൾ അറിയും. മനുഷ്യനും, ദൈവത്തിനായുള്ള അവൻ്റെ ശാശ്വതമായ അന്വേഷണവും എന്നതിന് ഇടയിൽ ഏഴാം മുദ്ര [ the Seventh Seal (Bergman’s Seventh Seal) ] എന്നത് വളരെ ലളിതവും സംവാദാത്മകവുമായ ഒരു ഉപമയാണ്: അതിൽ മരണം മാത്രമാണ്, മനുഷ്യൻ്റെ ഏക ഉറപ്പ്. 1957-ൽ പുറത്തിറങ്ങിയ ദി സെവൻത് സീൽ എന്ന സിനിമയിലൂടെ ഇങ്‌മെർ ബെർഗ്മാൻ അത് പ്രഖ്യാപിക്കുന്നു. ഓരോ തവണ…

Read More

ജീവനുണ്ടെങ്കില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലേക്ക് പോകരുത്: പരാതികളുടെ പെരുമഴ

Thamasoma News Desk കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടക്കുന്നത് പകല്‍ക്കൊള്ളയെന്നും ജീവനുണ്ടെങ്കില്‍ അവിടെ ചികിത്സയ്ക്കായി പോകരുതെന്നും മുന്നറിയിപ്പ്. ചികിത്സ തേടിയ നിരവധി പേരാണ് സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി ഉന്നയിക്കുന്നത്. തന്റെ മകള്‍ക്ക് ശ്വാസം മുട്ടലും ക്ഷീണവും കാരണം സണ്‍റൈസില്‍ പ്രവേശിപ്പിച്ചുവെന്നും പകല്‍ക്കൊള്ളക്കാരെക്കാള്‍ നാണംകെട്ട പിടിച്ചു പറിയാണ് ഈ ആശുപത്രിയില്‍ നടക്കുന്നതെന്നും മാതൃഭൂമിയിലും ഏഷ്യാനെറ്റിലും എഡിറ്ററായി ജോലി ചെയ്തിരുന്ന വരുണ്‍ രമേശ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ച അനുഭവമാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്. !ജീവനുണ്ടെങ്കില്‍ കാക്കനാട്…

Read More

രോഹിത് രാധാകൃഷ്ണന്റെ ദുരൂഹ മരണം: അന്വേഷണം സി ബി ഐയ്ക്ക്

മംഗലാപുരത്ത്, തണ്ണീര്‍ബാവിയില്‍, ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രോഹിത് രാധാകൃഷ്ണന്റെ മരണം സി ബി ഐ അന്വേഷിക്കും. ഏകമകന്റെ മരണത്തില്‍ നീതിതേടി അലഞ്ഞ മാതാപിതാക്കളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കേസ് സി ബി ഐയ്ക്കു വിടാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. മാര്‍ച്ച് 22 ന് രാത്രിയില്‍ സഹപാഠികളായ അര്‍ജുന്‍ പണിക്കര്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം രോഹിത് പുറത്തേക്ക് പോയിരുന്നു. 23 ന് ഉച്ചയ്ക്ക് 12 മണിയോടെ രോഹിതിനെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരിക്കുന്നതായി പിതാവിനെ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു….

Read More

മക്കളെ മരണത്തിലേക്കു തള്ളി വിടുന്ന മാതാപിതാക്കളും സ്ഥാപനങ്ങളും

Thamasoma News Desk സൗഹൃദങ്ങളില്ല, അടുത്തിരുന്നു പഠിക്കുന്ന ഓരോ വ്യക്തിയും സഹപാഠികളുമല്ല, മറിച്ച് എതിരാളികള്‍ മാത്രം! ‘കോട്ട ഫാക്ടറി’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ മത്സര പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥിതിയാണിത്. പഠിക്കാനല്ലാതെ ചെലവഴിക്കുന്ന ഓരോ നിമിഷവും പാഴാക്കി കളഞ്ഞു എന്നു വിധിയെഴുതുന്ന മാതാപിതാക്കളും അധ്യാപകരുമുള്ള സ്ഥലം! കോട്ട ഫാക്ടറിയില്‍ ഈ വര്‍ഷം, ഇതുവരെ, ആത്മഹത്യ ചെയ്തത് 20 വിദ്യാര്‍ത്ഥികളാണ്! എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്ക്. ഈ വര്‍ഷം തീരാന്‍ ഇനിയും നാലുമാസം കൂടി ബാക്കി!! കഴിഞ്ഞ വര്‍ഷം ജീവിതം അവസാനിപ്പിച്ച…

Read More

വയസ് 99, യോഗയില്‍ അത്ഭുതം തീര്‍ത്ത് നാനമ്മാള്‍

യോഗയിലെ അത്ഭുതത്തിന് 99 വയസ്. ഈ വയസിലും അവരുടെ ശരീരം അവരുടെ ഇച്ഛയ്‌ക്കൊത്ത് വഴങ്ങുന്നു. നന്നെ ചെറുപ്പത്തില്‍, തന്റെ മൂന്നാം വയസുമുതല്‍, ഒരു തപസ്യ പോലെ തുടങ്ങിയതാണ് നാനമ്മാളുടെ യോഗ പ്രാക്ടീസ്. ഈ 99-ാം വയസിലും അവരതു തുടരുന്നു, ഒരു ദിവസം പോലും മുടങ്ങാതെ…..  മുത്തച്ഛന്‍ രംഗസാമി, അമ്മയുടെ അച്ഛന്‍ മന്നാര്‍സാമി എന്നിവരാണ് നാനമ്മാളിനെ യോഗയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. മുത്തച്ഛന്മാര്‍ യോഗ ചെയ്യുമ്പോള്‍ കൊച്ചു നാനമ്മാള്‍ അത് അനുകരിക്കും. അങ്ങനെ പതിയെ പതിയെ അവള്‍ യോഗ സ്വായക്തമാക്കി….

Read More