വഴിയില്‍ പൊലിയുന്ന ജീവനുകള്‍: കണ്ണില്ലാത്ത നിയമമല്ല, നീതിയാണു നടപ്പാകേണ്ടത്

  -Jessy T V വഴിയരികിലൊരു മനുഷ്യന്‍ മുറിവേറ്റു പിടഞ്ഞുവീണു ചോരയൊഴുകി കിടന്നാലും ഒരാളുപോലും തിരിഞ്ഞുനോക്കാത്ത മനുഷ്യത്വം മരവിച്ച ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. വീണത് ഞാനോ എന്റെ പ്രിയപ്പെട്ടവരോ എനിക്കു വേണ്ടപ്പെട്ടവരോ അല്ലല്ലോ, പിന്നെന്തിനു ഞാന്‍ പുലിവാലു പിടിക്കണം എന്ന നിലപാടാണ് ഭൂരിഭാഗം മനുഷ്യര്‍ക്കുമുള്ളത്. മരണാസന്നരായി വഴിയില്‍ കിടക്കുന്നവരെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ വളരെക്കുറച്ചു പേര്‍ മാത്രമേ തയ്യാറാവുകയുള്ളു. കണ്‍മുന്നിലൊരു അപകടം നടന്നിട്ടും വാഹനത്തില്‍ നിന്നൊരു മനുഷ്യന്‍ തെറിച്ചു റോഡരികില്‍ വീണിട്ടും അതു തെല്ലും ഗൗനിക്കാതെ, വീണുകിടക്കുന്ന മനുഷ്യനെയോ…

Read More

അതേ, കേരളത്തില്‍ കഞ്ചാവിന്റെ പ്രധാന വിതരണ കേന്ദ്രം കോതമംഗലം തന്നെ……!

Jess Varkey Thuruthel & D P Skariah  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ എന്ന വ്‌ളോഗര്‍ തന്റെ വീഡിയോയില്‍ പറയുന്ന ഒരു കാര്യമുണ്ട്. നല്ല സാധനം കിട്ടാന്‍ കോതമംഗലം വരെ യാത്ര ചെയ്യാന്‍ പറ്റുമോ എന്ന്. ഹൈറേഞ്ചിന്റെ കവാടമായ, മലയോര പ്രദേശമായ കോതമംഗലം കഞ്ചാവിന്റെ കേന്ദ്രമോ….?? തമസോമ അന്വേഷിക്കുന്നു. കോതമംഗലം കഞ്ചാവിന്റെ കേന്ദ്രമായതിനു പിന്നില്‍….. ചെയിന്‍ മാതൃകയിലാണ് കഞ്ചാവ് വിപണനം ചെയ്യപ്പെടുന്നത്. വന്‍കിട നിര്‍മ്മാതാക്കള്‍, പുഷേഴ്‌സ്,…

Read More

ആദ്യമേ തന്നെ വിധി നടപ്പാക്കി കഴിഞ്ഞ ഡോ. ഉന്മേഷിന്റെ പുതുക്കിയ സ്വഭാവ സർട്ടിഫിക്കേറ്റ് കിട്ടിയിട്ടുണ്ട്: അതെന്ത് ചെയ്യണം My Lord ??

                 = അഡ്വ. CV Manuvilsan പ്രതികാര നാടകത്തിലെ അനിവാര്യമായ ആ അന്ത്യ രംഗവും തീർന്നു. അരങ്ങിലെ ആളൊഴിഞ്ഞ് കാണികൾ വേർപിരിയാനൊരുങ്ങുന്ന ഈ പുത്തൻ പുലരിയുടെ അരുണോദയത്തിൽ, നിരൂപകൻ എന്ന നിലയിൽ [വേണമെങ്കിൽ നിരീക്ഷകൻ എന്നും വിളിച്ചോളൂ സാർ] കുറച്ച് അഭിപ്രായങ്ങൾ പറയാൻ എന്നേയും കൂടി അനുവദിക്കുക. വാർത്ത: [മലയാള മനോരമ ] ഗോവിന്ദച്ചാമി പ്രതിയായ പീഡനക്കേസില്‍ പ്രതിഭാഗം ചേര്‍ന്നുവെന്ന് ആരോപണവിധേയനായ ഫൊറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഉന്മേഷ് കുറ്റക്കാരനല്ലെന്ന്…

