സന്തോഷങ്ങള്‍ക്കുമേല്‍ തീമഴ പെയ്യിക്കുന്നവര്‍….
Jess Varkey Thuruthel & D P Skariah ചിരിച്ചാല്‍ കരയേണ്ടി വരുമെന്ന വിശ്വാസത്തില്‍ സന്തോഷനിമിഷങ്ങളെ അപ്പാടെ നഷ്ടപ്പെടുത്തി, വേദനകളെ മാത്രം താലോലിച്ചു ജീവിക്കുന്ന നിരവധി മനുഷ്യരെ കണ്ടിട്ടുണ്ട്. പണ്ടൊരുനാള്‍, ഒരു വചനോത്സവം മാസികയിലെ ചോദ്യോത്തര പേജിലെ ഒരു ചോദ്യമിതായിരുന്നു. ‘ഞാനിന്ന് ഒരുപാടു സന്തോഷിച്ച ദിവസമാണ്. ഒത്തിരി ചിരിച്ച ദിവസമാണ്. മതിമറന്നുള്ള എന്റെയീ ചിരി ദൈവത്തിന് ഇഷ്ടമായിക്കാണുമോ…?? ഇങ്ങനെ ചിരിക്കാതിരിക്കാന്‍ ഞാനെന്താണ് ചെയ്യേണ്ടത്….?’ ചോദ്യകര്‍ത്താവിനുള്ള പാതിരിയുടെ ഉത്തരവും ബഹുകേമമായിരുന്നു. ‘ഇനിയൊരിക്കലും ഇങ്ങനെ ചിരിക്കരുത്. ദൈവം സഹിച്ച പീഢകളെ…