ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് പോലീസേ…!

Jess Varkey Thuruthel ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുടെ പേര് കുറിക്കപ്പെട്ടിട്ടുണ്ട്. അതു മറ്റാരുമല്ല, നമ്മള്‍ ഇന്ത്യക്കാര്‍ എന്നാണത്. ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപിതാവു പോലും ഇവിടെയുള്ള ഏറ്റവും സാധാരണ മനുഷ്യന്റെ പോലും സേവകനാണ് എന്ന് ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. അതായത്, പരമാധികാരം ജനങ്ങള്‍ക്കാണ്, അല്ലാതെ ഭരിക്കുന്ന മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അല്ലെന്നു സാരം. ഈ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം നിയമിക്കപ്പെട്ടിരിക്കുന്നത് ജനങ്ങളെ സേവിക്കാനാണ്. അല്ലാതെ, അവരെ പരമാവധി ദ്രോഹിച്ച്, കഷ്ടപ്പെടുത്തി,…

Read More

വിനായകന്‍: കാലം കാത്തുവച്ച കാവ്യനീതി

Jess Varkey Thuruthel  എടാ വിനായകാ എന്നലറി വിളിച്ച് തല്ലാനായി ആഞ്ഞടുത്തവര്‍ ഇന്ന് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നു, വിനായകന്റെ അഭിമുഖത്തിനായി! ഇത് കാലം കാത്തു വച്ച കാവ്യനീതി. മമ്മൂക്ക, ലാലേട്ടന്‍, എന്നെല്ലാം ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന, അവര്‍ക്കു മുന്നില്‍ നട്ടെല്ലു വളച്ചൊടിച്ചു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിനായകനു മുന്നിലെത്തിയാല്‍ ഹാലിളകും. വിളി പിന്നെ നീയെന്നും എടാ എന്നുമാകും. നിന്റെ കൂടെയൊക്കെ കിടക്കാനും പെണ്ണുങ്ങളുണ്ടോ എന്ന പുച്ഛച്ചോദ്യവുമാവും. അന്നൊരിക്കല്‍, വിനായകനു നേരെ മാധ്യമ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു, കൊലവിളികളും അധിക്ഷേപ വാക്കുകളും കൊണ്ട്…

Read More

ലോണ്‍ ആത്മഹത്യ: ഇതല്ലേ അതിലും വലിയ നാണക്കേട്?

Thamasoma News Desk ആത്മഹത്യ ചെയ്തവര്‍ക്കു വേണ്ടിയല്ല, ഇനി ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്കു വേണ്ടിയാണിത്. ജീവിതപ്രതിസന്ധിയില്‍ നിന്നും കരകയറാനായി ലോണ്‍ എടുത്ത്, സാഹചര്യങ്ങള്‍ പ്രതികൂലമായപ്പോള്‍, തിരിച്ചടവ് മുടങ്ങി, ‘നാണക്കേടു ഭയന്ന്’ മരണം തെരഞ്ഞെടുത്തവര്‍. പണത്തിനു വേണ്ടി ഭീഷണിപ്പെടുത്തിയവര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത തമാശയായി കേട്ട തട്ടിപ്പ് ലോണ്‍ ആപ്പിനു പിന്നിലുള്ളവര്‍. ഇത്തരം ലോണുകളില്‍ കുടുങ്ങി ജീവിതം പ്രതിസന്ധിയിലായവര്‍. നഗ്ന ചിത്രങ്ങള്‍ നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാലുള്ള നാണക്കേട് സഹിക്കാനാവാതെയാണ് കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തത്. ഇതേകാരണത്താല്‍…

Read More

വിദേശപഠനം: ഏജന്റുമാര്‍ വില്‍ക്കുന്നത് വ്യാജ സ്വപ്‌നങ്ങള്‍!

Thamasoma News Deskഈയടുത്ത കാലത്തായി വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും യു എസ്, യു കെ, കാനഡ, ജര്‍മ്മനി, ഓസ്‌ട്രേലിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വന്‍ ഒഴുക്കാണ്. മെച്ചപ്പെട്ട ജീവിതവും സുഖസൗകര്യങ്ങളും മികച്ച പഠനാനുഭവങ്ങളും സ്വപ്‌നം കണ്ട് ഈ രാജ്യങ്ങളിലേക്ക് എത്തിപ്പെടാന്‍ കാത്തു നില്‍ക്കുന്നവരും അനവധിയാണ്. ഭീമമായ തുക കടമെടുത്തും വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുകയാണ് വിദ്യാര്‍ത്ഥികള്‍. പഠനത്തോടൊപ്പം ജോലി ചെയ്യാമെന്നും മികച്ച ശമ്പളവും ഒപ്പം പഠനവുമെന്ന മോഹന വാഗ്ദാനത്തില്‍പ്പെട്ട് വിദേശരാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് ജീവിതത്തിന്റെ…

Read More

രാഷ്ട്രീയ പ്രവര്‍ത്തകരെ അധ്യാപകരായി നിയമിക്കരുത്

Thamasoma News Desk  അധ്യാപകരെ നിയമിക്കുന്നതിനു മുന്‍പ് അവര്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം. ജാതിയുടേയും മതത്തിന്റെയും പേരില്‍ കുട്ടികളോടു വേര്‍തിരിവ് കാണിക്കുകയും അതിന്റെ പേരില്‍ അവരെ മാനസികമായും ശാരീരികമായും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം. അസ്വസ്ഥ ജനകമായ സംഭവങ്ങളാണ് ഓരോ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഇന്ത്യയ്ക്ക് മഹത്തായ ഒരു ഗുരു-ശിക്ഷ്യ പാരമ്പര്യമുണ്ട്. അതിന്റെ മഹനീയത മനസിലാക്കി പ്രവര്‍ത്തിക്കാനും കുട്ടികളെ നേര്‍വഴി നടത്താനും കഴിവുള്ളവര്‍ മാത്രമേ…

Read More

ഇനിയുമെത്ര ശവങ്ങള്‍ വീഴണം, ഈ തട്ടിപ്പു ലോണ്‍ ആപ്പുകള്‍ക്കു തടയിടാന്‍?

