മരുന്നടിച്ചും തുടയിടുക്കില്‍ കമ്പി തീര്‍ക്കുന്നവര്‍ ഓര്‍ക്കുക, ദ്വാരമുള്ളൊരു മാംസക്കഷ്ണമല്ലവള്‍

പെണ്ണിനെ സദാ ചൂടായിക്കിടക്കുന്ന ദോശക്കല്ലിനോടുപമിച്ചുള്ള കഥകള്‍ പങ്കിട്ടു ലൈംഗിക തൃപ്തിയടയുന്നവരുടെ നാടാണിത്. ഏതു സമയത്തും ലിംഗസന്നിവേശം സാധ്യമായ ദ്വാരമുള്ളൊരു മാംസക്കഷണമാണ് പെണ്ണെന്ന ചിന്തയാണ് പല പുരുഷന്മാര്‍ക്കും. ഇടഞ്ഞു നില്‍ക്കുന്ന കൊമ്പന്റെ നീണ്ടുവളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ അവളെ ചാരിനിറുത്തി പ്രാപിക്കാന്‍ വെമ്പല്‍ പൂണ്ടു നടക്കുന്നവനെ കാമഭ്രാന്തു പിടിച്ച ക്രിമിനലായി കാണുന്നതിനു പകരം വീരനായകനായി തോളിലെടുത്തു നടക്കുന്ന വിചിത്ര മനുഷ്യരുടെ നാട്. പുരുഷന്‍ കാണുന്ന ലൈംഗിക സങ്കല്‍പ്പങ്ങളില്‍ ഏറെയും വികൃതമാണ്. പക്ഷേ, അതുതിരുത്തപ്പെടുകയല്ല, മറിച്ച്, ഇത്തരം സങ്കല്‍പ്പങ്ങളെയെല്ലാം വന്‍തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണിവിടെ. ഭാര്യ ഗര്‍ഭം…

Read More

ഷിരൂര്‍ ഗംഗാവാലി: സുബിന്‍ നാട്പാക് സംസാരിക്കുന്നു

സുബിന്‍ നാട്പാക് ഷിരൂര്‍ ഗംഗാവാലി (Shirur Gangavalley) എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ. NH 66 ഇല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളില്‍ പ്രധാനി ആണ് ഈ സ്ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്ത്, അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകള്‍ ചെമ്മണ്ണില്‍ പൊതിഞ്ഞ ഉയര്‍ന്ന മലനിരകളാണിവിടെ. മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത് 289 മീറ്റര്‍ ആണ്….

Read More

നാടെങ്ങും അച്ഛന് ഭാര്യയും മക്കളും, അച്ഛനെക്കാള്‍ സ്‌നേഹിച്ച് അമ്മായി അച്ഛന്‍

Thamasoma News Desk നാടോടിയായ ഒരു തമിഴനായിരുന്നു അവളുടെ അച്ഛന്‍. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി തടിമില്ലില്‍ വുഡ് കട്ടര്‍ ആയി ജോലി ചെയ്തിരുന്ന നാടോടി. ഒരു മില്ലില്‍ നിന്നും മറ്റൊരു മില്ലിലേക്ക്.. ആ പോകുന്ന പോക്കില്‍, ഓരോ ദേശത്തുമുള്ള, സ്ത്രീധനം കൊടുക്കാന്‍ ത്രാണിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും സംബന്ധം. അങ്ങനെയൊരു ബന്ധത്തിലുണ്ടായ മകളായിരുന്നു അവള്‍. പോക്കറ്റ് നിറയെ പണം. കാല്‍ശരായി ഇട്ട സുമുഖനായ ചെറുപ്പക്കാരന്‍. കെട്ടിക്കാന്‍ പ്രായമായ നാലുപെണ്‍മക്കളുള്ള അവളുടെ അച്ഛച്ചനും അമ്മമ്മയ്ക്കും കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ചെറുക്കന്…

Read More

ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു

Thamasoma News Desk തൃശ്ശൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സിനിമ, ‘ജലച്ചായം’ (Jalachhayam) വിക്കിപീഡിയയുടെ വിക്കിമീഡിയ കോമൻസിലൂടെ റിലീസ് ചെയ്തു. സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ സതീഷ് കളത്തിലിന്റെ ഐ.ഡിയിൽ പകർപ്പവകാശം ഒഴിവാക്കിയാണ് ഒന്നര മണിക്കൂറുള്ള ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പൂജ റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്തത്. വിക്കിപീഡിയ ഫ്ലാറ്റ് ഫോമിലൂടെ ഒരു സിനിമയുടെ സ്ട്രീമിംഗ് നടത്തുന്നത് ആദ്യമാണ്.ലിങ്ക്:https://commons.wikimedia.org/wiki/File:Jalachhayam,_the_first_Indian_feature_film_in_Malayalam_shot_on_Camera_Phone-2010.mpg 2010 ജൂൺ ആറിന് തൃശ്ശൂർ ശ്രീ തിയ്യറ്ററിൽ ആദ്യ പ്രദർശനം നടന്ന ഈ സിനിമ…

