വഴിയില്‍ക്കിടന്നു കിട്ടിയ 8 ലക്ഷം രൂപ തിരികെ നല്‍കി സുബിന്‍

Thamasoma News Desk പൂത്തോള്‍ ശങ്കരയ്യറോഡിലുള്ള കളത്തില്‍ വീട്ടില്‍ സുബിന് കടകള്‍തോറും മിനറല്‍ വാട്ടര്‍ വിതരണം ചെയ്യുകയാണ് ജോലി. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് അച്യൂതമേനോന്‍ പാര്‍ക്കിനു മുന്‍വശത്തായ റോഡില്‍ ഒരു ബാഗ് കിടക്കുന്നത് കണ്ടത്. ആരുടെയെങ്കിലും കൈയില്‍ നിന്നും വീണുപോയതാകാം എന്നു കരുതി ബാഗ് എടുത്ത് തുറന്ന് പരിശോധിക്കുകയും ചെയ്തു. ബാഗ് തുറന്നപ്പോള്‍ കണ്ടത് നിറയെ നോട്ടിന്റെ കെട്ടുകള്‍. ഉടന്‍തന്നെ സുബിന്‍ തന്റെ സുഹൃത്തിനെ വിവരമറിയിച്ച് വേഗം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് (Thrissur west…

Read More

തലയിലെയാ തുണിക്കീറു മാറ്റേണ്ടത് കാവിക്കോണകം കൊണ്ടല്ല….!

മഹത്വവത്ക്കരിക്കപ്പെടുന്ന ചില അടിമത്തങ്ങളുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാനും സ്വയമേവ കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും ഇഷ്ടമില്ലാത്തവരും കഴിവില്ലാത്തവരും സ്വീകരിക്കുന്ന എളുപ്പമാര്‍ഗ്ഗം. സ്വന്തം കഴിവുപയോഗപ്പെടുത്താതെ പരാന്നഭോജിയായി ജീവിക്കുന്ന മനുഷ്യരുടെ ആശ്രയമാണത്.ഈ പരാന്ന ഭോജനം അവസാനിപ്പിക്കുന്നതിനും സ്വന്തം കാലില്‍ നില്‍ക്കാനും അധ്വാനിച്ചു ജീവിക്കാനും അവരവരുടെ കഴിവിനു ചേര്‍ന്ന ജീവിത സാഹചര്യങ്ങള്‍ നേടിയെടുക്കുന്നതിനുമാണ് ഓരോ വ്യക്തിയും വിദ്യാഭ്യാസം ചെയ്യുന്നത്. മനുഷ്യമനസിന്റെ ഇരുട്ടകറ്റാനുള്ളതാണ് വിദ്യാഭ്യാസം. അതു നേടിയെടുക്കുന്നതോടെ ആരെല്ലാമാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്നും അതിനെ പ്രതിരോധിക്കാനും അന്തസോടെ അഭിമാനത്തോടെ ഈ ഭൂമിയില്‍ ജീവിക്കാനും ഓരോ…

Read More

ധ്രുവ് റാത്തിയുടെ ചോരയ്ക്കായി വേട്ടയാരംഭിച്ചു

Thamasoma News Desk പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പോരാട്ടം നടത്തി ഇന്തന്യന്‍ മതേതരത്വം കാത്തു പരിപാലിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ധ്രുവ് റാത്തിക്കെതിരെ (Dhruv Rathee) വേട്ടമൃഗങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ധ്രുവിനും ഭാര്യയ്ക്കുമെതിരെ കള്ളക്കഥകളുടെ പ്രവാഹമാണിപ്പോള്‍. തന്റെ വീഡിയോയെക്കുറിച്ച് യാതൊരു മറുപടിയും പറയാനില്ലാത്തവര്‍ ഇത്തരം കള്ളക്കഥകള്‍ പടച്ചു വിടുകയാണ് എന്നാണ് ഈ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ധ്രുവിന്റെ വിശദീകരണം. എന്റെ ഭാര്യയുടെ കുടുംബത്തെ ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ എന്നാണ് ധ്രുവിന്റെ ചോദ്യം. ഇത് നിങ്ങളുടെ തന്നെ…

