‘ഒരു പെഗ്ഗ് വേണമെന്നവള്‍ പറഞ്ഞു, നിര്‍ബന്ധമാണോ എന്നു ഞാന്‍ ചോദിച്ചു…’

ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ കോതമംഗലത്തെ ആ അഭയകേന്ദ്രത്തിന്റെ പടികടന്നു ഞങ്ങളെത്തുമ്പോള്‍, നിറഞ്ഞ ചിരിയുമായി ഞങ്ങളെ സ്വീകരിക്കാനായി ആ സിസ്റ്റര്‍ വെളിയിലുണ്ടായിരുന്നു. (ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥാപനം എവിടെയാണെന്നു പറയാന്‍ മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. ഞങ്ങള്‍ സംസാരിച്ചവര്‍ ആരെല്ലാമാണെന്നോ സ്ഥാപനം ഏതാണെന്നോ വായനക്കാരോടു വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഞങ്ങള്‍ തയ്യാറല്ല. കാരണം, അവയ്ക്കു പിന്നിലെ ജീവിതങ്ങളെ പൊതുജനങ്ങള്‍ക്ക് വിചാരണ ചെയ്യാനായി എറിഞ്ഞു കൊടുക്കാന്‍ തമസോമ ആഗ്രഹിക്കുന്നില്ല.) ഏകദേശം രണ്ടര മണിക്കൂറോളം ആ സംസാരം നീണ്ടുപോയി. ആ സമയമത്രയും പുഞ്ചിരിയോടു…

Read More

എല്ലാ ജോലിയും മഹത്തരമാണെന്ന് അധ്യാപകര്‍ മനസിലാക്കിയേ തീരൂ

Thamasoma News Desk ഒരു അധ്യാപക ദിനം (Teachers day) കൂടി കടന്നു പോയി. അധ്യാപകരെ ബഹുമാനിക്കേണ്ടതിന്റെയും ആദരിക്കേണ്ടതിന്റെയും പ്രാധാന്യം നാനാ കോണില്‍ നിന്നും ഉയര്‍ന്നു വരുന്നുമുണ്ട്. പഴയ കാലം പോലെയല്ല, ഇപ്പോള്‍ അധ്യാപകരോട് ആര്‍ക്കും ബഹുമാനമില്ല എന്ന മുറവിളിയും കേള്‍ക്കുന്നുണ്ട്. ഉയര്‍ന്ന ജോലിയും ഉയര്‍ന്ന സമ്പാദ്യവുമാണ് ജീവിത വിജയവും ഉന്നതിയുമെന്നു ചിന്തിക്കുന്ന അധ്യാപകര്‍ക്കിടയിലേക്ക് ഈ ലേഖനം കൂടി ചേര്‍ത്തു വയ്ക്കുന്നു. ജംഷിദ് പള്ളിപ്രം എന്നയാള്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളാണിത്. അധ്യാപക ഭക്തിയോട് എനിക്ക് പൊതുവെ…

Read More

നവീകരിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറല്ലെങ്കില്‍…

Written by: സഖറിയ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബി ജെ പി തന്നെ ജയിക്കുമെന്ന് ഉറപ്പായി. വര്‍ഗ്ഗീയതയും മതങ്ങളുടെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുകയും മനുഷ്യമനസുകള്‍ക്കിടയില്‍ വെറുപ്പു പടര്‍ത്തുകയും ചെയ്ത് പിടിച്ചടക്കി വച്ചിരിക്കുന്ന അധികാരത്തില്‍ നിന്നും ബി ജെ പിയെ ഇറക്കിവിടാന്‍ ഉടനെയൊന്നും ഇന്ത്യയ്ക്കു സാധിക്കില്ല എന്നര്‍ത്ഥം. വിജയിക്കുമെന്നു കരുതിയ തെരഞ്ഞെടുപ്പു സഖ്യകക്ഷികളും പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വര്‍ഗ്ഗീയതയും വെറുപ്പും വിദ്വേഷവും മതവും പറഞ്ഞ് വോട്ടു പിടിക്കുന്ന ബി…

Read More

പുതുപ്പള്ളിയില്‍ നടന്നതോ രാഷ്ട്രീയ മത്സരം?

