വ്യത്യസ്ഥമായൊരു ബൈക്ക് വാങ്ങല്‍: ഈ അരക്കിറുക്കോ ശ്രീകണ്ഠന്‍ നായരുടെ മാധ്യമ ധര്‍മ്മം…..??

Jess Varkey Thuruthel & D P Skariah മറ്റുള്ളവര്‍ക്കു പണികൊടുക്കാനായി ഒരു മനുഷ്യനിറങ്ങിത്തിരിച്ചാല്‍ അതിനു കുട പിടിക്കാനും ഇവിടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉണ്ടെന്ന് ശ്രീകണ്ഠന്‍ നായരുടെ ഈ വാര്‍ത്ത നമുക്കു പറഞ്ഞു തരും. കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ ശ്രീജിത്ത് എന്നയാള്‍ സ്വന്തം അച്ഛനു വേണ്ടി ഒരു ബൈക്ക് വാങ്ങാന്‍ തീരുമാനിക്കുന്നു. പക്ഷേ, മറ്റുള്ളവര്‍ വാങ്ങുന്നതു പോലെ ചുമ്മാ പോയി വാങ്ങാനല്ല, അതിലും വ്യത്യസ്ഥത വേണമെന്ന് അയാള്‍ ഉറപ്പിച്ചിരുന്നുവത്രെ. അതിനാല്‍, ചിട്ടി പിടിച്ചു കിട്ടിയ ഒരു ലക്ഷം…

Read More

ഹോട്ടല്‍ ഭക്ഷണം…??? കൈകഴുകാന്‍ വരട്ടെ..!!!

ഹോട്ടിലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍…? എന്നാല്‍ കൈകഴുകാന്‍ വരട്ടെ. ഡോ എം എസ് സുനില്‍ തന്റെ തന്റെ ഫേസ്ബുക്കില്‍ കുറിച്ച ഈ കുറിപ്പു വായിച്ചിട്ടാവാം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്. ഡോക്ടറുടെ കുറിപ്പ് അതേപടി…. വിശക്കുന്നവന്‍ എവിടെ ഭക്ഷണം കണ്ടാലും വാങ്ങിക്കഴിക്കും. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ കണ്ട കാഴ്ചകള്‍ പറഞ്ഞാല്‍ പച്ചവെള്ളം കുടിക്കാന്‍ പോലും മടിക്കും. ആറു മാസം പോലും ആയിട്ടില്ല ഭക്ഷ്യ സുരക്ഷാ വിഭാഗം കേരളത്തിലാകെ റെയ്ഡ് നടത്തിയിട്ട്. എന്നിട്ടും…

Read More

മുന്തിരി ജ്യൂസില്‍ മണല്‍: തമ്പാനൂര്‍ അംബിക റസ്‌റ്റോറന്റിനെതിരെ പരാതി

Thamasoma News Desk നിലത്തു വീണ മുന്തിരിപ്പഴങ്ങള്‍ ശേഖരിച്ച്, കഴുകാതെയും വൃത്തിയാക്കാതെയും ജ്യൂസുണ്ടാക്കി വിറ്റ് തിരുവനന്തപുരം തമ്പാനൂരിലെ അംബിക റസ്റ്റോറന്റ് (Ambika Restaurant). അനില്‍ അക്ഷരശ്രീയാണ് തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. മകളുമൊത്ത് കടയിലെത്തിയ അനില്‍ ദാഹമകറ്റാനായി മുന്തിരി ജ്യൂസ് വാങ്ങി കുടിച്ചപ്പോള്‍ മണല്‍ത്തരി ചവച്ചതു പോലെ തോന്നി. ചോദിച്ചപ്പോള്‍ പഞ്ചസാരയുടെ തരിയാണ് എന്നായിരുന്നു കച്ചവടക്കാരനായ തമിഴന്റെ മറുപടി. വെള്ളത്തില്‍ അലിയാത്ത പഞ്ചസാരയോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്ന മുന്തിരി അയാള്‍ വെള്ളമൊഴിച്ചു കഴുകാന്‍…

Read More

പള്ളിയിലെ മഹാത്ഭുതം! ഇതെന്തു പ്രഹസനമാണ് കത്തനാരേ!!