Thamasoma News Desk  എറണാകുളം കടമക്കുടിയില്‍, രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കാനിടയായതിനു പിന്നില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘമാണ് എന്നതിനു വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതി വച്ചിട്ടായിരുന്നു കുടുംബം ആത്മഹത്യ ചെയ്തത്. എന്നാല്‍, ഇവരുടെ മരണ ശേഷം, ശില്‍പയുടെ നഗ്ന…

Read More

പുതുപ്പള്ളിയില്‍ നടന്നതോ രാഷ്ട്രീയ മത്സരം?

Jess Varkey Thuruthel കണ്ണീര്‍പ്പുഴകള്‍ അനവധിയൊഴുക്കി സാഗരം തീര്‍ത്ത പുതുപ്പള്ളിയില്‍, എതിരാളി ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തി, 37719 വോട്ടുകളുടെ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ ജയിച്ചിരിക്കുന്നു! കൊള്ളാം, നല്ല കാര്യം. കോണ്‍ഗ്രസ് നേതൃത്വം പറയുന്നു, പുതുപ്പള്ളിയില്‍ പറഞ്ഞത് രാഷ്ട്രീയമാണെന്ന്. അതെങ്ങനെ ശരിയാവും? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഫലപ്രദമായ ചികിത്സ നിഷേധിക്കപ്പെട്ടുവെന്നു സര്‍ക്കാരിനോടു പരാതിപ്പെട്ടത് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. പ്രാര്‍ത്ഥനയാണ് മരുന്ന്, മരുന്നാണ് പ്രാര്‍ത്ഥന എന്ന ചാണ്ടി ഉമ്മന്‍ തന്നെ വീഡിയോയില്‍ പറയുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം…

Read More

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കും, പക്ഷേ ഈ പാഴുകളെ ജനങ്ങള്‍ക്കെന്തിന്?

Thamasoma News Desk പുതുപ്പള്ളിയില്‍ സഹതാപ തരംഗം വിജയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തില്‍, രാഷ്ട്രീയത്തിനും വികസന മന്ത്രങ്ങള്‍ക്കുമപ്പുറം വിജയിച്ചിട്ടുള്ളതും സഹതാപ തരംഗം തന്നെ. അതുകൊണ്ടു തന്നെ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കും, പക്ഷേ, അത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടല്ല, മറിച്ച് ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിന്റെ വിലയാണ്. രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍, പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസിന്റെ കോട്ടയല്ല. ഉമ്മന്‍ ചാണ്ടിയുടെ അവസാനത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചത് വെറും 9,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. അതില്‍ അഞ്ചു വാര്‍ഡും…

Read More

ത്യാഗങ്ങളുടെ വാഴ്ത്തലുകള്‍ എന്നവസാനിപ്പിക്കും നമ്മള്‍?

വിപിന്‍ ജോസഫ് ഡല്‍ഹിയില്‍ നഴ്‌സായി വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന ഒരു സ്ത്രീ റിട്ടയര്‍ ചെയ്ത ശേഷം ചെയ്ത പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. അവര്‍ക്ക് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന രണ്ടുമുറി ഫ്‌ളാറ്റ് വിറ്റു. കിട്ടിയ പണവുമായി അവര്‍ തന്റെ ശിഷ്ട ജീവിതം ചെലവഴിക്കാനായി ജന്മനാടായ കേരളത്തിലേക്കു തിരിച്ചു. അവര്‍ക്ക് ഒരേയൊരു മകന്‍. അദ്ദേഹത്തിനും ജോലി ഡല്‍ഹിയില്‍ തന്നെ. അദ്ദേഹം വിവാഹിതനാണ്, രണ്ടു മക്കളുമുണ്ട്. അമ്മ വീടു വിറ്റതോടെ മകന് വാടക വീട്ടിലേക്കു മാറേണ്ടി വന്നു. താന്‍ സമ്പാദിച്ച വീട് മകനു വിട്ടുകൊടുക്കാനോ…

Read More

മക്കളെ മരണത്തിലേക്കു തള്ളി വിടുന്ന മാതാപിതാക്കളും സ്ഥാപനങ്ങളും

Thamasoma News Desk സൗഹൃദങ്ങളില്ല, അടുത്തിരുന്നു പഠിക്കുന്ന ഓരോ വ്യക്തിയും സഹപാഠികളുമല്ല, മറിച്ച് എതിരാളികള്‍ മാത്രം! ‘കോട്ട ഫാക്ടറി’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ മത്സര പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥിതിയാണിത്. പഠിക്കാനല്ലാതെ ചെലവഴിക്കുന്ന ഓരോ നിമിഷവും പാഴാക്കി കളഞ്ഞു എന്നു വിധിയെഴുതുന്ന മാതാപിതാക്കളും അധ്യാപകരുമുള്ള സ്ഥലം! കോട്ട ഫാക്ടറിയില്‍ ഈ വര്‍ഷം, ഇതുവരെ, ആത്മഹത്യ ചെയ്തത് 20 വിദ്യാര്‍ത്ഥികളാണ്! എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്ക്. ഈ വര്‍ഷം തീരാന്‍ ഇനിയും നാലുമാസം കൂടി ബാക്കി!! കഴിഞ്ഞ വര്‍ഷം ജീവിതം അവസാനിപ്പിച്ച…

Read More