ഇനി വേണ്ട കന്യകാത്വ പരിശോധന

Thamasoma News Desk സ്ത്രീ കന്യകയാണോ അല്ലയോ എന്ന പരിശോധന ഇനി നടപ്പില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. ഇത് അശാസ്ത്രീയവും അത്യന്തം വിവേചനപരവുമായ നടപടിയാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ പോലും ഈ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം. യു ജി മെഡിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റ് അരുണ വാണികര്‍ നേതൃത്വം നല്‍കിയ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ അതിശക്തമായ തീരുമാനം കൈക്കൊണ്ടത്. എം ബി ബി എസ് പാഠ്യപദ്ധതിയില്‍ എല്‍ ജി ബി ടി ക്യു ഐ എ…

Read More

നില്‍ക്കൂ……, ഒരിറ്റു സ്‌നേഹവും കരുതലും പുരുഷനും ആഗ്രഹിക്കുന്നുണ്ട്….!!

Written by: Jess Varkey Thuruthel & D P Skariah സ്‌നേഹം, സാന്ത്വനം, ചേര്‍ത്തു പിടിക്കല്‍, കാരുണ്യം… ഇവയെല്ലാം സ്ത്രീയ്ക്കു മാത്രമേ വേണ്ടതുള്ളു എന്നാണോ….?? ഈ കാട്ടാള സാമൂഹിക നീതിശാസ്ത്രം കരയുന്ന പുരുഷനെയും കണ്ണീരൊഴുക്കാത്ത സ്ത്രീകളെയും അംഗീകരിക്കുന്നില്ല….. സ്ത്രീയ്ക്കും പുരുഷനും ഈ സമൂഹം കല്‍പ്പിച്ചു നല്‍കിയ ചട്ടക്കൂട്ടില്‍ അവരെത്രമാത്രം തീവ്രവേദനയാണനു ഭവിക്കുന്നതെന്ന് ഈ കണക്കുകള്‍ നിങ്ങള്‍ക്കു കാണിച്ചു തരും. ബലഹീനതയുടെയും ദൗര്‍ബല്യത്തിന്റെയും പര്യായമായി സമൂഹമെന്നും കണ്ടിരുന്നത് സ്ത്രീകളെയാണ്. ഈ വിശ്വാസത്തെ സാധൂകരിക്കാനും സമര്‍ത്ഥിക്കാനും ഒരായിരം ഉദാഹരണങ്ങളും സമൂഹം നമുക്കു…

Read More

ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരിക്കും കേരളത്തിലേത്

Written by: Jess Varkey Thuruthel & D P Skariah  ബലമുള്ളവന്‍ ബലഹീനനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതി ഇല്ലാതാക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനുമായി ജീവന്‍ ബലിയായി നല്‍കാനും തയ്യാറായി ഉയിര്‍കൊണ്ടതാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയത് 1957 ല്‍ കേരളത്തിലായിരുന്നു. ലോകത്തില്‍ പലയിടത്തും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരുന്നുവെങ്കിലും ഏഷ്യയില്‍ ഇത് ആദ്യത്തേതായിരുന്നു. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സാരഥ്യത്തില്‍ സി പി ഐ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു…

Read More

ആപ്പിലാക്കിയ ഇന്ത്യന്‍ വിദ്യാഭ്യാസം

ഡി പി സ്‌കറിയ & ജെസ് വര്‍ക്കി തുരുത്തേല്‍ഇന്ത്യ എന്ന രാജ്യത്തിന്റെ സമ്പത്ത് പണമല്ല, മറിച്ച് ഇന്ത്യന്‍ ജനത തന്നെയാണ്. പക്ഷേ, ആ സമ്പത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വച്ച് നാമാവശേഷമാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അതൊരു വിദേശ ശക്തിയാണെന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇന്ത്യന്‍ യുവത്വത്തെ, ഭാവി വാഗ്ദാനങ്ങളെ തകര്‍ത്തെറിയുന്ന പണി ഏറ്റെടുത്തിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ പേരില്‍ കുട്ടികളെ ആപ്പിലാക്കുന്ന ഭീമന്‍ കമ്പനികളാണ്. അവയുടെ തലപ്പത്തുള്ളതാകട്ടെ ബൈജു രവീന്ദ്രന്‍ എന്ന കേരളീയനും. ബൈജൂസ്, ഹൈന്റി ഹാര്‍വിന്‍ എഡ്യൂക്കേഷന്‍, അപ്‌ഗ്രേഡ്, പെസ്റ്റോ, വേദാന്ത്,…

