കാര്‍ഷിക പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു

Thamasoma News Desk ഊന്നുകല്‍ : ഊന്നുകല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചാരണത്തിന്റെ (Farming) ഭാഗമായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൃഷിയും – കേരളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്‌നോത്തരി ബാങ്ക് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോയി പോള്‍ വിഷയത്തില്‍ ആമുഖ പ്രസംഗം നടത്തി. ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ് അദ്ധ്യക്ഷനായിരുന്നു. ആഹാരം കഴിക്കണമെങ്കില്‍ മനുഷ്യന്‍ മണ്ണിലിറങ്ങി കൃഷി ചെയ്യണമെന്നും, കൃഷി ചെയ്യുന്ന…

Read More

അതു ഞങ്ങള്‍ക്കു പ്രാര്‍ത്ഥിക്കാന്‍, അവര്‍ക്കല്ല: പ്രിന്‍സിപ്പാള്‍

Jess Varkey Thuruthel പൈങ്ങോട്ടൂരിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂളിലേക്കു (St Joseph Higher Secondary School, Paingottoor) കയറിച്ചെല്ലുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. ഉച്ച ഭക്ഷണം കഴിക്കാനായി കുട്ടികളെ പുറത്തു വിടുന്നതിനു മുന്നോടിയായി ഈശ്വര പ്രാര്‍ത്ഥന. ‘ദൈവവചനം മനുഷ്യരൂപം പൂണ്ടു ഭൂമിയില്‍ നമ്മളോടൊത്തു വാണു…നന്മ നിറഞ്ഞ മറിയമേ സ്വസ്തി നിന്‍ ചിന്മയന്‍ നിന്നോടു കൂടെ വാണൂ……യേശുവിന്‍ വാഗ്ദാനം ഞങ്ങള്‍ക്കു കൈവരാന്‍ നീ തുണച്ചീടേണം ദൈവതായേസര്‍വ്വേശാ കര്‍ത്താവേ നിന്‍സുതനായീശോ ഭൂവില്‍ മനുഷ്യനായ് നീ ജനിച്ചുതാതനും പുത്രനും പാവനാത്മാവിനും…

Read More

ദൈവം = ‘സ്വന്തം’ അപരൻ

Written by: Nixon Gopal ദൈവം എന്ന ആശയം മനുഷ്യ ചിന്തയുടെ അപരവൽക്കരണ പ്രക്രിയയുടെ ഒരു സവിശേഷ ഭാഗം തന്നെയാണ്. ശത്രുതാപരമായ കഷ്ടസാഹചര്യം എപ്പോഴും പ്രതീക്ഷിക്കാവുന്ന ഈ പ്രകൃതി ജീവിതത്തിൽ മനുഷ്യൻ സമാധാനത്തിനുവേണ്ടി കണ്ടുപിടിച്ച ഒരു ഭൗതിക ആവിഷ്കാരമാണത്. ദൈവം അത്ര മേൽ ഭൗതികമാണ്. അജ്ഞാതത്തോടുള്ള പേടിയും അന്യനായ അപരനോടുള്ള പേടിയും അതിന്റെ അടിത്തറയാണ്. അതായത് മനുഷ്യ ചിന്തയുടെ തന്നെ,  ഒരു പിളർന്ന പ്രക്ഷേപം തന്നെയാണ് അവിടെ ഉള്ളത്. ഇക്കാര്യം ചിന്തയ്ക്കുതന്നെ സമ്മതിച്ചു തരാൻ പറ്റുകയില്ല  ; കാരണം…

Read More

വിജയകിരീടം ചൂടി കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബ്

Thamasoma News Desk എറണാകുളം ജില്ല സ്‌പോര്‍ട്‌സ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വിജയകിരീടം ചൂടി കോതമംഗലം റോട്ടറി കരാട്ടെ ക്ലബ് (Kothamangalam Rotary Karate Club). കോലഞ്ചേരി കടയിരുപ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 16, 17 തീയതികളില്‍ നടന്ന 45-ാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ വിഭാഗം മത്സരത്തിലാണ് കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി ജേതാക്കളായത്. എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ജില്ലാ ഒളിംമ്പിക് അസോസിയേഷന്റേയും ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടന്നത്….

Read More

നായെന്നു വിളിക്കപ്പെടുവാന്‍ മനുഷ്യര്‍ക്കെന്താണ് യോഗ്യത…??

Jess Varkey Thuruthel & D P Skariah നായ്….! ഈ ലോകത്തില്‍ നാളിതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും നന്ദിയും സ്‌നേഹവും വിശ്വസ്തതയുമുള്ള ഒരേയൊരു മൃഗം…..! മനുഷ്യരെ ഏറ്റവുമധികം സ്‌നേഹിക്കുകയും അവരോട് ഇണങ്ങി ജീവിക്കുകയും ചെയ്തതിന്റെ പേരിലാണ് നായ്ക്കള്‍ ഇത്രയേറെ ക്രൂരതകള്‍ സഹിക്കേണ്ടി വരുന്നത്. ഒരു മനസുഖത്തിന് കൂടെക്കൂട്ടുകയും ആ സുഖമങ്ങവസാനിക്കുമ്പോള്‍ തെരുവിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്യുന്നു….!! തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആ സാധുക്കളെ കാണുന്ന മാത്രയില്‍ കല്ലെറിയുകയും കെട്ടിവലിക്കുകയും തിളച്ച വെള്ളമൊഴിച്ചു പൊള്ളിക്കുകയും ചെയ്യുന്നു കാട്ടാള ജന്മം പൂണ്ട…

