ഡോ. ഗണപതീ, ഈ സത്യം അങ്ങിപ്പോള്‍ പറയേണ്ടിയിരുന്നില്ല

Jess Varkey Thuruthel കള്ള മസ്തിഷ്‌കമരണങ്ങളുടെ രേഖകള്‍ ഉണ്ടാക്കി അപകടത്തില്‍ പെട്ടവരുടെ അവയവങ്ങളെടുത്തു കച്ചവടം ചെയ്യുന്നവരെക്കുറിച്ച് ഡോക്ടര്‍ ഗണപതി നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. മസ്തിഷ്‌കമരണമെന്ന ഒന്നില്ലെന്നും അവയവങ്ങള്‍ അറുത്തെടുത്തു കച്ചവടം ചെയ്യുന്ന ഹൈക്ലാസ് ബിസിനസിന്റെ പേരാണ് മസ്തിഷ്‌ക മരണമെന്നുമുള്ള വെളിപ്പെടുത്തലുകളും കേരളത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമാണ്. അപ്പോഴാണ് ഡോ ഗണപതി മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി വെളിപ്പെടുത്തിയത്.മുസ്ലീം ഡോക്ടര്‍മാരും മുസ്ലീം ബിസിനസുകാരുടെ ഉടമസ്ഥതയിലുമുള്ള ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നത് എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍….

Read More

കുചേലന്‍ വിനോദിന്റെ കാര്യത്തില്‍ ഞങ്ങളും നിസ്സഹായര്‍; ആറന്മുള പോലീസ്

Jess Varkey Thuruthel ‘കുചേലന്‍ വിനോദിന്റെ (Kuchelan Vinod) പേരില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയാള്‍ ആരെയും തല്ലിയിട്ടില്ല. അസഭ്യം പറഞ്ഞിട്ടേയുള്ളു. പക്ഷേ, ഇയാളെ നാട്ടുകാരില്‍ പലരും കൈയ്യേറ്റം ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ കേസും അന്വേഷണവും നടക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ വന്ന ഗുരുതരമായ കുറ്റകൃത്യം നാരങ്ങാനത്തെ 50 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതാണ്. പക്ഷേ, ഇതിലും ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ മാത്രമേ പോലീസിന് കേസെടുക്കാന്‍ കഴിയുകയുള്ളു. നിര്‍ഭാഗ്യവശാല്‍ ആരും പരാതി നല്‍കിയില്ല. അതിനാല്‍, ഇയാള്‍ക്കെതിരെ കേസെടുക്കാന്‍…

Read More

സ്വര്‍ണ്ണം കള്ളക്കടത്ത്: സര്‍ക്കാരിന്റെ മൗനം നാടിനെ നയിക്കുന്നത് വന്‍ വിനാശത്തിലേക്ക്

കൊച്ചി വിമാനത്താവളത്തില്‍ ഇന്നലെയും പിടിച്ചു ഒരുകോടി രൂപയുടെ സ്വര്‍ണ്ണം. പലപ്പോഴായി 5 കോടിയുടേയും 30 കോടിയുടേയുമെല്ലാം സ്വര്‍ണ്ണം പിടിക്കുന്നുണ്ട്. സഖാക്കളെ, മണ്ടന്‍ മലയാളികളെ, ഭരണാധികാരികളെ….., കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും കള്ളക്കടത്തായി പിടിച്ച സ്വര്‍ണ്ണം മാത്രം പോരെ എണ്ണഖനിയുള്ള ഗള്‍ഫ് രാജ്യങ്ങളെ നമുക്ക് പിന്നിലാക്കാന്‍….? ഈ സ്വര്‍ണ്ണം മാത്രം മതി നമുക്ക് അമേരിക്കയുമായി പോലും വിലപേശാന്‍. കാരണം അത്രയധികം സ്വര്‍ണ്ണം ഇന്ത്യയില്‍ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ആരാണ് ഈ സ്വര്‍ണ്ണക്കടത്തിന്റെയെല്ലാം പിന്നില്‍…??? ഇത്രയധികം സ്വര്‍ണ്ണം ആരാണ് ഇവിടെ ഇറക്കുമതി…

