മലയാളിയുടെ മാനസികാരോഗ്യം അതീവഗുരുതരം

Jess Varkey Thuruthel & Zacharia അസൂയാവഹമായ ജീവിതനിലവാരവും ഉയര്‍ന്ന സാക്ഷരതാ നിരക്കുമുള്ള കേരളം കടന്നുപോകുന്നത് അത്യന്തം ഭീതിജനകമായ ഒരു സാഹചര്യത്തിലൂടെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആത്മഹത്യ നിരക്കില്‍ അതിവേഗം മുന്നോട്ടു കുതിക്കുന്നു എന്നതാണത്. ഈ വാദഗതിയെ പിന്തുണയ്ക്കുന്ന കണക്കുകളാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (National Crime Records Bureau) പുറത്തു വിട്ടിരിക്കുന്നത്. എന്‍ സി ആര്‍ ബി കണക്കു പ്രകാരം 2020-ല്‍ സംസ്ഥാനത്ത് 8,500 പേര്‍ ആത്മഹത്യ ചെയ്‌തെങ്കില്‍, 2021-ല്‍ ഇത്…

Read More

വണ്ടിപ്പെരിയാര്‍ കേസ്: അര്‍ജുന്റെ ശരീരഭാഷ വിരല്‍ചൂണ്ടുന്നത് ചില സത്യങ്ങളിലേക്കു തന്നെ!

ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ തോട്ടം തൊഴിലാളികളായ അവളുടെ മാതാപിതാക്കള്‍ അന്നും (2021 ജൂണ്‍ 30) പതിവുപോലെ ജോലിക്കു പോയി. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തങ്ങളുടെ ആറുവയസുകാരിയായ മകളെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവര്‍ അപ്പോള്‍ത്തന്നെ പോലീസിനെ വിളിച്ചു വരുത്തി. സ്ഥലത്തെത്തിയ പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്തു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് സംഭവത്തിന്റെ ഭയാനകത വ്യക്തമായത്. ആ കുഞ്ഞ് അതിക്രൂരമായ രീതിയില്‍ ബലാത്സംഗത്തിന് ഇരയായിരുന്നു!! അതും തുടര്‍ച്ചയായി! അന്നും അവള്‍…

Read More

മക്കള്‍ക്ക് ഇങ്ങനെയൊരമ്മയും അച്ഛനും ഇല്ലാതിരിക്കുക തന്നെയാണ് നല്ലത്

 Jess Varkey Thuruthel & Zachariah നിസ്സഹായ, വൃദ്ധയായ ഒരമ്മയെ അതിക്രൂരമായി ആക്രമിക്കുന്ന മരുമകള്‍! അതു കണ്ടുനിന്ന്, ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ മകന്‍ അതു കണ്ടുനില്‍ക്കാന്‍ വിധിക്കപ്പെട്ട രണ്ടു കുഞ്ഞുങ്ങള്‍! കണ്‍മുന്നില്‍ സ്വന്തം അമ്മ അതിക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതു തടയാന്‍ കഴിയാത്ത ഒരാള്‍ മനുഷ്യനാണോ? ആരോഗ്യം നശിച്ച്, തിരിച്ചൊന്നു പ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്ത ഒരാളെ ഇത്തരത്തില്‍ ആക്രമിക്കുന്നത് കൊടും കുറ്റകൃത്യമാണ്. കൊല്ലം തേവലക്കരയില്‍, 80 വയസുള്ള ഏലിയാമ്മ വര്‍ഗീസിനാണ് മരുമകള്‍ മഞ്ചുമോള്‍ തോമസ് (37) അതിക്രൂരമായി ഉപദ്രവിച്ചത്….

Read More

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലഘട്ടം ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തും

Written by: സഖറിയ കേരളം കണ്ടതില്‍വച്ചേറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നു പറയുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. ധാര്‍ഷ്ട്ര്യത്തിന്റെ ആള്‍രൂപമെന്നോ പാവങ്ങളുടെ കണ്ണുനീര്‍ കാണാത്തവനെന്നോ എന്തു വേണമെങ്കിലും ആ മനുഷ്യനെ അധിക്ഷേപിക്കാം. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, കാലം ആ മനുഷ്യന്റെ പേര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും, തീര്‍ച്ച. കാരണം, ഭരണത്തിന്റെ തലപ്പത്ത് ആ മനുഷ്യനല്ലായിരുന്നുവെങ്കില്‍ കേരള സംസ്ഥാനം ഇന്നുണ്ടാവില്ലായിരുന്നു. അത്രയേറെ പ്രതിസന്ധികളെ നേരിട്ടു എന്നതു മാത്രമല്ല, വികസനത്തിലേക്ക്് നാടിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഭരണ മികവ്….

Read More

‘ഒരു പെഗ്ഗ് വേണമെന്നവള്‍ പറഞ്ഞു, നിര്‍ബന്ധമാണോ എന്നു ഞാന്‍ ചോദിച്ചു…’

ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ കോതമംഗലത്തെ ആ അഭയകേന്ദ്രത്തിന്റെ പടികടന്നു ഞങ്ങളെത്തുമ്പോള്‍, നിറഞ്ഞ ചിരിയുമായി ഞങ്ങളെ സ്വീകരിക്കാനായി ആ സിസ്റ്റര്‍ വെളിയിലുണ്ടായിരുന്നു. (ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥാപനം എവിടെയാണെന്നു പറയാന്‍ മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. ഞങ്ങള്‍ സംസാരിച്ചവര്‍ ആരെല്ലാമാണെന്നോ സ്ഥാപനം ഏതാണെന്നോ വായനക്കാരോടു വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഞങ്ങള്‍ തയ്യാറല്ല. കാരണം, അവയ്ക്കു പിന്നിലെ ജീവിതങ്ങളെ പൊതുജനങ്ങള്‍ക്ക് വിചാരണ ചെയ്യാനായി എറിഞ്ഞു കൊടുക്കാന്‍ തമസോമ ആഗ്രഹിക്കുന്നില്ല.) ഏകദേശം രണ്ടര മണിക്കൂറോളം ആ സംസാരം നീണ്ടുപോയി. ആ സമയമത്രയും പുഞ്ചിരിയോടു…

