അന്ധവിശ്വാസത്തിനു കാരണം കര്‍ത്തവ്യം മറക്കുന്ന ഭരണാധികാരികള്‍: കോതമംഗലം പോലീസ്

Jess Varkey Thuruthel & D P Skariah അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനം ഒരുവശത്തുണ്ട്. അതിനിടയില്‍ പ്രാര്‍ത്ഥനയും വഴിപാടും അത്ഭുത സാക്ഷ്യങ്ങളുടെ പ്രഘോഷണങ്ങളും സര്‍ക്കാര്‍ വകുപ്പുകളില്‍പ്പോലും തകൃതിയായി നടക്കുന്നു. ഇതിനെതിരെ പോലീസിന് ഒന്നും ചെയ്യാനാവില്ലേ എന്നായിരുന്നു എന്റെ ചോദ്യം. ജീവനോടെയുള്ള ഒരു മനുഷ്യന്‍ മരിച്ചെന്നു ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്‌തെന്ന് വലിയൊരു പുരുഷാരത്തിനു നടുവില്‍ നിന്നു വിളിച്ചു കൂവിയിട്ടും അത്ഭുത രോഗശാന്തി പ്രഘോഷണം നടത്തിയ സ്ത്രീയ്‌ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ പോലീസിനു കഴിയില്ലേ എന്നായിരുന്നു എന്റെ ചോദ്യം……..

Read More

അങ്ങനെയൊരു മരണസര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ നല്‍കിയിട്ടില്ല: ധര്‍മ്മഗിരി ആശുപത്രി

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ‘മെഡിക്കോ ലീഗല്‍ കേസുകളുമായി എത്തുന്ന, രക്ഷപ്പെടാന്‍ സാധ്യത തീരെക്കുറവുള്ള സീരിയസ് ആയ രോഗികളെ ഞങ്ങളിവിടെ അഡ്മിറ്റു ചെയ്യുകയോ ചികിത്സ നല്‍കുകയോ ചെയ്യാറില്ല. ഇനി അഥവാ അഡ്മിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, രോഗിയുടെ ആന്തരീകാവയങ്ങള്‍ പരിശോധിച്ച ശേഷമാണ് മരിച്ചെന്നു സര്‍ട്ടിഫൈ ചെയ്യുന്നത്. മരിക്കാതെ എങ്ങനെയാണ് ഞങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. രോഗി മരിച്ചതായി സ്ഥിരീകരിച്ചാല്‍ത്തന്നെ, ആ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും മരിച്ച വ്യക്തിയുടെ ഉറ്റവര്‍ക്കോ കൂടെയുള്ളവര്‍ക്കോ കൊടുക്കില്ല. അതു കൊടുക്കുന്നത് മുനിസിപ്പാലിറ്റിക്കാണ്. മെഡിക്കോ…

Read More

യുക്തിചിന്തയുടെ പ്രകാശഗോപുരം

ഷാജി കിഴക്കേടത്ത് യുക്തിവാദി പ്രസ്ഥാനത്തിന്റെ സമുജ്ജ്വലനായ ചിന്തകനും പ്രയോക്താവുമായിരുന്ന എം.സി.ജോസഫ് കേരളത്തിന്റെ ബൗദ്ധിക ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ ദീപ്തമായ സ്മരണയാണ്. 1929-ല്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘യുക്തിവാദി’ മാസിക 1931 മുതല്‍ ഏറ്റെടുത്ത് 46 കൊല്ലകാലം മുടക്കങ്ങള്‍ ഏറെയില്ലാതെ നടത്തിയത് എം.സിയാണ്. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ‘യുക്തിവാദി’ എന്ന ലിറ്റില്‍ മാഗസിന്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനശക്തി ചെറുതല്ലായിരുന്നു. യുക്തിചിന്തയുടെയും മിശ്രവിവാഹത്തിന്റെയും ആശയപരിസരങ്ങളെ വികസിപ്പിക്കുക മാത്രമല്ല, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരാനും ദിശാബോധം നല്‍കാനും…

Read More

ഇത് കൊലപാതകത്തോളം മാരകമായൊരു കുറ്റകൃത്യം….!

