വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയില്‍

Thamasoma News Desk  കോളിളക്കം സൃഷ്ടിച്ച വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതിയായ കുട്ടി മധു എന്ന എം മധുവിനെ ഇന്നലെ (ഒക്ടോബര്‍ 25) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടുകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ആലുവയിലെ കൊച്ചി ബിനാനി സിങ്ക് കമ്പനിയിലെ ഫാക്ടറിയിലാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ക്രാപ്പ് നീക്കം ചെയ്യുന്ന കരാര്‍ എടുത്ത കമ്പനിയിലെ മണ്ണ് പരിശോധന വിഭാഗം ജീവനക്കാരനാണ് പ്രതി. കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു താമസം. വാളയാര്‍…

Read More

അതിന് കൂറിലോസ് തോക്കിന്‍മുനയില്‍ അല്ലായിരുന്നല്ലോ?

Zachariah & Jess Varkey കൈകള്‍ ബന്ധിച്ചിരുന്നില്ല, തോക്കിന്‍ മുനയിലോ കത്തിമുനയിലോ ആയിരുന്നില്ല, കേരളത്തില്‍ നിന്നും ആയിരത്തിലേറെ കിലോമീറ്ററുകള്‍ക്കകലെ നിന്നും വന്നൊരു ഫോണ്‍ കോള്‍. അത് സ്വിച്ച് ഓഫ് ആക്കാന്‍ ആരുടേയും അനുവാദവും ആവശ്യമില്ല. ഫോണ്‍ ഓഫാക്കിയാലും അവര്‍ക്കു കൊല്ലാന്‍ സാധ്യമല്ല. എന്നിട്ടും പേടിച്ചുമുട്ടിടിച്ച് ലോഹയില്‍ ഒന്നും രണ്ടും സാധിച്ചു പോലും! ആ വീഡിയോ കോള്‍ ഡിസ്‌കണക്ട് ചെയ്തില്ല എന്നു പറയുമ്പോള്‍, മാര്‍ കൂറിലോസും (Mor Coorilose) പറ്റിക്കപ്പെട്ടോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ ഉണ്ട്. തട്ടിപ്പുകാരുടെ കഴിവിനെ വാഴ്ത്തുന്നവരുമുണ്ട്….

Read More

കന്യാദാനം: ചരിത്രപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Thamasoma News Desk ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് കന്യാദാനച്ചടങ്ങ് (Kanyadan)അനിവാര്യമല്ലെന്നും അതൊരു ആചാരമല്ലെന്നും അലഹബാദ് ഹൈക്കോടതി. അശുതോഷ് യാദവ് എന്നയാളുടെ കേസിന്റെ വിചാരണയില്‍ സാക്ഷികളെ തിരിച്ചു വിളിച്ച് കന്യാദാനച്ചടങ്ങ് നടന്നിട്ടുണ്ടോ എന്നു തെളിയിക്കണമെന്ന ആവശ്യമുന്നയിക്കവെയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന. ഹിന്ദു വിവാഹത്തിന് സത്പതി ചടങ്ങ് നടത്തണമെന്നു മാത്രമേ ഹിന്ദു മാര്യേജ് ആക്ടില്‍ പറയുന്നുള്ളുവെന്നും കോടതി വ്യക്തമാക്കി. യക്ഷിക്കഥകളെ വെല്ലുന്ന തരത്തിലാണ് ഇന്ത്യയില്‍ പല വിവാഹങ്ങളും നടത്തപ്പെടുന്നത്. കന്യാദാനം എന്ന പിന്തിരിപ്പന്‍ രീതി പല വിമര്‍ശനങ്ങള്‍ക്കും ഇതിനു…

Read More

പാമ്പുകടിയേറ്റു മരിച്ച 17കാരനെ പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന്റെ കുറിപ്പ്

