മെഡിക്കല്‍ രംഗത്ത് വ്യാജന്മാര്‍ പെരുകുന്നു: പോലീസിനു നിസംഗത

Jess Varkey Thuruthel തെളിവുകള്‍ സഹിതം വ്യാജ ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ നല്‍കിയിട്ടും പോലീസിനു നിസംഗത. പരാതിക്കാരുടെ വായടപ്പിക്കാനെന്ന പോലെ അന്വേഷണ പ്രഹസനങ്ങള്‍ നടത്തി വ്യാജ മെഡിക്കല്‍ ലോബികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയാണിവിടെ കേരള പോലീസ്! ആരെക്കുറിച്ചാണോ പരാതി നല്‍കുന്നത്, അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നേരിട്ടെത്തി വ്യാജന്മാരെക്കുറിച്ച് ചോദിക്കുന്നതോടെ വ്യാജന്മാര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ഉണ്ടാക്കിക്കൊടുക്കുകയാണ് പോലീസ്!എം ബി ബി എസുകാരിയായ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട് അമ്പലവയലില്‍ വ്യാജ ചികിത്സ നടത്തുന്ന ജോബിന്‍…

Read More

ടൂറിസം വളര്‍ത്താന്‍ എന്തിനീ വംശഹത്യ?

Jess Varkey Thuruthel പ്രകൃതിയെ യാതൊരു തരത്തിലും നോവിക്കാത്ത വികസനത്തിനു ഞങ്ങള്‍ യാതൊരു തരത്തിലും എതിരല്ല. പക്ഷേ, തീരദേശ ഹൈവേയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മത്സ്യത്തൊഴിലാളികളുടെ വംശഹത്യയും കേരളത്തിന്റെ സര്‍വ്വനാശവുമാണ്. ഇതെല്ലാം ചെയ്യുന്നതാകട്ടെ, ഇടതു പക്ഷ സര്‍ക്കാരും! ഇനിയിവര്‍ വര്‍ഗ്ഗസ്നേഹത്തെക്കുറിച്ചു മിണ്ടിപ്പോകരുത്. കാരണം അവര്‍ക്കിപ്പോള്‍ ‘മദ്യ’ വര്‍ഗ്ഗത്തോടാണ് അടങ്ങാത്ത അഭിനിവേശം. കേരളത്തിന്റെ വരുമാനമാര്‍ഗ്ഗമായി മദ്യവും ലോട്ടറിയും ടൂറിസവും മാത്രമേ സര്‍ക്കാര്‍ കാണുന്നുള്ളു. മദ്യനയങ്ങളില്‍ അടിക്കടി മാറ്റം വരുത്തി എവിടെ നിന്നും എപ്പോഴും മദ്യം ലഭ്യമാക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു….

Read More

ലോകത്തിനു മാതൃകയായ ആരോഗ്യകേരളം മാഫിയാ സംഘത്തിന്റെ പിടിയിലോ?

 Jess Varkey Thuruthel കേരളത്തിലെ ആരോഗ്യമേഖല ലോകത്തിനു തന്നെ മാതൃകയാണ് എന്നാണ് സര്‍ക്കാരിന്റെ വ്യാപകമായ പ്രചാരണം. പക്ഷേ, ഇവിടെ വ്യാജ ഡോക്ടര്‍മാര്‍ പെരുകുമ്പോഴും യാതൊരു നടപടിയും കൈക്കൊള്ളാതെ ജനങ്ങളെ തീരാ ദുരിതത്തിലേക്കും തോരാ കണ്ണീരിലേക്കും മരണത്തിലേക്കും എറിഞ്ഞിട്ടുകൊടുത്ത് കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് സര്‍ക്കാര്‍! എന്നിട്ടും പറയുന്നു നമ്മുടെ ആരോഗ്യമേഖല ലോകത്തിനുതന്നെ മാതൃകയാണെന്ന്!കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജോലി ചെയ്ത വ്യാജ ഡോക്ടര്‍ മുരുകേശ്വരിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം കേരളത്തിലെ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തുന്നതിനായി ജി…