Jess Varkey Thuruthel കണ്ണീര്‍പ്പുഴകള്‍ അനവധിയൊഴുക്കി സാഗരം തീര്‍ത്ത പുതുപ്പള്ളിയില്‍, എതിരാളി ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തി, 37719 വോട്ടുകളുടെ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ ജയിച്ചിരിക്കുന്നു! കൊള്ളാം, നല്ല കാര്യം. കോണ്‍ഗ്രസ് നേതൃത്വം പറയുന്നു, പുതുപ്പള്ളിയില്‍ പറഞ്ഞത് രാഷ്ട്രീയമാണെന്ന്. അതെങ്ങനെ ശരിയാവും? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഫലപ്രദമായ ചികിത്സ നിഷേധിക്കപ്പെട്ടുവെന്നു സര്‍ക്കാരിനോടു പരാതിപ്പെട്ടത് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. പ്രാര്‍ത്ഥനയാണ് മരുന്ന്, മരുന്നാണ് പ്രാര്‍ത്ഥന എന്ന ചാണ്ടി ഉമ്മന്‍ തന്നെ വീഡിയോയില്‍ പറയുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം…

Read More

കര്‍ദ്ദിനാളേ…… ഞങ്ങള്‍ നിങ്ങളുടെ കുഞ്ഞാടുകളോ അതോ ബലിയാടുകളോ…..???

നായ കൊല്ലിയില്‍ തൂറിയതുപോലെ ആയിപ്പോയി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഭൂമി വില്‍പ്പന. കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീണ പോലെ. നാറ്റമടിച്ചിട്ട് സമീപത്തെങ്ങും നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ. വൈദികര്‍ സ്ത്രീകളുടെ മേല്‍ നടത്തിയ കൈയ്യേറ്റങ്ങളായിരുന്നു ഇത്രയും നാള്‍ സഭയെ നാണക്കേടിലാഴ്ത്തിയത്. എന്നാലിപ്പോള്‍, ആലഞ്ചേരി പിതാവിന്റെ ഭൂമിയിടപാടാണ് സഭയ്ക്ക് അത്യന്തം മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. പിതാവിനെതിരെ സഭ ഒരു ലഘുലേഖനവും ഇറക്കിക്കഴിഞ്ഞു. അത് താഴെ കൊടുത്തിട്ടുണ്ട്. എങ്കിലും ചില ചിതറിയ സംശയങ്ങള്‍. അത് ചോദിക്കാതെ തരമില്ല….  ആലഞ്ചേരി…

Read More

അടിയന്തരാവശ്യങ്ങള്‍ക്കു പോലും സ്ഥലമില്ലാതെ നട്ടംതിരിഞ്ഞ് കവളങ്ങാട് പഞ്ചായത്ത്

ജെസ് വര്‍ക്കി തുരുത്തേല്‍ ‘തെരുവുനായ്ക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയ ശേഷം വീണ്ടും തെരുവിലേക്കു തന്നെ തുറന്നുവിടുകയാണ് എന്നൊരു ആക്ഷേപം പൊതുജനങ്ങള്‍ക്കുണ്ട്. നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കാന്‍ മാത്രമല്ല, പഞ്ചായത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു പോലും സ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്,’ സിബി മാത്യു, പഞ്ചായത്ത് പ്രസിഡന്റ്, കവളങ്ങാട്. മനുഷ്യര്‍ക്ക് ദ്രോഹങ്ങള്‍ മാത്രം ചെയ്യുന്നവരാണ് തെരുവുനായ്ക്കള്‍ എന്നാണ് പലരുടേയും ചിന്താഗതി. പക്ഷേ, തെരുവില്‍ അലഞ്ഞുതിരിയുന്ന ഈ മിണ്ടാപ്രാണികള്‍ പല മാരക പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നവരാണ്. തെരുവില്‍ അവയുടെ എണ്ണം ഗണ്യമായി കുറയുന്നതും…

Read More

ബലാത്സംഗം: ഇന്ത്യ മുന്നിലെന്ന അപവാദപ്രചാരണം എന്തിനു വേണ്ടി?

