വ്യത്യസ്ഥമായൊരു ബൈക്ക് വാങ്ങല്‍: ഈ അരക്കിറുക്കോ ശ്രീകണ്ഠന്‍ നായരുടെ മാധ്യമ ധര്‍മ്മം…..??

Jess Varkey Thuruthel & D P Skariah മറ്റുള്ളവര്‍ക്കു പണികൊടുക്കാനായി ഒരു മനുഷ്യനിറങ്ങിത്തിരിച്ചാല്‍ അതിനു കുട പിടിക്കാനും ഇവിടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉണ്ടെന്ന് ശ്രീകണ്ഠന്‍ നായരുടെ ഈ വാര്‍ത്ത നമുക്കു പറഞ്ഞു തരും. കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ ശ്രീജിത്ത് എന്നയാള്‍ സ്വന്തം അച്ഛനു വേണ്ടി ഒരു ബൈക്ക് വാങ്ങാന്‍ തീരുമാനിക്കുന്നു. പക്ഷേ, മറ്റുള്ളവര്‍ വാങ്ങുന്നതു പോലെ ചുമ്മാ പോയി വാങ്ങാനല്ല, അതിലും വ്യത്യസ്ഥത വേണമെന്ന് അയാള്‍ ഉറപ്പിച്ചിരുന്നുവത്രെ. അതിനാല്‍, ചിട്ടി പിടിച്ചു കിട്ടിയ ഒരു ലക്ഷം…

Read More

വടക്കന്‍ പാട്ട് ശീലില്‍ ഒരു എഐ പാട്ട്; ‘കടത്തനാടന്‍ തത്തമ്മ’

Thamasoma News Desk വടക്കന്‍ പാട്ട് സിനിമകളിലെ രംഗങ്ങളെ എഐ വഴി പുനഃസൃഷ്ടിച്ചുകൊണ്ടുള്ള വീഡിയോ ആല്‍ബം, ‘കടത്തനാടന്‍ തത്തമ്മ’ (Kadathanadan Thatthamma) യൂട്യൂബില്‍ റിലീസ് ചെയ്തു. ഉണ്ണിയാര്‍ച്ച, ഒതേനന്റെ മകന്‍ എന്നീ സിനിമകളിലെ ഗാനരംഗങ്ങളെയാണ് ആല്‍ബത്തിനുവേണ്ടി പുനഃസൃഷ്ടിച്ചത്. ഒതേനന്റെ മകനില്‍ വിജയശ്രീ പാടിയ, ‘കദളീവനങ്ങള്‍ക്കരികിലല്ലോ’ എന്ന പാട്ടിലെയും ഈ സിനിമയിലെ തന്നെ, പ്രേം നസീറും ഷീലയും അഭിനയിച്ച, ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന പാട്ടിലെയും ഉണ്ണിയാര്‍ച്ചയിലെ നസീറും രാഗിണിയും അഭിനയിച്ച, ‘പുല്ലാണെനിക്കു നിന്റെ വാള്‍മുന’ എന്ന പാട്ടിലെയും ഏതാനും…

Read More

വിവാഹം: പെണ്ണിന്റെ ഈ പിന്‍മാറ്റം ശുഭസൂചന

Jess Varkey Thuruthel പുരുഷന്‍ സ്ത്രീയുടെ ശിരസാണെന്നും അടങ്ങിയൊതുങ്ങി കുടുംബവും കുട്ടികളെയും നോക്കി ജീവിക്കുകയാണ് പെണ്ണിന് ദൈവം കല്‍പ്പിച്ചിരിക്കുന്ന നിയോഗമെന്നും ഇവിടെ മതങ്ങളും മതവിശ്വാസികളും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പെണ്ണിനെ മറ്റൊരു വീട്ടില്‍ ജീവിക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങളാണ് ഇക്കാലമത്രയും നല്‍കിയിരുന്നത്. പുരുഷന്റെ ലൈംഗിക അടിമ മാത്രമായിരുന്നില്ല, ശമ്പളം കൊടുക്കേണ്ടാത്ത വേലക്കാരി കൂടിയായിരുന്നു. അവന്റെ കലിപ്പു തീര്‍ക്കാനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു. വിവാഹം കഴിച്ചതിനു ശേഷം സ്വാതന്ത്ര്യമെന്ന വാക്കു പോലും അവള്‍ക്ക് അന്യമായിരുന്നു. അവളുടെ ഇഷ്ടം എന്ന ഒന്നില്ലാത്ത, സ്വന്തമായി വീടില്ലാത്ത,…