Dr. Levis Vaseem. M, Forensic Surgeon, Manjeri Medical college 04.09.24 ചില ദിവസങ്ങളില്‍ വരുന്ന കേസുകള്‍ മനസ്സില്‍ തറച്ചു മായാതെ പോയതിനാലാണോ എന്നറിയില്ല, കഴിഞ്ഞവര്‍ഷം എടുത്ത അതേ തൂലിക നിങ്ങള്‍ക്ക് മുമ്പില്‍ വരഞ്ഞിടാന്‍ വിരല്‍ത്തുമ്പുകള്‍ നിര്‍ബന്ധിതമാകുന്നു (Snake Bite Case). സാധാരണഗതിയില്‍ ഫോറന്‍സിക് സര്‍ജന്മാര്‍ പോലീസിന്റെ അന്വേഷണങ്ങള്‍ക്ക് താങ്ങാവുന്ന വിധം സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെങ്കിലും, പൊതുജനങ്ങള്‍ക്കായുള്ള മെഡിക്കല്‍ സര്‍വീസുകള്‍ നല്‍കുന്നത് കുറവായിരിക്കും. എന്നാല്‍ മുന്നില്‍ കിടക്കുന്ന ശരീരങ്ങളില്‍ കത്തിവെക്കുന്ന ചില പോലീസ് സര്‍ജന്മാരെങ്കിലും ചെയ്യുന്നതിന് മുമ്പേ…

Read More

ഈ പ്രഹസനം മതിയാക്കൂ സഖാവേ

Jess Varkey Thuruthel ഓണക്കാലത്തെ ആവശ്യങ്ങള്‍ക്കു വേണ്ടി ചേര്‍ത്തലയിലെ വീട്ടില്‍ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് (P Prasad) പൂക്കൃഷി ആരംഭിച്ചതിന്റെ ഫോട്ടോ ഷൂട്ട് ആണിത്. ചുറ്റും ക്യാമറകള്‍ക്കു നടുവില്‍ നിന്നുകൊണ്ടു നടത്തുന്ന ഫോട്ടോഷൂട്ട് നാടകം. ഉപജാപകരുടെ അകമ്പടിയോടെ നടത്തുന്ന ഇത്തരം നാടകങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നു പറയാതെ വയ്യ. ഭക്ഷണത്തിന് ഓരോ മനുഷ്യരും ആശ്രയിക്കുന്നത് കര്‍ഷകരെയും കൃഷിയെയുമാണ്. എന്നാലിന്ന് ആ മേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികള്‍ നേരിടുന്നു. ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാറില്ല എന്നതായിരുന്നു…

Read More

ശാക്തീകരിക്കേണ്ടതില്ല, അവളുടെ വളര്‍ച്ചാവഴികളില്‍ തടസ്സമാകാതിരിക്കുക

 ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വീട്ടിലെത്തിയ ഇന്ദ്ര നൂയിയോട് അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നീ നേടിയ കിരീടമെല്ലാം വെളിയില്‍ വച്ചിട്ട് പോയി കുറച്ചു പാലെടുത്തുകൊണ്ടു വരൂ’ എന്ന്. ഒരു തമാശ രൂപത്തില്‍ ഇന്ദ്ര നൂയി തന്നെയാണ് ഇതു പറഞ്ഞിട്ടുള്ളതെന്ന് പൊളിറ്റിക്കലി ഇന്‍കറക്ട് എന്ന കോളത്തിലൂടെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ശോഭ ഡെ യാണ് വെളിപ്പെടുത്തിയത്. സ്ത്രീകള്‍ക്കു വേണ്ടത് ശാക്തീകരണമാണെന്ന് ഇനിയും നിങ്ങള്‍ പറയരുത്. അവള്‍…

Read More

ആ ദൃശ്യങ്ങള്‍ പകര്‍ത്തിയവരും പ്രചരിപ്പിച്ചവരും ശിക്ഷിക്കപ്പെടണം

Jess Varkey Thuruthel കോതമംഗലത്തെ ഒരു കോളജില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ കള്ളുകുടിച്ചു ബോധം കെട്ടു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയവരും പ്രചരിപ്പിച്ചവരും ശിക്ഷിക്കപ്പെട്ടേ മതിയാകൂ. ആണ്‍കുട്ടികള്‍ മദ്യപിക്കുകയും വഴിയില്‍ കിടക്കുകയും ചെയ്യുന്നതു പോലെ പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ട് എന്നു വാദിക്കാന്‍ തമസോമ തയ്യാറല്ല. കൂട്ടുകാര്‍ കൂടിയപ്പോള്‍, ഒരു കൗതുകത്തിനു വേണ്ടി മദ്യപിച്ചതായിരിക്കാം ആ പെണ്‍കുട്ടി. ആദ്യമായി മദ്യപിച്ചതിനാല്‍ വീണുപോയതാവാം. നാട്ടുകാര്‍ വിവരം ചോദിച്ചതും തെറ്റല്ല. പക്ഷേ, ആ പെണ്‍കുട്ടിയെയും അവള്‍ പഠിക്കുന്ന കോളജും അവളുടെ വീടും ചോദിച്ചറിഞ്ഞ്…

Read More

മനസാക്ഷിയില്ലാത്തവരോ കോട്ടയംകാര്‍….?

