പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കും, പക്ഷേ ഈ പാഴുകളെ ജനങ്ങള്‍ക്കെന്തിന്?

Thamasoma News Desk പുതുപ്പള്ളിയില്‍ സഹതാപ തരംഗം വിജയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തില്‍, രാഷ്ട്രീയത്തിനും വികസന മന്ത്രങ്ങള്‍ക്കുമപ്പുറം വിജയിച്ചിട്ടുള്ളതും സഹതാപ തരംഗം തന്നെ. അതുകൊണ്ടു തന്നെ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കും, പക്ഷേ, അത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടല്ല, മറിച്ച് ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിന്റെ വിലയാണ്. രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍, പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസിന്റെ കോട്ടയല്ല. ഉമ്മന്‍ ചാണ്ടിയുടെ അവസാനത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചത് വെറും 9,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. അതില്‍ അഞ്ചു വാര്‍ഡും…

Read More

ത്യാഗങ്ങളുടെ വാഴ്ത്തലുകള്‍ എന്നവസാനിപ്പിക്കും നമ്മള്‍?

വിപിന്‍ ജോസഫ് ഡല്‍ഹിയില്‍ നഴ്‌സായി വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന ഒരു സ്ത്രീ റിട്ടയര്‍ ചെയ്ത ശേഷം ചെയ്ത പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. അവര്‍ക്ക് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന രണ്ടുമുറി ഫ്‌ളാറ്റ് വിറ്റു. കിട്ടിയ പണവുമായി അവര്‍ തന്റെ ശിഷ്ട ജീവിതം ചെലവഴിക്കാനായി ജന്മനാടായ കേരളത്തിലേക്കു തിരിച്ചു. അവര്‍ക്ക് ഒരേയൊരു മകന്‍. അദ്ദേഹത്തിനും ജോലി ഡല്‍ഹിയില്‍ തന്നെ. അദ്ദേഹം വിവാഹിതനാണ്, രണ്ടു മക്കളുമുണ്ട്. അമ്മ വീടു വിറ്റതോടെ മകന് വാടക വീട്ടിലേക്കു മാറേണ്ടി വന്നു. താന്‍ സമ്പാദിച്ച വീട് മകനു വിട്ടുകൊടുക്കാനോ…

Read More

മക്കളെ മരണത്തിലേക്കു തള്ളി വിടുന്ന മാതാപിതാക്കളും സ്ഥാപനങ്ങളും

Thamasoma News Desk സൗഹൃദങ്ങളില്ല, അടുത്തിരുന്നു പഠിക്കുന്ന ഓരോ വ്യക്തിയും സഹപാഠികളുമല്ല, മറിച്ച് എതിരാളികള്‍ മാത്രം! ‘കോട്ട ഫാക്ടറി’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ മത്സര പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥിതിയാണിത്. പഠിക്കാനല്ലാതെ ചെലവഴിക്കുന്ന ഓരോ നിമിഷവും പാഴാക്കി കളഞ്ഞു എന്നു വിധിയെഴുതുന്ന മാതാപിതാക്കളും അധ്യാപകരുമുള്ള സ്ഥലം! കോട്ട ഫാക്ടറിയില്‍ ഈ വര്‍ഷം, ഇതുവരെ, ആത്മഹത്യ ചെയ്തത് 20 വിദ്യാര്‍ത്ഥികളാണ്! എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്ക്. ഈ വര്‍ഷം തീരാന്‍ ഇനിയും നാലുമാസം കൂടി ബാക്കി!! കഴിഞ്ഞ വര്‍ഷം ജീവിതം അവസാനിപ്പിച്ച…

Read More

പോക്‌സോ അതിജീവിതയുടേത് ആത്മഹത്യയോ അതോ സ്ഥാപനപരമായ അരുംകൊലയോ?