Read More

പനപോലെ വളര്‍ത്തിയ നീതികേട്

ജെസ് വര്‍ക്കി തുരുത്തേല്‍ ഇന്ന് പെസഹാ വ്യാഴം. ഒറ്റിക്കൊടുത്തവനും തള്ളിപ്പറഞ്ഞവനും തള്ളിക്കളഞ്ഞവര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച യേശുക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം. പക്ഷേ, അതിന്റെ മറുപുറമെന്തേ ആരും കാണാതെ പോകുന്നു? ബൈബിള്‍ മാത്രമല്ല, ഏതു മതഗ്രന്ഥമെടുത്താലും വളരെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നൊരു കാര്യമുണ്ട്. തെറ്റുചെയ്തവരുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണത്. സത്യസന്ധനായി ജീവിക്കുന്ന, മനസില്‍ കരുണയും സ്‌നേഹവും കാരുണ്യവുമുള്ള ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ ഉടനീളം അനുഭവിക്കേണ്ടി വരുന്നത് കഠിന വേദനകളും കഷ്ടതകളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും മാത്രമായിരിക്കും. അവരുടെ സത്യസന്ധതയ്ക്കും ദയയ്ക്കും കാരുണ്യത്തിനും കല്‍പിച്ചു…

Read More

ജീവിതാസ്വാദനത്തിന്റെ ജൂലിയന്‍ മാതൃക

Jess Varkey Thuruthel & D P Skariah മൂന്നാറില്‍ നിന്നും കൊച്ചിയിലേക്കായിരുന്നു ആ യാത്ര. പക്ഷേ, കോതമംഗലത്ത് എത്തിയപ്പോഴേക്കും ഒരു ഉള്‍വിളി. കണ്ട കാടുകളേക്കാള്‍ മനോഹരമാകും ഇനി കാണാനിരിക്കുന്നവ. തട്ടേക്കാട് വനമേഖലയിലൂടെ മാമലക്കണ്ടം റോഡ് വഴി ജൂലിയന്‍ സൊളേലില്‍ തന്റെ സൈക്കിള്‍ തിരിച്ചു വിട്ടു…. ആന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ സഞ്ചാരവഴികളാണതെന്ന സത്യം അദ്ദേഹത്തെ തെല്ലും ഭയപ്പെടുത്തിയില്ല. മറ്റൊരു രാജ്യത്ത്, ഭാഷയോ പ്രദേശവാസികളെയോ അറിയില്ലെന്നതും താന്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നതും അദ്ദേഹത്തിനു പ്രശ്നമല്ലായിരുന്നു. ലക്ഷ്യം ഒന്നുമാത്രം, തന്റെ സൈക്കിളില്‍…

Read More

ആലഞ്ചേരിയുടെ രാജി കൊണ്ടും പ്രശ്‌നം അവസാനിക്കില്ല

Thamasoma News Desk കരുത്തരായ സീറോ മലബാര്‍ സഭയുടെ തലപ്പത്ത് നിന്നും കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ചാലും തീരുന്നതല്ല സഭയില്‍ ആലഞ്ചേരി ഉണ്ടാക്കി വച്ച പ്രശ്‌നങ്ങള്‍. സംഭവബഹുലമായ ഒരു ഭരണത്തിന്റെ പരിസമാപ്തി തന്നെയാണ് ഈ രാജി. എങ്കിലും, പുറത്തേക്കുള്ള വഴി തെരഞ്ഞെടുക്കാനുണ്ടായ കാരണങ്ങളിലേക്കു നീളുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍, കേരളം ആസ്ഥാനമായുള്ള സഭയെ അതിര്‍ത്തിക്കപ്പുറത്തേക്കും വളര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ആലഞ്ചേരിയുടെ 12 വര്‍ഷത്തെ ഭരണകാലത്തില്‍ സഭ നിരവധി വിവാദങ്ങളില്‍…

Read More

സൂക്ഷിക്കുക…….! എല്ലാ ജൈവവും ജൈവമല്ല….!! വിശ്വാസയോഗ്യരെ തളര്‍ത്തരുത്…!

