നേര്: സമാനതകളില്ലാത്ത പെണ്‍കരുത്ത്

Jess Varkey Thuruthel മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന മലയാള ചലച്ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. സമീപ കാലത്ത് തിയേറ്ററിലെത്തിയ പല വിജയ ചിത്രങ്ങളെയും നേര് പിന്നിലാക്കിക്കഴിഞ്ഞു. 2013 ല്‍ ജിത്തു ജോസഫ് പുറത്തിറക്കിയ ദൃശ്യം എന്ന സിനിമ പോലെ പ്രേക്ഷകരെ ഉദ്യോഗഭരിതരാക്കിയില്ലെങ്കിലും വളരെ മികച്ച അഭിപ്രായം തന്നെയാണ് ഈ ചിത്രത്തിനും. ഈ രണ്ടു സിനിമകളിലും എടുത്തുപറയേണ്ടത് ഇരയാക്കപ്പെട്ട രണ്ടു പെണ്‍കുട്ടികളെയാണ്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അഞ്ജു (അന്‍സിബ)യും…

Read More

പോക്‌സോ നിയമം അറിയില്ലെങ്കില്‍ പഠിക്കണം ജഡ്ജിമാരേ

Jess Varkey Thuruthel ഇന്ത്യയിലെ നിയമങ്ങളില്‍ ഏറ്റവും സുശക്തമായ ഒന്നാണ് പോക്‌സോ നിയമം. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ലൈംഗികാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്. എന്നാല്‍, പോക്‌സോ കോടതിയില്‍ ഇരിക്കുന്ന പല ജഡ്ജിമാര്‍ക്കു പോലും ഈ കേസ് കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമില്ലെന്നാണ് കരുതേണ്ടത്. അല്ലായിരുന്നുവെങ്കില്‍ ഒരു ഹൈക്കോടതി ജഡ്ജിക്ക് ഇത്തരത്തില്‍ ഉത്തരവിറക്കേണ്ടി വരില്ലായിരുന്നു. ബാംഗ്ലൂരില്‍, ബാലികയെ ബലാത്സംഗം ചെയ്ത പ്രതിയെ ദൃക്സാക്ഷിയോ മറ്റുതെളിവുകളോ ഇല്ലെന്ന കാരണത്താല്‍ വിട്ടയച്ച പോക്സോ കോടതി ജഡ്ജിയോട് പോയി നിയമം പഠിച്ചിട്ടു…

Read More

വരുമോ ട്രാന്‍സ് ജീവിതത്തില്‍ ഒരു നവവസന്തം?

Thamasoma News Desk ട്രാന്‍സ് വ്യക്തിത്വങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ശക്തമായി പോരാടിയ ഒരു വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. കുടുംബമെന്ന ഭദ്രതയില്‍ നിങ്ങള്‍ ചേക്കേറേണ്ട എന്നു കോടതി പോലും വിധിയെഴുതിയ വര്‍ഷം. പൊതുസമൂഹം വെറുത്ത് അകറ്റിനിറുത്തുന്ന ഈ വിഭാഗം ആഗ്രഹിക്കുന്നത് തങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെയാണ്. കിടക്കാന്‍ ഒരു വീടുപോലും ഇല്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ ദു:ഖം. ട്രാന്‍സ് ജെന്ററുകള്‍ അനുഗ്രഹിച്ചാല്‍ നല്ലകാലം വരുമെന്നു വിശ്വസിക്കുന്ന ധാരാളം മനുഷ്യരുണ്ട്. പക്ഷേ, അവര്‍ പോലും തങ്ങളുടെ അയല്‍ക്കാരായി…

Read More

ഒരമ്മയുടെ സ്‌നേഹം അവനു വീട്ടില്‍ നിന്നും ലഭിച്ചിരുന്നോ?

