സ്ത്രീ സംവരണം നടപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമ

Thamasoma News Desk ഈ election പോസ്റ്റര്‍ ശ്രദ്ധിക്കൂ ഇതില്‍ എന്തെങ്കിലും വൈരുധ്യം നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, ഒരു മലയാളി എന്ന നിലയില്‍ യാതൊന്നും പറയാനില്ല. ജാതി രാഷ്ട്രീയം വേരുറച്ച തെക്കന്‍ സംസ്ഥാനങ്ങളിലോ ഗുണ്ടായിസവും തോക്കും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന വടക്കോ അല്ല ഈ തെരഞ്ഞെടുപ്പു പരസ്യത്തിന്റെ ഉത്ഭവ സ്ഥാനം. നൂറു ശതമാനം സാക്ഷരത നേടി എന്ന് അവകാശപ്പെടുന്ന Human Development Index ല്‍ ലോകത്തില്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ള നമ്മുടെ കേരളത്തിലെയാണ്! ഒരു വാര്‍ഡിനെ…

Read More

സെസ് എടുത്തുമാറ്റി, മദ്യ നികുതി ഇരട്ടിയാക്കി, സര്‍ക്കാരിന്റെ കാഞ്ഞബുദ്ധിക്കു പിന്നില്‍!

  (വെളിപ്പെടുത്തലിന്റെ അവസാന ഭാഗം)   ഏറ്റവും പുതിയ ട്വിസ്റ്റ്: ഇനിമേല്‍ സെസ്സില്ല     തങ്ങള്‍ നിധി കാക്കുന്ന വെറും കാവല്‍ക്കാരാണെന്ന പ്രഖ്യാപനം, പുതിയ വെളിപാടുകള്‍ക്ക് കാരണമായി എന്നതാണ്, ഈ കഥയിലെ ഏറ്റവും പുത്തന്‍ ട്വിസ്റ്റ്. ഫലത്തില്‍ പുതിയ ബഡ്ജറ്റില്‍ നിന്നും എല്ലാവിധ സെസും സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വം എടുത്തു കളഞ്ഞു ധന മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് അനുസരിച്ച് 2018 ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിനു വില കൂടും, 200 ശതമാനം…

Read More

ആ പരിപാടി ഇനി നടപ്പില്ല പോലീസേ…. ഡോ പ്രതിഭയുണ്ട് പിന്നാലെ

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ വര്‍ഷം 2018. കണ്ണൂര്‍ ജില്ല ആശുപത്രിയിലെ ഡോക്ടറായ കെ പ്രതിഭയ്ക്കു മുന്നില്‍ വൈദ്യപരിശോധനയ്ക്കായി ഒരു വ്യക്തിയെത്തി. പോലീസിന്റെ ഭാഷയില്‍ പ്രതി. ആ പരിശോധനയ്ക്കിടയില്‍, കൂടെയെത്തിയ പോലീസുകാര്‍ ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് ഡോക്ടര്‍ പ്രതിഭയോട് ആവശ്യപ്പെട്ടു. ആ മനുഷ്യന്റെ ശരീരത്തില്‍ പോലീസുകാര്‍ ഏല്‍പ്പിച്ച മുറിവുകള്‍ മറച്ചു വച്ചുകൊണ്ടുള്ള ഒരു കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്…. അതായിരുന്നു പോലീസിന്റെ ആവശ്യം…. എന്നാല്‍ ഡോക്ടര്‍ പ്രതിഭ അതിനു തയ്യാറായില്ല. പിന്നീട് പ്രതിഭ ഈ…