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ അള്‍ത്താരബാലനായി അവന്‍ സേവനമനുഷ്ഠിച്ച ആ പള്ളിയുടെ അകത്തളത്തില്‍ അവന്റെ ചേതനയറ്റ ശരീരം മരിച്ചു മരവിച്ചു കിടന്നു…… അവന്റെ സ്ഥാനം നീതിമാന്മാരായ ആ 99 പേരുടെ കൂട്ടത്തിലായിരുന്നില്ല, മറിച്ച്, യേശുക്രിസ്തുവിന് ഏറ്റം പ്രിയങ്കരനായ വഴിതെറ്റിപ്പോയൊരു കുഞ്ഞാടായിരുന്നു അവന്‍….. കളഞ്ഞുപോയ നാണയം… നഷ്ടപ്പെട്ടപോയ കുഞ്ഞാട്….. യേശുവിന്റെ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും ലക്ഷ്യം തന്നെ അവനെപ്പോലുള്ളവരുടെ വീണ്ടെടുപ്പായിരുന്നു………. പക്ഷേ, ക്രിസ്തുവിനു വേണ്ടി ജീവിതം തന്നെ മാറ്റിവച്ചുവെന്നഹങ്കരിക്കുന്ന പൗരോഹിത്യത്തിനും തങ്ങളെക്കാള്‍ വലിയ വിശ്വാസികളില്ലെന്ന്…

Read More

പാഠപുസ്തകങ്ങളേ വിട; 6 വയസുവരെ അവര്‍ കളിച്ചു വളരട്ടെ

മുട്ടിലിഴയുന്ന പ്രായം തുടങ്ങി കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ മാതാപിതാക്കള്‍ നടത്തുന്ന തീവ്രയത്‌നങ്ങള്‍ക്ക് ഇനി അവധി നല്‍കാം. ആറുവയസുവരെ കുട്ടികള്‍ കുട്ടികള്‍ കളിച്ചാണു വളരേണ്ടത് എന്ന തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തുന്നു. പുതിയ പാഠ്യപദ്ധതിയനുസരിച്ച് മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഇനി ഉണ്ടാവില്ല. പകരം, കളിപ്പാട്ടങ്ങളിലൂടെയും കളികളിലൂടെയും മാതൃഭാഷയിലൂടെയും സംസാരത്തിലൂടെയും കഥകളിലൂടെയും കുട്ടികളെ പഠിപ്പിക്കുന്ന രീതിയാണ് ഇനി നടപ്പിലാക്കുന്നത്. ഇന്ത്യയുടെ വൈവിധ്യം, ലിംഗഭേദം, ധാര്‍മ്മികത, ധാര്‍മ്മിക അവബോധം, നിരീക്ഷണപാഠവം, സര്‍ഗ്ഗാത്മക വിശകലനം തുടങ്ങിയവയാവും പാഠപുസ്തകങ്ങള്‍ക്കു പകരമായി കുട്ടികള്‍ക്കു…

Read More

ഉയിര്‍ വേണമെങ്കില്‍, പ്രണയിക്കണം ഈ പ്രകൃതിയെ, പ്രപഞ്ചത്തെയും……

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മണ്ണിനെ, പ്രകൃതിയെ, കാറ്റിനെ, കടലിനെ, സൂര്യചന്ദ്രാദികളെ, അവയുടെ കോപതാപങ്ങളെ പേടിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരു നാടായിരുന്നു നമ്മുടേത്….. പ്രകൃതി തരുന്ന ഓരോ സൂചനയും ആപത്തിന്റെ മുന്നോടിയെന്നു നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു…… പ്രകൃതിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച്, തിരുത്തപ്പെടേണ്ടതിനെ തിരുത്തി, പ്രകൃതി ക്ഷോഭങ്ങളെ കഴിയുന്നത്ര വരുതിയിലാക്കി, മെച്ചപ്പെട്ടൊരു കാലാവസ്ഥയില്‍ ജീവിച്ചിരുന്നു നമ്മള്‍. അന്ന്, പ്രകൃതിയായിരുന്നു നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം, അനുഭവമായിരുന്നു ഗുരു….. ഇന്നതു മാറി……. അധ്യാപകരും അറിവുകളും വര്‍ദ്ധിച്ചു…….