Read More

ജീവനുണ്ടെങ്കില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലേക്ക് പോകരുത്: പരാതികളുടെ പെരുമഴ

Thamasoma News Desk കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടക്കുന്നത് പകല്‍ക്കൊള്ളയെന്നും ജീവനുണ്ടെങ്കില്‍ അവിടെ ചികിത്സയ്ക്കായി പോകരുതെന്നും മുന്നറിയിപ്പ്. ചികിത്സ തേടിയ നിരവധി പേരാണ് സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി ഉന്നയിക്കുന്നത്. തന്റെ മകള്‍ക്ക് ശ്വാസം മുട്ടലും ക്ഷീണവും കാരണം സണ്‍റൈസില്‍ പ്രവേശിപ്പിച്ചുവെന്നും പകല്‍ക്കൊള്ളക്കാരെക്കാള്‍ നാണംകെട്ട പിടിച്ചു പറിയാണ് ഈ ആശുപത്രിയില്‍ നടക്കുന്നതെന്നും മാതൃഭൂമിയിലും ഏഷ്യാനെറ്റിലും എഡിറ്ററായി ജോലി ചെയ്തിരുന്ന വരുണ്‍ രമേശ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ച അനുഭവമാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്. !ജീവനുണ്ടെങ്കില്‍ കാക്കനാട്…

Read More

മിണ്ടാമഠങ്ങള്‍: സ്വര്‍ഗ്ഗമല്ലിത്, ജയിലറ…!!

ജെസ് വര്‍ക്കി തുരുത്തേല്‍ ‘പ്രസാദമെന്ന പേരില്‍ എന്റെ അമേദ്യം ഉണക്കിപ്പൊടിച്ചു കൊടുത്താലും വിശ്വാസികളെന്ന കഴുതകള്‍ ഭക്ത്യാദരവോടെ അതു കഴിക്കും’ എന്നൊരു ദിവ്യന്‍ പറഞ്ഞിരുന്നു. ദൈവത്തിന്റെ പേരില്‍ എന്തു ക്രൂരതയും സാധൂകരിക്കുന്ന പ്രക്രിയയുടെ പേരാണ് വിശ്വാസം. ദൈവത്തെ പ്രസാദിപ്പിക്കുന്നതില്‍ ആനന്ദിക്കുന്നവരുടെ സ്വര്‍ഗ്ഗമാണ് മിണ്ടാമഠങ്ങള്‍ എന്ന ടാഗ് ലൈനാണ് മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന മിണ്ടാമഠങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വായനക്കാരുള്ള ദിനപ്പത്രമെന്നഭിമാനിക്കുന്ന, നീതികേടുകളെ സധൈര്യം ചെറുത്തു തോല്‍പ്പിക്കുന്ന പത്രമായ മനോരമ പോലും നിര്‍വ്വചിക്കുന്നത്. ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഏതൊരു…

Read More

കൂട്ടത്തിലൊരുവനെ കൊന്നുതള്ളിയവര്‍ക്കെതിരെ കാണിക്കാത്ത ചോരത്തിളപ്പ്….

Jess Varkey Thuruthel സിറാജ് പത്രത്തിന്റെ ലേഖകനായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ നടുറോഡില്‍ കാറിടിച്ചു കൊന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ശേഷിയില്ലാത്ത മാധ്യമപ്രവര്‍ത്തകരാണ് വിനായകനു നേരെ കുരച്ചു ചാടിയത്. അതിനു വിനായകന്‍ ചെയ്ത കുറ്റമാകട്ടെ, ഉഭയകക്ഷി സമ്മതപ്രകാരം മാത്രമേ താന്‍ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളുവെന്നും ഇനിയും അങ്ങനെ മാത്രമേ സംഭവിക്കുകയുള്ളുവെന്നും പറഞ്ഞതാണ്. ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി സ്വന്തം പ്രസ്ഥാവന ഉദാഹരിച്ചു എന്നതാണ് ആ മനുഷ്യനു നേരെ ആരോപിക്കപ്പെട്ട കുറ്റം….

