പനപോലെ വളര്‍ത്തിയ നീതികേട്

ജെസ് വര്‍ക്കി തുരുത്തേല്‍ ഇന്ന് പെസഹാ വ്യാഴം. ഒറ്റിക്കൊടുത്തവനും തള്ളിപ്പറഞ്ഞവനും തള്ളിക്കളഞ്ഞവര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച യേശുക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം. പക്ഷേ, അതിന്റെ മറുപുറമെന്തേ ആരും കാണാതെ പോകുന്നു? ബൈബിള്‍ മാത്രമല്ല, ഏതു മതഗ്രന്ഥമെടുത്താലും വളരെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നൊരു കാര്യമുണ്ട്. തെറ്റുചെയ്തവരുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണത്. സത്യസന്ധനായി ജീവിക്കുന്ന, മനസില്‍ കരുണയും സ്‌നേഹവും കാരുണ്യവുമുള്ള ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ ഉടനീളം അനുഭവിക്കേണ്ടി വരുന്നത് കഠിന വേദനകളും കഷ്ടതകളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും മാത്രമായിരിക്കും. അവരുടെ സത്യസന്ധതയ്ക്കും ദയയ്ക്കും കാരുണ്യത്തിനും കല്‍പിച്ചു…

Read More

വിശ്വാസികളില്‍ ചാവേറുകളോ? പുരോഹിതന്മാര്‍ കൊലപാതകികളോ?

Jess Varkey Thuruthel ഏതെങ്കിലും അപകടമോ അത്യാഹിതമോ സംഭവിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ വകുപ്പുകള്‍ക്കോ ആണ്. അങ്ങനെയെങ്കില്‍, കുരിശിന്റെ വഴി പോലെയുള്ള കപട വിശ്വാസ യാത്രകളില്‍ ഉണ്ടാകുന്ന അത്യാഹിതങ്ങളുടെ ഉത്തരവാദിത്തം സഭയ്ക്കും പുരോഹിതന്മാര്‍ക്കും മാത്രമാണ്. സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയും വിശപ്പും ദാഹവും ദുരിതങ്ങളും സഹിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന് വിശ്വാസികളെ പറഞ്ഞു പറ്റിച്ച് വിശ്വാസത്തിന്റെ പേരില്‍ ഇവര്‍ നടത്തുന്ന കോപ്രായങ്ങള്‍ അവസാനിപ്പിച്ചേ തീരൂ. കത്തുന്ന വേനല്‍ച്ചൂടില്‍ ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങരുതെന്നു സര്‍ക്കാരിന്റെ പ്രത്യേക മുന്നറിയിപ്പുണ്ടായിട്ടും അവയെ തെല്ലും പരിഗണിക്കാതെ 25 കിലോമീറ്റര്‍…

Read More

വിവാഹപ്രായം: ഇതോ കേരള മോഡല്‍ സ്ത്രീ ശാക്തീകരണം?

Jess Varkey Thuruthel പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്നും 21 ആക്കുന്നത് സമ്മതമല്ലെന്ന് കേന്ദ്രത്തോട് കേരളം അറിയിച്ചു കഴിഞ്ഞു. വോട്ടവകാശത്തിനുള്ള പ്രായം 18 വയസാണെന്നു ചൂണ്ടിക്കാട്ടിയാണ് വിവാഹ പ്രായവും 18 തന്നെ ആക്കണമെന്ന കേരളത്തിന്റെ ഈ അഭിപ്രായത്തിനു പിന്നില്‍. എന്നാല്‍, വോട്ടു ചെയ്തു സ്വന്തം ഭരണകര്‍ത്താക്കള്‍ ആരെന്നു തീരുമാനിക്കുന്ന അതേ ലാഘവത്തോടെ, സ്വന്തം ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമോ? വോട്ടവകാശം വിനിയോഗിച്ചതു പിഴച്ചു പോയാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടത് ജനങ്ങള്‍ ഒന്നടങ്കമാണ്. പക്ഷേ, സ്വന്തമായി നിലനില്‍പ്പില്ലാതെ,…

Read More

ഈ കോഴി വിവാദം എന്തിന്?

