രമേഷ് നാരായണ്‍ കാണിച്ചതും ശരത്ത് എഴുതിയതും ഒന്ന്

Thamasoma News Desk ‘പോട്ടേടാ ചെക്കാ വിട്ടുകള’ എന്ന സംഗീത സംവിധായകന്‍ ശരത്തിന്റെ (Sharreth) ഫേയ്‌സ് ബുക്ക് പോസ്റ്റിലും നിറഞ്ഞു നില്‍ക്കുന്നതും ഉച്ചനീചത്വം തന്നെ. ആസിഫിനെ സ്റ്റേജില്‍ നിസ്സാരവത്കരിക്കുകയായിരുന്നു രമേഷ് നാരായണനെങ്കില്‍, നീയെന്റെ കുഞ്ഞനുജനല്ലേ വിട്ടുകള ചെക്കാ എന്ന എഴുത്തിലൂടെ ‘നീ അത്രയ്‌ക്കൊന്നും വളര്‍ന്നിട്ടില്ലെന്ന്’ ശരത്തും ഉറപ്പിക്കുന്നു. ആരൊക്കെ ഏതെല്ലാം കോണുകളില്‍ നിന്നും നിഷേധിക്കാന്‍ ശ്രമിച്ചാലും അവാര്‍ഡ് ദാനച്ചടങ്ങില്‍ രമേഷ് നാരായണ്‍ ചെയ്തത് നീതീകരിക്കാനാകാത്ത തെറ്റാണ് (Asif-ramesh Issue). ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഉച്ചനീചത്വത്തിന്റെ ഏറ്റവും മോശപ്പെട്ട ഒന്നാണ്…

Read More

മരുന്നടിച്ചും തുടയിടുക്കില്‍ കമ്പി തീര്‍ക്കുന്നവര്‍ ഓര്‍ക്കുക, ദ്വാരമുള്ളൊരു മാംസക്കഷ്ണമല്ലവള്‍

പെണ്ണിനെ സദാ ചൂടായിക്കിടക്കുന്ന ദോശക്കല്ലിനോടുപമിച്ചുള്ള കഥകള്‍ പങ്കിട്ടു ലൈംഗിക തൃപ്തിയടയുന്നവരുടെ നാടാണിത്. ഏതു സമയത്തും ലിംഗസന്നിവേശം സാധ്യമായ ദ്വാരമുള്ളൊരു മാംസക്കഷണമാണ് പെണ്ണെന്ന ചിന്തയാണ് പല പുരുഷന്മാര്‍ക്കും. ഇടഞ്ഞു നില്‍ക്കുന്ന കൊമ്പന്റെ നീണ്ടുവളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ അവളെ ചാരിനിറുത്തി പ്രാപിക്കാന്‍ വെമ്പല്‍ പൂണ്ടു നടക്കുന്നവനെ കാമഭ്രാന്തു പിടിച്ച ക്രിമിനലായി കാണുന്നതിനു പകരം വീരനായകനായി തോളിലെടുത്തു നടക്കുന്ന വിചിത്ര മനുഷ്യരുടെ നാട്. പുരുഷന്‍ കാണുന്ന ലൈംഗിക സങ്കല്‍പ്പങ്ങളില്‍ ഏറെയും വികൃതമാണ്. പക്ഷേ, അതുതിരുത്തപ്പെടുകയല്ല, മറിച്ച്, ഇത്തരം സങ്കല്‍പ്പങ്ങളെയെല്ലാം വന്‍തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണിവിടെ. ഭാര്യ ഗര്‍ഭം…

Read More

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂ: അഡ്വ ദീപ ജോസഫ്

Thamasoma News Desk വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണും ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകയുമായ ദീപ ജോസഫ്. നിമിഷ പ്രിയയുടെ കുടുംബത്തോടൊപ്പം യമനിലേക്കു പോകാന്‍ ഇവരും പദ്ധതിയിട്ടിരുന്നു. എന്നാല്‍, യമനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആ രാജ്യത്തേക്കു പോകുന്നത് നല്ലതല്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. യമനിലെത്തി തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബാംഗങ്ങളെ കാണാനായി യമനില്‍…

Read More

ഇനിയുമെത്ര ശവങ്ങള്‍ വീഴണം, ഈ തട്ടിപ്പു ലോണ്‍ ആപ്പുകള്‍ക്കു തടയിടാന്‍?

Thamasoma News Desk  എറണാകുളം കടമക്കുടിയില്‍, രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കാനിടയായതിനു പിന്നില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘമാണ് എന്നതിനു വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതി വച്ചിട്ടായിരുന്നു കുടുംബം ആത്മഹത്യ ചെയ്തത്. എന്നാല്‍, ഇവരുടെ മരണ ശേഷം, ശില്‍പയുടെ നഗ്ന…

Read More

നെറികേട്: കൊടുത്ത ശമ്പളം തിരിച്ചുവാങ്ങി പുഷ്പഗിരി മെഡിക്കല്‍ കോളേജ്

Written by: Jess Varkey Thuruthel മെയ് 2023 മുതല്‍, സാലറി സ്ലിപ്പില്‍, അഡ്വാന്‍സ് എന്നു രേഖപ്പെടുത്തി ഒരു തുക നല്‍കിത്തുടങ്ങിയപ്പോള്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ അറിഞ്ഞില്ല, തങ്ങള്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റ് നടത്താന്‍ പോകുന്ന വലിയ നെറികേടിന്റെ സൂചനയാണതെന്ന്! നഴ്‌സുമാരുടെ അന്തസിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമായ ശമ്പള വര്‍ദ്ധനവിന്റെ ഉത്തരവ് പാസാകും വരെ അവര്‍ക്കു നല്‍കുന്ന ഇടക്കാല ആശ്വാസം തങ്ങളുടെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിക്കുന്ന കുരുക്കായി മാറുമെന്നും അവര്‍ അറിഞ്ഞിരുന്നില്ല. മെച്ചപ്പെട്ട ജോലിയും…

