മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയല്ല, ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ നിയമങ്ങള്‍ കാറ്റില്‍പ്പറപ്പിച്ച് റോഡപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലീസ് എടുക്കുന്ന കേസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ്. പക്ഷേ, കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളായി വേണം ഇവ വിചാരണ ചെയ്യപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതും. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായ ഓഗസ്റ്റ് 16-ാം തീയതി വൈകിട്ട് ഞാന്‍ നേരെ പോയത് ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. മൂന്നായി ഒടിഞ്ഞ ഇടംകൈ പ്ലാസ്റ്ററില്‍ കഴുത്തില്‍ തൂക്കിയിരുന്നു. വായിലെ മുറിവുകള്‍ കരിഞ്ഞിട്ടുണ്ടായിരുന്നില്ല. മുറിവേറ്റ വലതു കാല്‍ മുട്ടും വേദനിക്കുന്നുണ്ടായിരുന്നു. ഞൊണ്ടി ഞൊണ്ടിയാണ് ഞാന്‍ പോലീസ്…

Read More

നശിപ്പിക്കപ്പെടുന്ന ജലസ്രോതസുകള്‍, ഈ നിസംഗതയ്ക്ക് മാപ്പില്ല!

Jess Varkey Thuruthel വേനല്‍ കടുത്തു, കുടിവെള്ളത്തിനായി മനുഷ്യര്‍ നേട്ടോട്ടം പാഞ്ഞു തുടങ്ങി. ജല അതോറിറ്റിയുടെ പൈപ്പുകളില്‍ എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും കാറ്റുമാത്രം നിറയുന്നു. ജലസമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രകൃതിയാണ് നമുക്കുള്ളത്. കേരളത്തിലാകെ 44 നദികളാണ് ഉള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് നാം കടുത്ത ജലക്ഷാമം നേരിടുന്നത്….?? നമ്മള്‍ തന്നെ നമ്മുടെ നദികളെ മലിനമാക്കുന്നു. മലിനമാക്കപ്പെട്ട ജലസ്രോതസുകളെ ശരിയായ വിധത്തില്‍ ഉപയോഗ യോഗ്യമാക്കാനുള്ള അറിവോ മനോഭാവമോ ആര്‍ക്കുമില്ല. പൊതുമുതല്‍ ആര്‍ക്കും എന്തു…

Read More

പെണ്‍സുന്നത്ത്: മുറിക്കപ്പെട്ട ഹൃദയത്തോടെയല്ലാതെ നിങ്ങള്‍ക്കീ നോവല്‍ വായിച്ചു പൂര്‍ത്തിയാക്കാനാവില്ല…..!

അനിതാ…….,കൂടെ വരുമോ എന്നു ചോദിച്ചു താങ്കള്‍ മുന്‍പേ നടന്നു….ഒരു മോഹനിദ്രയിലെന്ന പോലെ എന്റെ മനസും ശരീരവും എന്തിന് ആത്മാവു പോലും താങ്കള്‍ തെളിച്ച വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു….. ഈ നോവലിലെ കേന്ദ്രകഥാപാത്രമായ താര അനുഭവിച്ച വേദനകളൊക്കെയും എന്റെ ശരീരത്തില്‍ ഏറ്റുവാങ്ങിയാലെന്നപോലെ….. തീവ്രവേദന…..ഹൃദയം കീറിമുറിക്കപ്പെട്ട്, ചോര വാര്‍ന്നു വാര്‍ന്ന്, കരഞ്ഞു തളര്‍ന്ന് പലപ്പോഴും കിതച്ചു നിന്നും താഴെ വീഴാതിരിക്കാന്‍ ഞാന്‍ പണിപ്പെട്ടു…..പെണ്ണിനെ, അവളുടെ വികാരങ്ങളെ, വിചാരങ്ങളെ, അവളുടെ അവകാശങ്ങളെ ഇത്രമേല്‍ ശക്തമായി രേഖപ്പെടുത്തിയ മറ്റൊരു പുസ്തകമുണ്ടോ….??നോവലിസ്റ്റ് അനിത ശ്രീജിത്തിന്റെ ചോദ്യങ്ങള്‍…

