മാന്യമായി പിരിഞ്ഞു ജീവിക്കാന്‍ ഇനിയെത്ര പഠിക്കണം നമ്മള്‍?

Jess Varkey Thuruthel ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും അതിക്രമങ്ങള്‍ സഹിച്ച് സ്വയം എരിഞ്ഞടങ്ങാന്‍ ഇന്നു സ്ത്രീകള്‍ തയ്യാറല്ല. സ്വന്തമായി വരുമാനമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ വിവാഹ മോചനം നേടി തനിയെ ജീവിക്കും. അതിനാല്‍ത്തന്നെ, കേരളത്തില്‍ വിവാഹ മോചനങ്ങളുടെ നിരക്ക് വളരെ കൂടുതലാണ്. പക്ഷേ, ഈ വിവാഹ മോചനം നേടുന്നവരില്‍ എത്ര പേര്‍ പരസ്പര ധാരണയോടെ, ബഹുമാനത്തോടെ വേര്‍പിരിഞ്ഞു താമസിക്കാന്‍ തയ്യാറാവും? വക്കീലിന്റെ കൈയില്‍ ഒരു വിവാഹ മോചനക്കേസ് കിട്ടിയാല്‍, പങ്കാളിയെ പരമാവധി ദ്രോഹിക്കാനും പണം കൈപ്പറ്റാനുമുള്ള വഴികള്‍…

Read More

ഡോക്ടറാവാന്‍ കൊതിച്ചവളുടെ ദേഹം ഒടുവില്‍ ഡോക്ടര്‍മാര്‍ക്കു പഠിക്കാനായി…

Thamasoma News Desk അവള്‍ ആഗ്രഹിച്ചത് ഒരു ഡോക്ടര്‍ ആവാനായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ആ 16 കാരി നേടിയത് 99.70% മാര്‍ക്കുമായിരുന്നു. പക്ഷേ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഡോക്ടര്‍ ആകാന്‍ കൊതിച്ച മകളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി വിട്ടുനല്‍കി അവളുടെ അച്ഛന്‍ (brain haemorrhage). ഗുജറാത്ത് സ്വദേശിയായ ഹീര്‍ ഖേട്ടിയയുടെ പത്താം ക്ലാസ് റിസല്‍ട്ട് വന്നത് മെയ് 11 ന് ആയിരുന്നു. അതിനും ഒരു മാസം മുമ്പേ തന്നെ, മസ്തിഷ്‌ക രക്തസ്രാവം മൂലം…

Read More

പോക്‌സോ നിയമം അറിയില്ലെങ്കില്‍ പഠിക്കണം ജഡ്ജിമാരേ

Jess Varkey Thuruthel ഇന്ത്യയിലെ നിയമങ്ങളില്‍ ഏറ്റവും സുശക്തമായ ഒന്നാണ് പോക്‌സോ നിയമം. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ലൈംഗികാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്. എന്നാല്‍, പോക്‌സോ കോടതിയില്‍ ഇരിക്കുന്ന പല ജഡ്ജിമാര്‍ക്കു പോലും ഈ കേസ് കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമില്ലെന്നാണ് കരുതേണ്ടത്. അല്ലായിരുന്നുവെങ്കില്‍ ഒരു ഹൈക്കോടതി ജഡ്ജിക്ക് ഇത്തരത്തില്‍ ഉത്തരവിറക്കേണ്ടി വരില്ലായിരുന്നു. ബാംഗ്ലൂരില്‍, ബാലികയെ ബലാത്സംഗം ചെയ്ത പ്രതിയെ ദൃക്സാക്ഷിയോ മറ്റുതെളിവുകളോ ഇല്ലെന്ന കാരണത്താല്‍ വിട്ടയച്ച പോക്സോ കോടതി ജഡ്ജിയോട് പോയി നിയമം പഠിച്ചിട്ടു…