അക്ഷരനഗരിയാണ് കോട്ടയം. ഒട്ടനവധി പത്രസ്ഥാപനങ്ങളും പ്രിന്റിംഗ് പ്രസുകളും ഇവിടെയുണ്ട്. എന്നാല്‍, വായനയുടെ അതിവിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന ഈ നഗരിയില്‍ താമസിക്കുന്ന ജനങ്ങള്‍ മനുഷ്യസ്‌നേഹികളും മനസാക്ഷിയുളളവരുമാണ് എന്നു നിങ്ങല്‍ കരുതിയോ…? എങ്കില്‍ നിങ്ങള്‍ക്കു തെറ്റു പറ്റി, വല്ലാതെ…!! പത്രപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ രമ്യ ബിനോയ് തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് കോട്ടയംകാരുടെ മനസാക്ഷിയില്ലായ്മയെക്കുറിച്ച് വിവരിക്കുന്നത്. അവരുടെ വാക്കുകളിലൂടെ… ‘കോട്ടയംകാരുടെ ശീതരക്തസ്വഭാവത്തിന് ഇന്നലെ വീണ്ടുമൊരിക്കല്‍ക്കൂടി സാക്ഷിയാകാന്‍ അവസരം ലഭിച്ചു. വൈകിട്ട് ഏഴു മണിയോടെ കെകെ റോഡരികില്‍ റോഡു മുറിച്ചു കടക്കാന്‍ നില്ക്കുകയായിരുന്നു…

Read More

ഒന്നുകില്‍ അതിനു പിന്നില്‍ ദിലീപാകില്ല, അല്ലെങ്കില്‍ കാരണം അതാകില്ല

നടന്‍ ദിലീപിന്റെ നിലപാടുകളെ എന്നെന്നും വിമര്‍ശിച്ചിട്ടുള്ള ഒരു വ്യക്തിയാണു ഞാന്‍. പക്ഷേ, ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചതെന്നു കരുതുന്ന തെളിവുകള്‍ പരിശോധിക്കുമ്പോള്‍, ചില കാര്യങ്ങള്‍ ദഹിക്കാതെ കിടക്കുന്നു. പോലീസ് നടത്തിയത് അത്യന്തം അഭിനന്ദനമര്‍ഹിക്കുന്ന കാര്യങ്ങളാണ്. പ്രശസ്തിയുടെ അത്യുന്നതിയില്‍ നില്‍ക്കുന്ന, പ്രമുഖനായ ഒരു നടനെ അറസ്റ്റുചെയ്യണമെങ്കില്‍, അതിനു പിന്നില്‍ ചങ്കുറപ്പുള്ള കുറെ വ്യക്തികളുടെ (പോലീസ് ഉള്‍പ്പടെ) ഇടപെടലുകള്‍ തന്നെയാണ്. അതില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത്, ആക്രമണത്തിന് ഇരയായ നടിയുടെ കരളുറപ്പാണ്. അവള്‍ കാണിച്ച ആ ധൈര്യമില്ലായിരുന്നുവെങ്കില്‍ ഈ കേസ് ഒരിക്കലും…

Read More

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത: ബ്രിജ് ഭൂഷന്റെ പങ്കെന്ത്?

Jess Varkey Thuruthel വെറും 24 മണിക്കൂറിനുള്ളില്‍ വിനേഷ് ഫോഗട്ട് (Vinesh Phogat) തോല്‍പ്പിച്ചത് മൂന്നു ലോകോത്തര താരങ്ങളെയാണ്. എന്നിട്ടും പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരിക്കുന്നു! വെറും 100 ഗ്രാം ഭാരം കൂടി എന്നതിന്റെ പേരിലാണ് അവര്‍ക്ക് അയോഗ്യത. ഒളിമ്പിക്‌സ് നിയമമനുസരിച്ച് 50 കിലോയില്‍ ഒരു ഗ്രാം കൂടിയാല്‍പ്പോലും അയോഗ്യയാവും. ഒട്ടനവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിനേഷിന് ഈ നിയമങ്ങളെല്ലാം അറിവുള്ളതാണ്. എന്നുമാത്രമല്ല, അവര്‍ക്കൊപ്പം ഒരു മെഡിക്കല്‍ സംഘം തന്നെയുണ്ട്. ഡയറ്റും…

Read More