Read More

സ്ത്രീ ശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്നവര്‍ക്കു വേണ്ടി

സ്ത്രീശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്ന എല്ലാ പുരുഷകേസരികള്‍ക്കും മുമ്പില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു. സ്ത്രീശരീരം കാണുന്ന മാത്രയില്‍ ലിംഗചലനവും സ്ഖലനവും സംഭവിച്ച് വശം കെട്ടുപോകുന്ന പുരുഷ കേസരികള്‍ കാണണം ഈ ചിത്രങ്ങള്‍. പെണ്ണിന്റെ വസ്ത്രം അല്പമൊന്നു മാറിയാല്‍, കുളിമുറിയിലെ ഇത്തിരി വിടവിലൂടെ നഗ്നത പകര്‍ത്താന്‍ ആര്‍ത്തിപിടിച്ച കണ്ണുമായി കാത്തിരിക്കുന്ന വെറികെട്ട ജന്മങ്ങള്‍ ഈ കാഴ്ച കാണണം. പകല്‍മാന്യതയുടെ കുപ്പായമിട്ട്, പെണ്‍ശരീരങ്ങളെ കൊത്തിപ്പറിക്കുന്നവരും ഇതു കാണണം. ഇവിടെ കാമമില്ല, ലൈംഗികതയും. ശുദ്ധമായ വായുവിനു വേണ്ടിയുള്ള ഒരു പ്രത്യക്ഷ സമരം…

Read More

സംരക്ഷിച്ചു കൂടെനിന്ന ആ മകനെ അവഗണിച്ച ആ പിതാവോ സ്‌നേഹസാഗരം??

Jess Varkey Thuruthel വയസായ, ജരാനരകള്‍ ബാധിച്ച, വയോധികനായ ഒരു പിതാവിന്റെ രണ്ടു മക്കളെക്കുറിച്ചുള്ള കഥയാണ് ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ, ലൂക്കാ സുവിശേഷകനിലൂടെ ബൈബിള്‍ പറയുന്നത്. എത്ര കൊടിയ പാപം ചെയ്താലും തെറ്റുമനസിലാക്കി തിരികെ എത്തിയാല്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നവനാണ് ദൈവമെന്നു പറയാനാണ് സുവിശേഷകന്‍ ഈ ഉപമ പറയുന്നത്. ലൂക്കായുടെ സുവിശേഷം 15-ാം അധ്യായം 11 മുതല്‍ 32 വരെയുള്ള വാക്യത്തിലാണ് ഈ ഉപമയുള്ളത്. കരുണാമയനായ ഒരു പിതാവായിട്ടാണ് സുവിശേഷകന്‍ ഇദ്ദേഹത്തെ ഇവിടെ വരച്ചു കാണിക്കുന്നത്. പക്ഷേ, ഏറ്റവും…

Read More

ആ ഉപദേശം വേണ്ടെന്ന് സുപ്രീം കോടതി

Thamasoma News Desk ഉത്തരവുകളും വിധികളും പുറപ്പെടുവിക്കുമ്പോള്‍ ജഡ്ജിമാര്‍ ആരെയും ഉപദേശിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും അന്തസും ആത്മമൂല്യവും കാത്തുസൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ച ഒക്ടോബര്‍ 18ലെ കൊല്‍ക്കത്ത ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്യവെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ‘രണ്ട് മിനിറ്റിന്റെ ലൈംഗിക സുഖം ആസ്വദിക്കാന്‍ വഴങ്ങിക്കൊടുക്കുമ്പോള്‍ സമൂഹത്തിന്റെ കണ്ണില്‍ അവള്‍ (കൗമാരക്കാരിയായ പെണ്ണ്) തോറ്റവളാണെന്ന്’ അന്ന് കോല്‍ക്കത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. കോല്‍ക്കത്ത ഹൈക്കോടതിയുടെ ഈ അഭിപ്രായത്തെ സുപ്രീം കോടതി…

Read More

രമേഷ് നാരായണ്‍ കാണിച്ചതും ശരത്ത് എഴുതിയതും ഒന്ന്

Thamasoma News Desk ‘പോട്ടേടാ ചെക്കാ വിട്ടുകള’ എന്ന സംഗീത സംവിധായകന്‍ ശരത്തിന്റെ (Sharreth) ഫേയ്‌സ് ബുക്ക് പോസ്റ്റിലും നിറഞ്ഞു നില്‍ക്കുന്നതും ഉച്ചനീചത്വം തന്നെ. ആസിഫിനെ സ്റ്റേജില്‍ നിസ്സാരവത്കരിക്കുകയായിരുന്നു രമേഷ് നാരായണനെങ്കില്‍, നീയെന്റെ കുഞ്ഞനുജനല്ലേ വിട്ടുകള ചെക്കാ എന്ന എഴുത്തിലൂടെ ‘നീ അത്രയ്‌ക്കൊന്നും വളര്‍ന്നിട്ടില്ലെന്ന്’ ശരത്തും ഉറപ്പിക്കുന്നു. ആരൊക്കെ ഏതെല്ലാം കോണുകളില്‍ നിന്നും നിഷേധിക്കാന്‍ ശ്രമിച്ചാലും അവാര്‍ഡ് ദാനച്ചടങ്ങില്‍ രമേഷ് നാരായണ്‍ ചെയ്തത് നീതീകരിക്കാനാകാത്ത തെറ്റാണ് (Asif-ramesh Issue). ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഉച്ചനീചത്വത്തിന്റെ ഏറ്റവും മോശപ്പെട്ട ഒന്നാണ്…