Read More

സോഷ്യല്‍ ഓഡിറ്റിംഗിനെ ഭയക്കുന്ന ഇരട്ടച്ചങ്കന്‍

-By D P Skariah നാമിന്നു കാണുന്ന ഏതൊരു റോഡും പാലവും തീവണ്ടിപ്പാതകളും മറ്റു വികസന സൗകര്യങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ആരെയൊക്കെയോ കുടിയൊഴിപ്പിച്ചെടുത്ത ഭൂമിയിലാണ്. അന്നവര്‍ സഹിച്ച ത്യാഗത്തിന്റെയും വേദനയുടെയും സഹനങ്ങളുടെയും പ്രതിഫലം തന്നെയാണ് ഇന്നുനാം അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെയും. ഇതെല്ലാം സത്യങ്ങളുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഭൂമിയും സ്വത്തും നഷ്ടപ്പെടുന്നവരുടെ വേദനകളെ ആളിക്കത്തിച്ച് അവ മുടക്കരുതെന്ന മുന്നറിയിപ്പുകള്‍ കെ റെയില്‍ പദ്ധതിയെ പിന്തുണയ്ക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നു. കൂടിയ ജനസാന്ദ്രതയും കുറഞ്ഞ ഭൂമിയുമുള്ള കേരളത്തില്‍ അതിവേഗ യാത്ര സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ വികസന…

Read More

ആനയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലുറച്ച് വനംവകുപ്പ്

Jess Varkey Thuruthel നേര്യമംഗലത്തിനടുത്ത് കാഞ്ഞിരവേലിയില്‍ കൊമ്പനാനയെ മരിച്ച (Elephant death) നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ഒളിവില്‍പ്പോയ മാടകയില്‍ ഷാജനും ഭാര്യയും നിയമത്തിനു മുന്നില്‍ കീഴടങ്ങണമെന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍. ‘ആനയുടേത് ഒരു അപകടമരണമല്ല. കാരണം ആന അപകടത്തില്‍ മരിച്ചു എന്നതിന്റെ യാതൊരു തെളിവുകളും സംഭവ സ്ഥലത്തു നിന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. വൈദ്യുതാഘാതമേറ്റാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു കാരണമായ എല്ലാ തെളിവുകളും ഇവിടെ നിന്നും നീക്കം ചെയ്യപ്പെട്ടു. ആന ചെരിഞ്ഞത്…

Read More

കാലു കവയ്ക്കരുത് രാമേഷ്ണാ…!

Jess Varkey Thuruthel കാലു കവയ്ക്കുന്നതിനെതിരെ നാട്ടാരും വീട്ടാരും വഴിയെ പോയവരുമെല്ലാം ഇക്കാലമത്രയും വാളെടുത്തിരുന്നത് പെണ്ണിനു നേരെയായിരുന്നു. ഇപ്പോഴിതാ കാലു കവച്ച ആണിനു നേരെയും പെണ്ണൊരുത്തി വാളെടുത്തിരിക്കുന്നു! ‘ആണുങ്ങളിങ്ങനെ കാലു കവച്ചു വച്ചാല്‍ എന്തൊരു വൃത്തികേടാണ്’ എന്നവര്‍ പറയുമ്പോള്‍, അവര്‍ പറഞ്ഞ എല്ലാ അധിക്ഷേപങ്ങളെയും മാറ്റിവച്ചു പൊട്ടിച്ചിരിച്ചു പോയി!! (Kalamandalam Sathyabhama) പെണ്ണ് കാലുകവച്ചാല്‍ കാല് അല്‍പ്പമൊന്നകത്തി വച്ചാല്‍പ്പോലും അവള്‍ കേള്‍ക്കുന്ന പഴിക്കൊരു കണക്കില്ല. അവളുടെ തുണിയും നടപ്പും കൈകാലുകളുടെ ചലനങ്ങളുമെല്ലാം പലരുടേയും നെഞ്ചിലെ തീയാണ്. വഴക്കു…

Read More

ഇത്രയും നെറികെട്ടൊരു സാഡിസ്റ്റോ ദൈവം??

