ഗര്‍ഭത്തിലുള്ളതും പെണ്ണാണെന്നറിഞ്ഞതോടെ കൊലക്കളമൊരുങ്ങി, പക്ഷേ…..

Written by Jess Varkey Thuruthel  തന്റെ അമ്മയുടെ വയറ്റില്‍ ഒരു കുഞ്ഞുജീവന്‍ ഉടലെടുത്ത കാര്യമറിഞ്ഞതോടെ ആ അഞ്ചുവയസുകാരി ഏറെ സന്തോഷിച്ചു. പക്ഷേ, ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞതും അവള്‍ക്കു മുന്നില്‍ കൊലക്കളമൊരുങ്ങുന്നതറിഞ്ഞ ആ കുഞ്ഞുമനസ് നടുങ്ങിപ്പോയി. ഭീതിദമായ ആ ദിനരാത്രങ്ങള്‍ക്കു സാക്ഷിയായ ആ അഞ്ചുവയസുകാരി സഞ്‌ജോലി ബാനര്‍ജിയ്ക്ക് ഇപ്പോള്‍ പ്രായം 23 വയസ്. പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ ശക്തമായി പടപൊരുതുന്ന കരുത്തയായ പോരാളിയാണ് അവളും ഗര്‍ഭത്തില്‍ മരണത്തെ അതിജീവിച്ച അവളുടെ സഹോദരി അനന്യയും. ജനിക്കുന്ന കുഞ്ഞുങ്ങള്‍ രണ്ടും പെണ്ണാണെങ്കില്‍ അച്ഛന് പെണ്‍മക്കളുടെ…

Read More

ആ കുഞ്ഞുജീവനുകള്‍ക്ക് നീതി നിഷേധിച്ചതെന്തേ നീതിപീഠമേ?

Thamasoma News Desk ഉപേക്ഷിക്കപ്പെട്ട ആ പ്രേതബംഗ്ലാവിലേക്ക് കല്ലെടുത്തെറിഞ്ഞ് ആ അച്ഛന്‍ നീതിപീഠത്തോടുള്ള തന്റെ അടങ്ങാത്ത രോക്ഷം രേഖപ്പെടുത്തി. വെറും മൂന്നു വയസ് മാത്രം പ്രായമുണ്ടായിരുന്ന തന്റെ മകനെ കൊന്ന കാപാലികനെ വെറുതെ വിട്ട ഇന്നാട്ടിലെ നിയമത്തോടു പ്രതികരിക്കാന്‍ ആ വഴി മാത്രമേ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നുള്ളു. അത്, ഡല്‍ഹി നിതരി കൂട്ടക്കൊല കേസിലെ പ്രതി മൊനീന്ദര്‍ സിംഗ് പാന്ദറിന്റെ ഉപേക്ഷിക്കപ്പെട്ട ബംഗ്ലാവായിരുന്നു. 2006 ല്‍ നടന്ന കൊലപാതക പരമ്പരയിലെ പ്രതികളായ പാന്ദറിനെയും വീട്ടുവേലക്കാരന്‍ സുരേന്ദ്രകോലിയെയും തെളിവുകളുടെ അഭാവത്തില്‍…

Read More

വഴിയില്‍ക്കിടന്നു കിട്ടിയ 8 ലക്ഷം രൂപ തിരികെ നല്‍കി സുബിന്‍

Thamasoma News Desk പൂത്തോള്‍ ശങ്കരയ്യറോഡിലുള്ള കളത്തില്‍ വീട്ടില്‍ സുബിന് കടകള്‍തോറും മിനറല്‍ വാട്ടര്‍ വിതരണം ചെയ്യുകയാണ് ജോലി. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് അച്യൂതമേനോന്‍ പാര്‍ക്കിനു മുന്‍വശത്തായ റോഡില്‍ ഒരു ബാഗ് കിടക്കുന്നത് കണ്ടത്. ആരുടെയെങ്കിലും കൈയില്‍ നിന്നും വീണുപോയതാകാം എന്നു കരുതി ബാഗ് എടുത്ത് തുറന്ന് പരിശോധിക്കുകയും ചെയ്തു. ബാഗ് തുറന്നപ്പോള്‍ കണ്ടത് നിറയെ നോട്ടിന്റെ കെട്ടുകള്‍. ഉടന്‍തന്നെ സുബിന്‍ തന്റെ സുഹൃത്തിനെ വിവരമറിയിച്ച് വേഗം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് (Thrissur west…

