നടിയുടെ പിന്‍മാറ്റത്തിനു കാരണം കേസ് പ്രതികൂലമാകുമെന്ന ഭയമോ ?

Jess Varkey Thuruthel സിനിമാ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, സിദ്ധിഖ്, തുടങ്ങി ഏഴു പേര്‍ക്കെതിരെ നല്‍കിയ ലൈംഗിക പീഢന പരാതി (Rape case) ആലുവ സ്വദേശിയായ നടി പിന്‍വലിച്ചിരിക്കുന്നു. ‘ഞാന്‍ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് മുന്നോട്ടു വന്നത്. ഇനിയൊരു പെണ്‍കുട്ടിക്കും ഇതുപോലുള്ള അവസ്ഥകള്‍ ഉണ്ടാകരുത് എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ആരും എന്നെ പിന്തുണച്ചില്ല. ഒരു മീഡിയ പോലും എനിക്കൊപ്പം നിന്നില്ല. എനിക്കെതിരെ നല്‍കിയ പോക്‌സോ കേസ് കള്ളക്കേസാണ് എന്നറിഞ്ഞിട്ടു പോലും പോലീസ് അവര്‍ക്കെതിരെ…

Read More

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: മൗനം പാലിച്ചവര്‍ക്കുള്ള ശിക്ഷയെന്ത്?

Jess Varkey Thuruthel ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 201 പ്രകാരം ഏതെങ്കിലുമൊരു കുറ്റകൃത്യം ആരെങ്കിലും മൂടി വയ്ക്കുകയോ തെളിവുകള്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ കുറ്റം ചെയ്യുമെന്ന അറിവുണ്ടായിട്ടും തടയാതിരിക്കുകയോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ (Hema Committee Report) അടിസ്ഥാനത്തില്‍ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഒരു ക്രൈമിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരാണ്. അതിന്റെ തലപ്പത്ത് വമ്പന്മാരുണ്ട് എന്ന കാര്യത്തില്‍ സംശയമേതുമില്ല. ഒരക്ഷരം…

Read More

ഫാത്തിമ നസ്‌റിന്‍ വധം: കൊടുംക്രൂരതയില്‍ കുടുംബം മുഴുവന്‍ പങ്കാളികള്‍

അവള്‍ക്കതു പ്രണയമായിരുന്നു, പക്ഷേ, അവനത് വെറും ലൈംഗികതയും. ഉപയോഗിച്ചുപേക്ഷിച്ച ആ ശരീരത്തോട് അവനു കടുത്ത വെറുപ്പുമായിരുന്നു.

Read More

കൊച്ചി കോര്‍പ്പറേഷനെ തറ പറ്റിച്ച് ബിജിന്‍ എന്ന ഒറ്റയാന്‍

ബിജിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ ഒടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ മുട്ടുമടക്കി. കോര്‍പ്പറേഷന്റെ നിയമലംഘനത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ബിജിന്‍ നടത്തിയത്.കൊച്ചി നഗരസഭയുടെ അനുവാദമില്ലാതെ, ചില സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് ഒരൊറ്റ രാത്രി കൊണ്ട് ഒരു റോഡിന്റെ പേരുമാറ്റി. അതിനിപ്പോള്‍ എന്താണു പ്രശ്നമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷേ, അതു ചെയ്യേണ്ടിയിരുന്നത് നിയമപരമായ വഴികളിലൂടെയായിരുന്നു. പാതിരാത്രിയില്‍ പാത്തും പതുങ്ങിയുമായിരുന്നില്ല. ഏകദേശം 15 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്. അതിനെതിരെ ബിജിന്‍ ഒറ്റയ്ക്കു പൊരുതി. കോടതികള്‍, നിയമനടപടികള്‍, കോര്‍പ്പറേഷനുകളുമായി ചര്‍ച്ചകള്‍, ഹൈക്കോടതിയില്‍…

Read More

രാഷ്ട്രീയ പ്രവര്‍ത്തകരെ അധ്യാപകരായി നിയമിക്കരുത്

Thamasoma News Desk  അധ്യാപകരെ നിയമിക്കുന്നതിനു മുന്‍പ് അവര്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം. ജാതിയുടേയും മതത്തിന്റെയും പേരില്‍ കുട്ടികളോടു വേര്‍തിരിവ് കാണിക്കുകയും അതിന്റെ പേരില്‍ അവരെ മാനസികമായും ശാരീരികമായും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം. അസ്വസ്ഥ ജനകമായ സംഭവങ്ങളാണ് ഓരോ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഇന്ത്യയ്ക്ക് മഹത്തായ ഒരു ഗുരു-ശിക്ഷ്യ പാരമ്പര്യമുണ്ട്. അതിന്റെ മഹനീയത മനസിലാക്കി പ്രവര്‍ത്തിക്കാനും കുട്ടികളെ നേര്‍വഴി നടത്താനും കഴിവുള്ളവര്‍ മാത്രമേ…

Read More

എന്റെ മുഖത്തല്ല, നിങ്ങള്‍ ആസിഡ് ഒഴിച്ചത് എന്റെ സ്വപ്നങ്ങളിലായിരുന്നു….