Read More

മലയാളിക്ക് എന്തുപറ്റി ?

-ഷാജി കിഴക്കേടത്ത് ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങള്‍ക്ക് വാര്‍ത്താ ചാകരയായി കിട്ടിയത് നരബലിയാണ്. സെലിബ്രിറ്റികളുടെ നൂലുകെട്ടു മുതല്‍ രാഷ്ട്രീയ നേതാക്കളുടെ മീശവടിക്കല്‍ വരെ വലിയ വാര്‍ത്തയാക്കുന്നവര്‍ യാതൊരു ഉളുപ്പുമില്ലാതെ മലയാളിക്ക് പ്രഭാതം മുതല്‍ നല്‍കിക്കൊണ്ടിരിക്കുന്നത് ജീര്‍ണിച്ച മാധ്യമസംസ്‌കാരത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. വാര്‍ത്തകളില്‍ നിറയുന്നത് എന്തൊക്കെയാണ്? ഒടുവില്‍ വന്ന നരബലി മാത്രമോ ? മകളെ പീഢിപ്പിക്കുന്ന അച്ഛന്‍ ! അമ്മയെ തലയ്ക്കടിച്ചു കൊല്ലുന്ന മകന്‍! മദ്യപാനിയായ അച്ഛനെ…

Read More

സ്‌കൂളുകളില്‍ ലഹരിക്കെതിരെ കവചം തീര്‍ത്ത് പോലീസ്, ഇനി വേണ്ടത് ജനജാഗ്രത

Jess Varkey Thuruthel & D P Skariah ഓര്‍മ്മിക്കുക…! ജാഗ്രതക്കുറവിന് നമ്മള്‍ കൊടുക്കേണ്ട വില നമ്മുടെ മക്കളുടെ ജീവനും ജീവിതവുമാണ്…..!! നിങ്ങളുടെ മക്കള്‍ക്ക് നിങ്ങളെയൊരു സുഹൃത്തായി കാണാന്‍ കഴിയുന്നുണ്ടോ….?? ഇല്ലെങ്കില്‍ കരുതിയിരിക്കുക….. കൈവിട്ടുപോയേക്കാമവര്‍……! സ്‌കൂളില്‍ പോകുന്ന കൊച്ചു കുട്ടികളുടെ കണ്ണുകളിലേക്കു നിങ്ങള്‍ നോക്കിയിട്ടുണ്ടോ…?? എന്തൊരു തിളക്കമാണെന്നോ ആ കണ്ണുകള്‍ക്ക്…..! അവരെ കുറച്ചുകൂടിയൊന്നറിയാന്‍ ശ്രമിച്ചാല്‍ അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മനസിലാക്കാനാവും. പക്ഷേ, വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അവരുടെ കണ്ണുകളിലെ തിളക്കം മങ്ങുന്നു, സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുന്നു……..

Read More

ആ നരബലിയില്‍ നടുങ്ങിത്തെറിച്ചവര്‍……!

Jess Varkey Thuruthel & D P Skariah കേരളത്തില്‍ നടത്തിയ നരബലിയില്‍ നടുങ്ങിത്തെറിച്ചവരില്‍ പ്രധാനികള്‍ ഇവിടുത്തെ മാധ്യമങ്ങളും വിശ്വാസികളുമാണ്. ഐശ്വര്യവും സമ്പദ്‌സമൃദ്ധിയുമുണ്ടാകാന്‍ പല തരത്തിലുമുള്ള പൂജകളും വഴിപാടുകളും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തി സംപൂജ്യരായിരിക്കുന്ന വിശ്വാസികള്‍ക്കുണ്ടായ ഞെട്ടലും നടുക്കവും… ആഹാ…! അതു വിവരിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്…..!! പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്കു പോലും പരിപൂര്‍ണ്ണ നിയമ പരിരക്ഷയുള്ള ഈ നാട്ടില്‍, ദുര്‍ബലരുടെ മേല്‍ വിശ്വാസികള്‍ നടത്തുന്ന കൈയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചിരിക്കുന്ന സമൂഹം. വിശ്വാസത്തിന്റെ പേരില്‍ എന്തിനെയും പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍….!…

Read More