Read More

മുന്തിരി ജ്യൂസില്‍ മണല്‍: തമ്പാനൂര്‍ അംബിക റസ്‌റ്റോറന്റിനെതിരെ പരാതി

Thamasoma News Desk നിലത്തു വീണ മുന്തിരിപ്പഴങ്ങള്‍ ശേഖരിച്ച്, കഴുകാതെയും വൃത്തിയാക്കാതെയും ജ്യൂസുണ്ടാക്കി വിറ്റ് തിരുവനന്തപുരം തമ്പാനൂരിലെ അംബിക റസ്റ്റോറന്റ് (Ambika Restaurant). അനില്‍ അക്ഷരശ്രീയാണ് തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. മകളുമൊത്ത് കടയിലെത്തിയ അനില്‍ ദാഹമകറ്റാനായി മുന്തിരി ജ്യൂസ് വാങ്ങി കുടിച്ചപ്പോള്‍ മണല്‍ത്തരി ചവച്ചതു പോലെ തോന്നി. ചോദിച്ചപ്പോള്‍ പഞ്ചസാരയുടെ തരിയാണ് എന്നായിരുന്നു കച്ചവടക്കാരനായ തമിഴന്റെ മറുപടി. വെള്ളത്തില്‍ അലിയാത്ത പഞ്ചസാരയോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്ന മുന്തിരി അയാള്‍ വെള്ളമൊഴിച്ചു കഴുകാന്‍…

Read More

യേശുദാസ് അവാര്‍ഡു വാങ്ങിയത് രാഷ്ട്രപതിയുടെ കൈയില്‍ നിന്നു തന്നെയെന്ന്

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് വാങ്ങിയത് രാഷ്ട്രപതിയില്‍ നിന്നുതന്നെയാണെന്നും അനാവശ്യ വിവാദങ്ങളിലേക്ക് അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കുകയാണ് എന്നും ഗാനഗന്ധര്‍വ്വന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും ഉറ്റസുഹൃത്തും ജനപക്ഷം പ്രസ്ഥാനത്തിന്റെ കണ്‍വീനറുമായ ബെന്നി ജോസഫ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങ് പുതിയൊരു വിവാദത്തില്‍ കലാശിച്ചതിനെക്കുറിച്ചും അതില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിനെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 11 താരങ്ങള്‍ക്കു മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളുവെന്നും ബാക്കിയുള്ളവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരിക്കും പുരസ്‌കാരങ്ങള്‍ നല്‍കുക എന്നുമുള്ള തീരുമാനത്തെ എതിര്‍ത്ത്…

Read More

സംരക്ഷണമല്ല, ഇത് കേരളതീരം വിറ്റുകാശാക്കാനുള്ള ചെപ്പടിവിദ്യകള്‍

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ Intro: കേരളത്തിന്റെ കടല്‍ത്തീരം സംരക്ഷിക്കാനും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള തീവ്രയത്‌നത്തിലാണു തങ്ങളെന്ന പ്രതീതിയുണ്ടാക്കി സര്‍ക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് കേരളത്തിന്റെ സ്വര്‍ണ്ണഖനിയായ തീരം വിറ്റു കാശാക്കാനുള്ള പദ്ധതികളാണ്. കോടികള്‍ ചെലവഴിച്ചിട്ടും രക്ഷയില്ലെന്നും തീരദേശത്തെ ജീവിതം സുരക്ഷിതമല്ലെന്നുമുള്ള പൊതുധാരണയുണ്ടാക്കുന്ന ഇടതു, വലതു, ബി ജെ പി തന്ത്രങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ചെല്ലാനം കൊച്ചി ജനകീയ വേദി ജനറല്‍ കണ്‍വീനര്‍ വി ടി സെബാസ്റ്റ്യന്‍. എന്തുകൊണ്ട് കടലാക്രമണങ്ങള്‍ ഉണ്ടാകുന്നു…?…

Read More

വളരുന്ന കുട്ടിക്കുറ്റവാളികള്‍: മാധ്യമങ്ങളേ, സമൂഹമേ, ഈ കൂട്ടിക്കൊടുപ്പ് അവസാനിപ്പിച്ചുകൊള്ളുക….!

