ഇനിയുമെത്ര മരിച്ചു വീഴണം അധികാരികളുടെ കണ്ണുതുറക്കാന്‍….??

  Written by: D P Skariah ‘നിനക്ക് ഇഷ്ടപ്പെട്ട ആഹാരം തന്നെ നിന്നെ കൊന്നല്ലോ… ഇനി ഞങ്ങള്‍ക്കാരുണ്ട്….’ കോട്ടയത്ത് ഭക്ഷ്യവിഷബാധ മൂലം മരിച്ച നഴ്സിന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നു കേട്ട നിലവിളിയാണിത്. മരണമോ അത്യാഹിതമോ സംഭവിക്കുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രതിഷേധം കെട്ടടങ്ങുമ്പോള്‍ നിര്‍ജ്ജീവമാകുകയും ചെയ്യുകയാണ് നിയമ, ഭരണ സംവിധാനങ്ങള്‍. ഭക്ഷ്യവിഷബാധ മാത്രമല്ല ഇവരുടെ ഈ കഴിവില്ലായ്മയുടെ ഉദാഹരണങ്ങള്‍. ഭരണ സംവിധാനങ്ങളും നിയമങ്ങളും അര്‍ഹതപ്പെട്ടവന്റെ പക്ഷത്തല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഇത്തരം അത്യാഹിതങ്ങള്‍. ഭക്ഷ്യവകുപ്പും ആരോഗ്യവകുപ്പും നിഷ്‌ക്രിയമാണ്….

Read More

നാലു കെട്ടി എന്നു കേട്ടതും സദാചാരഭ്രാന്തന്മാര്‍ വാളെടുത്തു

തലക്കെട്ടില്‍ ആവശ്യത്തിലധികം മസാല ചേര്‍ത്തു പിടിപ്പിച്ചാല്‍ സദാചാരഭ്രാന്തന്മാര്‍ ഉറഞ്ഞുതുള്ളി സൈറ്റിലേക്കൊരു തള്ളിക്കയറ്റമുണ്ടാകുമെന്നും അതിലൂടെ പത്തു കാശു നേടാനാകുമെന്നും കരുതുന്നവരാണ് നിലവാരമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ചില വാര്‍ത്തകളില്‍ തലക്കെട്ടില്‍ പറഞ്ഞ ഒരു കാര്യം പോലും അവര്‍ സൈറ്റിലെ വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടാവില്ല. ഇത്തരത്തില്‍, മസാല ചേര്‍ത്തു തലക്കെട്ടുകളും വാര്‍ത്തകളും നിര്‍മ്മിക്കുന്ന, എത്തിക്‌സ് ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ മൂലം എത്രയോ പേരുടെ അഭിമാനമാണ് തെരുവില്‍ വലിച്ചു കീറപ്പെട്ടിട്ടുള്ളത്. എം80 മൂസയിലൂടെ മലയാളി മനസില്‍ ഇടം നേടിയ വിനോദ് കോവൂരും സദാചാര ഭ്രാന്തന്മാരുടെ…

Read More

കണ്ണംപടിയിലെ ബലാത്സംഗികളെ വെള്ളപൂശിയെടുത്തത് ആരെല്ലാം ചേര്‍ന്ന്?

Jess Varkey Thuruthel & Zachariah ഇടുക്കി ഉപ്പുതറ കണ്ണംപടി ആദിവാസി സെറ്റില്‍മെന്റ് കോളനിയില്‍ വിനീത് എന്ന ചെറുപ്പക്കാരന്‍ ഈയിടെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഉപ്പുതറ പോലീസും കണ്ണംപടി സ്വദേശിയായ ഒരു സ്ത്രീയും അവരുടെ മകളും ചേര്‍ന്ന് നിരപരാധിയായ തന്നെ പോക്‌സോ കേസില്‍ കുടുക്കിയെന്നും തത്ഫലമായി തനിക്ക് 98 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു എന്നും ഒടുവില്‍ കോടതി തന്റെ നിരപരാധിത്വം അംഗീകരിച്ചിരിക്കുന്നു എന്നുമായിരുന്നു അയാള്‍ അന്നു വെളിപ്പെടുത്തിയത്. വിനീതിന്റെ വക്കീല്‍ തന്റെ കക്ഷിയെ വിശേഷിപ്പിച്ചതാകട്ടെ, പഞ്ചപ്പാവമെന്നായിരുന്നു! നിരപരാധിയായി…

Read More

വരുമോ ട്രാന്‍സ് ജീവിതത്തില്‍ ഒരു നവവസന്തം?

