വധഭീഷണി: പരാതി നല്‍കി മീനു മുനീര്‍

Jess Varkey Thuruthel മലയാള സിനിമയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിച്ച ആര്‍ട്ടിസ്റ്റ് മീനു മുനീറിനു (Minu Muneer) നേരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി. ജോണ്‍ എബ്രാഹാം എന്ന എഫ് ബി അക്കൗണ്ടില്‍ നിന്നാണ് ഭീഷണി മെസേജുകള്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ മറ്റൊരു പ്രമുഖ നടിയുടെ പേരുകൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിന്റെ പേരിലാണ് മീനു മുനീറിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ‘തനിക്ക് ഉള്ള പണി ഞാന്‍ തരാം. കരുതി ഇരുന്നോ. തന്നെ പൊക്കാന്‍ വെറും മിനിറ്റുകള്‍ മതി എനിക്ക്. എന്നെക്കൊണ്ട് അതു…

Read More

നിങ്ങളുടെ വാഹനത്തിൽ നിറക്കുന്ന പെട്രോളിൽ, എത്ര ശതമാനം പെട്രോൾ ഉണ്ട് ?

Adv. CV Manuvilsan നമ്മുടെ ഗവൺമെൻ്റുകൾ എന്തെങ്കിലും നമ്മളോട് മറച്ചു വയ്ക്കുന്നുണ്ടോ? E20 ഇന്ധനവും (Petrol-E20 Impact) നിങ്ങളുടെ വാഹനത്തിനുള്ള മഹാ ഭീഷണിയും എന്ന വിഷയത്തേ പറ്റി ഒന്നു പഠിക്കാം എന്ന് കരുതി ഇറങ്ങിയപ്പോൾ— ഇന്ത്യയുടെ ഇന്ധനരംഗത്ത് നിശ്ശബ്ദമായി നടന്നു കൊണ്ടിരിക്കുന്ന ഒരു വൻ മാറ്റം ശ്രദ്ധയിൽ പെട്ടവർ എത്ര പേരുണ്ട്, നമ്മുക്കിടയിൽ? E-20 എന്ന ഇന്ധനത്തേയും, അതിൻ്റെ ഉപഭോക്താക്കളായ കോടിക്കണക്കിന്, ജനങ്ങളുടെ ശ്രദ്ധയിൽ വരാതെ, ചർച്ച ചെയ്യാതെ നടപ്പിലാക്കിയ എഥനോൾ ബ്ലെൻ്റഡ് എന്ന E-20യെ കുറിച്ചാണ്…

Read More

അര്‍ജുന്റെ കുടുംബം ആഞ്ഞടിച്ചത് മനുഷ്യത്വമുള്ളവരുടെ ചെകിട്ടത്തുകൂടി!

Jess Varkey Thuruthel നെറികേടിന്റെ അവസാനത്തെ വാക്കായി അര്‍ജുന്റെ കുടുംബം മാറിയിരിക്കുന്നു! മനുഷ്യത്വമുള്ളവരുടെ ചെകിട്ടത്തുകൂടിയാണ് ആ കുടുംബം ആഞ്ഞടിച്ചിരിക്കുന്നത്!! കാണാമറയത്തായിപ്പോയ ജീവനക്കാരനെ കണ്ടെത്തുന്നതിനായി സ്വന്തം കുടുംബത്തെ മറന്ന്, ബിസിനസ് മറന്ന്, മക്കളെ മറന്ന് ഗംഗാവലിപ്പുഴയിലും പരിസരങ്ങളിലുമായി ഭ്രാന്തമായ മനസോടെ അലഞ്ഞൊരു മനുഷ്യനു കിട്ടിയ പ്രതിഫലം! കൊള്ളാം, എല്ലാം വളരെ മനോഹരം!! അര്‍ജുനെ ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ നിന്നും കണ്ടെടുക്കും വരെ അവര്‍ക്ക് മനാഫിനെയും (Manaf) ഈശ്വര്‍ മാല്‍പെയെയും (Eswar Malpe) ആവശ്യമുണ്ടായിരുന്നു. ഇവര്‍ യൂട്യൂബ് ചാനലുണ്ടാക്കിയതും അതിലൂടെ വീഡിയോ…