Read More

കന്യാദാനം: ചരിത്രപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Thamasoma News Desk ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് കന്യാദാനച്ചടങ്ങ് (Kanyadan)അനിവാര്യമല്ലെന്നും അതൊരു ആചാരമല്ലെന്നും അലഹബാദ് ഹൈക്കോടതി. അശുതോഷ് യാദവ് എന്നയാളുടെ കേസിന്റെ വിചാരണയില്‍ സാക്ഷികളെ തിരിച്ചു വിളിച്ച് കന്യാദാനച്ചടങ്ങ് നടന്നിട്ടുണ്ടോ എന്നു തെളിയിക്കണമെന്ന ആവശ്യമുന്നയിക്കവെയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന. ഹിന്ദു വിവാഹത്തിന് സത്പതി ചടങ്ങ് നടത്തണമെന്നു മാത്രമേ ഹിന്ദു മാര്യേജ് ആക്ടില്‍ പറയുന്നുള്ളുവെന്നും കോടതി വ്യക്തമാക്കി. യക്ഷിക്കഥകളെ വെല്ലുന്ന തരത്തിലാണ് ഇന്ത്യയില്‍ പല വിവാഹങ്ങളും നടത്തപ്പെടുന്നത്. കന്യാദാനം എന്ന പിന്തിരിപ്പന്‍ രീതി പല വിമര്‍ശനങ്ങള്‍ക്കും ഇതിനു…

Read More

ജെയിംസിന്റെ ‘വൃഷ്ണക്കഥ’ പച്ചക്കള്ളമോ?

Jess Varkey Thuruthel പോലീസുകാര്‍ സ്‌പെഷ്യലൈസ് ചെയ്ത വൃഷ്ണം ഞെരിച്ചുടയ്ക്കല്‍ എന്ന മര്‍ദ്ധന മുറ, രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഒരു സ്ത്രീ ചെയ്തു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവര്‍ക്കും വിശ്വസിപ്പിച്ചവര്‍ക്കും വേണ്ടി. തമസോമയുടെ ഈ കണ്ടെത്തലുകളോട് വൃഷ്ണങ്ങള്‍ ഉള്ളവര്‍ക്കും അവയെക്കുറിച്ച് അറിയുന്നവര്‍ക്കും പ്രതികരിക്കാവുന്നതാണ്. കാസര്‍ഗോഡ് ചിറ്റാരിക്കാലിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍, ജലനിധി അവലോകനയോഗത്തിലാണ് വിവാദ സംഭവമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്‌സി മാണി, ഫിലോമിന ജോണി എന്നിവര്‍ തന്നെ ആക്രമിച്ചുവെന്നും ഇവരില്‍…

Read More

മലയാളിക്ക് എന്തുപറ്റി ?

-ഷാജി കിഴക്കേടത്ത് ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങള്‍ക്ക് വാര്‍ത്താ ചാകരയായി കിട്ടിയത് നരബലിയാണ്. സെലിബ്രിറ്റികളുടെ നൂലുകെട്ടു മുതല്‍ രാഷ്ട്രീയ നേതാക്കളുടെ മീശവടിക്കല്‍ വരെ വലിയ വാര്‍ത്തയാക്കുന്നവര്‍ യാതൊരു ഉളുപ്പുമില്ലാതെ മലയാളിക്ക് പ്രഭാതം മുതല്‍ നല്‍കിക്കൊണ്ടിരിക്കുന്നത് ജീര്‍ണിച്ച മാധ്യമസംസ്‌കാരത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. വാര്‍ത്തകളില്‍ നിറയുന്നത് എന്തൊക്കെയാണ്? ഒടുവില്‍ വന്ന നരബലി മാത്രമോ ? മകളെ പീഢിപ്പിക്കുന്ന അച്ഛന്‍ ! അമ്മയെ തലയ്ക്കടിച്ചു കൊല്ലുന്ന മകന്‍! മദ്യപാനിയായ അച്ഛനെ…

Read More

സ്ത്രീവസ്ത്രത്തില്‍ വിവശരാകുന്ന ഷണ്ഡസമൂഹം

Jess Varkey Thuruthel & D P Skariah സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നു മാത്രമല്ല അവരുടെ ഓരോ ചലനവും ഏതു രീതിയിലായിരിക്കണമെന്നു തീരുമാനിക്കാനുള്ള കുത്തകാവകാശം ഏറ്റെടുത്തു ഫലപ്രദമായി നടപ്പാക്കി ക്കൊണ്ടിരിക്കുകയാണീ പൊതു സമൂഹം. നെഞ്ചില്‍ നിന്നോ നിതംബത്തില്‍ നിന്നോ വസ്ത്രം വഴുതി മാറുന്നുണ്ടോ എന്നു സൂഷ്മനിരീക്ഷണം നടത്തി നഖശിഖാന്തം വിമിര്‍ശിക്കുകയും അവളെ കല്ലെറിയാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന ഈ ജനങ്ങള്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയമെവിടെ…?? ലെഗിന്‍സ് മാന്യമായ വസ്ത്രമല്ലെന്നും സ്‌കൂളില്‍ അതു ധരിച്ചെത്തിയ അധ്യാപിക…

Read More