Read More

സി.ഐ.എസ്.സി.ഇ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളെ ആദരിച്ചു

Thamasoma News Desk കോതമംഗലം : സി.ഐ.എസ്.സി.ഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍) സ്‌കൂളുകളുടെ കൗണ്‍സില്‍ ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ (National Karate Championship) മെഡലുകള്‍ നേടിയ കോതമംഗലം മാര്‍ അത്തനേഷ്യസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിലെ അംഗങ്ങളുമായ താരങ്ങളെ റോട്ടറി ഭവനില്‍ നടന്ന അനുമോദന ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സ്വീകരണ സമ്മേളനം കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു….

Read More

അടുക്കളയുമായി അരങ്ങത്തെത്തിയവര്‍

Jess Varkey Thuruthel & Zachariah അടുക്കളയില്‍ നിന്നും അരങ്ങത്തേക്കെത്താനായിരുന്നു ഒരുകാലത്ത് സ്ത്രീകള്‍ സമരം നടത്തിയത്. നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി അവര്‍ സര്‍വ്വശക്തിയുമെടുത്തു പോരാടി. പഠിക്കുവാന്‍ അവള്‍ക്ക് അനുവാദമില്ലായിരുന്നു. വീടും വീട്ടുകാരെയും സംരക്ഷിച്ച് അടുക്കളയുടെ മൂലകളില്‍ വീടിന്റെ അകത്തളങ്ങളില്‍ മാത്രമവള്‍ ഒതുങ്ങിക്കൂടി. ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍, അവള്‍ വിജയത്തിലെത്തി. വിദ്യാഭ്യാസത്തില്‍ ഇന്ന്, പുരുഷന്മാരെക്കാള്‍ മുന്‍പന്തിയില്‍ സ്ത്രീകളാണ്. പക്ഷേ, അവള്‍ നേടിയ വിദ്യാഭ്യാസം അവളുടെ പോലും ഉയര്‍ച്ചയ്ക്കായി അവള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സങ്കടകരം. അവളെ പറക്കാന്‍ അനുവദിക്കാതെ കൈകാലുകള്‍…

Read More

ഈ കൊലപാതകത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദി വെളുപ്പിക്കല്‍ ക്രീമുകളുടെ വില്‍പ്പനക്കാരാണ്……

Jess Varkey Thuruthel & D P Skariah കറുപ്പിന്റെ അഴകുകളെക്കുറിച്ച് എത്രയേറെ വര്‍ണ്ണനകള്‍ നിരത്തിയാലും വെളുപ്പാണ് സൗന്ദര്യമെന്ന ചിന്ത മനുഷ്യമനസുകളിലേക്ക് ആഴത്തില്‍ വേരുറപ്പിപ്പിക്കുന്നവരാണ് വെളുപ്പിക്കല്‍ ക്രീമുകളുടെ പിന്നണിപ്രവര്‍ത്തകര്‍. ആ വിശ്വാസം സകല മനുഷ്യരിലുമുണ്ടാക്കിയെങ്കില്‍ മാത്രമേ, അവര്‍ക്കു കോടിക്കണക്കിനു വിറ്റുവരവ് ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. വെളുപ്പാണു സൗന്ദര്യമെന്നു വിശ്വസിക്കുന്ന മനുഷ്യര്‍ കറുത്ത മനുഷ്യരെ ശാരീരികമായും മാനസികമായും ദ്രോഹിക്കുന്നതില്‍ അത്യാനന്ദം കണ്ടെത്തുകയും ചെയ്യുന്നവരാണ്. വല്ലാതെ കറുത്തു പോയല്ലോ എന്ന വാക്കുകൊണ്ടു പോലും മറ്റുള്ളവരുടെ മനസിനെ ആഴത്തില്‍ മുറിപ്പെടുത്താന്‍ സാധിക്കും. കറുത്തു…

Read More

പ്രിയ കേജ്രിവാള്‍, ആരാണ് നിങ്ങളുടെ എതിരാളി?

