സബീന പോള്‍ എന്ന ധീരതയെ ഒറ്റക്കോളം ചരമവാര്‍ത്തയില്‍ ഒതുക്കിക്കളഞ്ഞു

Saji James ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ (Sabeena Paul) ജീവിതം അവസാനിച്ചതറിഞ്ഞത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. വയസ് അറുപത്തിയാറ്. ഭര്‍ത്താവ് പരേതനായ അഡ്വ. കെ എ അഷ്‌റഫ്. 2009-ആഗസ്റ്റിലാണ് സമകാലിക മലയാളം വാരികയില്‍ സബീന പോളിന്റെ വിവാദജീവിതം റിപ്പോര്‍ട്ട് ചെയ്യാനായി അവരെ കാണുന്നത്. അന്ന് അവര്‍ പാലക്കാട് കോര്‍പ്പറേഷന്‍ സെക്രട്ടറി. അതുവരെയുള്ള പതിനെട്ട് വര്‍ഷത്തെ തദ്ദേശ വകുപ്പിലെ ജോലിയ്ക്കിടയില്‍ പത്തൊന്‍പത് തവണ സ്ഥലംമാറ്റം കിട്ടിയ…

Read More

വിവാദസൂര്യന്‍ ജോസഫൈന്‍ ചെങ്കടലിന്റെ ആഴങ്ങളില്‍ മറഞ്ഞു

സ്വന്തം ജീവിതം തന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു സമര്‍പ്പിച്ച എം സി ജോസഫൈന്‍ (74) ചെങ്കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു പോയി. കണ്ണൂരില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ സമ്മേളനവേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു അവര്‍. സി പി എം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്റെ മുന്‍ അധ്യക്ഷയുമായിരുന്നു. എന്നാല്‍ നീ അനുഭവിച്ചോ എന്ന ഒറ്റ പ്രതികരണത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി തെറിച്ചത്. ഭര്‍തൃഗൃഹത്തില്‍ താനനുഭവിക്കുന്ന നരകയാതനയ്ക്കു പരിഹാരമായി വനിതാ കമ്മീഷനെ വിളിച്ചപ്പോഴായിരുന്നു ജോസഫൈന്‍ ഇത്തരത്തില്‍…

Read More

ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കാന്‍ ആരുശ്രമിച്ചാലും തിരിച്ചടി ഭയാനകമായിരിക്കും

Zachariah ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും തിരിച്ചടി ഭയാനകമായിരിക്കും എന്ന മുന്നറിയിപ്പാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ തൊഴിലാളികള്‍ക്കും ജനങ്ങള്‍ നല്‍കുന്നത് (Election result 2024). 2024 ലെ തെരഞ്ഞെടുപ്പു ഫലങ്ങളിലൂടെ ജനങ്ങള്‍ തങ്ങളുടെ ഉറച്ച നിലപാട് പാര്‍ട്ടികളെയും നേതാക്കളെയും അറിയിക്കുകയാണ്. മതത്തിന്റെ നീരാളിക്കൈകളില്‍ നിന്നും അതിന്റെ ക്രൂരതകളില്‍ നിന്നും നവോത്ഥാന ചിന്തകളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മോചനം നേടി വന്ന ജനതയെ വീണ്ടുമതേ ചെളിക്കുഴിയിലേക്ക് (ചാണകക്കുഴിയിലേക്ക്) അതിക്രൂരമായി തള്ളിയിടുന്ന കാഴ്ച കണ്ടു മടുത്ത ജനങ്ങളുടെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍…

Read More

ഇനി ഈ കുരുന്നുമുഖത്ത് പുഞ്ചിരി വിരിയട്ടെ

Thamasoma News Desk അന്ധയായിരുന്നു മിന്നുവിന്റെ അമ്മ, അസുഖബാധിതയും. കുഞ്ഞുപ്രായത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അച്ഛന്റെനെയും അമ്മയെയും നഷ്ടപ്പെട്ടു. അച്ഛന്റെത് മുങ്ങിമരണമായിരുന്നു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ഷൈബി സിജി ആദ്യമായി മിന്നുവിനെ കണ്ടപ്പോള്‍, ആ പതിമൂന്നുകാരി പുഞ്ചിരിക്കാന്‍ പോലും മറന്നു പോയിരുന്നു. അത്രയ്ക്കും കടുത്ത ദുരിതമായിരുന്നു ആ കുഞ്ഞുപ്രായത്തിനിടയില്‍ അവള്‍ അനുഭവിച്ചു തീര്‍ത്തത്. പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരിന്റെ തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഭിന്നശേഷിക്കാരിയായ ഈ കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി. സാധാരണ കുട്ടികളെപ്പോലെ മിന്നുവിനു നടക്കാന്‍…