Jess Varkey Thuruthel വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മാടവന സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ (Miracle at Madavana Church) കുര്‍ബാനയ്ക്കിടെ മഹാത്ഭുതം സംഭവിച്ചുവത്രെ! മാടവന പള്ളിയില്‍ ഒരു പെണ്‍കുട്ടി ഓസ്തി സ്വീകരിച്ചപ്പോള്‍ മാംസമായി മാറിയത്രെ!! 9-ാം ക്ലാസില്‍ പഠിക്കുന്ന ആഗ്ന എന്ന പെണ്‍കുട്ടി ഓസ്തി സ്വീകരിച്ചപ്പോഴാണത്രെ ദൈവം മാംസമായി പ്രത്യക്ഷപ്പെട്ടത്! മൂന്നു ഞായറാഴ്ചകളില്‍ ഇതു സംഭവിച്ചു എന്നും പറയുന്നു. ഈ മാംസം പോത്തിന്റെതോ കോഴിയുടേയോ പന്നിയുടേയോ അതോ മനുഷ്യന്റെ ശരീരത്തില്‍ നിന്നും മുറിച്ചു വച്ചതാണോ എന്ന് ആദ്യം…

Read More

നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്

 കെ ആര്‍ മീര എഴുതുന്നു…… നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്. ‘ഭഗവാന്റെ മരണം’ എന്ന കഥ ഡോ. കെ. എസ്. ഭഗവാന്‍ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു. കഥ വായിച്ച് ഗൗരി ലങ്കേഷ് ആവേശഭരിതയായെന്നും ഇതുപോലെ ഒരു കഥ കന്നഡയില്‍ ആരും എഴുതിയില്ലല്ലോ എന്നു നിരാശ പ്രകടിപ്പിച്ചെന്നും ഡോ. ഭഗവാന്‍ പറഞ്ഞറിഞ്ഞതു മുതല്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്.   ബാംഗ്ലൂര്‍ ഫെസ്റ്റിവലിനു…

Read More

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലഘട്ടം ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തും

Written by: സഖറിയ കേരളം കണ്ടതില്‍വച്ചേറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നു പറയുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. ധാര്‍ഷ്ട്ര്യത്തിന്റെ ആള്‍രൂപമെന്നോ പാവങ്ങളുടെ കണ്ണുനീര്‍ കാണാത്തവനെന്നോ എന്തു വേണമെങ്കിലും ആ മനുഷ്യനെ അധിക്ഷേപിക്കാം. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, കാലം ആ മനുഷ്യന്റെ പേര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും, തീര്‍ച്ച. കാരണം, ഭരണത്തിന്റെ തലപ്പത്ത് ആ മനുഷ്യനല്ലായിരുന്നുവെങ്കില്‍ കേരള സംസ്ഥാനം ഇന്നുണ്ടാവില്ലായിരുന്നു. അത്രയേറെ പ്രതിസന്ധികളെ നേരിട്ടു എന്നതു മാത്രമല്ല, വികസനത്തിലേക്ക്് നാടിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഭരണ മികവ്….

