നാടെങ്ങും അച്ഛന് ഭാര്യയും മക്കളും, അച്ഛനെക്കാള്‍ സ്‌നേഹിച്ച് അമ്മായി അച്ഛന്‍

Thamasoma News Desk നാടോടിയായ ഒരു തമിഴനായിരുന്നു അവളുടെ അച്ഛന്‍. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി തടിമില്ലില്‍ വുഡ് കട്ടര്‍ ആയി ജോലി ചെയ്തിരുന്ന നാടോടി. ഒരു മില്ലില്‍ നിന്നും മറ്റൊരു മില്ലിലേക്ക്.. ആ പോകുന്ന പോക്കില്‍, ഓരോ ദേശത്തുമുള്ള, സ്ത്രീധനം കൊടുക്കാന്‍ ത്രാണിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും സംബന്ധം. അങ്ങനെയൊരു ബന്ധത്തിലുണ്ടായ മകളായിരുന്നു അവള്‍. പോക്കറ്റ് നിറയെ പണം. കാല്‍ശരായി ഇട്ട സുമുഖനായ ചെറുപ്പക്കാരന്‍. കെട്ടിക്കാന്‍ പ്രായമായ നാലുപെണ്‍മക്കളുള്ള അവളുടെ അച്ഛച്ചനും അമ്മമ്മയ്ക്കും കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ചെറുക്കന്…

Read More

കാടുവെട്ടിയും കളനാശിനികളും മാറ്റിവയ്ക്കാം, പ്രശ്‌നപരിഹാരത്തിന് ഇനി സ്ത്രീകളുണ്ടല്ലോ

Jess Varkey Thuruthel അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്ന പുല്ലും കാടുമാണ് കേരളത്തിലെ കര്‍ഷകര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്ന്. മണ്ണിനു വളക്കൂറുണ്ടാവാനും ഫലഫൂയിഷ്ഠമാവാനുമായി റബര്‍ ബോര്‍ഡ് നാടെങ്ങും പടര്‍ത്തിയ കാട്ടുപയര്‍ എന്ന മഹാശല്യവുമുണ്ട് കൂടെ. വെട്ടിയാലും വെട്ടിയാലും പിന്നെയും ആര്‍ത്തു മുളച്ചു പൊന്തുന്ന പുല്ലുകള്‍. മണ്ണിന്റെ ആഴത്തില്‍ വേരോടിയ ഇവ, പിഴുതെറിഞ്ഞാലും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് പറമ്പെങ്ങും വ്യാപിക്കുന്നു. വിളകളെ മൂടി കാടുകള്‍ പടര്‍ന്നുപിടിക്കുകയാണ്. മെഷീനുകള്‍ ഉപയോഗിച്ച് പലതവണ വെട്ടിയാലും ദിവസങ്ങള്‍ക്കകം വീണ്ടും ആര്‍ത്തു വളരുന്നു അവ….

Read More

പെണ്‍സഹപാഠിയോടു സംസാരിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു

Thamasoma News Desk  മലപ്പുറം ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു. ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോടു സംസാരിച്ചതിനായിരുന്നു മര്‍ദ്ദനം. ഇന്നലെ (ഒക്ടോബര്‍ 31) ഉച്ചകഴിഞ്ഞാണ് സംഭവം. താന്‍ പെണ്‍കുട്ടിയുമായി സംസാരിക്കുന്ന ചിത്രം പകര്‍ത്തിയ ശേഷമാണ് അധ്യാപകന്‍ സുബൈര്‍ തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. മര്‍ദ്ദനത്തില്‍ ആരോഗ്യം മോശമായ വിദ്യാര്‍ത്ഥിയെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തേടി. ഈ അധ്യാപകന്‍ മകനെ പഠിപ്പിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. മറ്റുവിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് വിദ്യാര്‍ത്ഥിയെ…

Read More

കേരളീയരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചതിന് അനില്‍ ആന്റണിക്കെതിരെ കേസ്

Thamasoma News Desk ‘ബുര്‍ക്ക ധരിക്കാതെ വടക്കന്‍ കേരളത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ കഴിയില്ല’ എന്ന തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാനിറങ്ങിയ ബി ജെ പി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ആണ് അനില്‍ ആന്റണി ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് ഈ പോസ്റ്റ്. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 153 എ…

Read More

കോതമംഗലത്തെയും പരിസരങ്ങളിലെയും സ്‌കൂള്‍ കിണറുകള്‍ മലിനമോ?