Jess Varkey Thuruthel പഠനയാത്രയ്ക്കിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയോടൊത്തു ഫോട്ടോ ഷൂട്ട് നടത്തിയ പ്രഥമാധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരിക്കുന്നു. ബാംഗ്ലൂരിലെ ചിക്കബല്ലാംപുര ജില്ലയിലെ ചിന്താമണി താലൂക്കിലെ ഒരു ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപികയായ പുഷ്പലതയെ(42)യാണ് സസ്‌പെന്റ് ചെയ്തത്. പരാതിക്കാരാകട്ടെ, വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളും. വിദ്യാര്‍ത്ഥിയെ ചുംബിക്കുന്നതുള്‍പ്പടെയുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. മാതാപിതാക്കള്‍ സ്‌നേഹത്തോടെ ഒന്നു ചേര്‍ത്തു പിടിച്ചെങ്കില്‍, കെട്ടിപ്പിടിച്ചൊന്ന് ഉമ്മ വച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു ജീവിക്കുന്ന എത്രയോ കുട്ടികളുണ്ടിവിടെ. എല്ലാ ബന്ധങ്ങളെയും ലൈംഗികതയുടെ കണ്ണിലൂടെ കാണുന്ന സമൂഹത്തിന് അതു മനസിലായിക്കൊള്ളണമെന്നില്ല. കാരണം, ആരും…

Read More

സ്വന്തം കഴിവു കേടിന് വോട്ടിംഗ് മെഷീനെ പഴിക്കുന്നതെന്തിന്?

Written by: Zachariah Jess  2024 ല്‍ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സ്ഥാനം എവിടെ? എന്തു പ്രവര്‍ത്തന മികവാണ് പാര്‍ട്ടി ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്? വരാനിരിക്കുന്ന പരാജയത്തിന്റെ വലിപ്പം കണ്ടു ഭയന്നിട്ടാവണം, കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതികരിച്ചുകൊണ്ടു രംഗത്തു വന്നിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് കൃത്യതയില്ലെന്നും ഇവ ശരിയാക്കിയില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പി 400 സീറ്റുകള്‍ നേടുമെന്നുമാണ് സാം പിട്രോഡ അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ ടെലികോം വിപ്ലവം കൊണ്ടുവന്ന…

Read More

ഇല്ല, കവളങ്ങാട് പഞ്ചായത്തില്‍ അറവുശാലകളില്ല: സെക്രട്ടറി

 Jess Varkey Thuruthel & Zachariah ആ മുഖത്തു വിരിഞ്ഞ നേര്‍ത്ത പുഞ്ചിരിയില്‍ തെളിഞ്ഞു നിന്നത് ജനങ്ങളോടുള്ള പുച്ഛമായിരുന്നോ? അതോ അവനവനോടു തന്നെയോ?? ആ പഞ്ചായത്ത് ഓഫീസില്‍ നിന്നും പുറത്തിറങ്ങി ആലുവ-മൂന്നാര്‍ റോഡിലൂടെ മുന്നോട്ടോ പിന്നോട്ടോ യാത്ര ചെയ്താല്‍ നിരവധി അറവുശാലകള്‍ കാണാനാവും. എന്നിട്ടും ഈ പഞ്ചായത്തില്‍ ഒരിടത്തും അറവുശാലകളില്ലെന്നു പറയണമെങ്കില്‍ പറയുന്നയാള്‍ കണ്ണുപൊട്ടനായിരിക്കണം. പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന നെല്ലിമറ്റത്തിന് ഏതാനും കിലോമീറ്ററുകളകലെ, കോട്ടപ്പാടം എന്ന സ്ഥലത്ത് ഒരു ചെക്ഡാമുണ്ട്. പല്ലാരിമംഗലവുമായി ബന്ധപ്പെടുത്തുന്ന ഒരു ചെക്ഡാം…

Read More

ഇത്രയേറെ തെറിവിളിക്കാന്‍ ലൈംഗികത എന്തു തെറ്റുചെയ്തു?