Thamasoma News Desk ട്രാന്‍സ് വ്യക്തിത്വങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ശക്തമായി പോരാടിയ ഒരു വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. കുടുംബമെന്ന ഭദ്രതയില്‍ നിങ്ങള്‍ ചേക്കേറേണ്ട എന്നു കോടതി പോലും വിധിയെഴുതിയ വര്‍ഷം. പൊതുസമൂഹം വെറുത്ത് അകറ്റിനിറുത്തുന്ന ഈ വിഭാഗം ആഗ്രഹിക്കുന്നത് തങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെയാണ്. കിടക്കാന്‍ ഒരു വീടുപോലും ഇല്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ ദു:ഖം. ട്രാന്‍സ് ജെന്ററുകള്‍ അനുഗ്രഹിച്ചാല്‍ നല്ലകാലം വരുമെന്നു വിശ്വസിക്കുന്ന ധാരാളം മനുഷ്യരുണ്ട്. പക്ഷേ, അവര്‍ പോലും തങ്ങളുടെ അയല്‍ക്കാരായി…

Read More

വാര്‍ത്ത വന്നു, ഇനിയെങ്കിലും നടപ്പാകുമോ മരുന്നിന് ജനറിക് നാമകരണം…..???

നടപ്പിലാകുമെന്ന് ഉറപ്പില്ലെങ്കിലും ഈ വാര്‍ത്ത പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇങ്ങനെ പല പ്രതീക്ഷകളും ഉത്തരവാദിത്വപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. മരുന്നിലെ കൊള്ള ഇപ്പോഴും തുടരുന്നു, അനുസ്യൂതം… അവിരാമം….!!! ജീവിക്കാനുള്ള അവകാശം പോക്കറ്റിന്റെ കനത്തില്‍ തിട്ടപ്പെടുത്തുന്ന ആര്‍ത്തിമൂത്ത പിശാചുക്കളുടെ കേന്ദ്രമാണ് ആശുപത്രികള്‍. എങ്കിലും, തളരാതെ, തകരാതെ ജനപക്ഷം ഇന്നും മുന്നോട്ട്….!!!  കഴിഞ്ഞ 12 കൊല്ലമായി, ജീവന്‍ രക്ഷാ മരുന്നില്‍, പ്രത്യേകിച്ചും ക്യാന്‍സര്‍ രോഗികളുടെ മരുന്നില്‍, അമിത ലാഭവും കൊള്ളയും നടക്കുന്ന വിവരം ജനപക്ഷം നിരന്തരം…

Read More

നിരപരാധികളെ കുടുക്കുന്ന സതീശ് മോഡല്‍ ‘സത്യങ്ങള്‍’

Jess Varkey Thuruthel 2023 ഫെബ്രുവരി 28 ന് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എസ് ഐ. കെ എസ് സതീശന്‍ ചില ‘സത്യങ്ങള്‍’ കേരളത്തിലെ ജനതയോടു പറഞ്ഞു. തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി ലഹരി വില്‍പ്പനക്കാരിയാണെന്നും അവരെ കുടുക്കിയത് കൃത്യമായ നീരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നായിരുന്നു അതില്‍ ആദ്യത്തേത്. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്‍ക്കാന്‍ വേണ്ടിയാണ് സ്റ്റാംപുകളെന്ന് എക്‌സൈസിനോട് ഷീല സമ്മതിച്ചുവത്രെ! ഷീലയുടെ പാര്‍ലറിലെത്തുന്ന ചിലര്‍ ഏറെ സമയം ഇവിടെ…