ഏറ്റവും ക്രൂരവും പൈശാചികവും നിന്ദ്യവുമായ രീതിയില്‍ ആ പെണ്‍കുട്ടിയെ കൊന്നത് അക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്തവനായിരുന്നു……! ഡല്‍ഹിയില്‍, മനുഷ്യ സങ്കല്‍പ്പത്തിനും അപ്പുറം ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ആക്രമിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരണത്തില്‍ പരാമര്‍ശിക്കപ്പെട്ടതാണ് ഈ വരികള്‍…. ഡല്‍ഹി പീഢനത്തിനു ശേഷം മറ്റൊരു നീചമായ വിശ്വാസം കൂടി ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വളര്‍ന്നുവന്നു…..! എതിരാളിയോടു പകരം വീട്ടാനുള്ള ഏറ്റവും നല്ല ഉപായം അതിക്രൂരമായ ബലാത്സംഗമാണെന്ന്….! എതിരാളി പുരുഷനാണെങ്കില്‍ അയാളുടെ വീട്ടിലുള്ള പെണ്ണുങ്ങളെ നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നു, പെണ്ണാണെങ്കില്‍ അവളെ…

Read More

പേര് വിനോദ് കുചേലന്‍, ഗാന്ധിജിയുടെ വേഷം, പൊറുതിമുട്ടി ജനം

Jess Varkey Thuruthel വേഷം ഗാന്ധിജിയുടേതാണ്, പക്ഷേ, പ്രവൃത്തി അത്ര വെടിപ്പല്ല. ഇയാളുടെ പേര് വിനോദ് കുമാര്‍, പക്ഷേ, ഇയാള്‍ സ്വയം വിളിക്കുന്നത് കുചേലന്‍ വിനോദ് ഗാന്ധിജി (Vinod Kuchelan Gandhiji) എന്നാണ്. ആറന്മുള നാരങ്ങാനം സ്വദേശിയായ ഇയാളുടെ ദുഷ്പ്രവൃത്തികള്‍ കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നത് അമ്മയും സഹോദരിയും ബന്ധുക്കളും മാത്രമല്ല, ഒരു നാടു തന്നെയാണ്. വീടിന്റെ ഉമ്മറത്ത് സ്വന്തം വളര്‍ത്തുനായയെ കെട്ടിത്തൂക്കി കൊന്നു! എന്നിട്ട് ആ മൃതശരീരത്തില്‍ ഒരു കുറിപ്പും വച്ചു!! ‘ഞാന്‍ കുട്ടന്‍, ആറന്മുള നാരങ്ങാനം…

Read More

ആപ്പിലാക്കിയ ഇന്ത്യന്‍ വിദ്യാഭ്യാസം

ഡി പി സ്‌കറിയ & ജെസ് വര്‍ക്കി തുരുത്തേല്‍ഇന്ത്യ എന്ന രാജ്യത്തിന്റെ സമ്പത്ത് പണമല്ല, മറിച്ച് ഇന്ത്യന്‍ ജനത തന്നെയാണ്. പക്ഷേ, ആ സമ്പത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വച്ച് നാമാവശേഷമാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അതൊരു വിദേശ ശക്തിയാണെന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇന്ത്യന്‍ യുവത്വത്തെ, ഭാവി വാഗ്ദാനങ്ങളെ തകര്‍ത്തെറിയുന്ന പണി ഏറ്റെടുത്തിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ പേരില്‍ കുട്ടികളെ ആപ്പിലാക്കുന്ന ഭീമന്‍ കമ്പനികളാണ്. അവയുടെ തലപ്പത്തുള്ളതാകട്ടെ ബൈജു രവീന്ദ്രന്‍ എന്ന കേരളീയനും. ബൈജൂസ്, ഹൈന്റി ഹാര്‍വിന്‍ എഡ്യൂക്കേഷന്‍, അപ്‌ഗ്രേഡ്, പെസ്റ്റോ, വേദാന്ത്,…

Read More

ന്യൂനപക്ഷ വോട്ടില്‍ കണ്ണും നട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍

Thamasoma News Desk 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആര്‍ക്കൊപ്പമാകും നില്‍ക്കുക? (Election 2024 Kerala) തെരഞ്ഞെടുപ്പിന്റെ ആവേശം ശക്തമാകുമ്പോള്‍, ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്താനുള്ള തീവ്ര പരിശ്രമങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നടത്തുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ്. ഉയര്‍ന്ന സാക്ഷരതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും കള്ളവും സത്യവും വേര്‍തിരിച്ചറിയാനുള്ള അറിവും കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ്. കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 45% ത്തോളം വരുന്ന…

Read More