Jess Varkey Thuruthel  ജീവിതത്തിലാദ്യമായിട്ടാണ് കരോളിനിറങ്ങിയത്. വീടുകളില്‍ നിന്നും വീടുകളിലേക്ക് ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ പോകുന്നതിനിടയില്‍, മുന്നില്‍ പോകുന്ന കുട്ടികളിലൊരുവന്റെ അഭിപ്രായ പ്രകടനം. ‘നമ്മുടെ ക്രിസ്മസ് പാപ്പയെ ആരോ പ… . കണ്ടില്ലേ, വയറ്. പത്താം മാസമാണ്…’ എന്റെ കാലുകള്‍ നിശ്ചലമായി….. പിന്നീടുള്ള ഓരോ ചുവടുവയ്പും യാത്രികമായി…. പിന്നോട്ട്, പിന്നോട്ട്, പിന്നോട്ട്….! കരോള്‍ സംഘത്തിലെ ഏറ്റവും മുതിര്‍ന്ന ആണ്‍കുട്ടിയാണ് അതു പറഞ്ഞത്. കേള്‍വിക്കാരനോടു രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചപ്പോഴാണ് ആ ചങ്ങായിക്കും (എനിക്കും) എന്താണു പറഞ്ഞതെന്നു വ്യക്തമായത്. കുളിര്‍നിലാവു…

Read More

മലയാള സിനിമയിലെ ഉറഞ്ഞുതുള്ളുന്ന ജാതീയത

Compiled by: Dyuthi പകലന്തിയോളം പാടത്തു പണിയെടുത്തു തളര്‍ന്നവശരായി വരുന്ന പണിക്കാര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞികൊടുത്തതിന്റെ മാഹാത്മ്യം വിളമ്പുന്ന കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത് ജാതിവെറിയുടെ ആ സവര്‍ണ്ണകാലഘട്ടത്തിന്റെ തിരിച്ചുവരവു തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരിക്കല്‍ മോഹന്‍ലാലിനെ ഇന്റര്‍വ്യു ചെയ്തയാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് എല്ലാ നായകന്മാരും നായന്മാര്‍ എന്ന്. അതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അതു ഞാനും പ്രിയനും ഒക്കെ വളര്‍ന്നു വന്ന സാഹചര്യം അനുസരിച്ചാണ്.’ മലയാള സിനിമകളിലും സീരിയലുകളിലുമെന്നുമാത്രമല്ല, കലയുടെ എല്ലാ മേഖലകളിലും കൊടികുത്തി വാഴുന്നത് ഈ ജാതീയതയും…

Read More

സംഘി കലക്കിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്ന കോണ്‍ഗ്രസ്

 Jess Varkey Thuruthel & Zachariah വര്‍ഗ്ഗീയതയെ ചെറുത്തു തോല്‍പ്പിക്കും എന്നാണ് കോണ്‍ഗ്രസ് സദാ പറയുന്നത്. തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യവും ഇതു തന്നെയാണെന്നും അവര്‍ ആവര്‍ത്തിക്കുന്നു. പക്ഷേ, എപ്പോഴെല്ലാം സംഘികള്‍ കേരള മണ്ണില്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ അവിടെയെല്ലാം അവര്‍ക്ക് സര്‍വ്വാത്മനാ പിന്തുണ നല്‍കി കോണ്‍ഗ്രസുമുണ്ടായിരുന്നു. അതായത്, സംഘികള്‍ കലക്കുന്ന വെള്ളത്തില്‍ നിന്നും മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ഒപ്പം തങ്ങള്‍ വര്‍ഗ്ഗീയതയ്ക്ക് എതിരെയാണ് എന്ന് ജനങ്ങളെ ശക്തമായി ബോധിപ്പിക്കുകയും ചെയ്യുന്നു. ശബരിമല സ്ത്രീ…

Read More

സ്ത്രീധന വിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥികള്‍

  Thamasoma News Desk സ്ത്രീധനത്തിനെതിരെ വന്‍ പ്രതിഷേധ പരിപാടികളുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന് (ഐഎച്ച്ആര്‍ഡി) കീഴിലുള്ള 87 സ്ഥാപനങ്ങളിലെ 35,000 ഓളം വിദ്യാര്‍ത്ഥികളും 3,000 അധ്യാപകരും ജീവനക്കാരും ഡിസംബര്‍ 21 വ്യാഴാഴ്ച സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്ത്രീധന സംബന്ധമായ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ഫാക്കല്‍റ്റി അംഗങ്ങള്‍ ‘സ്ത്രീധനത്തിനെതിരെ – വിദ്യാഭ്യാസത്തിലൂടെ ആദരവ് നേടുക’ എന്ന മുദ്രാവാക്യം കാമ്പസുകളില്‍ ഉയര്‍ത്തും. ഡിസംബര്‍ 21ന്…

Read More