കറിവേപ്പിലയാവാന്‍ ഇനി മനസില്ല, ഞങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഹിതം ഞങ്ങള്‍ക്കു വേണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം…… ഈ മൂന്നു കഠിന വ്രതങ്ങളാണ് കന്യാസ്ത്രീ ആകാന്‍ പോകുന്ന ഓരോ പെണ്‍കുട്ടിയും എടുക്കേണ്ടത്. ചിന്തിക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നാം. പക്ഷേ, ഈ വ്രതജീവിതത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോയാല്‍ മാത്രമേ അതിന്റെ കാഠിന്യം പൂര്‍ണ്ണമായും ബോധ്യമാകുകയുള്ളു. ജീവിതമെന്തെന്നോ അതു നല്‍കുന്ന സന്തോഷവും സാധ്യതകളും എന്തെന്നോ പക്വതയോടെ ചിന്തിക്കാന്‍ കഴിയാത്ത ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടി എടുക്കുന്ന ഉഗ്രശബഥം…..! ഇന്നുമുതല്‍ മരിക്കും വരെ, ദാരിദ്രയായി, ലൈംഗിക ചിന്തയേതുമില്ലാതെ, അനുസരണയോടെ ജീവിച്ചു കൊള്ളാമെന്ന്…….!! പിന്നീട് അവള്‍ക്കൊരു തിരിച്ചു പോക്കില്ല…!!…

Read More

കോതമംഗലം സാറാമ്മ വധം: പിന്നില്‍ മലയാളികളോ?

ജെസ് വര്‍ക്കി തുരുത്തേല്‍ ഈ വീടിന്റെ അടുക്കളയുടെ ഇറയത്തായി ഒരു കസേരയുണ്ട്. ആ കസേരയിലിരുന്നാണ് അവരുടെ അമ്മ സാറാമ്മ (കള്ളാട് ചെങ്ങമനാട് Saramma -72) എന്നും ഭക്ഷണം കഴിക്കാറ്. ഇന്ന് ആ കസേര ശൂന്യമാണ്. അതിന്റെ ഉടമ ഇനി തിരിച്ചെത്തില്ല. അദൃശ്യനായൊരു കൊലയാളി ആ ജീവനെടുത്തിട്ട് ഏകദേശം ഒരു മാസം ആകാന്‍ പോകുന്നു. ഇന്നുമയാള്‍ കാണാമറയത്തു തന്നെ! ഓരോ കൊലപാതകങ്ങളിലും ദൈവത്തിന്റെ കൈയ്യൊപ്പോടു കൂടി ഒരു തെളിവെങ്കിലും ശേഷിക്കാറുണ്ട്. മഞ്ഞള്‍പ്പൊടി വിതറി, തന്നിലേക്കുള്ള വഴി കൊലയാളി അടച്ചെങ്കിലും…

Read More

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കും, പക്ഷേ ഈ പാഴുകളെ ജനങ്ങള്‍ക്കെന്തിന്?

Thamasoma News Desk പുതുപ്പള്ളിയില്‍ സഹതാപ തരംഗം വിജയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തില്‍, രാഷ്ട്രീയത്തിനും വികസന മന്ത്രങ്ങള്‍ക്കുമപ്പുറം വിജയിച്ചിട്ടുള്ളതും സഹതാപ തരംഗം തന്നെ. അതുകൊണ്ടു തന്നെ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കും, പക്ഷേ, അത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടല്ല, മറിച്ച് ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിന്റെ വിലയാണ്. രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍, പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസിന്റെ കോട്ടയല്ല. ഉമ്മന്‍ ചാണ്ടിയുടെ അവസാനത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചത് വെറും 9,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. അതില്‍ അഞ്ചു വാര്‍ഡും…

Read More

അന്ന് തമസോമ പറഞ്ഞു, ഇന്ന് ഹൈക്കോടതിയും അതു ശരിവയ്ക്കുന്നു

Jess Varkey Thuruthel & D P Skariah വിവാഹവാഗ്ദാന ലൈംഗികത: തമസോമയുടെ നിരീക്ഷണ വഴിയില്‍ ഹൈക്കോടതിയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനത്തില്‍ നിന്നും പിന്മാറിയാല്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും വാഗ്ദാനലംഘനത്തിനു മാത്രമേ കേസെടുക്കാന്‍ പാടുള്ളുവെന്നുമുള്ള ലേഖനം തമസോമ പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 2022 ലാണ്. അന്ന് തമസോമയ്ക്കു കേള്‍ക്കേണ്ടി വന്ന പഴി കുറച്ചൊന്നുമായിരുന്നില്ല. നിയമരംഗത്തുള്ളവര്‍ പോലും വാളെടുത്ത് അംഗത്തിനെത്തി. പക്ഷേ, നിലപാടില്‍ തമസോമ ഉറച്ചു നിന്നു. ഇപ്പോഴിതാ ഹൈക്കോടതിയും പറയുന്നു, അത്…