Read More

കെ പി യോഹന്നാന്റെ വന്‍ സാമ്പത്തിക തട്ടിപ്പ്: കണ്ണടച്ച് മലയാള മാധ്യമങ്ങള്‍

സ്വയം പ്രഖ്യാപിത ബിഷപ്പ് കെ പി യോഹന്നാന്‍ അമേരിക്കയിലെ സാമ്പത്തിക തട്ടിപ്പു കേസ് 261 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കിയത് ഇതുവരെയും ഒരു മലയാള മാധ്യമങ്ങളും അറിഞ്ഞിട്ടില്ല…!! ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളല്ലാതെ നാളിതുവരെ ഈ തട്ടിപ്പിന്റെ വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം ആദ്യമേ മറച്ചു വച്ചതു പോലെ, കെ പി യോഹന്നാന്റെ വന്‍ തട്ടിപ്പിന്റെ വാര്‍ത്തയും മുഖ്യധാര മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം മറച്ചു പിടിച്ചു എന്നുവേണം കരുതാന്‍. 2019 മെയ് ആറിനായിരുന്നു…

Read More

ഇനിയും ജനിക്കാത്ത പുനര്‍ജ്ജനിക്കായി സര്‍ക്കാര്‍ പിരിച്ചത് 900 കോടി! അവകാശം ചോദിച്ചെത്തിയ മദ്യത്തൊഴിലാളികളോട് അധ്വാന വര്‍ഗ്ഗ സര്‍ക്കാരിന്റെ വിചിത്ര മറുപടി!!! കൂട്ടിയ മദ്യവിലയില്‍ സെസ് ഒഴിവാക്കി നികുതി ഇരട്ടിയാക്കി സര്‍ക്കാരിന്റെ അതിബുദ്ധി!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!!!

1. മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ഒരു പറ്റം തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് 5 % സെസ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍ പിരിച്ചെടുത്ത 900 കോടി രൂപ, ഇനിയും ജനിക്കാനിരിക്കുന്ന ഒരു പദ്ധതിയുടെ പേരിലായിരുന്നോ? 2. ആകെ പിരിച്ചെടുത്ത 900 കോടി രൂപയില്‍ നിന്നും, തൊഴിലാളികള്‍ക്ക് ആളൊന്നിന് പതിനയ്യായിരം രൂപാ വീതം, ഭിക്ഷക്കാശായി നാളിത് വരെ ചെലവാക്കിയ 9 കോടി രൂപ കിഴിച്ച്, ബാക്കി 891 കോടി രൂപ കാറ്റ് കൊണ്ട് പോയോ, അതോ…

Read More

DV കേസുകളില്‍ ഡോക്യുമെന്ററി തെളിവുകള്‍ ആവശ്യമില്ല; മൂന്നു കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

‘ഇന്നെനിക്കു പ്രായം 55 വയസ്. ഇനി ജീവിതം ബാക്കിയില്ല, സാധ്യതകളും. 1994 മുതല്‍ പീഡനമനുഭവിക്കാന്‍ തുടങ്ങിയതാണ്. ഇനി സാധിക്കില്ല,’ 2017 ല്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിച്ച അപേക്ഷയില്‍

Read More

അധ്യാപകരായിരിക്കാന്‍ യോഗ്യരല്ലാത്തവര്‍

Jess Varkey Thuruthel & Zachariah വിളിച്ചു വരുത്തി അപമാനിച്ചിരിക്കുന്നു, അതും കഴിവുറ്റൊരു പാട്ടുകാരനെ. കാരണമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ  പ്രിന്‍സിപ്പാള്‍ പറഞ്ഞ ന്യായമാണ് അതിലും കേമം. പുറത്തുനിന്നുള്ളവര്‍ കോളജില്‍ പാടാന്‍ പാടില്ലത്രെ! അപ്പോള്‍ ജാസിയെന്താ ആ കോളേജിലുള്ളയാളാണോ? പാടാനായി പുറത്തു നിന്നും വരുത്തിയ അതിഥിതന്നെയല്ലേ അദ്ദേഹം? പാട്ട് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മൈക്ക് പിടിച്ചു വാങ്ങിയാണ് ഈ പ്രിന്‍സിപ്പാള്‍ ഇക്കാര്യം അറിയിച്ചത്. ഒരു മനുഷ്യനെ അവഹേളിക്കാവുന്നതിന്റെ അങ്ങേയറ്റമാണത്. പാടാനായി ജാസിക്കൊപ്പം വന്നവരാണ് അവര്‍. കോളേജിലെ പരിപാടി മനോഹരമാക്കാന്‍ എത്തിയവര്‍. അവരോടു…

Read More