നിങ്ങളുടെ ഹൃദയത്തില്‍ പ്രണയമായിരുന്നില്ല, ആസിഡായിരുന്നു……’ 2014-ല്‍ അന്താരാഷ്ട്ര തലത്തില്‍ ധീരതയ്ക്ക് നല്‍കുന്ന ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് (International Woman of Courage Award) സ്വീകരിച്ച് സദസിനു മുന്നില്‍ ലക്ഷ്മി പറഞ്ഞ വാക്കുകളാണിത്.തെക്കന്‍ ഡല്‍ഹിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. പിതാവ് ഒരു ധനികകുടുംബത്തിലെ പാചകക്കാരനായിരുന്നു. എങ്കിലും ഉള്ളതുകൊണ്ട് അവര്‍ സസന്തോഷം ജീവിച്ചു. അവള്‍ക്ക് അന്ന് പ്രായം 15. അയല്‍പക്കത്ത് അവള്‍ക്ക് നല്ല ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് പാട്ടുകള്‍ പാടി, നൃത്തംചെയ്തു, ചിത്രങ്ങള്‍ വരച്ചു….

Read More

കൊച്ചിയെ സമ്പൂര്‍ണ്ണമായി മാലിന്യവിമുക്തമാക്കും: മേയര്‍ സൗമിനി ജെയിന്‍

കൊച്ചിയെ പൂര്‍ണ്ണമായും മാലിന്യവിമുക്തമാക്കുമെന്നും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കി. കൊച്ചി രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ജൈവ കാര്‍ഷികോത്സവം 2018 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കേരളീയര്‍ ജൈവകൃഷിയില്‍ നിന്നും അകന്നുപോയതുകൊണ്ടാണ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതെന്നും സൗമിനി ജെയിന്‍ പറഞ്ഞു. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഡോക്ടറുടെ അടുത്തേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറയ്ക്കാനാകുമെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി. വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന പല ഭക്ഷണ പാനീയങ്ങളും മടി മൂലം ഒഴിവാക്കി,…

Read More

എം എല്‍ എയുടെ ഈ കൊലവിളി ഇന്ത്യയില്‍ അനുവദനീയമോ?

Jess Varkey Thuruthelഓരോ മാധ്യമങ്ങളെയും പേരെടുത്തു പറഞ്ഞ്, ഓരോരുത്തര്‍ക്കും ചെസ് നമ്പര്‍ നല്‍കിക്കൊണ്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ നടത്തുന്ന ഈ കൊലവിളി നിയമ വാഴ്ചയുള്ള ഒരു രാജ്യത്ത് അനുവദനീയമാണോ? നിയമ ബോധം മരിച്ചിട്ടില്ലാത്ത ആരെങ്കിലും ഈ നാട്ടില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരണം. തന്റെ അധികാരവും പണവും സ്വാധീനവുമെല്ലാമുപയോഗിച്ച്, തനിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം നിശബ്ദനാക്കുകയാണ് ഒരു എം എല്‍ എ! ഈ കൊലവിളിയെല്ലാം കേട്ട് ആസ്വദിച്ചിരിക്കുകയാണ് നാടു ഭരിക്കുന്ന മുഖ്യമന്ത്രി!! എന്നിട്ടും നമ്മള്‍…

Read More

കെ റെയില്‍: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവരുടെ ചെകിട്ടില്‍ തന്നെ വീഴണം ആദ്യ അടി

ജനങ്ങള്‍ക്കു വേണ്ടാത്ത കെ റെയില്‍ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനായി എല്‍ ഡി എഫ് സര്‍ക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും കൈമെയ് മറന്നു പരിശ്രമിക്കുകയാണിപ്പോള്‍. പദ്ധതിയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായി മുദ്രകുത്തി അവര്‍ക്കെതിരെ വന്‍പ്രക്ഷോഭമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ കര്‍ഷകരെ ഇളക്കിവിട്ട് കേരളത്തെ യുദ്ധക്കളമാക്കിയില്ലായിരുന്നെങ്കില്‍, സില്‍വര്‍ ലൈന്‍-കെ റെയില്‍ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും ശബ്ദിക്കാന്‍ ഇന്ന് ഈ സര്‍ക്കാരിനു കഴിയുമായിരുന്നില്ല. കാരണം, ഇത്തരം സര്‍വ്വനാശങ്ങള്‍ക്കെതിരെ കൂടിയാണ് അന്ന് ഗാഡ്ഗില്‍ വാളുയര്‍ത്തിയത്. പക്ഷേ, പശ്ചിമഘട്ടം തകര്‍ന്നടിയുമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ…

Read More