Jess Varkey Thuruthel അവളുടെ കുഴിമാടത്തിനരികില്‍ കത്തിച്ചു വച്ച കൊച്ചു നിലവിളക്ക് എണ്ണവറ്റി കെട്ടിരുന്നു. ആരോ കൊണ്ടുവച്ച ഒരു റീത്തും ചിതറിക്കിടക്കുന്ന ഏതാനും പൂക്കളും. അവളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ജീവിതത്തെക്കുറിച്ചുള്ള നിറമാര്‍ന്ന കനവുകളും ഈ ആറടി മണ്ണിലൊതുങ്ങി. അവളുടെ കാലടികള്‍ പതിഞ്ഞ മുറ്റം. പൊട്ടിച്ചിരികള്‍ മുഴങ്ങിയ അന്തരീക്ഷം. ഈ വീട്ടിലേക്കു തിരിച്ചെത്തണമെന്നതായിരുന്നു അവളുടെ ആഗ്രഹം. ഒടുവിലവളെത്തി, ഇനിയൊരിക്കലും ഈ മണ്ണില്‍ നിന്നുമവളെ പറിച്ചെറിയാന്‍ ഈ ഭൂമിയിലെ ഒരു മനുഷ്യനും സാധ്യമല്ലാത്ത വിധം അവള്‍ അവളുടെ വീട്ടുവളപ്പില്‍ സുഖമായുറങ്ങുന്നു….

Read More

ബാലികസദനത്തില്‍ 17കാരി തൂങ്ങി മരിച്ച നിലയില്‍: ദുരൂഹത

Thamasoma News Desk  പോക്‌സോ കേസില്‍ ഇരയായ 17 വയസുകാരി ശുചിമുറിയുടെ ജനാലയില്‍ തൂങ്ങി മരിച്ചു. കുട്ടമ്പുഴ വെള്ളാരംകുത്ത് പനച്ചിക്കല്‍ സ്വദേശിയായ പെണ്‍കുട്ടി കോതമംഗലം കവളങ്ങാടുള്ള ഒരു ബാലികാ സദനത്തിലായിരുന്നു കഴിഞ്ഞ രണ്ടുമാസമായി താമസിച്ചിരുന്നത്. പെണ്‍കുട്ടി ഉള്‍പ്പെട്ട പോക്‌സോ കേസിന്റെ വിചാരണ നടന്നുവരവെയാണ് ഈ മരണം. കേസില്‍ ഉള്‍പ്പെട്ട പ്രതിയോട് തനിക്ക് യാതൊരു തരത്തിലുമുള്ള വൈരാഗ്യവുമില്ലെന്ന കുറിപ്പെഴുതി വച്ച ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. ഇന്നലെ രാത്രി (ഓഗസ്റ്റ് 19) ഒമ്പതരയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ…

Read More

സാനിറ്ററി നാപ്കിനുകളില്‍ മാരക വിഷരാസവസ്തുക്കള്‍

Thamasoma News Desk സാനിറ്ററി നാപ്കിനുകളിലും കുട്ടികള്‍ക്കുള്ള ഡയപ്പറുകളിലും മാരക രാസവിഷവസ്തുക്കളെന്ന് പഠന റിപ്പോര്‍ട്ട്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവയില്‍ ഇപയോഗിച്ചിരിക്കുന്ന അസെറ്റോണ്‍ നെഫ്രോടോക്‌സിസിറ്റിക്കു കാരണമാകുന്നു. ഡൈക്ലോറോമീഥേന്‍ ഉയര്‍ന്ന സാന്ദ്രതയില്‍ എക്‌സ്‌പോഷര്‍ ചെയ്യുന്നത് അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിനും കാരണമായേക്കാം. നാപ്കിനുകള്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന എന്‍-ഹെക്‌സെയ്ന്‍ പെരിഫറല്‍ ഞരമ്പുകളിലും പേശികളിലും വിഷാംശം ഉണ്ടാക്കുന്നതിനു കാരണമാകുന്നു. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന മറ്റൊരു മാരക വിഷാംശമാണ് ക്ലോറോഫോം. ഉയര്‍ന്ന സാന്ദ്രതയില്‍ ശരീരത്തിലെത്തുന്ന ക്ലോറോഫം…

Read More

കഴിവുകൊണ്ടു നേടാന്‍ കഴിയാഞ്ഞിട്ടോ ഈ ഗിമ്മിക്കുകള്‍?