Jess Varkey Thuruthel & Zachariah അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നലെ സന്ദര്‍ശനം നടത്തി. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിനും സമൂഹത്തിനും ലോകത്തിനും മുഴുവന്‍ ഭാഗ്യമാണെന്നാണ് ക്ഷേത്ര ദര്‍ശനത്തിനു ശേഷം കെജ്രിവാള്‍ പറഞ്ഞത്. രാംലല്ലയെ കണ്ട ശേഷം തനിക്ക് അതിയായ സമാധാനം ലഭിച്ചു എന്നാണ് കേജ്രിവാള്‍ മാധ്യമങ്ങളോടു പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുകയാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി, പലരും തെരഞ്ഞെടുപ്പു പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നിട്ടും സ്വന്തം…

Read More

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലഘട്ടം ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തും

Written by: സഖറിയ കേരളം കണ്ടതില്‍വച്ചേറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നു പറയുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. ധാര്‍ഷ്ട്ര്യത്തിന്റെ ആള്‍രൂപമെന്നോ പാവങ്ങളുടെ കണ്ണുനീര്‍ കാണാത്തവനെന്നോ എന്തു വേണമെങ്കിലും ആ മനുഷ്യനെ അധിക്ഷേപിക്കാം. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, കാലം ആ മനുഷ്യന്റെ പേര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും, തീര്‍ച്ച. കാരണം, ഭരണത്തിന്റെ തലപ്പത്ത് ആ മനുഷ്യനല്ലായിരുന്നുവെങ്കില്‍ കേരള സംസ്ഥാനം ഇന്നുണ്ടാവില്ലായിരുന്നു. അത്രയേറെ പ്രതിസന്ധികളെ നേരിട്ടു എന്നതു മാത്രമല്ല, വികസനത്തിലേക്ക്് നാടിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഭരണ മികവ്….

Read More

വിവരാവകാശ നിയമം മരണക്കിടക്കയിലോ?

Thamasoma News Desk ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി, പൗരന്മാരുമായി വിവരങ്ങള്‍ പങ്കിടാന്‍ നടപ്പാക്കിയ ഏറ്റവും മഹത്തായൊരു നിയമമായിരുന്നു വിവരാവകാശ നിയമം. 2005 ലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, കേന്ദ്ര കമ്മീഷനിലും സംസ്ഥാന കമ്മീഷനുകളിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പരാധീനതകളില്‍ നട്ടം തിരിയുകയാണ്. ഇങ്ങനെപോയാല്‍, ഈ നിയമം കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാതെ വരുമെന്ന് സുപ്രീം കോടതി വിലയിരുത്തുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ആകെ 11 കമ്മീഷണര്‍മാരുടെ തസ്തികകളാണ് ഉള്ളത്. ഇവയില്‍ ഏഴെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള കമ്മീഷണര്‍മാര്‍…

Read More

സഹതപിക്കുന്നു, കേരളത്തിലെ ചില ചെറുപ്പക്കാരുടെ മാനസികാവസ്ഥയില്‍……

Written By: Santhosh Pavithramangalam വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഇറങ്ങിയ മാതൃഭൂമി ന്യൂസിലെ സജിനും, വിപിനും ആദരാഞ്ജലികള്‍. ഈ രണ്ടു ചെറുപ്പക്കാരുടെ ആകസ്മിക നിര്യാണത്തില്‍ അങ്ങേയറ്റം ഖേദവും അനുശോചനും രേഖപ്പെടുത്തുന്നൂ. എന്നാല്‍ സാക്ഷര കേരളത്തിലെ ചില കുട്ടി സഖാക്കളുടെ പ്രതികരണം കണ്ടപ്പോള്‍ അങ്ങേയറ്റം ഖേദവും അവരോട് അങ്ങേയറ്റം പുച്ഛവും തോന്നി. സര്‍ക്കാരിന് എതിരായി വാര്‍ത്തകള്‍ സൃഷ്ട്ടിക്കാന്‍ പോയതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടൂ. എന്നാണ് കുട്ടി സഖാക്കള്‍ക്ക് മാധ്യമങ്ങളോട് ഈ വെറുപ്പ്…

Read More