Read More

അതും പറഞ്ഞ് ഒരൊറ്റക്കരച്ചിലായിരുന്നു അദ്ദേഹം…

Jeneesh Cheraampilly ജോലി കഴിഞ്ഞ് ഇറങ്ങാറായി നില്‍ക്കുമ്പോള്‍ സ്റ്റേഷനിലേക്ക് ഒരാള്‍ വരുന്നു. ആ മുഖം കണ്ടാലറിയാം ടെന്‍ഷനടിച്ച് വല്ലാത്തൊരു അവസ്ഥയിലാണ് ആളെന്ന്. എന്ത് പറ്റീന്ന് തിരക്കിയപ്പോഴാണ് അറിയുന്നത് എറണാകുളത്ത് കോച്ചിങ്ങിനായി പോകുന്ന മകന്‍ ഇതുവരെ വീട്ടിലെത്തിയിട്ടില്ല (missing). ഫോണ്‍ ആണെങ്കില്‍ switch off ആണ്. വേഗം മകന്റെയും instituteന്റെ ഡീറ്റെയില്‍സും വാങ്ങി സുഹൃത്തുക്കളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ഉച്ചക്ക് ക്ലാസ്സ് വിടുന്ന ടൈം വരെ ഒപ്പമുണ്ടായിരുന്നു പിന്നെ കണ്ടില്ലാന്നും ഫോണ്‍ switch off ആണെന്ന മറുപടിയുമാണ് എല്ലാവരില്‍…

Read More

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത: ബ്രിജ് ഭൂഷന്റെ പങ്കെന്ത്?

Jess Varkey Thuruthel വെറും 24 മണിക്കൂറിനുള്ളില്‍ വിനേഷ് ഫോഗട്ട് (Vinesh Phogat) തോല്‍പ്പിച്ചത് മൂന്നു ലോകോത്തര താരങ്ങളെയാണ്. എന്നിട്ടും പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരിക്കുന്നു! വെറും 100 ഗ്രാം ഭാരം കൂടി എന്നതിന്റെ പേരിലാണ് അവര്‍ക്ക് അയോഗ്യത. ഒളിമ്പിക്‌സ് നിയമമനുസരിച്ച് 50 കിലോയില്‍ ഒരു ഗ്രാം കൂടിയാല്‍പ്പോലും അയോഗ്യയാവും. ഒട്ടനവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിനേഷിന് ഈ നിയമങ്ങളെല്ലാം അറിവുള്ളതാണ്. എന്നുമാത്രമല്ല, അവര്‍ക്കൊപ്പം ഒരു മെഡിക്കല്‍ സംഘം തന്നെയുണ്ട്. ഡയറ്റും…

Read More

‘കേസ് പോക്‌സോ; പക്ഷേ, തെറ്റു ചെയ്ത ആ അധ്യാപകനോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു…’

Jess Varkey Thuruthel തമസോമയുടെ മനസാക്ഷിക്കു മുന്നിലെത്തിയ ഒരു കേസാണിത്. വേണമെങ്കില്‍ വിശദമായൊരു വാര്‍ത്ത എഴുതാം. കാരണം ഇതിലെ പ്രതിയായ അധ്യാപകന്‍ തെറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ റിമാന്റിലുമാണ്. പക്ഷേ, മനസാക്ഷിയുടെ കോടതിയില്‍ ഞങ്ങളും ഇദ്ദേഹത്തെ വെറുതെ വിടുന്നു. കാരണം മറ്റൊന്നുമല്ല, ആ അധ്യാപകന്റെ ഭാര്യയുടെ ക്യാന്‍സര്‍ രോഗമാണ് അതിനു പിന്നിലെ ചേതോവികാരം. ഏതൊരു പുരുഷന്‍ തെറ്റു ചെയ്താലും അനുഭവിക്കേണ്ടി വരുന്നത് ഒരു സ്ത്രീയാണ്. സര്‍വ്വം സഹയെന്ന പേര്‍ പണ്ടേ പതിച്ചു കിട്ടിയതിനാല്‍ അവള്‍ പാതാളത്തോളം ക്ഷമിക്കും….