Read More

ഇനിയുമവസാനിക്കാത്ത വര്‍ണ്ണവെറി

Thamasoma News Desk മോഹിനിയാട്ടം എന്നത് സൗന്ദര്യവും നിറവുമുള്ള സ്ത്രീകള്‍ക്കു മാത്രമുള്ളതാണോ? സൗന്ദര്യമില്ലാത്തവര്‍ കലാരംഗത്തു നിന്നും മാറിനില്‍ക്കണമെന്നോ? അപ്പോള്‍, അവിടെ മാറ്റുരയ്ക്കുന്നത് കഴിവല്ലല്ലോ, മറിച്ച് സൗന്ദര്യമല്ലേ? സൗന്ദര്യം മാറ്റുരയ്ക്കാന്‍ മോഹിനിയാട്ടമെന്നത് സൗന്ദര്യമത്സരമാണോ? ഈ 21-ാം നൂറ്റാണ്ടിലും ഇത്രയും വര്‍ഗ്ഗീയമായി ചിന്തിക്കുകയും പറയുകയും ചെയ്തതില്‍ യാതൊരു കുറ്റബോധവും ഇല്ല ഈ സ്ത്രീയ്ക്ക്. അപ്പോള്‍, അവരുടെ മനസിലെ വര്‍ണ്ണവെറി എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. സൗന്ദര്യമില്ലാത്ത കുട്ടികളോട് യുവജനോത്സവങ്ങളില്‍ മത്സരിക്കരുതെന്ന് പറയാറുണ്ടെന്നും അവരെ മത്സരത്തില്‍ നിന്നും മാറ്റി നിറുത്താറുണ്ടെന്നുമാണ് കലാമണ്ഡലം സത്യഭാമ പറയുന്നത്….

Read More

മൃതശരീരം വച്ചുള്ള മുതലെടുപ്പ് ഇങ്ങനെ

വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? അല്ല. BJP കുടുംബമാണോ ? അല്ല. BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ഇല്ല. സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും,തീകത്തിച്ചതും ? അല്ല (റോഡിന്റെ എതിർവശത്ത്). മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? അതെ. വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത് ? അമ്മയ്ക്കും,സഹോദരനുമൊപ്പം….

Read More

വോട്ടര്‍മാരുടെ ബുദ്ധിയെ വിലകുറച്ചു കാണരുത്: ഡല്‍ഹി ഹൈക്കോടതി

ബുദ്ധിയും ചിന്താശേഷിയുമില്ലാത്തവരാണ് വോട്ടര്‍മാര്‍ എന്നും തങ്ങള്‍ പറയുന്നതപ്പാടെ അവര്‍ വിഴുങ്ങുമെന്നുമുള്ള ധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെല്ലാമുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ അറിവിനെപ്പോലും അപഹസിച്ചു കൊണ്ട് പച്ചക്കള്ളങ്ങള്‍ പടച്ചു വിടാനും മടിയില്ല നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും. എന്നാലിതാ, ജനങ്ങളുടെ അന്തസിനേറ്റ ആ കളങ്കം ഡല്‍ഹി ഹൈക്കോടതി തുടച്ചു നീക്കിയിരിക്കുന്നു. എന്തെല്ലാം കള്ളങ്ങള്‍ പ്രചരിപ്പിച്ചാലും അവയെല്ലാം മനസിലാക്കാനും നെല്ലും പതിരും തിരിച്ചറിയാനും ശേഷിയുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാരെന്ന് ഡല്‍ഹി ഹൈക്കോടതി (Delhi High Court). ജനങ്ങള്‍ക്കറിയാം ആരെ തെരഞ്ഞെടുക്കണമെന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പൊതുപ്രസംഗങ്ങളില്‍…

Read More

സഖാവേ, കടക്കൂ പുറത്ത്…..

  ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ കേരളത്തെ രണ്ടായി കീറിമുറിച്ച്, പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് കെ റെയില്‍ വികസനം കൊണ്ടുവന്നേ മതിയാകൂ എന്നു വാശിപിടിച്ചവരുടെ കൂമ്പിടിച്ചു കലക്കിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി പറഞ്ഞത്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയെന്തെന്ന് ഇടതുപക്ഷത്തിന് ഇപ്പോള്‍ നന്നായി മനസിലായിക്കാണും. ആരെതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന പിണറായി ധാര്‍ഷ്ട്ര്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. തൃക്കാക്കരയിലെ ജനങ്ങളോട് കേരള ജനത ഒന്നടങ്കം നന്ദി രേഖപ്പെടുത്തും. കാരണം അവരോരോരുത്തരും ചെയ്യാന്‍ ആഗ്രഹിച്ചതാണ് തൃക്കാക്കരയിലെ…

Read More

മിഠായി കൊടുക്കല്‍: പണം ഇങ്ങനെയും പാഴാക്കാം

പെണ്ണുകണ്ടു നടന്നു നടന്ന് ഒടുവില്‍ ഒത്തുകിട്ടിയൊരു ആലോചനയായിരുന്നു അത്. പെണ്ണിനെ ചെറുക്കനും കൂട്ടര്‍ക്കും ഇഷ്ടമായി. പെണ്ണിന്റെ അഭിപ്രായം ആരാഞ്ഞോ എന്നറിയില്ല,

Read More