Jess Varkey Thuruthel മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്വാസം നിലച്ച നിമിഷം മുതല്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത് ഒരു രാഷ്ട്രീയ നാടകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരവെ, 2015 ലാണ് അദ്ദേഹത്തിന് തൊണ്ടയില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. അന്ന് അതിനു ചികിത്സ നടത്തി രോഗവിമുക്തനായെങ്കിലും 2019 ല്‍ അദ്ദേഹത്തിന് വീണ്ടും രോഗമുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തെയും സാരമായ രീതിയില്‍ ബാധിച്ചു. എങ്കിലും 2022 ഒക്ടോബര്‍ വരെ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മെയ് 5, 2023 നാണ് അദ്ദേഹത്തെ…

Read More

നഴ്‌സിംഗ് തോറ്റവര്‍ ഒടിയിലും എമര്‍ജന്‍സിയിലും, അഡ്മിനിസ്ട്രേഷനില്‍ പ്ലംബര്‍; രോഗികളുടെ ജീവന്‍ പന്താടി നൈല്‍ ആശുപത്രി!

Jess Varkey Thuruthel പാരാമെഡിക്കല്‍ ടെക്നീഷ്യന്‍മാരുടെ ബി എസ് എസ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന പേരില്‍ ജോലിയില്‍ നിന്നും ഒറ്റ നിമിഷം കൊണ്ടു പുറത്താക്കിയ ഡോക്ടര്‍ അലോകിന്റെ നൈല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ നഴ്സായി ജോലി ചെയ്യുന്നവരില്‍ ചിലര്‍ പരീക്ഷ പോലും പാസാകാത്തവര്‍! ഗര്‍ഭിണികളുടെ രക്തസമ്മര്‍ദ്ദം ഉള്‍പ്പടെ പരിശോധിക്കുന്നവരില്‍ പത്താംക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്തവരും! പ്ലംബറായി ജോലി ചെയ്തിരുന്നയാളാണ് ആശുപത്രി അഡ്മിനിസ്ട്രേഷന്‍ ചുമതലയിലുള്ളത്! ഇതേക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും മാസങ്ങള്‍ക്കു മുന്‍പേ തന്നെ പരാതി…

Read More

ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടിയ സംഭവം: ഡോക്ടര്‍ അലോകിന്റെ ആശുപത്രി വാസം നാടകമോ?

Thamasoma News Desk അടിസ്ഥാന ശമ്പളം പോലും നല്‍കാത്തതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ജില്ല ലേബര്‍ ഓഫീസില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടുകയും വേറെ മൂന്നുപേരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത തൃശൂര്‍ നൈല്‍ ആശുപത്രി എം ഡി ഡോ. അലോകിനെതിരെ നടപടികള്‍ വൈകിച്ച് പോലീസ്. ചര്‍ച്ച മതിയാക്കി പുറത്തു പോകാന്‍ തുനിഞ്ഞ തന്നെയും ഭാര്യയെയും ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍ അലോകിന്റെ ഭാഷ്യം. കൈയ്ക്കു പരിക്കേറ്റ ഡോക്ടര്‍ അലോകും ഭാര്യയും വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഉന്നതര്‍ക്കെതിരെ…

Read More

റോഡിലെ കടുത്ത കുറ്റകൃത്യങ്ങളില്‍ എന്തിനീ മൃദുസമീപനം?

Jess Varkey Thuruthel ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ഇല്ലാതെ യാത്ര ചെയ്താല്‍ അവരവരുടെ ജീവനു മാത്രമേ ഭീഷണിയാകുന്നുള്ളു. പക്ഷേ, അമിത വേഗം, നടുറോഡിലെ റേസിംഗ് ഉള്‍പ്പടെയുള്ള അഭ്യാസങ്ങള്‍, അപകടകരമായ മറികടക്കലുകള്‍, മറ്റുള്ളവര്‍ക്ക് കൃത്യമായ സൂചനകള്‍ നല്‍കാതെയുള്ള ഡ്രൈവിംഗ് തുടങ്ങി നിരത്തിലെ നിരവധി ഗുരുതര കുറ്റകൃത്യങ്ങള്‍ റോഡ് ഉപയോഗിക്കുന്നവരുടെയെല്ലാം ജീവനോ ജീവിതമോ ആണ് ഇല്ലാതെയാക്കുന്നത്. സംസ്ഥാനത്ത് ഉടനീളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടും ഇപ്പോഴും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്കു പണമുണ്ടാക്കാനുള്ള തീവ്രയത്‌നത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. റോഡിലെ…

Read More