Read More

മുരുകേശ്വരിയുടെ ചികിത്സാ ഫയലുകള്‍ കൂടി പരിശോധിക്കപ്പെടട്ടെ

Jess Varkey Thuruthel കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ മുരുകേശ്വരി എന്ന വ്യാജ ഡോക്ടര്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉള്‍പ്പടെ ചികിത്സിച്ചു മരുന്നു നല്‍കിയത് മൂന്നുവര്‍ഷക്കാലമാണ്! മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറും ഉക്രൈനില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റുമാണ് രോഗികളെ ചികിത്സിക്കാനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. തിരുനല്‍വേലിയില്‍ നിന്നും കോതമംഗലം പോലീസ് പിടികൂടിയ മുരുകേശ്വരി ഇപ്പോള്‍ കാക്കനാട് സബ് ജയിലില്‍ റിമാന്റിലാണ്.ഉക്രൈനില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടി എന്നവകാശപ്പെടുന്ന വ്യക്തിക്ക് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള വ്യക്തിയുടെ…

Read More

വ്യാജ ഡോക്ടര്‍ മുരുകേശ്വരി പിടിയില്‍

  തമസോമ ന്യൂസ് ഡസ്‌ക്കോതമംഗലം: കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വ്യാജ ‘ഡോക്ടറായ’ മുരുകേശ്വരി പിടിയിലായതായി കോതമംഗലം പോലീസ്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനെത്തുടര്‍ന്ന് ഒളിവിലായിരുന്നു മുരുകേശ്വരി. കോതമംഗലം നിവാസിയായ മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറുപയോഗിച്ചാണ് മുരുകേശ്വരി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്. ഉക്രൈനില്‍ മെഡിക്കല്‍ പഠനത്തിനു പോയ മുരുകേശ്വരിയെ ആ രാജ്യത്തു നിന്നും പുറത്താക്കുകയായിരുന്നു എന്നാണ് തമസോമയുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. പ്ലസ് ടു മാത്രമാണ് മുരുകേശ്വരിയുടെ വിദ്യാഭ്യാസം എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ അറിയുന്നത്.തമിഴ്‌നാട്…

Read More

എവിടെപ്പോയി പോലീസിന്റെ വിവേചന ബുദ്ധി?

Jess Varkey Thuruthelഒരു ക്രൈം ഉണ്ടായ ശേഷം അന്വേഷണം നടത്തി പ്രതികളെ പിടിക്കുക എന്നതല്ല പോലീസിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. ഒരു ക്രൈം ഉണ്ടാകുന്നതിനു മുന്‍പേ, അതു തടയുക എന്നതാണ് അവരുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ക്രൈം ഡിറ്റാച്ച്‌മെന്റ് എന്ന് പോലീസ് അറിയപ്പെടാന്‍ കാരണവും അതുതന്നെ. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നവരാകണം അവര്‍. മുംബൈ പോലീസ് കഴിഞ്ഞാല്‍, വിവേചന ബുദ്ധിയില്‍ ലോകത്തെ വെല്ലുന്ന പോലീസ് സേനയാണ് കേരളത്തിന് ഉണ്ടായിരുന്നത്. എന്നാണോ പോലീസില്‍ രാഷ്ട്രീയം കലര്‍ന്നത്, അന്നവസാനിച്ചു പോലീസിന്റെ…

Read More

എം എല്‍ എയുടെ ഈ കൊലവിളി ഇന്ത്യയില്‍ അനുവദനീയമോ?