Read More

വെറിപിടിച്ച മനുഷ്യരുടെ ആക്രമണമേറ്റു മരിക്കേണ്ടവരല്ല ലൈംഗിക ന്യൂനപക്ഷങ്ങള്‍

  ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നും ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കടുത്ത മാനസിക സംഘര്‍ഷം താങ്ങാനാവാതെയാണ് നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു തൂങ്ങിമരിച്ചതെന്ന് വാര്‍ത്തകളില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ട്രാന്‍സ് വുമണായി മാറാനുള്ള ഓപ്പറേഷന്‍ അവര്‍ നടത്തിയത്. പക്ഷേ, അതിന്റെ ആരോഗ്യപ്രശ്നങ്ങളല്ല, മറിച്ച് മാനസിക സംഘര്‍ഷങ്ങളായിരുന്നു ഷെറിനെ മരണത്തിലേക്കു നയിച്ചതെന്നാണ് അവരുമായി അടുപ്പമുള്ളവരും പറയുന്നത്. വളരെ ധീരമായി ജീവിതത്തെ നേരിട്ടിരുന്ന ഷെറിന്‍ ആത്മഹത്യ ചെയ്യില്ലെന്ന്…

Read More

തല്ലി വളര്‍ത്തിയാല്‍ നന്നാകുമോ കുട്ടികള്‍…??

Written by: P Viji സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാരീരിക പരിശോധന നടത്തിയ വിഷയത്തില്‍ തീരുമാനമെടുത്ത ബാലാവകാശ കമ്മീഷനെതിരെ വന്നത് നിരവധി വിമര്‍ശനങ്ങളാണ്. അധ്യാപകര്‍ കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന നിയമവും നിലവിലുണ്ട്. ഈ വിഷയത്തെ ആസ്പദനമാക്കി, തയ്യാറാക്കിയ ലേഖനമാണിത്. കുട്ടികളെ ശാരീരികമായും മാനസികമായും ശിക്ഷിച്ചാല്‍ നേര്‍വഴിക്കു നടത്താനാവുമോ അവരെ…?? ശാരീരിക ശിക്ഷകളിലൂടെ കുട്ടികളെ ‘നേര്‍വഴിക്ക്’ നയിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രയത്‌നങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെയല്ല, സഹസ്രാബ്ദങ്ങളുടെ തന്നെ പഴക്കമുണ്ട്. പല മതവിഭാഗങ്ങളും അവരുടെ വിശ്വാസസംഹിതകളുടെ ഭാഗമായി പിന്തുടരുന്ന…

Read More

പെണ്ണിന്റെ ആത്മാഭിമാനത്തിന് ഇതോ കോടതി നല്‍കുന്ന വില…??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ സ്ത്രീധനമെന്ന സാമൂഹിക തിന്മയെ വേരോടെ പിഴുതെറിയാന്‍ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഫലപ്രദമായ നടപടികള്‍ എന്തെന്ന ചോദ്യത്തിന് യാതൊന്നുമില്ല എന്നതാണ് മറുപടി. വിസ്മയയെ അതിക്രൂരമായി മരണത്തിലേക്കു തള്ളിവിട്ട കിരണ്‍കുമാറിന് 10 വര്‍ഷത്തെ തടവും പന്ത്രണ്ടര ലക്ഷം രൂപയും ശിക്ഷ വിധിച്ചതോടെ സമാധാനം ലഭിച്ച പോലെയാണ് ഇവിടെയുള്ള മാധ്യമങ്ങളും വിസ്മയയുടെ മാതാപിതാക്കളും ഉള്‍പ്പടെയുള്ള സകലരുടെയും പ്രതികരണം. കേവലം 23 വയസ് മാത്രം പ്രായമുണ്ടായിരുന്ന, ജീവിതം ഇനിയും ധാരാളം ബാക്കി…