Read More

മരിച്ച പി ടി ജീവിച്ചിരുന്ന പി ടിയെക്കാള്‍ ശക്തന്‍; അതിനാല്‍ ഉമയുടെ വിജയം സുനിശ്ചിതം

കേരള രാഷ്ട്രീയത്തില്‍ തന്റേടത്തിന്റെയും വിമര്‍ശനത്തിന്റെയും നിര്‍ഭയത്തിന്റെയും പ്രതീകമായിരുന്ന പി ടി തോമസ് എന്ന കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ത്തന്നെ അനഭിമതനായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും അതിശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴും നിലപാടിലെ കാര്‍ക്കശ്യത്തില്‍ തെല്ലിട പോലും മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണങ്ങളും പാര്‍ട്ടിക്കകത്ത് നടത്തിയ വിമര്‍ശനങ്ങളും അദ്ദേഹത്തെ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെടുത്തിയപ്പോഴും താനടിയുറച്ചു വിശ്വസിച്ച നിലപാടില്‍ ഒരല്‍പ്പം പോലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാറ്റി നിറുത്താവുന്നതല്ല സ്വന്തം നിലപാടുകളെന്ന്…

Read More

ഉരുള്‍പൊട്ടല്‍: ഭീതിയുടെ താഴ്വാരങ്ങള്‍

GR Santhosh Kumar വയനാട്ടിലെ ഉരുള്‍പൊട്ടലിലെ (landslide in Wayanad) ഭീതിക്കൊപ്പം തന്നെ കാരണങ്ങളും കൈയ്യേറ്റങ്ങളും ചര്‍ച്ചയാവുകയാണ്, ഒപ്പം മാധവ് ഗാഡ്ഗില്‍ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും. ദുരന്തമുഖത്തു നില്‍ക്കുമ്പോഴല്ല ഇവ ചര്‍ച്ചയാകേണ്ടതെന്നും ഇപ്പോള്‍ വേണ്ടത് രക്ഷാപ്രവര്‍ത്തനമാണെന്നും വാദിക്കുന്നവരുണ്ട്. ഈ ചര്‍ച്ചകള്‍ ഇതോടൊപ്പം നടന്നേ തീരൂ. തിരിച്ചടിക്കാന്‍ പ്രകൃതി തീരുമാനിച്ചാല്‍ മനുഷ്യനൊന്നാകെ ഒന്നിച്ചാലും തടയുക സാധ്യമല്ല. ജി ആര്‍ സന്തോഷ് കുമാറിന്റെ ലേഖനം ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു. 2019 ആഗസ്റ്റ് മാസം വയനാട്ടിലെ പുത്തുമലയില്‍ സംഭവിച്ച ദുരന്തത്തിന്റെ…

Read More

കരിമണലില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു

Thamasoma News Desk നീണ്ടപാറയ്ക്കും കരിമണലിനും മധ്യത്തിലായി കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു (Accident). ആര്‍ക്കും പരിക്കില്ല. ബസില്‍ 21 യാത്രക്കാരുണ്ടായിരുന്നു. കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗത്ത് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഈറ്റ ഉള്‍പ്പടെയുള്ള മരങ്ങളില്‍ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും തെന്നിമാറിയ ലോറി സൈഡിലെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായി. സമീപത്തെ…

Read More

മാറ്റത്തിന്റെ കൊടുങ്കാറ്റായി സൗദി വീണ്ടും, വിശ്വസുന്ദരി മത്സരത്തിനൊരുങ്ങി രാജ്യം

സ്ത്രീകളുടെ എല്ലാ അവകാശങ്ങളെയും ഹനിച്ച്, അവരുടെ എല്ലാ സ്വാതന്ത്ര്യത്തെയും സന്തോഷകരമായ ജീവിതത്തെയും അടിച്ചമര്‍ത്തി വച്ചിരുന്ന സൗദി അറേബ്യയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുങ്കാറ്റ്. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യയും പങ്കെടുക്കുന്നു.

Read More

ഇനിയുമെത്ര ശവങ്ങള്‍ വീഴണം, ഈ തട്ടിപ്പു ലോണ്‍ ആപ്പുകള്‍ക്കു തടയിടാന്‍?

Thamasoma News Desk  എറണാകുളം കടമക്കുടിയില്‍, രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കാനിടയായതിനു പിന്നില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘമാണ് എന്നതിനു വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതി വച്ചിട്ടായിരുന്നു കുടുംബം ആത്മഹത്യ ചെയ്തത്. എന്നാല്‍, ഇവരുടെ മരണ ശേഷം, ശില്‍പയുടെ നഗ്ന…

Read More