Read More

വൈദ്യുതി ലൈനില്‍ മുളവടി തട്ടി മരണം; വീഡിയോ ദൃശ്യം

Thamasoma News Desk ഈ വീഡിയോ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ നിന്നുള്ള കാഴ്ചയാണിത്. വീടിനു മുന്നിലെ വൈദ്യുതി ലൈനില്‍ മുളവടി തട്ടിയതിനെത്തുടര്‍ന്ന് 35 വയസുള്ള ദേവേന്ദ്ര എന്നയാള്‍ മരിച്ചു (Electrocuted). ബുധനാഴ്ച വൈകിട്ടാണ് സംഭവം. ക്ഷേത്രദര്‍ശനത്തിനു തയ്യാറെടുക്കുകയായിരുന്ന ദേവേന്ദ്ര, കൊടിയേറ്റത്തിനായിട്ടാണ് നീളമുള്ള മുളയെടുത്തത്. അമ്മാവന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോള്‍, 33 കെ വി വൈദ്യുതി ലൈനില്‍ മുളവടി തട്ടി. അല്‍പം മുമ്പ് പെയ്ത മഴയില്‍ ലൈന്‍ കമ്പി നനഞ്ഞു കിടന്നതിനാലാണ് വൈദ്യുതി പ്രവാഹമുണ്ടായത് എന്നാണ് നിഗമനം….

Read More

സര്‍വ്വനാശം വിതച്ച് കീടനാശിനികമ്പനികള്‍, മുട്ടുവിറച്ച് സര്‍ക്കാരും, ഇനിയെത്ര മരിച്ചു വീഴണം ഇവര്‍ക്കു ബോധമുണ്ടാവാന്‍……???

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ നെല്‍പാടത്ത് കീടനാശിനി തളിച്ചതിനെത്തുടര്‍ന്ന് തിരുവല്ലയില്‍ രണ്ടു കര്‍ഷകത്തൊഴിലാളികള്‍ മരിച്ചത് 2019 ജനുവരിയിലായിരുന്നു. നെല്‍ കൃഷിയില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാതിരുന്ന കീടനാശിനികളായിരുന്നു ഇവര്‍ തളിച്ചിരുന്നത്. ഇത്തരം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ മാരക രാസവസ്തുവായ ഗ്ലൈഫോസേറ്റടങ്ങുന്ന കളനാശിനികളുടെ വില്‍പ്പനയും വിതരണവും 2019 ല്‍ രണ്ടു മാസത്തേക്ക് കേരള സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റും ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനിഉത്പന്നങ്ങളും കേരളത്തില്‍ വില്പനചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസെന്‍സ് റദ്ദു…

Read More

മരിച്ച പി ടി ജീവിച്ചിരുന്ന പി ടിയെക്കാള്‍ ശക്തന്‍; അതിനാല്‍ ഉമയുടെ വിജയം സുനിശ്ചിതം

കേരള രാഷ്ട്രീയത്തില്‍ തന്റേടത്തിന്റെയും വിമര്‍ശനത്തിന്റെയും നിര്‍ഭയത്തിന്റെയും പ്രതീകമായിരുന്ന പി ടി തോമസ് എന്ന കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ത്തന്നെ അനഭിമതനായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും അതിശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴും നിലപാടിലെ കാര്‍ക്കശ്യത്തില്‍ തെല്ലിട പോലും മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണങ്ങളും പാര്‍ട്ടിക്കകത്ത് നടത്തിയ വിമര്‍ശനങ്ങളും അദ്ദേഹത്തെ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെടുത്തിയപ്പോഴും താനടിയുറച്ചു വിശ്വസിച്ച നിലപാടില്‍ ഒരല്‍പ്പം പോലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാറ്റി നിറുത്താവുന്നതല്ല സ്വന്തം നിലപാടുകളെന്ന്…

Read More

ഭിന്നശേഷിയുള്ള മകനും അമ്മയ്ക്കും നേരിട്ട ദുരനുഭവം: പ്രഥമാധ്യാപകന് സസ്‌പെന്‍ഷന്‍

Thamasoma News Desk ഭിന്നശേഷിയുള്ള മകന്റെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം എം.ജെ.ഡി സ്‌കൂളിലെ (MJD School) പ്രഥമാധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷന്‍ ആവശ്യവുമായി പോയപ്പോള്‍ സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ അമ്മ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മിഷണറെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ…

Read More

കുത്തിവയ്ക്കാന്‍ പോലുമറിയാത്ത ഡോക്ടര്‍മാര്‍!

Jess Varkey Thuruthel റഷ്യ-ഉക്രൈന്‍ യുദ്ധകാലത്ത് ഏകദേശം 18,000 വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്. ഇവരില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഉക്രൈന്‍ എന്ന രാജ്യത്തു മാത്രം പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ എണ്ണമാണിത്. ഇതുപോലെ തന്നെ, യു കെ, യു എസ് എ, കാനഡ, ജെര്‍മ്മനി, ഫ്രാന്‍സ്, ചൈന, റഷ്യ, ഫിലിപ്പീന്‍സ്, നെതര്‍ലാന്‍ഡ്‌സ്, കിര്‍ഗിസ്ഥാന്‍, കസക്കിസ്ഥാന്‍, ബംഗ്ലാദേശ്, ജോര്‍ജ്ജിയ, നേപ്പാള്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, പോളണ്ട്, മള്‍ഡോവ, മാള്‍ട്ട, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മെഡിക്കല്‍…

Read More