Thamasoma News Desk  കോതമംഗലം പല്ലാരിമംഗലം സര്‍ക്കാര്‍ സ്‌കൂളില്‍, കിണറ്റില്‍ നിന്നും ഫില്‍റ്ററിലൂടെ എത്തിയ വെള്ളം കൂടിച്ച 20 കുട്ടികള്‍ ശര്‍ദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതോടെ രക്ഷിതാക്കളുടെ മനസുകളില്‍ മറ്റൊരു സംശയം കൂടി ഉയരുകയാണ്. വെള്ളം സ്വാഭാവികമായി മലിനമായതോ അതോ ആരെങ്കിലും മലിനമാക്കിയതോ എന്ന സംശയം. കോതമംഗലത്തെ ഗ്രീന്‍ വാലി പബ്ലിക് സ്‌കൂളില്‍ ഓണക്കാലത്ത് 15 കുട്ടികള്‍ക്കാണ് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. ഓണാഘോഷത്തോടനുബന്ധിച്ച് പായസം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ചില കുട്ടികളാണ് കടുത്ത…

Read More

ഇന്ത്യയെ വിഴുങ്ങാനൊരുങ്ങി എ ഐ ഭൂതം; അന്ന് ഇടതുപക്ഷത്തിനെതിരെ വാളെടുത്തവരെല്ലാം എവിടെ?

Written by: സഖറിയ ഹോളിവുഡില്‍, ആറു പതിറ്റാണ്ടിനുശേഷം ഒരു മഹാത്ഭുതം സംഭവിച്ചു. അഭിനേതാക്കളെയും തിരക്കഥാകൃത്തുക്കളെയും പ്രതിനിധീകരിക്കുന്ന രണ്ട് പ്രധാനപ്പെട്ട യൂണിയനുകള്‍ ഒരേസമയം പണിമുടക്കി! ഒന്നും രണ്ടും ദിവസമല്ല, നീണ്ട 148 ദിവസങ്ങള്‍! സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് (SAG-AFTRA), റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക (WGA) എന്നിവര്‍ സംയുക്തമായിട്ടാണ് സമരം നടത്തിയത്. തൊഴില്‍ മേഖലയെ, പ്രത്യേകിച്ചും സിനിമയെയും അഭിനേതാക്കളെയും എഴുത്തുകാരെയുമെല്ലാം മൊത്തത്തില്‍ വിഴുങ്ങുന്ന എ ഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിത…

Read More

വിവരാവകാശ നിയമം മരണക്കിടക്കയിലോ?

Thamasoma News Desk ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി, പൗരന്മാരുമായി വിവരങ്ങള്‍ പങ്കിടാന്‍ നടപ്പാക്കിയ ഏറ്റവും മഹത്തായൊരു നിയമമായിരുന്നു വിവരാവകാശ നിയമം. 2005 ലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, കേന്ദ്ര കമ്മീഷനിലും സംസ്ഥാന കമ്മീഷനുകളിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പരാധീനതകളില്‍ നട്ടം തിരിയുകയാണ്. ഇങ്ങനെപോയാല്‍, ഈ നിയമം കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാതെ വരുമെന്ന് സുപ്രീം കോടതി വിലയിരുത്തുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ആകെ 11 കമ്മീഷണര്‍മാരുടെ തസ്തികകളാണ് ഉള്ളത്. ഇവയില്‍ ഏഴെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള കമ്മീഷണര്‍മാര്‍…