Read More

കേരളീയരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചതിന് അനില്‍ ആന്റണിക്കെതിരെ കേസ്

Thamasoma News Desk ‘ബുര്‍ക്ക ധരിക്കാതെ വടക്കന്‍ കേരളത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ കഴിയില്ല’ എന്ന തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാനിറങ്ങിയ ബി ജെ പി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ആണ് അനില്‍ ആന്റണി ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് ഈ പോസ്റ്റ്. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 153 എ…

Read More

ഭര്‍തൃപീഢനം സഹിക്കവയ്യാതെ സ്വയം തീകൊളുത്തി, പക്ഷേ, ജ്വലിച്ചുയുന്നു ഈ പെണ്‍പുലി

Written by: Jess Varkey Thuruthel & D P Skariah ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ തീകൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു നീഹാരി മണ്ഡലി എന്ന ഹൈദ്രാബാദുകാരി. ഇന്നിവരുടെ ജീവിതം തീയില്‍ ഹോമിക്കപ്പെട്ടവരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ചതാണ്. തീയില്‍ ഹോമിക്കപ്പെട്ട അവളുടെ ജീവിതം അതോടെ അവസാനിച്ചുവെന്നു കണക്കുകൂട്ടിയവര്‍ക്കു തെറ്റി. ശരീരത്തില്‍ 55 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട നീഹാരി മണ്ഡലി ഇന്ന് പൊള്ളലിനെ അതിജീവിച്ച് ജീവിതത്തിലേക്കു മടങ്ങിവന്ന നൂറുകണക്കിനു പേരുടെ ശക്തിയും പ്രതീക്ഷയുമാണ്. കേരളം, ആന്ധ്ര, തെലുങ്കാന എന്നീ…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍: ഭരണകൂടഭീകരതയുടെ ഇര

Written by: Zachariah സെക്രട്ടേറിയേറ്റിലേക്കു നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരിക്കുന്നു! നവകേരള സദസിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതിനെതിരെ ഡിസംബര്‍ 20 ന് സെക്രട്ടേറിയറ്റിനു മുന്നിലാണ് സമരം നടത്തിയത്. സമരത്തിനിടെ വ്യാപകമായ അക്രമം നടന്നതിന്റെ പേരിലും പോലീസുകാരെ ആക്രമിച്ചുവെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഈ കേസിലെ നാലാം പ്രതിയാണ്…

Read More

കാടുവെട്ടിയും കളനാശിനികളും മാറ്റിവയ്ക്കാം, പ്രശ്‌നപരിഹാരത്തിന് ഇനി സ്ത്രീകളുണ്ടല്ലോ

Jess Varkey Thuruthel അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്ന പുല്ലും കാടുമാണ് കേരളത്തിലെ കര്‍ഷകര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്ന്. മണ്ണിനു വളക്കൂറുണ്ടാവാനും ഫലഫൂയിഷ്ഠമാവാനുമായി റബര്‍ ബോര്‍ഡ് നാടെങ്ങും പടര്‍ത്തിയ കാട്ടുപയര്‍ എന്ന മഹാശല്യവുമുണ്ട് കൂടെ. വെട്ടിയാലും വെട്ടിയാലും പിന്നെയും ആര്‍ത്തു മുളച്ചു പൊന്തുന്ന പുല്ലുകള്‍. മണ്ണിന്റെ ആഴത്തില്‍ വേരോടിയ ഇവ, പിഴുതെറിഞ്ഞാലും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് പറമ്പെങ്ങും വ്യാപിക്കുന്നു. വിളകളെ മൂടി കാടുകള്‍ പടര്‍ന്നുപിടിക്കുകയാണ്. മെഷീനുകള്‍ ഉപയോഗിച്ച് പലതവണ വെട്ടിയാലും ദിവസങ്ങള്‍ക്കകം വീണ്ടും ആര്‍ത്തു വളരുന്നു അവ….

Read More

പരാതികള്‍ കൃത്യവും വ്യക്തവുമല്ലെങ്കില്‍, ശുദ്ധീകരണം അസാധ്യം

Jess Varkey Thuruthel സിനിമ മേഖലയിലെ (Film Industry) ക്രിമിനലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്തു കൊണ്ടുവരുവാനും മാത്രമല്ല സിനിമാ രംഗം ആരോഗ്യകരമായ ഒരു തൊഴിലിടമായി മാറ്റിയെടുക്കാന്‍ കൂടിയാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചത്. മറ്റു തൊഴിലിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സിനിമാ വ്യവസായത്തിന് വളരെയേറെ പ്രത്യേകതകളുണ്ട്. ഒരാള്‍ക്കു നഷ്ടപ്പെടുന്ന അവസരം മറ്റൊരാളുടെ നേട്ടമാണ് എന്നതാണ് ഈ വ്യവസായത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഈ വ്യവസായത്തില്‍ അവസരം നിഷേധിക്കപ്പെട്ടാല്‍, ശക്തമായ മറ്റൊരു തൊഴിലിടമില്ല. മലയാള സിനിമയില്‍ ഇടം…

Read More