Read More

ഉരുള്‍പൊട്ടല്‍: കേരളത്തിനും തമിഴ്‌നാടിനും ഗ്രീന്‍ ട്രിബ്യൂണല്‍ നോട്ടീസ്

Thamasoma News Desk ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇതിനിടയില്‍, പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കാതെയുള്ള വികസനത്തിന്റെ പേരില്‍ കേരളത്തിനും തമിഴ്‌നാടിനുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) (National Green Tribunal (NGT) )തെക്കന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തു. ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള ഈ പ്രദേശങ്ങളില്‍ ഇത്രയേറെ കെട്ടിടങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിന് വിശദീകരണം നല്‍കാനും ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആയതും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ പശ്ചിമഘട്ട പ്രദേശങ്ങളില്‍ അനധികൃതമായി നിരവധി റിസോര്‍ട്ടുകള്‍ പണിതതിനെതിരെയാണ് കേസ്. ഇരു…

Read More

ബൈപോളാര്‍ രോഗം മരുന്ന് കൊണ്ട് ചികില്‍സിക്കണം

കല , കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ഞാന്‍ ഒരു കൗണ്‌സലിങ്ങ് സൈക്കോളജിസ്‌റ് ആണ്, എങ്കില്‍ കൂടി ബൈപോളാര്‍ രോഗത്തിന്റെ (Bipolar Disorder) ചികിത്സയില്‍ തെറാപ്പികളും കൗണ്‌സലിങ്ങും കൊടുക്കുന്നതിനു മുന്‍പ് സൈക്ക്യാട്രിസ്റ്റിന്റെ സഹായത്തോടെയാണ് മരുന്നുകള്‍ കൊടുക്കേണ്ടത് എന്ന് പറയും. ബൈപോളാര്‍ എന്നാല്‍, രണ്ടു ദ്രുവങ്ങള്‍ ഉള്ള, തീവ്രമായ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും തലത്തിലേയ്ക്ക് മാറി മാറി പോകുന്ന രോഗാവസ്ഥ ആണ്. ഒരേ വ്യക്തിയില്‍ ജീവിതത്തിന്റെ ചില ഘട്ടത്തില്‍, സന്തോഷം തീവ്രമായി മാസങ്ങള്‍ നിലനില്‍ക്കും. അമിതമായ ഊര്‍ജ്ജസ്വലത ആണ് പ്രധാന ലക്ഷണം. രാത്രിയില്‍…

Read More

പന്തീരാങ്കാവ് സ്ത്രീ പീഡനം: എല്ലാറ്റിനും കാരണം ആ ഫോണ്‍വിളികളെന്ന് യുവതി

Thamasoma News Desk രാഹുലുമായുള്ള വിവാഹത്തിനു ശേഷവും മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടവരുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ അടിച്ചതെന്നും മാതാപിതാക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് അത് സ്ത്രീധനത്തിന്റെ പേരിലാണെന്നു കള്ളം പറഞ്ഞതെന്നും പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസിലെ യുവതി (Pantheerankavu dowry case). യു ട്യൂബില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്. 18.29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഭര്‍ത്താവ് രാഹുലിനെതിരെ താന്‍ നടത്തിയതെല്ലാം കള്ള ആരോപണങ്ങളായിരുന്നുവെന്നും മാതാപിതാക്കളും വക്കീലും പറഞ്ഞത് താന്‍ മനസില്ലാ മനസോടെ…

Read More