Jess Varkey Thuruthel ലോകത്തില്‍ ഏറ്റവുമധികം ബലാത്സംഗങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് പ്രചരിപ്പിക്കുന്നത് ഏതു ഡാറ്റയുടെ അടിസ്ഥാനത്തിലാണ്? ഇന്ത്യയിലെ ബലാത്സംഗക്കണക്ക് കൃത്യമായി മനസിലാക്കിയിട്ടാണോ ഈ കുറ്റം ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ പുരുഷന്മാരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്? സ്ത്രീകളെ കാണുന്ന മാത്രയില്‍ ബലാത്സംഗം ചെയ്യുന്ന വെറും അധമന്മാരായി കേരളത്തിലെ പുരുഷന്മാരെ ചിത്രീകരിക്കുന്നത് ആര്? എന്തിനു വേണ്ടി? സമ്പത്തിന്റെയും പുരോഗതിയുടെയും ടെക്നോളജിയുടെയും കാര്യത്തില്‍ പിന്നിലായിരിക്കാം. പക്ഷേ, ഇന്ത്യയിലെ പുരുഷന്മാരുടെ തലയിലേക്ക് ബലാത്സംഗ കുറ്റകൃത്യത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കും മുന്‍പ് കുറഞ്ഞപക്ഷം ഈ ഡാറ്റയെങ്കിലും പരിശോധിച്ചേ…

Read More

ഉരുള്‍പൊട്ടല്‍: കേരളത്തിനും തമിഴ്‌നാടിനും ഗ്രീന്‍ ട്രിബ്യൂണല്‍ നോട്ടീസ്

Thamasoma News Desk ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇതിനിടയില്‍, പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കാതെയുള്ള വികസനത്തിന്റെ പേരില്‍ കേരളത്തിനും തമിഴ്‌നാടിനുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) (National Green Tribunal (NGT) )തെക്കന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തു. ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള ഈ പ്രദേശങ്ങളില്‍ ഇത്രയേറെ കെട്ടിടങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിന് വിശദീകരണം നല്‍കാനും ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആയതും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ പശ്ചിമഘട്ട പ്രദേശങ്ങളില്‍ അനധികൃതമായി നിരവധി റിസോര്‍ട്ടുകള്‍ പണിതതിനെതിരെയാണ് കേസ്. ഇരു…

Read More

നട്ടെല്ലില്ലാത്തവരെ സൂപ്പര്‍സ്റ്റാറുകളെന്നു വിളിക്കുന്നതെങ്ങനെ?

Jess Varkey Thuruthel ഹേമ കമ്മറ്റി റിപ്പോര്‍ട്ട് (Hema Committee Report) ഭാഗീകമായി പുറത്തു വന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലുള്ള വെള്ളപൂശലുകളാണ് നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ തുടങ്ങിയ നിരവധി സൂപ്പര്‍ മെഗാ താരങ്ങളുടെ (Super Stars) ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലെമ്പാടും പറന്നു നടക്കുകയാണ്. താഴെ ഒരു ക്യാപ്ഷനും. ഹേമ കമ്മറ്റിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ 100 ശതമാനവും ഉള്‍പ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുള്ളവര്‍ ഇവരാണ് ന്നിങ്ങനെയാണ് ആ ക്യാപ്ഷനുകള്‍. മലയാള സിനിമ കറങ്ങുന്നതു തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍…

Read More