Read More

“ബെയ്റ്റ് & സ്വിച്ച്”: ഒരു ന്യൂസ്റൂം അടവു ശാസ്ത്രം

അഡ്വ. CV മനുവിൽസൻ ഇന്നത്തെ മാധ്യമ ലോകത്ത്, പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നത് ഒരു കലയും അതിലേറെ വെല്ലുവിളിയും ആണ്. TV, പത്രം, സോഷ്യൽ മീഡിയ എന്നിവയിലൂടെ വിവരങ്ങൾ നമ്മളിലേക്ക് എത്തുന്നതിനൊപ്പം, നാം അറിയാതെ തന്നെ ചില സൂക്ഷ്മ തന്ത്രങ്ങളിൽ കുടുങ്ങുകയും ചെയ്യുന്നുണ്ട്. അതിന് ഉപയോഗിക്കുന്ന ഒരു പ്രധാന തന്ത്രമാണ്, “ബെയ്റ്റ് & സ്വിച്ച്” (Bait and switch) . അനുദിനം സാമൂഹിക അപകടമായി മാറി കൊണ്ടിരിക്കുന്നതും ഗൗരവതരമായ ആശയ വിനിമയത്തെ ബാധിക്കുന്നതുമായ ഒരു പ്രധാന കുതന്ത്രമാണ് “ബെയ്റ്റ്…

Read More

നെറികേടുകളെ എതിര്‍ത്തു, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റില്‍ പകവീട്ടി പുഷ്പഗിരി

Jess Varkey Thuruthel പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Pushpagiri Medical College Hospital) നടക്കുന്ന നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പകരം വീട്ടി ആശുപത്രി അധികൃതര്‍. പേഷ്യന്റ്-സ്റ്റാഫ് അനുപാതം പാലിക്കാതെ ആശുപത്രി അധികൃതര്‍ നഴ്‌സുമാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അമിത ജോലി ഭാരമാണ്. ഇത് ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടി വിജയം കൈവരിച്ച ബേസില്‍ ജോസഫിനു നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലാണ് Continuing nursing Education-CNE പൂര്‍ത്തിയാക്കിയില്ലെന്ന കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലും ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാതെയാണ്…

Read More

ഊന്നുകല്‍ സഹകരണബാങ്കിന്റെ ഓണോത്സവം – 2024

Thamasoma News Desk ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണോത്സവം – 2024 ബാങ്ക് ഓഡിറ്റോറിയത്തില്‍ ആകര്‍ഷകമായ പൂക്കളമിട്ട് ആരംഭിച്ചു (Onam 2024). തുടര്‍ന്ന് പഞ്ചഗുസ്തി മത്സരം ഉള്‍പ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങള്‍ നടത്തി. വടംവലിയോടെ അവസാനിച്ചു. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ, സാഹോദര്യ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ, ഒത്തുചേരലിന്റേതുമായ ഒന്നാണെന്നും അതാണ് ഓണത്തിന്റെ സന്ദേശം എന്ന് ഉദ്‌ബോധിപ്പിച്ച് കൊണ്ട് ബാങ്ക് പ്രസിഡന്റ് എം.എസ് പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ‘നമ്മുടെ ബാങ്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടത്തി…