Read More

ഇന്നുപെട്ടിക്കട, നാളെ ബഹുനില കെട്ടിടം: മെട്രോനഗരങ്ങളിലെ ഭൂമി കൈയ്യേറ്റം ഇങ്ങനെ

മെട്രോ നഗരമായ കൊച്ചിയിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും, വഴിവാണിഭക്കാരുടെ ഒരുനീണ്ട നിര. പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും വസ്ത്രങ്ങളും വില്‍ക്കുന്നവര്‍, തട്ടുകടകള്‍, മുറുക്കാന്‍ കടക്കാര്‍, ചെറിയ പലഹാരക്കടകള്‍, എന്നിങ്ങനെ പലവിധ വഴിവാണിഭക്കാര്‍. നിങ്ങളുടെ വീട്ടിലേക്കാവശ്യമായ എല്ലാം ഈ കടകളില്‍ നിന്നും വഴിവാണിഭക്കാരില്‍ നിന്നും നിങ്ങള്‍ക്കു വാങ്ങാന്‍ കഴിയും. നഗരം പാവപ്പെട്ട നിരവധി ജീവിതങ്ങള്‍ക്ക് അത്താണിയാണ്. തലചായ്ക്കാന്‍ ഒരിടം പോലും അവരില്‍ പലര്‍ക്കും ഇല്ല. തങ്ങളുടെ ജീവിതമാര്‍ഗ്ഗമായ പെട്ടിക്കടകളിലും തട്ടുകടകളിലും മറ്റും അന്തിയുറങ്ങുന്നവരും ഇവരിലുണ്ട്. ഇവരില്‍ പലരും അധികം…

Read More

എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു, ഞാനതിന് ഉത്തരവാദിയല്ല: കനി കുസൃതി

Thamasoma News Desk 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമാ താരം കനി കുസൃതി (Kani Kusruti) നേടിയ വിജയം മലയാളികളുടെ ആത്മാഭിമാനം കൂടിയാണ് ഉയര്‍ത്തിയത്. ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെയാണ് കനിക്ക് ഈ നേട്ടം കൈവരിക്കാനായത്. കാനില്‍ തിരക്കിലായിരിക്കുമ്പോള്‍, മാധ്യമങ്ങള്‍ക്ക് കനി നല്‍കിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് സജിന്‍ ബാബുവിന്റെ ‘ബിരിയാണി’ എന്ന അവാര്‍ഡ് ചിത്രത്തില്‍ അഭിനയിച്ചത്…

Read More

ഭിന്നശേഷി സൗഹൃദം വാക്കുകളില്‍ മാത്രം

Jess Varkey Thuruthel ഓട്ടിസം ബാധിച്ച കുട്ടികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന ബാനറുമായി നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവുമാണ്. പക്ഷേ, ഓട്ടിസം ഉള്‍പ്പടെയുള്ള, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഈ സമൂഹത്തില്‍ വളരുന്നത് എത്രമാത്രം ദുരിതപൂര്‍ണ്ണമാണ് എന്ന് നമ്മുടെ ഭരണസംവിധാനം ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം, ഉണ്ടായിരുന്നുവെങ്കില്‍, ഒരു റോഡു പണിയുമ്പോള്‍പ്പോലും അവര്‍ക്കു കൂടി സഞ്ചാരയോഗ്യമായ രീതിയില്‍ അവ പണിയുമായിരുന്നു. പണിതീര്‍ന്ന റോഡിന്റെ അരികുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരായ, കാഴ്ചപരിമിതരായ ആളുകള്‍ക്ക് സഞ്ചാരയോഗ്യമാണോ അത്? ചില വൈദ്യുതി…

Read More

സ്ത്രീയുടെ ജീവിതാന്തസ് ഉയരണമെങ്കില്‍ മതബോധം തകരണം

വടവൃക്ഷമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കരുത്തുറ്റ കാതലുള്ള മരങ്ങളോടാണ് പുരുഷനെ എല്ലാക്കാലത്തും തുലനം ചെയ്തിരിക്കുന്നത്. അത് പുരുഷന്റെ ശാരീരിക ബലത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, സ്ത്രീയെ ഈ സമൂഹം കാണുന്നതാകട്ടെ, ആ മരത്തില്‍ പടര്‍ന്നു കയറിയ വള്ളിയായി മാത്രം. വടവൃക്ഷമില്ലാതെ നിവര്‍ന്നു നില്‍ക്കാനോ മുകളിലേക്കുയരാനോ കഴിവില്ലാത്ത തണ്ടിനു ബലമില്ലാത്തൊരു വള്ളിയായി മാത്രം പെണ്ണിനെ കാണുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയാണിവിടെ. പുരുഷന്‍ നല്‍കുന്ന സംരക്ഷണമോ സുരക്ഷയോ ഇല്ലാതെ ഒരു പെണ്ണിന് ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഇവിടെ സമൂഹവും…

Read More