Read More

കന്യാദാനം: ചരിത്രപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Thamasoma News Desk ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് കന്യാദാനച്ചടങ്ങ് (Kanyadan)അനിവാര്യമല്ലെന്നും അതൊരു ആചാരമല്ലെന്നും അലഹബാദ് ഹൈക്കോടതി. അശുതോഷ് യാദവ് എന്നയാളുടെ കേസിന്റെ വിചാരണയില്‍ സാക്ഷികളെ തിരിച്ചു വിളിച്ച് കന്യാദാനച്ചടങ്ങ് നടന്നിട്ടുണ്ടോ എന്നു തെളിയിക്കണമെന്ന ആവശ്യമുന്നയിക്കവെയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന. ഹിന്ദു വിവാഹത്തിന് സത്പതി ചടങ്ങ് നടത്തണമെന്നു മാത്രമേ ഹിന്ദു മാര്യേജ് ആക്ടില്‍ പറയുന്നുള്ളുവെന്നും കോടതി വ്യക്തമാക്കി. യക്ഷിക്കഥകളെ വെല്ലുന്ന തരത്തിലാണ് ഇന്ത്യയില്‍ പല വിവാഹങ്ങളും നടത്തപ്പെടുന്നത്. കന്യാദാനം എന്ന പിന്തിരിപ്പന്‍ രീതി പല വിമര്‍ശനങ്ങള്‍ക്കും ഇതിനു…

Read More

ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന 365 ദിവസവും ചക്ക തരുന്ന വിയറ്റ്‌നാം പ്ലാവ്: ജൈവകാര്‍ഷിക മേളയുടെ മറ്റൊരു ആകര്‍ഷണം

ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവ് കഥകളില്‍ മാത്രമുള്ളതല്ല, ഓര്‍ഗാനിക് കേരളയുടെ ഭാഗമായി കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ജൈവ കാര്‍ഷികോത്സവത്തിലെ ഏദന്‍ നഴ്‌സറിയുടെ സ്റ്റാളിലെത്തിയാല്‍ നിങ്ങള്‍ക്ക് ഈ അത്ഭുതം കാണാനാകും. ഒപ്പം നഴ്‌സറി ഉടമ ബെന്നിയെയും. ദാരിദ്ര്യമാണ് തന്നെ പ്ലാവ് നടീലിലേക്ക് നയിച്ചതെന്നു പറയുന്ന ബെന്നിയുടെ ഇപ്പോഴത്തെ വരുമാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. മാസം ഒരുലക്ഷം രൂപയിലേറെ. കൃഷി ലാഭമല്ലെന്ന് ഇനിയാരും പറയരുത്. ചെയ്യേണ്ട പോലെ ചെയ്താല്‍ വരുമാനം കൊയ്യാനാകുമെന്ന് ബെന്നിയുടെ ജീവിതം തെളിയിക്കുന്നു. ജൈവരീതിയില്‍…

Read More

വൈവാഹിക ബലാത്സംഗം: ആദ്യം പൊരുതി തോല്‍പ്പിക്കേണ്ടത് സ്വന്തം ഭയത്തെ

  Jess Varkey Thuruthel & D P Skariah നിയമങ്ങള്‍ ധാരാളം കൂട്ടിനുണ്ടാകാം, പക്ഷേ, ജനിച്ചുവീഴുന്ന നാള്‍ മുതല്‍ പെണ്‍മനസുകളില്‍ പാകിമുളപ്പിച്ചെടുക്കുന്ന പേടിയുടെ വിഷവിത്തുകള്‍ പിഴുതുമാറ്റാതെ അവള്‍ക്കൊരു അതിജീവനം സാധ്യമല്ല… ആറാംക്ലാസുകാരന്‍ എട്ടാംക്ലാസുകാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചാണ് അന്നവള്‍ വീട്ടില്‍ വന്നു പറഞ്ഞത്. ഇനി താന്‍ സ്‌കൂള്‍ ബസില്‍ പോകുന്നില്ലെന്നും സ്‌കൂളില്‍ പോകാന്‍ പൊതു ഗതാഗതത്തെ ആശ്രയിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞു. അപ്പോഴാണ് വീട്ടിലെ വല്യമ്മച്ചി വക കമന്റ്. എത്ര വലിയ പെണ്ണായാലും നിയന്ത്രിക്കാന്‍ നരുന്തു…

Read More