ജനങ്ങളുടെ ജീവിതം സര്‍ക്കാരിന്റെ ഔദാര്യമല്ല

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ഇന്ത്യയിലെവിടെയും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും എവിടെ വേണമെങ്കിലും സഞ്ചരിക്കാനുമുള്ള സാധാരണ മനുഷ്യരുടെ എല്ലാ അവകാശങ്ങളെയും നിഷേധിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനിവിടെ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങള്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. രാജ്യം ഭരിക്കുന്ന മന്ത്രിമാരുടെ ഔദാര്യമല്ല ഇവിടുള്ള മനുഷ്യരുടെ ജീവിതം. രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനും സഞ്ചരിക്കാനും സംസാരിക്കാനും പ്രതിഷേധിക്കാനും ഒരു മനുഷ്യന് അവകാശമുണ്ടെന്നിരിക്കെ, മുഖ്യമന്ത്രി കാണിക്കുന്നത് ശുദ്ധ തോന്ന്യാസമാണ്. കറുത്ത മാസ്‌ക് എന്നല്ല, കറുത്ത…

Read More

ആ കുഞ്ഞുജീവന്‍ നഷ്ടമായി……, മരണം പോലും അനുഗ്രഹമായ നിമിഷമായിരുന്നു അത്….!

Thamasoma News Desk കുറ്റവാളികളുമായി ബന്ധപ്പെട്ട ജോലി തെരഞ്ഞെടുത്തവരുടെ ജീവിതത്തില്‍ ചോര മരവിപ്പിക്കുന്ന നിരവധി അനുഭവങ്ങള്‍ പറയാനുണ്ടാവും. പോലീസ് ജോലിയും അങ്ങനെയൊന്നാണ്. മനുഷ്യന്‍ ഇത്രയും ക്രൂരനാകുമോ എന്നു ചിന്തിക്കുന്ന നിമിഷങ്ങള്‍…… അത്തരമൊരനുഭവമാണ് പോലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹവും ഇവിടെ പങ്കു വയ്ക്കുന്നത്….. അന്ന്, സമയം ഏകദേശം വെളുപ്പിന് രണ്ടുമണി ആയിട്ടുണ്ടാവും…. ശരീരമാസകലം മുറിവുകളുമായി അബോധാവസ്ഥയില്‍ ഒരു എട്ടുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചു. ആ കുഞ്ഞിനെ അവിടെ ആക്കിയ ആള്‍ ആശുപത്രി പരിസരത്ത് കുഞ്ഞിനെ ഉപേക്ഷിച്ചു സ്ഥലം…

Read More

എന്റെ ജീവന്‍ രക്ഷിക്കൂ…… കന്യാസ്ത്രീ മഠത്തില്‍ നിന്നും വീണ്ടും നിലവിളി ശബ്ദം

തന്റെ പ്രൊവിന്‍സില്‍ നടന്ന അഴിമതികളെ കുറിച്ച് അധികാരികള്‍ക്ക് എഴുതിയ കത്തിന് മഠം അധികൃതര്‍ സിസ്റ്റര്‍ സുധ എം ബെന്‍സേനയെ മാനസിക രോഗിയാക്കാന്‍ മഠം അധികൃതരും സഭയും. മാനസിക രോഗം ആരോപിച്ച് ആശുപത്രിയില്‍ എത്തിച്ച ഇവര്‍ക്ക് നേരിടേണ്ടിവന്നത് കൊടിയ പീഢനങ്ങള്‍. സഹ കന്യാസ്ത്രീകള്‍ തന്നെ ഒറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും കണ്ടപ്പോള്‍ അപകടം മണത്ത സുധ സിസ്റ്റര്‍ സംഭവത്തെക്കുറിച്ച് വിശദമായി വീഡിയോ ചെയ്ത് ബന്ധുക്കളെ ഏല്‍പ്പിച്ചു. അതിനാല്‍ തക്ക സമയത്ത് ഇവര്‍ക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടാനായി.   മൈസൂരിലെ ശ്രീരാംപുരയിലെ…