Read More

സ്ത്രീയും ഫെമിനിസപ്രസ്ഥാനങ്ങളും ചില പൊള്ളത്തരങ്ങളും

Written by: പ്രീത ക്ലീറ്റസ് ‘The greatest ideas are the simplest’ എന്ന ആപ്തവാക്യം Lord of Flies എന്ന വിഖ്യാതമായ നോവലിലൂടെ നല്കിയ വില്യം ഗോള്‍ഡിന്റെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് താന്‍ നേരിട്ട്കണ്ട ജീവിതാനുഭവത്തിലൂടെ തന്നെ ആവണം. അദ്ദേഹത്തിന്റെ വാക്കുകള്‍, ‘ആണിനെപ്പോലെ ആകാന്‍ ശ്രമിക്കുന്ന വിഡ്ഢികളാണ് സ്ത്രീകള്‍. അവര്‍ അവനും മുകളിലാണെന്നവര്‍ ചിന്തിയ്ക്കുന്നതേയില്ല.’ ആണിനൊപ്പമാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഫെമിനിസ്റ്റ് ( അത് ആണായാലും പെണ്ണായാലും) ആണ്. തന്റെ സ്വത്വം അറിയുന്ന യഥാര്‍ത്ഥ സ്ത്രീയ്ക്ക് അങ്ങനെയൊരാഗ്രഹം ഉണ്ടാകാന്‍ വഴിയില്ല….

Read More
Honor killing

ആ ശവമെവിടെ? പോലീസ് ഇപ്പോഴും അന്വേഷണത്തിലാണ്

ഹരിയാനയിലെ സോഹ്നയിലെ ഒരു ബസ് സ്‌റ്റോപ്പില്‍ കഴിഞ്ഞ ഒക്ടോബറിലാണ് രാഹുലും മാന്‍സിയും കണ്ടുമുട്ടിയത്. രണ്ടപരിചിതരായി ഒരുമിച്ച് ഒരു ബസിലവര്‍ യാത്ര ചെയ്തു. ആ യാത്രയുടെ അവസാനം പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. അഞ്ചുമാസങ്ങള്‍ക്കു ശേഷം മാന്‍സി (18) കൊല്ലപ്പെട്ടരിരിക്കുന്നു! രാഹുലി(19)നാകട്ടെ, പേടിയാല്‍ വീട്ടിലേക്കു മടങ്ങിച്ചെല്ലാനാകാത്ത അവസ്ഥയും. കാത്തിരിക്കുന്നത് മാന്‍സിയുടെ വിധിയാണെന്ന് രാഹുലിനു നന്നായി അറിയാം (Honor Killing). ഇങ്ങനെയായിരുന്നു ആ തുടക്കം, ഒടുക്കം ഭയാനകം ആ ബസ് യാത്രയ്ക്കു ശേഷം അവര്‍ പിന്നെയും പലതവണ കണ്ടുമുട്ടി, ബന്ധം…

Read More

കൊച്ചിയുടെ ഹൃദയഭാഗത്ത് കൈയ്യേറ്റം: ഭാഗ്യം, അധികാരികള്‍ ഇതുവരെയും അറിഞ്ഞിട്ടില്ല…!!!

കൊച്ചിയുയെ ഹൃദയഭാഗത്ത്, പനമ്പിള്ളി നഗര്‍ ഷിഹാബ് തങ്ങള്‍ റോഡില്‍, പാസ്‌പോര്‍ട്ട് ഓഫീസിനടുത്ത് ഒരു തോട് കൈയ്യേറി ഏകദേശം പത്തോളം വീടുകള്‍ അവിടെ നിര്‍മ്മിച്ചുകഴിഞ്ഞു. ഇത് ആരു കൈയ്യേറി എന്നോ ആരാണ് പണിതെന്നോ കോര്‍പ്പറേഷനോ കൗണ്‍സിലര്‍ക്കോ അറിയില്ല. സാധാരണ ഗതിയില്‍, പാവപ്പെട്ട ചേരി നിവാസികള്‍ക്ക് ചെറിയ വീടുകള്‍ പണിതു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷേ, ഇവിടെ നടക്കുന്നത് വലിയൊരു തട്ടിപ്പാണ്. കാരണം എറണാകുളത്തു തന്നെ ജനിച്ചു വളര്‍ന്ന അനേകര്‍ ഒരു തരി ഭൂമിയില്ലാതെ, കിടപ്പാടമില്ലാതെ അലയുന്നുണ്ട്. ഈ പാവപ്പെട്ടവര്‍…

Read More