Read More

മൃഗങ്ങളോട് ചില മനുഷ്യര്‍ കാണിക്കുന്ന ക്രൂരത

Thamasoma News Desk ചില മൃഗഡോക്ടര്‍മാരോടു സംസാരിക്കുമ്പോള്‍, ചില മനുഷ്യര്‍ മൃഗങ്ങളോടു ചെയ്യുന്ന കൊടുംക്രൂരതയുടെ നൂറുനൂറു കഥകള്‍ നമുക്കു മുന്നിലവര്‍ തുറന്നു വയ്ക്കും (Cruelty to animals). ഊന്നുകല്‍ മൃഗാശുപത്രിയില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നതും അത്തരം ചില കാര്യങ്ങള്‍ തന്നെ. ചില മനുഷ്യര്‍ തങ്ങളുടെ അരുമ മൃഗങ്ങളെ തങ്ങളോളം പ്രാധാന്യം നല്‍കി സ്‌നേഹിച്ചു വളര്‍ത്തുമ്പോള്‍, ചിലര്‍ മൃഗങ്ങള്‍ക്കു മുന്നില്‍ നരകം തീര്‍ക്കുന്നു. വര്‍ഷങ്ങളോളം തൊഴുത്തില്‍ തന്നെ കെട്ടിയിട്ട്, തീറ്റയും വെള്ളവും പോലും നേരാംവണ്ണം കോടുക്കാതെ, പശുക്കളെയും എരുമകളെയും…

Read More

ബില്‍ക്കിസ് ബാനു: ബലാത്സംഗികളെയും അവരുടെ രക്ഷകരെയും വിറപ്പിക്കുന്ന പെണ്‍കരുത്ത്

Jess Varkey Thuruthel 2002ലെ ഗുജറാത്ത് കലാപകാലത്ത്, മുസ്ലീങ്ങള്‍ക്കെതിരെ നടന്ന വംശീയ വെറിയുടെ ആ ഇരുണ്ട കാലത്ത്, 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അതിനു ശേഷം കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ, അവരുടെ മൂന്നുവയസുള്ള കുട്ടി ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ ആ കാപാലികര്‍ കൊന്നുതള്ളി. തങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകള്‍ നടപ്പാക്കിയ കാപാലികര്‍ ശിക്ഷിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി ബില്‍ക്കിസ് ബാനു നിലകൊണ്ടു. സി ബിഐ അന്വേഷിച്ച ഈ കേസില്‍, 2008…

Read More

നഴ്‌സിംഗ് തോറ്റവര്‍ ഒടിയിലും എമര്‍ജന്‍സിയിലും, അഡ്മിനിസ്ട്രേഷനില്‍ പ്ലംബര്‍; രോഗികളുടെ ജീവന്‍ പന്താടി നൈല്‍ ആശുപത്രി!

Jess Varkey Thuruthel പാരാമെഡിക്കല്‍ ടെക്നീഷ്യന്‍മാരുടെ ബി എസ് എസ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന പേരില്‍ ജോലിയില്‍ നിന്നും ഒറ്റ നിമിഷം കൊണ്ടു പുറത്താക്കിയ ഡോക്ടര്‍ അലോകിന്റെ നൈല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ നഴ്സായി ജോലി ചെയ്യുന്നവരില്‍ ചിലര്‍ പരീക്ഷ പോലും പാസാകാത്തവര്‍! ഗര്‍ഭിണികളുടെ രക്തസമ്മര്‍ദ്ദം ഉള്‍പ്പടെ പരിശോധിക്കുന്നവരില്‍ പത്താംക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്തവരും! പ്ലംബറായി ജോലി ചെയ്തിരുന്നയാളാണ് ആശുപത്രി അഡ്മിനിസ്ട്രേഷന്‍ ചുമതലയിലുള്ളത്! ഇതേക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും മാസങ്ങള്‍ക്കു മുന്‍പേ തന്നെ പരാതി…

Read More