കാടുവെട്ടിയും കളനാശിനികളും മാറ്റിവയ്ക്കാം, പ്രശ്‌നപരിഹാരത്തിന് ഇനി സ്ത്രീകളുണ്ടല്ലോ
Jess Varkey Thuruthel അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്ന പുല്ലും കാടുമാണ് കേരളത്തിലെ കര്‍ഷകര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്ന്. മണ്ണിനു വളക്കൂറുണ്ടാവാനും ഫലഫൂയിഷ്ഠമാവാനുമായി റബര്‍ ബോര്‍ഡ് നാടെങ്ങും പടര്‍ത്തിയ കാട്ടുപയര്‍ എന്ന മഹാശല്യവുമുണ്ട് കൂടെ. വെട്ടിയാലും വെട്ടിയാലും പിന്നെയും ആര്‍ത്തു മുളച്ചു പൊന്തുന്ന പുല്ലുകള്‍. മണ്ണിന്റെ ആഴത്തില്‍ വേരോടിയ ഇവ, പിഴുതെറിഞ്ഞാലും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് പറമ്പെങ്ങും വ്യാപിക്കുന്നു. വിളകളെ മൂടി കാടുകള്‍ പടര്‍ന്നുപിടിക്കുകയാണ്. മെഷീനുകള്‍ ഉപയോഗിച്ച് പലതവണ വെട്ടിയാലും ദിവസങ്ങള്‍ക്കകം വീണ്ടും ആര്‍ത്തു വളരുന്നു അവ….