Read More

പുഷ്പഗിരി ആശുപത്രിയുടെ വിശദീകരണം തള്ളി യു എന്‍ എ

Thamasoma News Desk നീണ്ട 9 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച്, വിദേശത്തു ജോലി ചെയ്യാന്‍ പോകുന്ന ഒരു നഴ്‌സിന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി (Pushpagiri Hospital) നല്‍കി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിവാദമായിരിക്കുകയാണ്. തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെന്നത് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുകയാണ് പുഷ്പഗിരി. എന്നു മാത്രവുമല്ല, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ആശുപത്രിയുടെ പരസ്യത്തിനുള്ള വേദി കൂടിയാക്കി മാറ്റിയിരിക്കുന്നു. സേവനപരിചയത്തിന് ചട്ടപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് തങ്ങള്‍ നല്‍കിയതെന്നും സോഷ്യല്‍ മീഡിയ അതിനെ അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കുകയാണെന്നുമാണ് പുഷ്പഗിരി ആശുപത്രിയുടെ…

Read More

നിധി കമ്പനി: നിയമപരമായ തിരിച്ചറിയൽ, ഉദ്ദേശ്യങ്ങൾ, നിയമലംഘനത്തിന്റെ പ്രത്യാഘാതങ്ങൾ

Adv CV Manuvilsan നിധി കമ്പനി (Nidhi Company) എന്നത് ഒരു തരം നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമാണ്. ഇന്ത്യയിലെ സജീവമായി പ്രവർത്തിക്കുന്ന ധനകാര്യ രംഗത്തെ ഭാഗമായി ഭാവി നിക്ഷേപവും വായ്പാ നടപടികളും അംഗങ്ങളുടെ ഇടയിൽ നടത്തുന്നതിനു വേണ്ടിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. “നിധി” എന്ന പദം സംസ്കൃതത്തിൽ “നിക്ഷേപം” എന്നതിനെ സൂചിപ്പിക്കുന്നു. ഓരോ നിധി കമ്പനികൾക്കും രൂപീകരണാനുമതി നൽകുന്ന നിയമം അത്ഥം വയ്ക്കുന്ന ലക്ഷ്യം എന്നത്, അവരുടെ അംഗങ്ങളിൽ സമ്പാദ്യ ശീലവും ധന സംരക്ഷണവും പ്രോത്സാഹിപ്പിക്കുക എന്നതും അവർക്ക്…

Read More

ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം

Thamasoma News Desk ഓള്‍ ഇന്ത്യ മോസസ് മെമ്മോറിയല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലത്തെ സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചു. ആയോധന കലയിലെ ആചാര്യനും, ആള്‍ ഇന്ത്യ കരാട്ടെ ഫെഡറേഷന്‍ ചെയര്‍മാനുമായി ഒരു പതിറ്റാണ്ട് കാലത്തോളം ഇന്‍ഡ്യന്‍ കരാട്ടെയില്‍ വിരാചിച്ച ഗ്രാന്‍ഡ് മാസ്റ്റര്‍ ദായി സെന്‍സായി ഡോ. മോസസ് തിലകിന്റെ ഇരുപതാമത് ഓള്‍ ഇന്ത്യ മോസസ് മെമ്മോറിയല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് (All India Moses Tilak Memorial Karate Championship) കോതമംഗലം സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചത്. കോയമ്പത്തൂര്‍…

Read More

നീണ്ടപാറയിലെ ആനപ്രശ്‌നം: ജനജാഗ്രത സമിതി യോഗം നാളെ

Thamasoma News Desk നേര്യമംഗലം നീണ്ടപാറയിലെ കാട്ടാന പ്രശ്‌നം പരിഹരിക്കുന്നതിനായി തൂക്കു കമ്പിവേലി സ്ഥാപിക്കുന്നതു സംബന്ധിച്ച ജനജനജാഗ്രത സമിതി യോഗം നാളെ (25th Sept 2024) മൂന്നുമണിക്ക് നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ (Forest range office) ചേരുവാന്‍ തീരുമാനിച്ചു. കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെയുള്ള 5 കിലോമീറ്റര്‍ ദൂരത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനാണ് തീരുമാനമായത്. ഇതിന്റെ ഭാഗമായി ലൈന്‍ ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെ സമ്മതം തേടുന്നതിനുള്ള മീറ്റിംഗ് ആണിത്. നേര്യമംഗലം റേഞ്ച്…

Read More