Read More

ആ ചോരയുടെ നിറം ചുവപ്പാണെന്നു പോലും പറയാന്‍ മടിക്കുന്നതെന്ത്….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ആര്‍ത്തവ രക്തത്തെ ഈ ആധുനിക യുഗത്തിലും അടയാളപ്പെടുത്തുന്നത് ചുവപ്പു നിറം കൊണ്ടല്ല, മറിച്ച് നീലനിറം കൊണ്ടാണ്. സംശയമുണ്ടെങ്കില്‍ സാനിറ്ററി നാപ്കിനുകളുടെ പരസ്യങ്ങളിലൂടെ കണ്ണോടിക്കുക, നിങ്ങള്‍ക്കതു മനസിലാകും. ഇതൊരു സാധാരണ ജൈവപ്രക്രിയയാണെന്നു പോലും മനസിലാക്കാതെ, സ്ത്രീയായി പിറന്നതിലുള്ള ദൈവശിക്ഷയാണ് ആര്‍ത്തവമെന്നു വിശ്വസിക്കുന്ന മനുഷ്യര്‍ ഇന്നുമുണ്ട് ഇന്ത്യയില്‍ എന്നറിയുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷത നിങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയും. ഇന്ത്യയില്‍ ഓരോ വര്‍ഷവും സ്‌കൂള്‍ കാലത്തു തന്നെ പഠനം അവസാനിപ്പിക്കുന്ന…

Read More

ശാക്തീകരിക്കേണ്ടതില്ല, അവളുടെ വളര്‍ച്ചാവഴികളില്‍ തടസ്സമാകാതിരിക്കുക

 ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വീട്ടിലെത്തിയ ഇന്ദ്ര നൂയിയോട് അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നീ നേടിയ കിരീടമെല്ലാം വെളിയില്‍ വച്ചിട്ട് പോയി കുറച്ചു പാലെടുത്തുകൊണ്ടു വരൂ’ എന്ന്. ഒരു തമാശ രൂപത്തില്‍ ഇന്ദ്ര നൂയി തന്നെയാണ് ഇതു പറഞ്ഞിട്ടുള്ളതെന്ന് പൊളിറ്റിക്കലി ഇന്‍കറക്ട് എന്ന കോളത്തിലൂടെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ശോഭ ഡെ യാണ് വെളിപ്പെടുത്തിയത്. സ്ത്രീകള്‍ക്കു വേണ്ടത് ശാക്തീകരണമാണെന്ന് ഇനിയും നിങ്ങള്‍ പറയരുത്. അവള്‍…

Read More

ഈ ഫോട്ടോ എങ്ങനെയുണ്ടായി ഉമ തോമസേ….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ കണ്ണീര്‍ സീരിയലുകള്‍ രണ്ടടി അകലം പാലിക്കും, ഉമ തോമസിന്റെ ഈ തകര്‍പ്പന്‍ അഭിനയ മികവിനു മുന്നില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിച്ചിരുന്നു, പി ടിയുടെ പ്രിയ പത്‌നി ഉമ തോമസിന്റെ അഭിനയ മികവ്. അന്നവര്‍ മാധ്യമ പ്രതിനിധികള്‍ക്കു മുന്നില്‍ അതിമനോഹരമായി അഭിനയിച്ചു. തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി താന്‍ അല്ലെന്നവര്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ആണയിട്ടു പറഞ്ഞു……. അതു വെറും അഭിനയമായിരുന്നുവെന്ന്…

Read More

സ്തനാര്‍ബുദവും ഉദ്ധാരണപ്രശ്‌നങ്ങളും പാസ്റ്റര്‍ പുഷ്പം പോലെ മാറ്റിയത് ഇങ്ങനെയാണ്….!

തല വെട്ടിക്കീറി, ഉള്ളിലെ തലച്ചോറെല്ലാം എടുത്തു വെളിയില്‍ തള്ളിയ ശേഷമാണ് ഓരോ മനുഷ്യരും ദൈവവിശ്വാസത്തിലേക്കു വരുന്നതെന്ന് ചില മനുഷ്യരുടെ പ്രവൃത്തികള്‍ കണ്ടാല്‍ തോന്നിപ്പോകുന്നതില്‍ അത്ഭുതമില്ല. കാരണം, ജന്മനാ ബുദ്ധിമാന്ദ്യമുള്ള ആളുകള്‍ പോലും ഈ വിശ്വാസികളെക്കാള്‍ നന്നായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണ്. മതപുരോഹിതര്‍ പറയുന്നതെന്തും അനുസരിക്കാന്‍ സദാ സന്നദ്ധരാണ് ദൈവവിശ്വാസികള്‍. പറയുന്നതില്‍ യാതൊരു യുക്തിയും കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും ഒരക്ഷരം മിണ്ടാതെ അവരത് അനുസരിക്കും. പ്രസാദമെന്ന പേരില്‍ സ്വന്തം ഉച്ചിഷ്ടവും അമേദ്യവും കൊടുത്താലും ഭക്തിപൂര്‍വ്വം വിശ്വാസികളത് കഴിക്കുകയും ചെയ്യും. വിശ്വാസികളില്‍…

Read More

സഖാവേ, കടക്കൂ പുറത്ത്…..

  ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ കേരളത്തെ രണ്ടായി കീറിമുറിച്ച്, പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് കെ റെയില്‍ വികസനം കൊണ്ടുവന്നേ മതിയാകൂ എന്നു വാശിപിടിച്ചവരുടെ കൂമ്പിടിച്ചു കലക്കിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി പറഞ്ഞത്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയെന്തെന്ന് ഇടതുപക്ഷത്തിന് ഇപ്പോള്‍ നന്നായി മനസിലായിക്കാണും. ആരെതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന പിണറായി ധാര്‍ഷ്ട്ര്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. തൃക്കാക്കരയിലെ ജനങ്ങളോട് കേരള ജനത ഒന്നടങ്കം നന്ദി രേഖപ്പെടുത്തും. കാരണം അവരോരോരുത്തരും ചെയ്യാന്‍ ആഗ്രഹിച്ചതാണ് തൃക്കാക്കരയിലെ…

Read More

‘പുഴു’ജന്മങ്ങളെ നേരിടാന്‍ വേണ്ടത് ചങ്കുറപ്പ്

സിനിമ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിംഗിനിടയില്‍ തീപ്പൊള്ളലേറ്റ വാര്‍ത്തയില്‍ സഹജീവിക്കൊരു അപകടം പറ്റിയതിലുള്ള ദു:ഖമല്ല പലര്‍ക്കുമുള്ളത്, പകരം ആ മനുഷ്യന്റെ കറുപ്പു നിറമാണ്. തൊലിയുടെ നിറം കറുപ്പായ വിഷ്ണു, വെളുത്ത നടീനടന്മാരുടെ രംഗത്തു വന്ന് ആധിപത്യം സ്ഥാപിച്ചതിലെ അസഹിഷ്ണുതയാണ് ആ വാര്‍ത്തയ്ക്കു താഴെയുള്ള കമന്റുകളില്‍ പ്രതിഫലിക്കുന്നത്. ചിരി ഇമോജി ആയി ഇടുന്നവരുടെയും ഇനിയെന്തു കറുക്കാനാണെന്ന കമന്റിടുന്നവരുടേയും മനസിലുള്ള വൃത്തികെട്ട ജാതി ചിന്തയെ തോല്‍പ്പിക്കണമെങ്കില്‍ ആവശ്യം വേണ്ടത് അസാമാന്യ മനക്കരുത്തും ചങ്കുറപ്പുമാണ്. അല്ലാതെ, സ്വന്തം ജന്മത്തെ ശപിച്ച്, വ്യവസ്ഥിതിയെ…

Read More

ആരുടേയും ഔദാര്യത്തിനല്ല, സ്വന്തം അവകാശത്തിനാണിവര്‍ കാത്തിരിക്കുന്നത്

ബുദ്ധിക്കോ ശാരീരികാവയവങ്ങള്‍ക്കോ യാതൊരു കേടുമില്ലാതെ ഒരു കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും സന്തോഷകരം. കാരണം, ജീവിത യാത്രയിലെവിടെയെങ്കിലും വച്ച് മാതാപിതാക്കള്‍ മരിച്ചു പോകാനിടവന്നാല്‍, ആ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കാനെങ്കിലും പ്രാപ്തിയുണ്ടെന്നതാണ് ഈ സന്തോഷത്തിന്റെ കാരണം. പക്ഷേ, അത്രത്തോളം ഭാഗ്യമില്ലാത്ത കുട്ടികളോട് കേരളം സ്വീകരിക്കുന്ന നിലപാട് അത്യന്തം ക്രൂരമാണ്. 2015 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 19 വയസില്‍ താഴെയുള്ള 1,30,798 സ്‌പെഷ്യല്‍ കുട്ടികളാണ് ഉള്ളത്. ഇവരില്‍ 21,533 പേര്‍ ബുദ്ധിവളര്‍ച്ച ഇല്ലാത്തവരാണ്. വൈറ്റ് ബോര്‍ഡ് എന്ന…

Read More