Read More

കളമശേരി സ്‌ഫോടനം: സത്യം പുറത്തു വരും, മൗനം പാലിക്കുക

Thamasoma News Desk ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, ഓരോ കേരളീയനെയും ഹരം കൊള്ളിക്കുന്ന ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധുക്കളായ ലോട്ടറി വില്‍പ്പനക്കാരുടെ വേഷത്തില്‍ ആറന്മുളയില്‍ കറങ്ങി നടന്ന രണ്ടു കൊടുംക്രിമിനലുകളെ പോലീസ് പിടികൂടിയെന്ന്. തിരുനെല്‍വേലി പള്ളിക്കോട്ടൈ നോര്‍ത്ത് സ്ട്രീറ്റിലെ മാടസ്വാമി (27) സുഭാഷ് (25) എന്നിവരെ പോലീസ് പിടികൂടിയ രീതിയായിരുന്നു പ്രശംസനീയം. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി പോയ ആറന്മുള സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ഉമേഷ് ടി നായര്‍, നാസര്‍ ഇസ്മയില്‍ എന്നിവര്‍ക്കു തോന്നിയ സംശയമാണ് ഈ…

Read More

സംഗീതിന്റെ മരണം: മാധ്യമങ്ങളില്‍ക്കൂടി വിചാരണ ചെയ്യുന്നതെന്തിനെന്ന് എബ്രാഹാം മാത്യു

Jess Varkey Thuruthel പത്തനംതിട്ട-വടശേരിക്കര റോഡില്‍, ഇടത്തറ മുക്കിനു സമീപം പലചരക്കു കട നടത്തുന്ന എബ്രാഹാം മാത്യുവാണ് ചില മാധ്യമങ്ങളുടെ പുതിയ ഇര. ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഗീത് എന്ന ചെറുപ്പക്കാരനൊപ്പം ഉണ്ടായിരുന്ന പ്രദീപ് ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി എന്ന ‘കുറ്റത്തിന്’ മാധ്യമങ്ങളില്‍ ചിലര്‍ ഇദ്ദേഹത്തെ കുരിശിലേറ്റിയിരിക്കുകയാണ്. വെറും ഒരു മാസത്തെ പരിചയം മാത്രമേ എബ്രാഹാം മാത്യുവിന് പ്രദീപുമായിട്ടുള്ളു. അതും, ഇദ്ദേഹത്തിന്റെ കടയില്‍ നിന്നും പ്രദീപ് സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയതു മുതലുള്ള പരിമിതമായ പരിചയം മാത്രം….

Read More

അനന്തസാധ്യതകള്‍ മുന്നിലിരിക്കേ, സുരേഷ് ഗോപിക്ക് എന്തിനീ രണ്ടു മിനിറ്റ്

Jess Varkey Thuruthel  അതിശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കരുത്തനായൊരു സിനിമാനടനാണ് സുരേഷ് ഗോപി. ഇപ്പോഴും അങ്ങനെ തന്നെയാണ്. രാഷ്ട്രീയത്തിലേക്കിറങ്ങിയതോടു കൂടി അദ്ദേഹത്തിന്റെ ലോകം കുറച്ചു കൂടി വ്യത്യസ്ഥ തലങ്ങളിലേക്ക് വളര്‍ന്നു. എന്നിരുന്നാലും, എത്ര വലിയവനോ ഉന്നതനോ ആയിരുന്നാലും അദ്ദേഹം ചെയ്തത് മഹാപാതകമായിരുന്നുവെങ്കില്‍, ശിക്ഷിക്കപ്പെടുക തന്നെ വേണമായിരുന്നു. ഇതുപക്ഷേ അങ്ങനെയല്ല. ഓരോ പെണ്ണിനും തന്റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിക്കും. അത് അവള്‍ക്കു മാത്രം സാധ്യമാകുന്നൊരു കാര്യവുമാണ്. ആ നിലയ്ക്ക്, തന്റെ…

Read More