Jess Varkey Thuruthel കോഴി ഒരു പക്ഷിയാണോ അതോ മൃഗമോ എന്ന ചോദ്യം ഗുജറാത്ത് ഹൈക്കോടതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ട്രോളുകളുടെ പെരുമഴ തീര്‍ത്തിരിക്കുന്നു ചിലര്‍. ആ ചോദ്യം കോടതി ഉന്നയിക്കാനുണ്ടായ സാഹചര്യമെന്താണ് എന്നുപോലും ചിന്തിക്കാതെയാണ് ഈ കളിയാക്കലുകള്‍. കോടതിമുറിയില്‍ ഈ ചോദ്യം മുഴങ്ങാനൊരു കാരണമുണ്ട്. കോഴിക്കടകള്‍ രോഗങ്ങളുടെ മൊത്തവിതരണക്കാര്‍ കൂടി ആകുന്നു എന്നതാണ് അതിനു കാരണം. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കശാപ്പു ശാലകളില്‍ മാത്രമേ മൃഗങ്ങളെ കൊല്ലാന്‍ പാടുള്ളു. മാംസാവശിഷ്ടങ്ങള്‍ അതിവേഗം രോഗങ്ങള്‍ പടര്‍ത്തുമെന്നതിനാല്‍, പരിസര ശുചിത്വം മുതല്‍…

Read More

ഇതോ മഹത്തായ മാധ്യമ സംസ്‌കാരം….??

 Jess Varkey Thuruthel ഉറ്റവരുടെ മരണത്തില്‍ വെന്തുരുകി മനസു ചത്തുമരവിച്ച മനുഷ്യരുടെ കണ്ണീരിന്റെ അളവും അവരുടെ പെരുമാറ്റ രീതികളും ഉടുത്തിരുന്ന വസ്ത്രങ്ങളും വിലയിരുത്തി, അതുവിറ്റു കാശാക്കുന്നവരെ എന്തു വിളിക്കണം….?? ഇതോ മഹത്തായ മാധ്യമ പ്രവര്‍ത്തനം? പ്രശസ്ത സിനിമ സീരിയല്‍ താരം സുബി സുരേഷിന്റെ മരണം ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു അവരെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഏവര്‍ക്കും. അകാലത്തിലുള്ള അവരുടെ വേര്‍പാട് വിശ്വസിക്കാന്‍ പോലുമായിട്ടില്ല അവരെ സ്‌നേഹിച്ചു കൂടെ നിന്ന ഒരാള്‍ക്കു പോലും. ഏറെ സ്‌നേഹിച്ച ഒരു വ്യക്തി മരിച്ചു…

Read More

കോണ്‍ഗ്രസിന് ഇനിയുമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമോ….??

Afsal Najeeb കോണ്‍ഗ്രസിന്റെ ഭാവി എന്ത് എന്നത് ശത്രുക്കളും മിത്രങ്ങളും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. പല പാളിച്ചകളും കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. 1. നെഹ്റു ഗാന്ധി കുടുംബത്തിന്റെ നേതൃത്വം ആണ് കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും. ‘ഇവര്‍ക്ക് അങ്ങ് മാറി കൊടുത്താല്‍ എന്താ’ എന്ന് ചോദിക്കുന്നവര്‍ മനസ്സിലാക്കാത്തൊരു സത്യമുണ്ട്. ആ നേതൃത്വമാണ് തമ്മിലടിക്കുന്ന അനേകം സംസ്ഥാന ഘടകങ്ങളെയും ഗ്രൂപ്പുകളെയും ഒന്നിച്ചു നിര്‍ത്തുന്നത് എന്നതാണ്, അത് നല്ല പ്രവണത ആണെങ്കിലും അല്ലെങ്കിലും. മുന്‍പും പല തവണ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ…