Read More

വിനായകനു നേരെ നടത്തുന്നത് മാധ്യമധര്‍മ്മമല്ല, തികഞ്ഞ വംശവെറി

 Written By: Jess Varkey Thuruthel & D P Skariah കഴിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ് തൊലിയുടെ നിറവും ജന്മത്തിന്റെ ഔന്നത്യവും നോക്കി മനുഷ്യനു വിലയിടുന്നത്. വിനായകനെതിരെയുള്ള മാധ്യമ വേട്ടയ്ക്ക് ശക്തി കൈവന്നിട്ടുള്ളത് കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ 2016 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആ നടനു ലഭിച്ചപ്പോള്‍ മുതലാണ്. അഭിനയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിപ്പോകുന്ന വിനായകനെന്ന നട നെ അംഗീകരിക്കാന്‍ തക്കവണ്ണം ഇവിടെയുള്ള വരേണ്യവര്‍ഗ്ഗം തയ്യാറല്ലെന്നതിന്റെ വ്യക്തമായ…

Read More

കറിവേപ്പിലയാവാന്‍ ഇനി മനസില്ല, ഞങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഹിതം ഞങ്ങള്‍ക്കു വേണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം…… ഈ മൂന്നു കഠിന വ്രതങ്ങളാണ് കന്യാസ്ത്രീ ആകാന്‍ പോകുന്ന ഓരോ പെണ്‍കുട്ടിയും എടുക്കേണ്ടത്. ചിന്തിക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നാം. പക്ഷേ, ഈ വ്രതജീവിതത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോയാല്‍ മാത്രമേ അതിന്റെ കാഠിന്യം പൂര്‍ണ്ണമായും ബോധ്യമാകുകയുള്ളു. ജീവിതമെന്തെന്നോ അതു നല്‍കുന്ന സന്തോഷവും സാധ്യതകളും എന്തെന്നോ പക്വതയോടെ ചിന്തിക്കാന്‍ കഴിയാത്ത ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടി എടുക്കുന്ന ഉഗ്രശബഥം…..! ഇന്നുമുതല്‍ മരിക്കും വരെ, ദാരിദ്രയായി, ലൈംഗിക ചിന്തയേതുമില്ലാതെ, അനുസരണയോടെ ജീവിച്ചു കൊള്ളാമെന്ന്…….!! പിന്നീട് അവള്‍ക്കൊരു തിരിച്ചു പോക്കില്ല…!!…

Read More

ജനങ്ങളെ കാണുമ്പോള്‍ പിണറായി ഇങ്ങനെ ഭയക്കുന്നുവിറയ്ക്കുന്നുവെങ്കില്‍…..

Written By: Jess Varkey Thuruthel & D P Skariah അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനു വേണ്ടി ഉയര്‍കൊണ്ട പാര്‍ട്ടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഒരേയൊരു ഭരണാധികാരിയാണ് സഖാവെന്ന വാക്കിന്റെ അര്‍ത്ഥം പോലും നേരെചൊവ്വേ അറിയില്ലാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മനുഷ്യരും സുഹൃത്തുക്കളാണ് എന്ന അര്‍ത്ഥത്തിലാണ് കേരളത്തിലെ ഇടതു പക്ഷമുന്നേറ്റം എല്ലാവരെയും സഖാവെന്നു വിളിച്ചു തുടങ്ങിയത്. അതായത്, സൗഹൃദങ്ങളില്‍ വലിപ്പച്ചെറുപ്പങ്ങളില്ലെന്നര്‍ത്ഥം. തോളില്‍ കൈയിട്ടു നടക്കാന്‍ സ്വാതന്ത്ര്യമുള്ളവരാണ് സുഹൃത്തുക്കള്‍. സഖാവെന്നാല്‍ സുഹൃത്തെന്നാണ് ഇടതു പക്ഷം അര്‍ത്ഥമാക്കുന്നതെങ്കില്‍, സഖാവ് നേതാവായാലും…

Read More