ജൈവകാര്‍ഷികോല്‍പ്പന്നവും പ്രകൃതിവിഭവങ്ങളും വാങ്ങാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ നമ്മില്‍ പലരും തയ്യാറാണ്. അസുഖം വന്ന് നരകിച്ചു ചാവാന്‍ ആര്‍ക്കും ആഗ്രഹമില്ല എന്നതാണ് ഇതിനു പിന്നിലെ വസ്തുത. സ്ഥല പരിമിതിയും സമയപരിമിതിയും മൂലം കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. അവര്‍ക്കും ആശ്രയം ജൈവ പച്ചക്കറികളും ഫലങ്ങളുമാണ്. പക്ഷേ, ജനങ്ങളുടെ ഈ ആധിയില്‍ നിന്നും പണമുണ്ടാക്കാന്‍ വേണ്ടി ജൈവമെന്ന പേരില്‍ നിരവധി കള്ളനാണയങ്ങളും ഇവിടെ വിലസുന്നു. അതി വിപുലമായ തട്ടിപ്പുകളും ഈ രംഗത്തുണ്ട്….

Read More

ജീവനോടെ ശേഷിച്ചവരോട് പണമടയ്ക്കാന്‍ സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍

Thamasoma News Desk ‘താങ്കള്‍ സേഫ് ആണോ? ആണെങ്കില്‍ ഈ മാസത്തെ ഇ എം ഐ (EMI) അടയ്ക്കണം’ വയനാട് ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ വിളിച്ച് സുരക്ഷിതരായിരിക്കുന്നോ എന്നു ചോദിച്ച ശേഷം മാസത്തവണ അടയ്ക്കാന്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതായി പരാതി. ഉരുള്‍പൊട്ടലില്‍ സര്‍വ്വം നഷ്ടപ്പെട്ട്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവച്ഛവമായി ക്യാമ്പുകളില്‍ കഴിയുന്നവരോടാണ് ധനകാര്യസ്ഥാപനങ്ങളുടെ ഈ മനുഷ്യത്വമില്ലായ്മ. മുത്തൂറ്റ്, ബജാജ് ഫിനാന്‍സ് തുടങ്ങി എല്ലാ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വിളിയെത്തിയതായി ക്യാമ്പില്‍…

Read More

ആരും തുല്യരല്ലെന്ന കാര്യത്തിൽ എങ്കിലും; നാമെല്ലാവരും തുല്യരായ ക്ഷേമ രാഷ്ട്രം

My Lord, സഹികെട്ടിട്ടാണ് ഇതെഴുതുന്നത്. മനസ്സുണ്ടെങ്കിൽ മുഴുവൻ വായിക്കുക: ഒരു കൊച്ചു കുട്ടിയുടെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപാ! പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ടുന്നത് രണ്ട് ചേരുവകളാണ്. ഒന്ന്, മാറ്റി വയ്ക്കാനുള്ള അവയവം. പിന്നെ അത് സ്വമനസ്സാലേ ദാനം നൽകുവാൻ സുമനസ്സുള്ള ഒരു അവയവ ദാദാവ്. നിലവിലുള്ള നിയമ പ്രകാരം അത് രണ്ടും പണം കൊടുത്ത് വാങ്ങാനാകില്ല. അതു കൊണ്ട് തന്നെ, ഇത് രണ്ടും ഫ്രീ. [അല്ല, ഈ രണ്ട് ചേരുവകളുമില്ലാതെ പിന്നെ…

Read More