Jess Varkey Thuruthel സഹജീവികളോടു കാരുണ്യം കാണിക്കാനും ആപത്തില്‍ അവരുടെ കൂടെ നില്‍ക്കാനും തങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല എന്നു മനുഷ്യന്‍ പൊതുജനമധ്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സ്വയം വേദനിപ്പിച്ചു കൊണ്ടുള്ള ദൈവാരാധന. വലംകൈ ചെയ്യുന്ന ദാനം ഇടംകൈ അറിയരുതെന്നു പഠിപ്പിച്ച ദൈവത്തോട് തങ്ങള്‍ക്കതു സാധിക്കില്ലെന്നും അതിനേക്കാള്‍ ഭേതം സ്വയം പീഡിപ്പിക്കുകയാണെന്നും മതവിശ്വാസികള്‍ പറയുന്നു. ദൈവപ്രീതിക്കായി മൃഗങ്ങളെ ബലികഴിക്കുക, സ്വയം പീഡനങ്ങള്‍ ഏറ്റുവാങ്ങുക, ആന പിടിച്ചാലും പൊങ്ങാത്ത പടുതടിയുമായി കുരിശുമലയിലേക്കു കാല്‍നടയായി തീര്‍ത്ഥയാത്ര ചെയ്യുക, തീര്‍ത്ഥനാടന…

Read More

സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കാണാക്കാഴ്ചകളിലേക്ക് ‘മുംബൈയിലെ ഒരു ഉഷ്ണ രാത്രിയില്‍’

സ്വന്തം ലൈംഗികതയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും ഭയപ്പെടുകയാണ് ഈ ആധുനിക യുഗത്തിലും മനുഷ്യര്‍. സൂര്യനു കീഴിലുള്ള ഏതു കാര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മനുഷ്യനു മടിയില്ല, പക്ഷേ, അവരവരുടെ ലൈംഗികതയെക്കുറിച്ചും ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും മിണ്ടിപ്പോകരുതെന്നാണ് അലിഖിത നിയമം. ലൈംഗികതയെ പാപമായി കാണുന്ന, ലൈംഗിക വികാരങ്ങളില്‍ താല്‍പര്യം കാണിക്കുന്നവരെ കുറ്റവാളികളായി കരുതുന്ന ഈ സമൂഹത്തില്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്രമാത്രം സാധ്യമാണ്…?? അവരവുടെ ലൈംഗിക കാമനകളെ കൊച്ചു പുസ്തകത്തിലും തുണ്ടുചിത്രങ്ങളിലും കണ്ടു തൃപ്തിയടയുന്ന സമൂഹമാണിത്. നമ്മുടെ…

Read More

അവളെന്തിന് സ്വയം ചങ്ങലയില്‍ കുരുങ്ങി ആനന്ദിക്കുന്നു…??

‘എനിക്ക് വര്‍ഷങ്ങളുടെ പരിശീലനമുണ്ട്. ഏതെങ്കിലുമൊരു സ്ത്രീ നഗ്‌നയായി എനിക്കു മുന്നില്‍ വന്നു നിന്നാലും എന്നില്‍ ലൈംഗിക വികാരമുണ്ടാവില്ല. പക്ഷേ, ഞാന്‍ അതിതീവ്രമായി പ്രണയിക്കുന്നവളാണെങ്കില്‍ എനിക്കു വികാരതീവ്രത ഉണ്ടാവുകയും ചെയ്യും…’ ഇതൊരു പുരുഷന്റെ വാക്കുകളാണ്. ഇതു കേള്‍ക്കുന്ന ഏതൊരു സ്ത്രീയും അതിശയപ്പെട്ടു പോകും. കാരണം, സ്നേഹിക്കുന്നവനുമായി അല്ലാതെ, സാധാരണ ഗതിയില്‍ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി സ്വന്തം ലൈംഗികത പങ്കുവയ്ക്കില്ല. അടക്കാനാവാത്ത ലൈംഗികാഭിനിവേശമുള്ള വളരെക്കുറച്ചു സ്ത്രീകളുണ്ടാവാം. അവരല്ലാതെ മറ്റാരും പുരുഷ നഗ്‌ന ശരീരം കാണുന്ന മാത്രയില്‍ ലൈംഗികതയെക്കുറിച്ചു ചിന്തിക്കുക…

Read More