Jess Varkey Thuruthelഓരോ മാധ്യമങ്ങളെയും പേരെടുത്തു പറഞ്ഞ്, ഓരോരുത്തര്‍ക്കും ചെസ് നമ്പര്‍ നല്‍കിക്കൊണ്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ നടത്തുന്ന ഈ കൊലവിളി നിയമ വാഴ്ചയുള്ള ഒരു രാജ്യത്ത് അനുവദനീയമാണോ? നിയമ ബോധം മരിച്ചിട്ടില്ലാത്ത ആരെങ്കിലും ഈ നാട്ടില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരണം. തന്റെ അധികാരവും പണവും സ്വാധീനവുമെല്ലാമുപയോഗിച്ച്, തനിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം നിശബ്ദനാക്കുകയാണ് ഒരു എം എല്‍ എ! ഈ കൊലവിളിയെല്ലാം കേട്ട് ആസ്വദിച്ചിരിക്കുകയാണ് നാടു ഭരിക്കുന്ന മുഖ്യമന്ത്രി!! എന്നിട്ടും നമ്മള്‍…

Read More

നിരപരാധികളെ കുടുക്കുന്ന സതീശ് മോഡല്‍ ‘സത്യങ്ങള്‍’

Jess Varkey Thuruthel 2023 ഫെബ്രുവരി 28 ന് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എസ് ഐ. കെ എസ് സതീശന്‍ ചില ‘സത്യങ്ങള്‍’ കേരളത്തിലെ ജനതയോടു പറഞ്ഞു. തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി ലഹരി വില്‍പ്പനക്കാരിയാണെന്നും അവരെ കുടുക്കിയത് കൃത്യമായ നീരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നായിരുന്നു അതില്‍ ആദ്യത്തേത്. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്‍ക്കാന്‍ വേണ്ടിയാണ് സ്റ്റാംപുകളെന്ന് എക്‌സൈസിനോട് ഷീല സമ്മതിച്ചുവത്രെ! ഷീലയുടെ പാര്‍ലറിലെത്തുന്ന ചിലര്‍ ഏറെ സമയം ഇവിടെ…

Read More

കുത്തിവയ്ക്കാന്‍ പോലുമറിയാത്ത ഡോക്ടര്‍മാര്‍!

Jess Varkey Thuruthel റഷ്യ-ഉക്രൈന്‍ യുദ്ധകാലത്ത് ഏകദേശം 18,000 വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്. ഇവരില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഉക്രൈന്‍ എന്ന രാജ്യത്തു മാത്രം പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ എണ്ണമാണിത്. ഇതുപോലെ തന്നെ, യു കെ, യു എസ് എ, കാനഡ, ജെര്‍മ്മനി, ഫ്രാന്‍സ്, ചൈന, റഷ്യ, ഫിലിപ്പീന്‍സ്, നെതര്‍ലാന്‍ഡ്‌സ്, കിര്‍ഗിസ്ഥാന്‍, കസക്കിസ്ഥാന്‍, ബംഗ്ലാദേശ്, ജോര്‍ജ്ജിയ, നേപ്പാള്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, പോളണ്ട്, മള്‍ഡോവ, മാള്‍ട്ട, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മെഡിക്കല്‍…

Read More

ഏകീകൃത സിവില്‍കോഡ്: പരിഷ്‌കൃത സമൂഹത്തിന്റെ ആണിക്കല്ല്

Jess Varkey Thuruthel ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി മത വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന നിയമങ്ങളെ ഒറ്റ നിയമത്തിനു കീഴില്‍ കൊണ്ടുവന്നത് 1840 ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആയിരുന്നു. ജാതി മത വര്‍ണ്ണവെറികള്‍ കൊടികുത്തി വാണിരുന്ന അക്കാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍, തെളിവുകള്‍, കരാറുകള്‍ എന്നിവ മാത്രമേ ഏകീകൃത നിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനു പോലും സാധിച്ചിരുന്നുള്ളു. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വ്യക്തിനിയമങ്ങളെക്കൂടി ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അന്ന് സര്‍ക്കാരിനു കഴിയാതെ പോയി.യൂണിഫോം സിവില്‍ കോഡിലൂടെ…

Read More