Read More

എയര്‍ കണ്ടീഷനിംഗ് പരിസ്ഥിതിയെ ബാധിക്കുന്ന വിധം

Suhas Thekkedath എസിയില്‍, ശരീരം തണുപ്പിക്കുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് എങ്ങനെയാണ് നമ്മുടെ പരിസ്ഥിതിയെ ബാധിക്കുക എന്ന്…?? ആഗോള താപനം വര്‍ഷം തോറും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയില്‍ ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ഈ പ്രതിഭാസം മനുഷ്യന്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് ഏറെ മുന്‍പേ തന്നെ എയര്‍ കണ്ടീഷനിങ്ങ് നിലവില്‍ വന്നിരുന്നു….! അമേരിക്കയിലാണ് എയര്‍ കണ്ടീഷനിങ് സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. അക്കാലത്ത് അമേരിക്കയില്‍ പ്രിന്റിങ് ഫാക്ടറികള്‍ വളരെ സജീവമായിരുന്നു. എന്നാല്‍ അവിടുത്തെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം മൂലം, ഫാക്ടറികളിലെ അന്തരീക്ഷത്തില്‍ സാന്ദ്രത…

Read More

തെറ്റുകളുടെ തനിയാവര്‍ത്തനങ്ങള്‍….!

Jess Varkey Thuruthel വിവാഹ ശേഷം എട്ടു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന ആ കുഞ്ഞിനെ ആ മനുഷ്യന്‍ കണ്‍നിറയെ ഒന്നു കണ്ടില്ല…..! ഭാര്യയുടെ ആദ്യപ്രസവത്തിനായി വയനാട്ടില്‍ നിന്നും കോഴിക്കോട് നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് വന്ന ആദിവാസി യുവാവ് വിശ്വനാഥന്‍ ചെയ്ത കുറ്റം ഇതു മാത്രമായിരുന്നു….! മുഷിഞ്ഞ വേഷം ധരിച്ചു….! അവന്റെ നിറം കറുത്തതായിരുന്നു…!! എത്രയോ കാലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞാണത്…! മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ…

Read More

നശിപ്പിക്കപ്പെടുന്ന ജലസ്രോതസുകള്‍, ഈ നിസംഗതയ്ക്ക് മാപ്പില്ല!

Jess Varkey Thuruthel വേനല്‍ കടുത്തു, കുടിവെള്ളത്തിനായി മനുഷ്യര്‍ നേട്ടോട്ടം പാഞ്ഞു തുടങ്ങി. ജല അതോറിറ്റിയുടെ പൈപ്പുകളില്‍ എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും കാറ്റുമാത്രം നിറയുന്നു. ജലസമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രകൃതിയാണ് നമുക്കുള്ളത്. കേരളത്തിലാകെ 44 നദികളാണ് ഉള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് നാം കടുത്ത ജലക്ഷാമം നേരിടുന്നത്….?? നമ്മള്‍ തന്നെ നമ്മുടെ നദികളെ മലിനമാക്കുന്നു. മലിനമാക്കപ്പെട്ട ജലസ്രോതസുകളെ ശരിയായ വിധത്തില്‍ ഉപയോഗ യോഗ്യമാക്കാനുള്ള അറിവോ മനോഭാവമോ ആര്‍ക്കുമില്ല. പൊതുമുതല്‍ ആര്‍ക്കും എന്തു…

Read More

അധമ മാധ്യമക്കെട്ടുകാഴ്ചകള്‍ക്ക് തടയിട്ടേ തീരൂ

  Jess Varkey Thuruthel വിവിധ ആവശ്യങ്ങള്‍ക്കായി പൊതു ഇടങ്ങളിലെത്തുന്ന ആളുകള്‍ക്കിടയിലേക്ക് മൈക്കും ക്യാമറയുമായി എത്തി ലൈംഗികപരമായ ഉത്തരങ്ങളിലേക്ക് ആദ്യം എത്തിച്ചേരുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം തേടുകയും ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം ആര്‍ക്കാണ്…?? തീര്‍ച്ചയായും അത് ആ ചാനല്‍ നടത്തുന്നവര്‍ക്കു തന്നെ. ആ ഉത്തരങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് അതിനു കാഴ്ചക്കാരെയുണ്ടാക്കി അതിലൂടെ പണം സമ്പാദിക്കുക എന്ന തന്ത്രമാണ് അവിടെ പയറ്റുന്നത്. ‘ആണുങ്ങള്‍ക്ക് വലിപ്പമുള്ളതും പെണ്ണുങ്ങള്‍ക്ക് വലിപ്പം കുറഞ്ഞതുമായ അവയവം ഏത്..?’ എന്ന ചോദ്യത്തിന്…

Read More