ശരിയായില്ല, എങ്കിലും അത് കങ്കണ ചോദിച്ചു വാങ്ങിയ തല്ല്

Thamasoma News Desk ആ തല്ലിലെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. 2020 ല്‍ കര്‍ഷക സ്ത്രീകളെ അപമാനിച്ചതിന് എന്തിന് ഇപ്പോള്‍ തല്ലി എന്ന ചോദ്യവും അവിടെ നില്‍ക്കട്ടെ. സ്വന്തം അമ്മ ഉള്‍പ്പടെയുള്ള കര്‍ഷക സ്ത്രീകള്‍ നൂറു രൂപയ്ക്കു വില്‍ക്കാന്‍ നടക്കുന്നവരാണെന്ന് അധിക്ഷേപിച്ച വ്യക്തി എത്ര ഉന്നതനിലയിലുള്ള ആളായാലും പ്രതികരിച്ചേ തീരൂ. അതു തന്നെയാണ് ആ സി ഐ എസ് എഫ് ഓഫീസര്‍ ചെയ്തതും (Kangana Ranaut). ഹിമാചലിലെ മാണ്ഡി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി…

Read More

വിനായകനു കിട്ടിയ പ്രിവിലേജ് എന്തായിരുന്നുവെന്ന് ഉമാതോമസ് പറയണം

Written by: Sakariah  ലഹരിക്കടിമപ്പെട്ട വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിലാണോ എന്നാണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന്റെ ചോദ്യം. സഖാവ് എന്ന പ്രിവിലേജ് പോകട്ടെ, ഒരു മനുഷ്യനെന്ന പ്രിവിലേജ് കിട്ടിയോ വിനായകന് ആ പോലീസ് സ്‌റ്റേഷനില്‍? വിനായകന്‍ ലഹരിക്കടിമയായിരുന്നു എന്ന് ഉമ തോമസ് പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കും വരെ വെറും ആരോപണം മാത്രമാണ് വിനായകനു മേലുള്ളത്. സ്വന്തം മകന്‍ മയക്കു മരുന്നു കേസില്‍ പോലീസ് പിടികൂടി എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും…

Read More

ഡോ രാജേശ്വരിക്കെതിരെയുള്ള ജനരോക്ഷം ശരിയായ വിധത്തിലോ…??

 ചില ബന്ധങ്ങള്‍ ഒരു നിയോഗം പോലെ വന്നു ചേരുന്നവയാണ്. വീട്ടില്‍ അടച്ചുപൂട്ടിയിരുന്നാലും അങ്ങനെ ചിലതു സംഭവിക്കും. ഊന്നുകല്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ രാജേശ്വരിയുമായുള്ള ബന്ധവും അത്തരത്തില്‍ ഒന്നായിരുന്നു. തിരക്കിട്ട് ജോലികള്‍ ചെയ്തു തീര്‍ക്കുന്നതിനിടയിലാണ് ആധിപൂണ്ട മനസും കണ്ണുകളില്‍ നീര്‍ച്ചാലുകളുമായി ആ അയല്‍വാസിയെത്തിയത്. പ്രസവിക്കാന്‍ ഒരു മാസം കൂടി ബാക്കിനില്‍ക്കേ, എന്തോ കാരണവശാല്‍ വീണുപോയൊരാടിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു അന്നു ഞാന്‍. പക്ഷേ, അത്യാസന്നനിലയിലായിരുന്ന ആ ആടിനെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതിനു പകരം ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു അവര്‍. ഒരുപക്ഷേ,…

Read More

പിറവം പള്ളി: തര്‍ക്കത്തിന്റെ ആരംഭം ഇങ്ങനെ

യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം തീര്‍ത്താലും തീര്‍ത്താലും തീരാത്ത പ്രശ്നമായി മാറുകയാണ്. സുപ്രീംകോടതി വിധി പ്രകാരം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യാക്കോബായ പള്ളികളുടെ അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിക്കുന്ന വിധത്തിലാണ് കോടതി വിധി. ഈ വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് നിലവില്‍ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. പിറവത്തു നടക്കുന്നതും ഇതു തന്നെ. യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ 1934ലെ മലങ്കര സഭയുടെ…

Read More

ഇനി ഈ ഓര്‍മ്മകള്‍ കൂടി മാഞ്ഞുപോകട്ടെ….

Thamasoma News Desk പുഞ്ചിരിമട്ടത്തിന്റെ മനോഹാരിതയെല്ലാം ഒപ്പിയെടുത്ത ആ ചിത്രങ്ങള്‍ അദ്ദേഹം തന്റെ മൊബൈല്‍ ഫോണില്‍ നിന്നും നീക്കം ചെയ്തു. ഇനിയാ ഓര്‍മ്മകള്‍ പോലും തന്നെ കണ്ണീരണിയിക്കുമെന്ന് അദ്ദേഹത്തിനറിയാം (wayanad landslide). തിരുവനന്തപുരത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് കല്ലിങ്കല്‍ എന്ന 18 കാരന്‍ തന്റെ ഗ്രാമമായ പുഞ്ചിരിമട്ടത്തിന്റെ പച്ചപ്പും വെള്ളച്ചാട്ടങ്ങളും മൊബൈലില്‍ പകര്‍ത്തിയിരുന്നു. നാട്ടിലായിരിക്കുന്ന സമയങ്ങളിലെല്ലാം അദ്ദേഹം ചെയ്തിരുന്നതും അതുതന്നെയാണ്. തന്റെ നാടിനെയും അതിന്റെ മനോഹാരിതയെയും അത്രമേല്‍ അദ്ദേഹം നെഞ്ചോടു ചേര്‍ത്തിരുന്നു. എന്നാലിന്ന്, തന്റെ കുടുംബത്തിലെ…