Read More

ആ ഉപദേശം വേണ്ടെന്ന് സുപ്രീം കോടതി

Thamasoma News Desk ഉത്തരവുകളും വിധികളും പുറപ്പെടുവിക്കുമ്പോള്‍ ജഡ്ജിമാര്‍ ആരെയും ഉപദേശിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും അന്തസും ആത്മമൂല്യവും കാത്തുസൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ച ഒക്ടോബര്‍ 18ലെ കൊല്‍ക്കത്ത ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്യവെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ‘രണ്ട് മിനിറ്റിന്റെ ലൈംഗിക സുഖം ആസ്വദിക്കാന്‍ വഴങ്ങിക്കൊടുക്കുമ്പോള്‍ സമൂഹത്തിന്റെ കണ്ണില്‍ അവള്‍ (കൗമാരക്കാരിയായ പെണ്ണ്) തോറ്റവളാണെന്ന്’ അന്ന് കോല്‍ക്കത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. കോല്‍ക്കത്ത ഹൈക്കോടതിയുടെ ഈ അഭിപ്രായത്തെ സുപ്രീം കോടതി…

Read More

ആലഞ്ചേരിയുടെ രാജി കൊണ്ടും പ്രശ്‌നം അവസാനിക്കില്ല

Thamasoma News Desk കരുത്തരായ സീറോ മലബാര്‍ സഭയുടെ തലപ്പത്ത് നിന്നും കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ചാലും തീരുന്നതല്ല സഭയില്‍ ആലഞ്ചേരി ഉണ്ടാക്കി വച്ച പ്രശ്‌നങ്ങള്‍. സംഭവബഹുലമായ ഒരു ഭരണത്തിന്റെ പരിസമാപ്തി തന്നെയാണ് ഈ രാജി. എങ്കിലും, പുറത്തേക്കുള്ള വഴി തെരഞ്ഞെടുക്കാനുണ്ടായ കാരണങ്ങളിലേക്കു നീളുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍, കേരളം ആസ്ഥാനമായുള്ള സഭയെ അതിര്‍ത്തിക്കപ്പുറത്തേക്കും വളര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ആലഞ്ചേരിയുടെ 12 വര്‍ഷത്തെ ഭരണകാലത്തില്‍ സഭ നിരവധി വിവാദങ്ങളില്‍…

Read More

കാനം രാജേന്ദ്രന്‍ വിടവാങ്ങി

Thamasoma News Desk സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റാനിരിക്കെ, ഇന്നു വൈകിട്ടോടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. വനജയാണ് ഭാര്യ. സ്മിത, സന്ദീപ് എന്നിവര്‍ മക്കളാണ്. 1982 മുതല്‍ 1991 വരെ എം എല്‍ എ ആയിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി…

Read More

തച്ചുതകര്‍ത്തവരുടെ കണ്‍മുന്നില്‍ ജീവിച്ചു മുന്നേറി അവള്‍!

Jess Varkey Thuruthel & Zakhariah  വേദനയുളവാക്കുന്നതെങ്കിലും ഒട്ടൊരു ആശ്വാസത്തോടെയും കുറച്ചു സന്തോഷത്തോടെയും കൂടിയാണ് തമസോമ ഇതെഴുതുന്നത്. തങ്ങളുടെ ബാല്യത്തെയും ഇഷ്ടപ്പെട്ട ഇടങ്ങളും ഉപേക്ഷിച്ച്, ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നുമകന്നു ജീവിക്കേണ്ടി വരുന്ന നിരവധി അതിജീവിതകളെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അവരില്‍ ചിലരെങ്കിലും ആത്മഹത്യകളില്‍ അഭയം തേടിയിട്ടുണ്ട്. മറ്റുചിലരാകട്ടെ, സമൂഹത്തിന്റെ നോട്ടങ്ങള്‍ക്കു മുന്നില്‍ ചൂളി ജീവിതത്തില്‍ നിന്നു തന്നെ ഉള്‍വലിഞ്ഞ് ജീവച്ഛവമായി ജീവിച്ചു തീര്‍ക്കുന്നവരുടെ. ഉപ്പുതറ കണ്ണമ്പടിയിലേക്കുള്ള ഞങ്ങളുടെ ഈ യാത്രയിലും അത്തരമൊരു കഥ തന്നെയാവും പറയുക എന്നാണ്…

Read More

ജിലു തോമസിന് ലൈസന്‍സ് നല്‍കിയതില്‍ എം വി ഡിയ്ക്കും അഭിമാനിക്കാം

Thamasoma News Desk രണ്ടു കൈകളും ഇല്ലാത്ത, ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേരളം ചരിത്രം കുറിക്കുന്നു. ഇരു കൈകളുമില്ലാതെ ജനിച്ച ജിലുമോള്‍ മേരിയറ്റ് തോമസ് ഫോര്‍ വീലര്‍ വാഹനം ഓടിക്കുന്നതിനായി ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ച് വര്‍ഷം മുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്. എന്നാല്‍ സാങ്കേതികവും, നിയമപരവുമായ കാരണങ്ങളാല്‍ അന്ന് അത് നടക്കാതെ പോകുകയായിരുന്നു. തോറ്റു പിന്‍മാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങള്‍ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പില്‍ ഈ…

Read More