Read More

കെ പി യോഹന്നാന്റെ വന്‍ സാമ്പത്തിക തട്ടിപ്പ്: കണ്ണടച്ച് മലയാള മാധ്യമങ്ങള്‍

സ്വയം പ്രഖ്യാപിത ബിഷപ്പ് കെ പി യോഹന്നാന്‍ അമേരിക്കയിലെ സാമ്പത്തിക തട്ടിപ്പു കേസ് 261 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കിയത് ഇതുവരെയും ഒരു മലയാള മാധ്യമങ്ങളും അറിഞ്ഞിട്ടില്ല…!! ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളല്ലാതെ നാളിതുവരെ ഈ തട്ടിപ്പിന്റെ വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം ആദ്യമേ മറച്ചു വച്ചതു പോലെ, കെ പി യോഹന്നാന്റെ വന്‍ തട്ടിപ്പിന്റെ വാര്‍ത്തയും മുഖ്യധാര മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം മറച്ചു പിടിച്ചു എന്നുവേണം കരുതാന്‍. 2019 മെയ് ആറിനായിരുന്നു…

Read More

മനുഷ്യത്വം മരവിച്ച ഫോര്‍ത്ത് എസ്‌റ്റേറ്റ്

Jess Varkey Thuruthel ഫോര്‍ത്ത് എസ്‌റ്റേറ്റ്, അഥവാ, ജനാധിപത്യത്തിന്റെ നാലാം തൂണ്. എക്‌സിക്യുട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യറി എന്നിവയാണ് ബാക്കി മൂന്നു തൂണുകള്‍. ഇതില്‍ ഏതു തൂണിന് അപചയം സംഭവിച്ചാലും തകര്‍ന്നടിയുന്നതു ജനാധിപത്യമാണ്. പക്ഷേ, നാലാം തൂണിന് ഒരു പ്രത്യേകതയുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോയാലും തകര്‍ച്ച സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് നാലാം തൂണ്. ജേര്‍ണലിസം ക്ലാസുകളിലൂടെ ഓരോ വിദ്യാര്‍ത്ഥിയുടേയും കാതുകളിലെത്തുന്ന ആത്പവാക്യമാണിത്. ജനാധിപത്യത്തിന്റെ ബാക്കി മൂന്നു തൂണുകള്‍ക്ക് അപചയം സംഭവിച്ചാലും സത്യം വിളിച്ചു പറയാന്‍ മടിക്കരുത് എന്ന്….

Read More

ജിലു തോമസിന് ലൈസന്‍സ് നല്‍കിയതില്‍ എം വി ഡിയ്ക്കും അഭിമാനിക്കാം

Thamasoma News Desk രണ്ടു കൈകളും ഇല്ലാത്ത, ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേരളം ചരിത്രം കുറിക്കുന്നു. ഇരു കൈകളുമില്ലാതെ ജനിച്ച ജിലുമോള്‍ മേരിയറ്റ് തോമസ് ഫോര്‍ വീലര്‍ വാഹനം ഓടിക്കുന്നതിനായി ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ച് വര്‍ഷം മുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്. എന്നാല്‍ സാങ്കേതികവും, നിയമപരവുമായ കാരണങ്ങളാല്‍ അന്ന് അത് നടക്കാതെ പോകുകയായിരുന്നു. തോറ്റു പിന്‍മാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങള്‍ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പില്‍ ഈ…

Read More

തെറ്റുകളുടെ തനിയാവര്‍ത്തനങ്ങള്‍….!

Jess Varkey Thuruthel വിവാഹ ശേഷം എട്ടു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന ആ കുഞ്ഞിനെ ആ മനുഷ്യന്‍ കണ്‍നിറയെ ഒന്നു കണ്ടില്ല…..! ഭാര്യയുടെ ആദ്യപ്രസവത്തിനായി വയനാട്ടില്‍ നിന്നും കോഴിക്കോട് നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് വന്ന ആദിവാസി യുവാവ് വിശ്വനാഥന്‍ ചെയ്ത കുറ്റം ഇതു മാത്രമായിരുന്നു….! മുഷിഞ്ഞ വേഷം ധരിച്ചു….! അവന്റെ നിറം കറുത്തതായിരുന്നു…!! എത്രയോ കാലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞാണത്…! മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ…

Read More

മിഠായി കൊടുക്കല്‍: പണം ഇങ്ങനെയും പാഴാക്കാം

പെണ്ണുകണ്ടു നടന്നു നടന്ന് ഒടുവില്‍ ഒത്തുകിട്ടിയൊരു ആലോചനയായിരുന്നു അത്. പെണ്ണിനെ ചെറുക്കനും കൂട്ടര്‍ക്കും ഇഷ്ടമായി. പെണ്ണിന്റെ അഭിപ്രായം ആരാഞ്ഞോ എന്നറിയില്ല,

Read More